Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ സ്വന്തം വാർഡിൽ എൽഡിഎഫിന് തോൽവി. പാലാ നഗരസഭ 22 -ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി രജിത പ്രകാശ് വിജയിച്ചു.
രജിത 287 വോട്ടും കേരളാ കോൺഗ്രസ് സ്ഥാനാർഥി 232 വോട്ടും ലഭിച്ചു. ജോസ് കെ. മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാർഡുകൂടിയാണിത്. അതേ സമയം മാണി സി.കാപ്പൻ എംഎൽഎയുടെ സ്വന്തം വാർഡിൽ കേരള കോൺഗ്രസ് -എം സ്ഥാനാർഥി ജയിച്ചു.
എൽഡിഎഫ് സ്ഥാനാർഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്. കേരള കോൺഗ്രസ് -എം നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിന്റെ ഭാര്യയാണ് ജിജി.
Kerala
പാലാ: മാണി സി.കാപ്പൻ എംഎൽഎയുടെ സ്വന്തം വാർഡിൽ കേരള കോൺഗ്രസ് -എം സ്ഥാനാർഥിക്ക് ജയം. എൽഡിഎഫ് സ്ഥാനാർഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്.
കേരള കോൺഗ്രസ് -എം നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിന്റെ ഭാര്യയാണ് ജിജി. ആകെയുള്ള 773 വോട്ടിൽ 496 വോട്ട് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. ടെലിവിഷൻ ചിഹ്നത്തിൽ മത്സരിച്ച കാപ്പന്റെ പാർട്ടിയായ കെഡിപിയിലെ മിനിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കെതിരെയുള്ള ജനവിധിയും അംഗീകാരവുമാണ് വോട്ടർമാർ നൽകിയിരിക്കുന്നതെന്ന് കേരള കോൺഗ്രസ് -എം നേതാവും നിലവിലെ കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.
Kerala
കോട്ടയം: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ ഗാലറി തകർന്നുവീണ് എൻസിസി, എൻഎസ്എസ് കേഡറ്റുകൾക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാലായിലുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ എൻസിസി കേഡറ്റുകൾ താത്കാലികമായി നിർമിച്ച ഗാലറിയാണ് തകർന്നുവീണത്. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Kerala
കോട്ടയം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹം പാലാ ബിഷപ് ഹൗസിലെത്തിയത്. സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സഭയുമായുള്ള പ്രശ്നങ്ങള്‍ ബിജെപി പരിഹരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുഖ്യ വികാരി ജനറാള്‍ മോണ്‍.ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് എന്നിവര്‍ ചേര്‍ന്ന് രാജീവ് ചന്ദ്രശേഖരെ സ്വീകരിച്ചു.
ബിജെപി നേതാക്കളായ അഡ്വ.ഷോണ്‍ ജോര്‍ജ്, ലിജിന്‍ ലാല്‍, രജ്ഞിത് ജി. മീനാഭവന്‍ തുടങ്ങിയവരും സംസ്ഥാന അധ്യക്ഷനൊപ്പം ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹം മാര്‍ കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി.