Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poem

Poetry

ഇ​ര​ട്ട​വ​ര

 

ശ​ബ്ദ​കോ​ശ​ങ്ങ​ൾ
ചി​ല ​മു​ൻ​ക​രു​ത​ലു​ക​ളാ​ണു ത​രി​ക

സ്വ​ര​ത്തെ
വ്യ​ഞ്ജ​ന​ത്തി​ൽ
പ​ണ​യം വ​യ്ക്കേ​ണ്ടിവ​ന്നേ​ക്കാം.

നി​ല​വി​ളി​ക​ളോ​ട്
സ​ന്ധി​യി​ല്ലാ​തെ
ഞൊ​ടി​മാ​ത്ര​യി​ൽ
ഇം​ഗി​തം മു​ങ്ങി​പ്പോ​വി​ലോ?

ഋ ​കാ​ര​മാ​ണോ
ര ​കാ​ര​മാ​ണോ​യെ​ന്ന കു​ത്തി​ത്തി​രി​പ്പു​ക​ളു​ടെ ജാ​ഥ​യി​ൽ
വാ​ങ്‌​മു​ദ്ര മൊ​ഴി​വ​ക്കി​ലൂ​ട​ല​സു​ക​യാ​ണ്.

പ​ട്ടാ​ള​ഭ​ര​ണ​മെ​ന്ന്
പ​ലാ​യ​നം ചെ​യ്തേ​ക്കാ-
മ​ക്ഷ​ര​ങ്ങ​ൾ

വ​രി​യു​ട​ഞ്ഞ്
വാ​ക്ക്,
ചേ​ലു​ക​ളു​രി​ഞ്ഞ,
വാ​ർ​ത്ത
മാ​ത്ര​മാ​കു​മോ!

ലി​പി​ക്കു​രു​ക്കി​ല​ക​പ്പെ​ടു​മ്പോ​ഴാണ്
വാ​യ​ന
വ​ർ​ണം വെ​ടി​യു​ക.

ച​രി​ത്ര​മ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്,

വാ​ക്കി​ൽ
വ​ർ​ണം
നു​ഴ​ഞ്ഞു​ക​യ​റും
ചി​ല​ത് ക​വ​ർ​ന്നെ​ടു​ക്കും
ചി​ല​ത് ക​ല​ർ​ന്നി​റ​ങ്ങും.

വാ​യ​ന​യു​ടെ
ദ്ര​വ​ഭി​ത്തി​യി​ൽ ചാ​രി​നി​ന്ന്
ചീ​ർ​ത്ത​വ​യെ
എ​രി​ച്ചെ​രി​ച്ച്
സൂ​ക്ഷ്മ​വും ഊ​ഷ്മ​ള​വു​മാ​യ
ര​സ​ക്കൂ​ർ​പ്പിന്‍റെ ‌
അ​ഗ്ര​ത്തി​ലെ​ത്തു​മ്പോ​ൾ
നി​റം​മാ​റി,
കു​ലം മാ​റി
മൊ​ഴി മാ​റി,
അ​ർ​ഥ​രാ​ശി​ക​ൾ
പ​തി​ഞ്ഞു​പോ​യ തന്‍റേ‌​ടം
വെ​ടി​ഞ്ഞൊ​രു
ക​ഥ പ​റ​ഞ്ഞുതു​ട​ങ്ങു​ന്നു.

ക​ഥ​യി​ലെ
വ​ർ​ണ​ക്ക​ളം
പാ​ട്ടി​ൽ, പ​റ​ച്ചി​ലി​ൽ
പ​ട​ർ​ന്നും പ​ര​ന്നും
എ​ലു​ക​ക​ൾ പു​തു​ക്കു​ക​യാ​ണ്.

ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും,
വാ​ക്കി​ലൊ​രു
നേ​ർ​ത്ത സ്പ​ന്ദ​നം!

ശ​ബ്ദ​കോ​ശ​ങ്ങ​ൾ അ​വ​ശേ​ഷി​പ്പി​ക്കു​ക
എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത
വ്യാ​ക്ഷേ​പ​ക​ങ്ങ​ളു​മാ​യി​രി​ക്കാം!

അ​വ എ​ന്തോ ചോ​ദി​ക്കു​ന്നു;
എ​ന്താ​ണ് '​റി​യ​ൽ '?
എ​ന്താ​വാം അ'​റി​യ​ൽ?

NRI

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സ് പ്ര​വാ​സി ക​ഥ - ക​വി​ത പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് സൃ​ഷ്‌ടി​ക​ൾ ക്ഷ​ണി​ക്കു​ന്നു

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ൽ സ​ർ​ഗ​വാ​സ​ന​യു​ള്ള മ​ല​യാ​ളി എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി 1992ൽ ​ഡാ​ള​സി​ൽ ആ​രം​ഭി​ച്ച എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യ ആ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ്ര​വാ​സി ക​ഥ - ക​വി​ത പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ക്കു​ന്നു.

25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് ര​ണ്ട് അ​വാ​ർ​ഡു​ക​ളും. സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യ മ​ല​യാ​ള ക​വി ​മ​ന​യി​ൽ ജേ​ക്ക​ബ് 2021ൽ അന്തരിച്ചു. 2022 മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ർഥം മി​ക​ച്ച ക​വി​ത​യ്ക്ക് അ​വാ​ർ​ഡ് ന​ൽ​കി വ​രു​ന്നു.

2024ല്‍ ​ന​മ്മെ വി​ട്ടു​പി​രി​ഞ്ഞ കെഎ​ൽഎ​സി​ന്‍റെ സ്ഥാ​പ​ക നേ​താ​വും സാ​ഹി​ത്യ​കാ​ര​നു​മാ​യ എ​ബ്ര​ഹാം തെ​ക്കേ​മു​റി​യു​ടെ നാ​മ​ത്തി​ലു​ള്ള ക​ഥാ പു​ര​സ്‌​കാ​ര​വും ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ ന​ല്‍​കി വ​രു​ന്നു.

ഇ​ന്ത്യ​ക്ക് പു​റ​ത്ത് താ​മ​സി​ക്കു​ന്ന മ​ല​യാ​ളം എ​ഴു​ത്തു​ക്കാർക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​വു​ക. ര​ച​ന​ക​ള്‍ മൗ​ലി​ക​മാ​യി​രി​ക്ക​ണം. പു​സ്ത​ക​രൂ​പ​ത്തി​ലോ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ള്‍, സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​താ​യി​രി​ക്ക​ണം.

ര​ച​ന​ക​ള്‍ മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്തു​ന്ന​തോ ക​ക്ഷി രാ​ഷ്ട്രീ​യ​പ​ര​മാ​യ​തോ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന ത​ര​ത്തി​ലോ ആ​ക​രു​ത്. സ​ജീ​വ സാ​ഹി​ത്യ പ്ര​തി​ഭ​ക​ളാ​യ മൂ​ന്ന് അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ര​ണ്ട് ക​മ്മ​റ്റി​ക​ൾ ര​ച​ന​ക​ൾ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യു​ന്ന​തും, നാ​ട്ടി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ഥ​രാ​യ വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ന്തി​മ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തു​മാ​യി​രി​ക്കും.

അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം കെഎ​ല്‍എ​സ് ഫേ​സ്ബു​ക്ക് പേ​ജി​ലും വെ​ബ്‌ സൈ​റ്റി​ലും മു​ഖ്യ​ധാ​രാ ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലും മേ​യ് 31ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ര​ച​യി​താ​വി​ന്‍റെ പേ​രു വ​യ്ക്കാ​തെ കൃ​തി​ക​ള്‍ റ്റൈ​പ്പ് ചെ​യ്ത് പിഡിഎ​ഫ് ആ​യി ഇ-​മെ​യി​ലി​ലൂ​ടെ​യാ​ണ് അ​യ​യ്‌​ക്കേ​ണ്ട​താ​ണ്.

ഒ​രാ​ളി​ല്‍ നി​ന്നു ഒ​രു ക​വി​ത / ക​ഥ മാ​ത്ര​മേ മ​ല്‍​സ​ര​ത്തി​നാ​യി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. കൃ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 2026 ഏ​പ്രി​ൽ 30. അ​യ​ക്കേ​ണ്ട വി​ലാ​സം: Email : [email protected].

