Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nationwide

മോദിയുടെ 76-ാം ജന്മദിനം: രാജ്യവ്യാപക പരിപാടികൾക്ക് ഇന്നു തുടക്കം

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ 76-ാം ജ​​​ന്മ​​​ദി​​​ന​​​വും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ 25 വ​​​ർ​​​ഷ​​​ത്തെ പൊ​​​തു​​​സേ​​​വ​​​ന​​​വും പ്ര​​​മാ​​​ണി​​​ച്ച് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി വി​​​പു​​​ല​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ ബി​​​ജെ​​​പി.

ഇ​​​ന്ന് രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ‘സേ​​​വാ ദി​​​വ​​​സ്’ആ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ഒ​​​രു മാ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ‘സേ​​​വാ സ​​​ങ്ക​​​ൽ​​​പ് അ​​​ഭി​​​യാ​​​ന്’ തു​​​ട​​​ക്ക​​​മാ​​​കും.

മോ​​​ദി​​​യു​​​ടെ ജ​​​ന്മ​​​സ്ഥ​​​ല​​​മാ​​​യ ഗു​​​ജ​​​റാ​​​ത്തി​​​ലെ വ​​​ഡ്ന​​​ഗ​​​റി​​​ൽ​​​നി​​​ന്ന് വാ​​​ര​​​ണാ​​​സി​​​യി​​​ലേ​​​ക്കു ന​​​ട​​​ത്തു​​​ന്ന ബൈ​​​ക്ക് റാ​​​ലി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. വാ​​​ര​​​ണാ​​​സി​​​യി​​​ൽ​​​നി​​​ന്ന് വ​​​ഡ്ന​​​ഗ​​​റി​​​ലേ​​​ക്കു​​​ള്ള ബൈ​​​ക്ക് റാ​​​ലി​​​ക്ക് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്‌​​​നാ​​​ഥ് സിം​​​ഗും തു​​​ട​​​ക്ക​​​മി​​​ടും.

ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തി​​​ൻ ന​​​ബീ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലെ പാ​​​ർ​​​ട്ടി ആ​​​സ്ഥാ​​​ന​​​ത്ത് ര​​​ക്ത​​​ദാ​​​ന ക്യാ​​​മ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തു​​​ട​​​ർ​​​ന്ന് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ശു​​​ചീ​​​ക​​​ര​​​ണ കാ​​​മ്പ​​​യി​​​നു​​​ക​​​ൾ ന​​​ട​​​ക്കും.

ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം രാ​​​ജ്യ​​​ത്തെ 700ല​​​ധി​​​കം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ദീ​​​ർ​​​ഘാ​​​യു​​​സി​​​നാ​​​യി ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന് ‘ആ​​​ശീ​​​ർ​​​വാ​​​ദ് കാ ​​​ദി​​​യ’ (ആ​​​ശീ​​​ർ​​​വാ​​​ദ ദീ​​​പം) തെ​​​ളി​​​ക്കും. നി​​​തി​​​ൻ ന​​​ബീ​​​ൻ ഉ​​​ജ്ജ​​​യി​​​നി​​​ലെ റാം ​​​ഘ​​​ട്ടി​​​ൽ ദീ​​​പം തെ​​​ളി​​​ക്കും.

വ​​​ഡ്ന​​​ഗ​​​റി​​​ലെ ഷ​​​ർ​​​മി​​​ഷ്ഠ ത​​​ടാ​​​ക​​​ക്ക​​​ര​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന മ​​​ഹാ​​​ആ​​​ര​​​തി​​​യി​​​ൽ അ​​​മി​​​ത് ഷാ ​​​പ​​​ങ്കാ​​​ളി​​​യാ​​​കും. കേ​​​ന്ദ്ര​​​മ​​​ന്ത്രി ചി​​​രാ​​​ഗ് പാ​​​സ്വാ​​​ൻ, ഗു​​​ജ​​​റാ​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി ഭൂ​​​പേ​​​ന്ദ്ര പ​​​ട്ടേ​​​ൽ, യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഏ​​​ക​​​നാ​​​ഥ് ഷി​​​ൻ​​​ഡെ തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ൾ വി​​​വി​​​ധ ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

National

വിദ്യാർഥിപ്രക്ഷോഭം രാജ്യവ്യാപകമാകുന്നു

മും​​​ബൈ: ഡ​​​ൽ​​​ഹി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​ക്ഷോ​​​ഭം രാ​​​ജ്യ​​​ത്തി​​​ന്‍റെ ഇ​​​ത​​​ര ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും പ​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ മും​​​ബൈ, ബം​​​ഗ​​​ളൂ​​​രു, നാ​​​ഗ്പു​​​ർ, പു​​​നെ, പാ​​​റ്റ്ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ന്നു.