പൊ​തു​നി​ബ​ന്ധ​ന​ക​ൾ

1. ഇ​ന്ത്യ​ക്ക് പു​റ​ത്ത് താ​മ​സി​ക്കു​ന്ന മ​ല​യാ​ളം ഏ​ഴു​ത്തു​കാ​ർ​ക്ക് മാ​ത്രം ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
2. ര​ച​ന​ക​ൾ മൗ​ലി​ക​മാ​യി​രി​ക്ക​ണം. പു​സ്ത​ക​രൂ​പ​ത്തി​ലോ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ൾ, സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​താ​യി​രി​ക്ക​ണം.
3. ര​ച​ന​ക​ൾ മ​ത​സ്പ​ര്‍​ദ്ധ വ​ള​ർ​ത്തു​ന്ന​തോ, ക​ക്ഷി രാ​ഷ്ട്രീ​യ പ​ര​മാ​യ​തോ, വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന ത​ര​ത്തി​ലോ ആ​ക​രു​ത്.

4. മ​ല​യാ​ള ക​വി​ത​യും ക​ഥ​യു​മാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്‌.
5. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​യ​ച്ചു ത​ന്ന കൃ​തി ഈ ​വ​ർ​ഷം സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.
6. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​അ​വാ​ർ​ഡു​ക​ൾ നേ​ടി​യ​വ​രും ഈ ​വ​ർ​ഷ​ത്തെ കെ ​എ​ൽ എ​സ്സ് ക​മ്മ​റ്റി മെം​ബ​ർ​മാ​രും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​ര​ല്ല.

7. സ​ജീ​വ സാ​ഹി​ത്യ പ്ര​തി​ഭ​ക​ളാ​യ മൂ​ന്ന് അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ര​ണ്ട് ക​മ്മ​റ്റി​ക​ൾ ര​ച​ന​ക​ൾ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യു​ന്ന​തും. നാ​ട്ടി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ഥ​രാ​യ വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ന്തി​മ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തു​മാ​ണ്.
8. അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം കെ. ​എ​ൽ. എ​സ് ഫേ​സ്ബു​ക്ക്‌ പേ​ജി​ലും, വെ​ബ്സൈ​റ്റി​ലും, മു​ഖ്യ​ധാ​രാ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും മെ​യ് 31 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്.
9. ര​ച​യി​താ​വി​ന്റെ പേ​രു വ​യ്ക്കാ​തെ കൃ​തി​ക​ൾ റ്റൈ​പ്പു ചെ​യ്ത് പി.​ഡി.​എ​ഫ്‌ ആ​യി ഇ​മെ​യി​ലി​ലൂ​ടെ അ​യ​യ്ക്കേ​ണ്ട​താ​ണ്‌.

10. പ്ര​ത്യേ​ക പേ​ജി​ൽ പേ​രും അ​ഡ്ര​സ്സും ടെ​ലി​ഫോ​ൺ ന​മ്പ​രും ഇ​മെ​യി​ൽ അ​ഡ്ര​സ്സും മ​റ്റു വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.
11. ഒ​രാ​ളി​ൽ നി​ന്നു ഒ​രു ക​വി​ത / ക​ഥ മാ​ത്ര​മേ മ​ൽ​സ​ര​ത്തി​നാ​യി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ.
12. ക​ഥ എ​ട്ടു പേ​ജി​ലും, ക​വി​ത ര​ണ്ടു പേ​ജി​ലും ക​വി​യാ​ൻ പാ​ടി​ല്ല.

13. സൃ​ഷ്ടി​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ടു​ന്ന അ​വ​സാ​ന തീ​യ​തി 2026 ഏ​പ്രി​ൽ 30
14. കൃ​തി​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം: Email : [email protected].

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കെഎ​ൽഎ​സ് സെ​ക്ര​ട്ട​റി ബാ​ജി ഓ​ടം​വേ​ലിയി​ൽ (915 613 6566) നി​ന്നും ല​ഭി​ക്കും എ​ന്ന് കേ​ര​ള ലി​റ്റ​റ​റി സൈ​സൈ​റ്റി ഡാ​ളസി​നു വേ​ണ്ടി അ​ന​ശ്വ​രം മാ​മ്പി​ള്ളി (പ്ര​സി​ഡന്‍റ്), ബാ​ജി ഓ​ടം​വേ​ലി (സെ​ക്ര​ട്ട​റി), ഡോ. ​ദ​ർ​ശ​ന മ​ന​യ​ത്ത് (ക​ൺ​വീ​ന​ർ) എന്നിവർ അറിയിച്ചു.