ഡ​​​ൽ​​​ഹി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് പാ​​​റ്റ്ന​​​യി​​​ൽ ഇ​​​ന്ന​​​ലെ ഓ​​​ൾ ഇ​​​ന്ത്യ സ്റ്റു​​​ഡ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ൻ റാ​​​ലി​​​യും പ്ര​​​തി​​​ഷേ​​​ധസം​​​ഗ​​​മ​​​വും ന​​​ട​​​ന്നു. ഇ​​​ന്ന് പാ​​​റ്റ്ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് ലോ​​​ക്ഭ​​​വ​​​നി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ​​​യും രാ​​​ജ​​​സ്ഥാ​​​നി​​​ലെ​​​യും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ​​​യും പ്ര​​​മു​​​ഖ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി.

പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കും ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യ്ക്കു​​​മെ​​​തി​​​രേ മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നാ​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും വാ​​​ട്സാ​​​പ്പി​​​ലൂ​​​ടെ പോ​​​ലീ​​​സ് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. ഭാ​​​ര​​​തീ​​​യ നാ​​​ഗ​​​രി​​​ക് സു​​​ര​​​ക്ഷാ സം​​​ഹി​​​ത സെ​​​ക്‌​​​ഷ​​​ൻ 35(3) പ്ര​​​കാ​​​രം ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് നോ​​​ട്ടീ​​​സു​​​ക​​​ൾ അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മും​​​ബൈ​​​യി​​​ലെ വി​​​വി​​​ധ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി 300ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ​​​ക്കെ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

യു​​​വാ​​​ക്ക​​​ളെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും ഭ​​​യ​​​പ്പെ​​​ടു​​​ത്തി പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് പോ​​​ലീ​​​സ് ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു. സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ സ​​​മ​​​ര​​​ത്തി​​​നു​​​ നേ​​​രേ ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തി​​​യ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു മാ​​​ന​​​സി​​​ക​​​നി​​​ല തെ​​​റ്റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ എം​​​എ​​​ൻ​​​എ​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജ് താ​​​ക്ക​​​റെ വി​​​മ​​​ർ​​​ശി​​​ച്ചു.

സ​​​മ​​​ര​​​ക്കാ​​​ർ​​​ക്കു ശി​​​വ​​​സേ​​​ന ഉ​​​ദ്ധ​​​വ് വി​​​ഭാ​​​ഗം പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു.

Kerala

ബി​എ​സ്എ​ന്‍​എ​ല്‍, ട്രാ​യ് എ​ന്നി​വ​യു​ടെ പേ​രി​ല്‍ രാജ്യവ്യാപക സൈ​ബ​ര്‍ ത​ട്ടി​പ്പ്

പ​​​ര​​​വൂ​​​ര്‍: ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍, ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഒ​​​ഫ് ഇ​​​ന്ത്യ ( ട്രാ​​​യ്) എ​​​ന്നി​​​വ​​​യു​​​ടെ പേ​​​രി​​​ല്‍ മൊ​​​ബൈ​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന പു​​​തി​​​യ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രെ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി.

കെ​​​വൈ​​​സി പു​​​തു​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സിം ​​​കാ​​​ര്‍​ഡ് ബ്ലോ​​​ക്ക് ചെ​​​യ്യു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന നോ​​​ട്ടീ​​​സു​​​ക​​​ള്‍ വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ല്‍ വീ​​​ഴ​​​രു​​​തെ​​​ന്നും ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഭീ​​​ഷ​​​ണി​​​ക​​​ളി​​​ലൂ​​​ടെ പ​​​ണം ത​​​ട്ടാ​​​നാ​​​ണ് സം​​​ഘം ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.ബി​​​എ​​​സ്എ​​​ന്‍​എ​​​ല്ലി​​​ന്‍റെ ലെ​​​റ്റ​​​ര്‍ പാ​​​ഡി​​​ല്‍ വ​​​രു​​​ന്ന വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കെ​​​വൈ​​​സി വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വി​​​നെ ഉ​​​ട​​​ന്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

‘പ്രി​​​യ​​​പ്പെ​​​ട്ട ഉ​​​പ​​​ഭോ​​​ക്താ​​​വേ, നി​​​ങ്ങ​​​ളു​​​ടെ സിം ​​​കെ​​​വൈ​​​സി ട്രാ​​​യ് സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സിം ​​​കാ​​​ര്‍​ഡ് ബ്ലോ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ടും. ഉ​​​ട​​​ന്‍ വി​​​ളി​​​ക്കു​​​ക’-എ​​​ന്നാ​​​ണ് സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം.

എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​രം നോ​​​ട്ടീ​​​സു​​​ക​​​ള്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ കോ​​​ര്‍​പറേ​​​റ്റ് ഓ​​​ഫീ​​​സ് അ​​​യ​​​ക്കാ​​​റി​​​ല്ലെ​​​ന്നും ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ളോ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ളോ ആ​​​രു​​​മാ​​​യും പ​​​ങ്കു​​​വ​​​യ്ക്ക​​​രു​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ പെരുകുന്നു

രാ​​​ജ്യ​​​ത്ത് സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ഗ​​​ണ്യ​​​മാ​​​യി വ​​​ര്‍​ധി​​​ക്കു​​​ന്ന​​​താ​​​യി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചു. നാ​​​ഷ​​​ണ​​​ല്‍ ക്രൈം ​​​റെ​​​ക്കോ​​​ര്‍​ഡ്‌​​​സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 2021-ല്‍ 52,974 ​​​കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത സ്ഥാ​​​ന​​​ത്ത് 2023-ല്‍ ​​​ഇ​​​ത് 86,420 ആ​​​യി ഉ​​​യ​​​ര്‍​ന്നു.

സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ സൈ​​​ബ​​​ര്‍ ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശീ​​​ല​​​ന ലാ​​​ബു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 116.5 കോ​​​ടി​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ല്‍ 33 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഇ​​​ത്ത​​​രം ലാ​​​ബു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​നസ​​​ജ്ജ​​​മാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

District News

നാ​ട്ടൊ​രു​മ നോ​മ്പു​തു​റ സംഗമം


പാ​റ​ശാ​ല: പൊ​ഴി​യൂ​ര്‍ മ​സ്ജി​ദി​ല്‍ നാ​ട്ടൊ​രു​മ നോ​മ്പു​തു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ടൗ​ണ്‍ മ​സ്ജി​ദ് ഹാ​ളി​ല്‍ ന​ട​ന്ന സം​ഗ​മ​സ​ദ​സ് ഇ​മാം ആ​ല്‍ ഹാ​ഫി​ള് നൗ​ഫ​ല്‍ ഹു​ദ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​മാ​അ​ത്ത് അം​ഗ​മാ​യ ജി​ല്ലാ ആ​ൻ​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജി ഷാ​ജ​ഹാ​ന്‍, പാ​റ​ശാ​ല താ​ലൂ​ക്ക് ഹെ​ഡ് ക്വ​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലെ ആ​ര്‍​എം​ഒ ഡോ. എ. ജെ​യി​ന്‍, ആ​സ്പ​യ​ര്‍ ഡ​യ​റ​ക്ട​ര്‍ ഷ​മ്മി ക​പൂ​ര്‍, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ പോ​ള്‍​സ​ണ്‍ എ​ന്നി​വ​ര്‍ റം​സാ​ൻ സ​ന്ദേ​ശം ന​ല്‍​കി. ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ലൈ​മാ​ന്‍, സെ​ക്ര​ട്ട​റി എം.​എ​സ്. ജ​ലാ​ല്‍, ട്ര​ഷ​റ​ര്‍ ചാ​മ​വി​ള ഷാ​ന​വാ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​നീ​ര്‍ എ​ന്നി​വ​ര്‍ സം​ഗ​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Kerala

ചൊ​വ്വാ​ഴ്ച ബാ​ങ്കു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കും

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ യു​നൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് (യു​എ​ഫ്ബി​യു) നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച (ജ​നു​വ​രി 27) പ​ണി​മു​ട​ക്ക്.

ബാ​ങ്കു​ക​ളു​ടെ പ്ര​വൃ​ത്തി ദി​നം ആ​ഴ്ച​യി​ല്‍ അ​ഞ്ച് ദി​വ​സ​മാ​ക്ക​ണ​മെ​ന്ന ശു​പാ​ർ​ശ ര​ണ്ട് വ​ർ​ഷ​മാ​യി​ട്ടും കേ​ന്ദ്രം ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ ആ​ണ് സ​മ​രം.

ചീ​ഫ് ലേ​ബ​ർ ക​മ്മീ​ഷ്ണ​റു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ ന​ട​ന്ന ര​ണ്ടാം അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ​ണി​മു​ട​ക്കു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ സം​ഘ​ട​ന തീ​രു​മാ​നി​ച്ച​ത്.

Latest News

Corehub Up