Samskarikam

ഫെ​ബ്രു​വ​രി​യി​ലെ റോ​സാ​പ്പൂ​ക്ക​ൾ

ഓ​രോ ഫെ​ബ്രു​വ​രി​യും ക​ട​ന്നു​വ​രു​മ്പോ​ൾ,
ഒ​പ്പ​മൊ​രു സു​ഗ​ന്ധ​വും കൊ​ണ്ടു​വ​രു​ന്നു​ണ്ട്.
ഞാ​നോ​ർ​ക്കു​ന്നു, ഒ​രു സു​ന്ദ​ര സാ​യ്ഹ്ന​ത്തി​ന്‍റെ അ​വ​സാ​നം;
ക​ട​ലി​ൽ ത​നി​യെ നൃ​ത്തം ചെ​യ്യാ​നെ​ത്തി​യ​താ​ണ്, ച​ന്ദ്രി​ക.

അ​തൊ​രു ഫെ​ബ്രു​വ​രി​യാ​യി​രു​ന്നു.
ആ​ദ്യ​മൊ​ട്ടും തി​ടു​ക്ക​പ്പെ​ടാ​തെ,
സാ​വ​ധാ​ന​മാ​ണ​വ​ൾ നൃ​ത്തം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്.

കാ​ഴ്ച​ക്കാ​ര​നാ​യി ഞാ​നും; പി​ന്നെ,
അ​ല്പം ദൂ​രെ, ദ്ര​വി​ച്ച ഓ​ല​ക​ൾ മേ​ളി​ലാ​ടു​ന്ന,
തു​രു​മ്പി​ച്ച ത​ക​ര ഷീ​റ്റു​ക​ൾ വ​ട്ടം​പൊ​തി​ഞ്ഞ
ചാ​യ​പ്പീ​ടി​ക​യ്ക്കു മു​ന്നി​ലെ പൂ​ഴി​യി​ൽ
നി​റ​യെ നി​ര​യാ​യ് പൂ​ത്തു​നി​ന്നി​രു​ന്ന
റോ​സാ​ച്ചെ​ടി​ക​ളും അ​വ​യെ ക​ട​ന്ന്,
ക​ട​ലി​നെ വി​ജ​ന​മാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന
കാ​ഴ്ച​ക്കാ​രും ക​ട​ൽ​ക്ക​ര വാ​ണി​ഭ​ക്കാ​രും.

പൂ​ഴി​യി​ൽ ഒ​രു പേ​ര് ആ​വ​ർ​ത്തി​ച്ചെ​ഴു​തു​ക​യും
ആ​ർ​ത്തി​പ്പി​ടി​ച്ചോ​ടി​യെ​ത്തു​ന്ന തി​ര​ക​ള​തു
ന​ക്കി​ന്നു​ണ​ഞ്ഞു ര​സി​ച്ചോ​ടി പോ​കു​ന്ന​തും
അ​ര​സി​ക​മോ​ടെ ര​സി​ച്ചു​കൊ​ണ്ടി​രു​ന്ന ഞാ​നും
ക​ട​ലി​നോ​ടു വി​ട​പ​റ​യാ​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു.

താ​ളം പി​ഴ​ച്ച തു​ഴ​ക​ളു​ടെ തു​ഴ​യ​ൽ​പോ​ലെ,
തി​ര​ത്ത​ല്ലി​യു​യ​ർ​ന്നെ​ത്തു​ന്ന തി​ര​ക​ളെ
തി​ടു​ക്ക​ത്തി​ല​വ​ളു​ടെ കൈ​ക​ൾ തു​ഴ​യാ​ൻ
തി​ടു​ക്കം പൂ​ണ്ടു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്
അ​വ​ൾ​ക്കൊ​പ്പം ഞാ​നും നൃ​ത്തം ചെ​യ്യാ​നെ​ത്തി​യ​ത്.
അ​ല​റു​ന്ന ലൈ​ഫ് ഗാ​ർ​ഡ് പീ​പ്പി​ക​ൾ ദൂ​രെ​നി​ന്നും
അ​ടു​ത്തേ​ക്കു വ​രു​ന്ന​ത​റി​ഞ്ഞ നേ​ര​ത്താ​ണ്
അ​വ​ൾ തി​രി​ഞ്ഞു നോ​ക്കി​യ​തും എ​ന്നെ ക​ണ്ട​തും.

ക​ട​ൽ​കാ​റ്റി​ന്‍റെ ഉ​പ്പു​മ​ണ​മു​ള്ള കോ​ട്ട്
ക​ട്ടെ​ടു​ത്താ​ണാ സ​മ​യം ഞാ​ൻ
അ​വ​ൾ​ക്കൊ​പ്പം നൃ​ത്തം ചെ​യ്യാ​നി​റ​ങ്ങി​യ​ത്.

ഒ​റ്റ​യാ​യ് തു​ട​ങ്ങി​യ നൃ​ത്തം ഞ​ങ്ങ​ളു​ടെ
ഒ​റ്റ​പ്പെ​ട്ട കൈ​ക​ളെ പി​ണ​ച്ചു​കെ​ട്ടാ​ൻ നേ​രം
ആ​കാ​ശ​പ്പാ​ട്ടു​കാ​ർ നി​ശ​ബ്ദ​രാ​കാ​ൻ തു​ട​ങ്ങി.

ആ​കാ​ശ​ത്തെ ന​ക്ഷ​ത്ര​ങ്ങ​ളു​ടെ​യും
അ​ങ്ങു​ദൂ​രെ മീ​ൻ​പി​ടു​ത്ത വ​ഞ്ചി​ക​ളു​ടെ​യും
ആ​ഴ​മേ​റി​യ ക​ണ്ണു​ക​ൾ ഞ​ങ്ങ​ളെ നോ​ക്കി
അ​ർ​ത്ഥം​വെ​ച്ചെ​ന്തോ പ​റ​യു​ന്ന​തു​പോ​ലെ.

ഞ​ങ്ങ​ൾ നൃ​ത്തം തു​ട​ർ​ന്നു​കൊ​ണ്ടി​രു​ന്നു.
അ​ടു​ത്തെ​ത്തി​യ ഒ​രു ലൈ​ഫ് ഗാ​ർ​ഡ് പീ​പ്പി
ഞ​ങ്ങ​ളെ നോ​ക്കി​യെ​ന്തോ മു​ഴ​ക്കി; ക​ണ്ണി​റു​ക്കി;
പി​ന്നെ, പ​തി​യെ​യ​ക​ന്നു പോ​യി.

അ​ല്പം ക​ഴി​ഞ്ഞാ​ണ്, പൊ​ടു​ന്ന​നെ,
അ​ല്പ​മ​ക​ലെ ന​ങ്കൂ​ര​മി​ട്ടു​ക്കി​ട​ന്നി​രു​ന്ന
ക​പ്പ​ലി​ന്‍റെ ഹു​ങ്കാ​ര​ത്തോ​ടൊ​പ്പം
എ​ന്റെ നെ​ഞ്ചി​ൽ കി​ട​ന്നെ​ന്തോ
പൊ​ട്ടി​പ്പി​ള​ർ​ന്ന​തി​ന്റെ ശ​ബ്ദം ഞാ​ൻ കേ​ട്ട​ത്.

ആ ​സ​മ​യം,
എ​ന്‍റെ ഉ​പ്പു​ക്കോ​ട്ടി​ൽ ത​റ​ഞ്ഞു​ക്കേ​റി​യ
ഹൃ​ദ​യ​ച്ചീ​ളു​ക​ൾ ത​നി​യെ പൂ​ക്ക​ളാ​കു​ന്ന​തും
എ​നി​ക്കു ചു​റ്റും വ​സ​ന്തം മു​ഴ​ങ്ങു​ന്ന​തും
ഞാ​നൊ​രു പാ​ട്ടു​മൂ​ളി​പ​ക്ഷി​യാ​കു​ന്ന​തും
ക​ണ്ടു​കൊ​ണ്ട്,
കു​ളി​രാ​ർ​ന്ന രാ​ക്കാ​റ്റ് ത​ന്‍റെ ക​ളി​യാ​ട്ടം
തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

പ​തി​യെ ഞാ​ന​വ​ളു​ടെ വ​ലം​കാ​തി​ൽ മ​ന്ത്രി​ച്ചു,
"ഈ ​ക​ട​ലാ​ഴ​ത്തോ​ള​മ​ള​ക്കാ​മീ ക​ണ്ണാ​ഴ​ത്തെ​യും."

ഇ​ടം​ക​ണ്ണെ​റി​ഞ്ഞെ​ന്നെ നോ​ക്കി​യ​വ​ൾ പ​യ്യെ
എ​ന്നെ​യും തി​ര​ക​ളെ​യും വ​ക​ഞ്ഞ്,
പൂ​ഴി​യി​ൽ കാ​ൽ​പാ​ടു​ക​ളെ പ​തി​പ്പി​ച്ച്,
പി​ൻ​വി​ളി കേ​ൾ​ക്കാ​തെ ന​ട​ന്ന​ക​ന്നു.

അ​വി​ചാ​രി​ത​മാ​യ് വീ​ണു​ക്കി​ട്ടി​യൊ​രു കാ​വ്യം
എ​ഴു​ത​പ്പെ​ടാ​തെ പോ​യ​തി​ന്‍റെ ഭം​ഗി​ക്കേ​ടി​ൽ,
ഓ​ല​ക്ക​ത​ക് ചേ​ർ​ത്ത​ട​ച്ച ചാ​യ​പ്പീ​ടി​ക​യ്ക്കു
മു​ന്നി​ലെ​ത്തി​യ എ​ന്നി​ലേ​ക്കാ സ​മ​യം
റോ​സി​ലും ചോ​പ്പി​ലും മ​ഞ്ഞ​യി​ലും വെ​ള്ള​യി​ലും
നി​റ​ഞ്ഞു നി​ന്നു പൊ​ട്ടി​ച്ചി​രി​ക്കു​ന്ന
റോ​സാ​ച്ചെ​ടി​ക​ളു​ടെ ആ​ന​ന്ദ​ത്തി​ന്‍റെ നേ​ർ​ത്ത
സു​ഗ​ന്ധം ആ​വാ​ഹി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഓ​രോ ഫെ​ബ്രു​വ​രി​യും ക​ട​ന്നു​പോ​കു​മ്പോ​ഴും
ഫെ​ബ്രു​വ​രി​യി​ലെ റോ​സാ​പ്പൂ​ക്ക​ളു​ടെ സു​ഗ​ന്ധം
ഒ​രി​ക്ക​ലും ക​ട​ന്നു​പോ​കു​ന്നി​ല്ല.

Samskarikam

ജയിൽ

ശാന്തിയെകെടുത്തിടാൻ മനുഷ്യർ
ധനകോടി മതത്തിനായി മരിക്കുന്നു
നമ്മിൽ തളിരണിഞ്ഞു തഴച്ചുവളരുന്നു
വിരൽത്തുമ്പിലാടി നിറംമാറി കത്തി
സുഖിച്ചുവാഴാൻ ജയിലിൽ പോയിടാം.

ചുണ്ടുപിളർത്തി മധുരം തന്നവൻ
പ്രാണൻ വെടിഞ്ഞു കൊലകത്തിയാൽ
കദനധൂമത്തിനടിമയായവൾ പിടയുന്നു
കുടിലിലെ നെടുതാം നിശ്വാസത്താൽ
സുഖിച്ചുവാഴാൻ മധുര സുന്ദര ജയിൽ മതി.

നിറവേദനകൾ തൂക്കി വിറ്റാലെന്തുകിട്ടും?
കത്തിയാൽ കുത്തിയെടുത്ത രക്തമോ?
മന്മഥരാത്രികൾ മാൻപേടയാക്കാം
മദം പൊട്ടി മനം കവരും മടിശീല വീർക്കും
സുഖിച്ചുവാഴാൻ പൊന്നിൻ വേതന ജയിൽ മതി.

ചരിത്രംതിരഞ്ഞു ജയിലിൻച്ചുമരിൽ
ഭൂപടമെഴുതി കൊലച്ചിരി ചിന്തകൾ
മണമെഴും മന്ദഹാസത്തുടിപ്പിൽ
വേടൻ മധു നുകർന്നു കാരാഗ്രത്തിൽ
സുഖിച്ചുവാഴാൻ മഹനീയാം ജയിൽ മതി.

Kerala

മ​ല​യാ​ള ക​വി​ത 'ഭ​ദ്ര​മാ​ണ്'

തൃ​ശൂ​ർ: സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നാ​യി "മ​ഴ​മേ​ഘ​ങ്ങ​ൾ പ​ന്ത​ലൊ​രു​ക്കി​യ പു​തു​വ​ർ​ഷ​ത്തി​ൻ പൂ​ന്തോ​പ്പി​ൽ...' എ​ന്നു തു​ട​ങ്ങു​ന്ന ഹി​റ്റ് ഗാ​നം ര​ചി​ച്ച ഭ​ദ്ര ഹ​രി​ക്ക് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മ​ല​യാ​ളം ക​വി​താ​ര​ച​ന മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലാ​ണ് അ​ടൂ​ർ എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ് എ​സി​ലെ പ്ല​സ് വ​ൺ ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​യാ​യ ഭ​ദ്ര ഹ​രി മി​ന്നു​ന്ന വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ ആ​ത്മ ദുഃ​ഖ​ങ്ങ​ൾ അ​ക്ഷ​ര​ങ്ങ​ളി​ൽ വ​ര​ച്ചി​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മ​ല​യാ​ളം ക​വി​താ​ര​ച​നാ മ​ത്സ​ര​ത്തി​ൽ ഭ​ദ്രേ എ​ഴു​തി​യ 'ആ​ത്മ ദ​ർ​പ്പ​ണം' എ​ന്ന ക​വി​ത​യാ​ണ് എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

അ​ടൂ​ർ വ​ട​ക്ക​ട​ത്തു​കാ​വ് 'കാം​ബോ​ജി'​യി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രാ​യ ഹ​രീ​ന്ദ്ര​നാ​ഥി​ന്റെ​യും അ​ധ്യാ​പി​ക​യാ​യ സു​മ​യു​ടെ​യും മ​ക​ളാ​ണ്.

Samskarikam

ക്രി​സ്മ​സ് മു​ഖ​മു​ദ്ര​ക​ൾ

ആ​ഴി​യി​ലെ​ങ്ങും മാ​ന​വ കോ​പ​താ​പ​ങ്ങ​ൾ ത​ണു​ക്കും കാ​ലം
മാ​ന​വ ഹൃ​ദ​യ സ​ര​സ്‌​സി​ലെ​ങ്ങും ന​ക്ഷ​ത്ര രാ​ജി​ക​ൾ മി​ന്നും കാ​ലം
വെ​റും ദേ​ശീ​യ​ത​ക്ക​പ്പു​റം മ​തി​ലു​ക​ൾ​ക്ക​പ്പു​റം സ​ർ​വ്വ​ലോ​ക​രും
ഒ​ന്നാ​യി ഒ​രു​മ​യോ​ടെ ത​ൻ മ​ന​സു​ക​ൾ സ​ന്മ​ന​സ്‌​സു​ക​ളാ​ക്കി
ഭൂ​മി​യി​ൽ സ​ന്മ​ന​സ്‌​സു​ള്ള​വ​ർ​ക്ക് സ​മാ​ധാ​ന​മെ​ന്ന മ​ഹ​നീ​യ സ​ന്ദേ​ശം
നെ​ഞ്ചി​ലേ​റ്റി സ​ർ​വ​ലോ​ക മാ​ന​വ​രെ​ങ്ങും ആ​ഘോ​ഷി​ക്കും

ക​ണ്ണി​നും കാ​തി​നും ഹൃ​ദ​യ അ​ന്ത​രാ​ള​ങ്ങ​ളി​ലും പ്ര​കാ​ശ പൂ​രി​ത​മാം
പു​ഷ്പി​ത​മാം പൂ​വാ​ടി​ക​ൾ തേ​ൻ മ​ധു​ര​മാ​യി എ​ത്തു​ക​യാ​യി
സ​മ​ർ​പ്പ​ണ ത്യാ​ഗ യാ​ഗ​ങ്ങ​ളു​ടെ ശാ​ന്തി സ​മാ​ധാ​ന സൗ​ഹാ​ർ​ദ
ദൗ​ത്യ​മാ​യി ദേ​ഹി ദേ​ഹ മ​ന​സ്‌​സു​ക​ളെ കോ​രി​ത്ത​രി​പ്പി​ക്കും
കു​ളി​ർ​മ​യി​ൽ ത​ലോ​ടും, ആ​ശ്വാ​സ​മേ​കും എ​ളി​മ​ക്കു മ​ഹ​ത്വ​മേ​കും

ആ​ശ​യ​റ്റ​വ​ർ​ക്കു അ​ത്താ​ണി​യാ​യി കൂ​രി​രു​ൾ താ​ഴ്വ​ര​ക​ൾ
പ്ര​കാ​ശ​മാ​ന​മാ​ക്കി ഇ​താ ക്രി​സ്മ​സ് മെ​രി ക്രി​സ്മ​സ് കാ​ലം
ആ​കാ​ശ നീ​ലി​മ​യി​ൽ പ​രി​ഭാ​വ​ന സ്നേ​ഹ കീ​ർ​ത്ത​ന​ങ്ങ​ൾ
മു​ഴ​ങ്ങ​ട്ടെ ലോ​ക​മെ​ങ്ങും പ​ര​സ്പ​ര ശ​ത്രു​ത​യി​ല്ലാ​ത്ത ഒ​രു ലോ​കം
ലോ​ക​മാ​ന​വ ഹൃ​ദ​യ​ത്തി​ൻ അ​ൾ​ത്താ​ര​ക​ളി​ൽ പ്ര​തി​ഷ്ഠി​ക്കാം

പ​ര​സ്പ​ര ക​ല​ഹം ഇ​ല്ലാ​ത്ത യു​ദ്ധ​ങ്ങ​ൾ ഇ​ല്ലാ​ത്ത ന​ശീ​ക​ര​ണ​ങ്ങ​ൾ
കൊ​ല്ലും കൊ​ല​യും മ​ത വെ​റി​ക​ളും വേ​ലി​ക്കെ​ട്ടു​ക​ളും
ഇ​ല്ലാ​ത്ത നി​ർ​മ​ല മാ​ന​വ ഹൃ​ദ​യ വി​ശാ​ല​മാം ഒ​രു ലോ​കം
മാ​ന​വി​ക​മാം കൊ​ട്ടി​ഘോ​ഷി​ക്കാ​ത്ത സ​ൽ​ക​ർ​മ്മ​ങ്ങ​ൾ
അ​താ​ക​ട്ടെ ഇ ​ക്രി​സ്മ​സ് രാ​പ്പ​ക​ൽ ആ​ഘോ​ഷ മു​ഖ​മു​ദ്ര​ക​ൾ

Samskarikam

സന്മനസുള്ളവർക്ക് സമാധാനം

തൂമഞ്ഞു പെയ്യുന്ന രാവിന്‍റെ വീഥിയിൽ
ഒരു കുഞ്ഞു താരകം പുഞ്ചിരിച്ചു

ഹേമന്തമേകിയ തൂമന്ദഹാസത്തിൽ
രാജകുമാരകർ സഞ്ചരിച്ചു

കാരുണ്യവാനായ ദൈവകുമാരകൻ
കാലപ്രവാഹത്തിൽ വന്നുദിച്ചു

കാലികൾ മേയുന്ന കാലിത്തൊഴുത്തതിൽ
ദിവ്യപ്രകാശമായ് അന്നുദിച്ചു

ആടിന്നിടയരും കാത്തിരുന്നാദിനം
ആശയോടെവരും പാർത്തിരുന്നു

ഇടയച്ചെറുക്കനാമൊരുകുഞ്ഞു ബാലന-
ന്നിടയഗണത്തിലുണ്ടായിരുന്നു

ഇടയതലവന്മാരേവരും ചൊല്ലിയ
കഥയവനൊന്നോന്നായോർത്തുവച്ചു

ആരോരുമില്ലാത്തൊരാകുഞ്ഞു പൈതലി-
ന്നുണ്ണിയെ കാണുവാനാശ തോന്നി

രാപ്പാടിപ്പാട്ടുകൾ കേട്ടിടുമാഗണം
തെല്ലുമയക്കത്തിലായ രാവിൽ

കാർമേഘമാലകൾ മാറിമറിഞ്ഞൊരാ
വെണ്ണിലാ വാനിലായ് നോക്കിനിൽക്കെ

കൺചിമ്മി നോക്കണ താരകകുഞ്ഞിന്‍റെ
ചാരത്തു കണ്ടവൻ വെൺതാരകം

ഇടയകഥയിലെ രാജരാജന്മാർക്കു
വഴികാട്ടിയാണതെന്നോർത്തനേരം

ഇടയ കുടാരത്തിന്നരികിലൊരു കോണിൽ
കേട്ടവൻ പുണ്യമാം ശാന്തിഗീതം

ഞെട്ടി വിറച്ചൊരിടയഗണമെല്ലാം
പൊട്ടി ത്തെറിച്ചോടി നാലുപാടും

ഇണ്ടലടങ്ങാത്ത വിണ്ഡലമാകവേ
കണ്ടതും നെഞ്ചകം വിണ്ടു കീറി

വെള്ളിവെളിച്ചമാം വാനിലെ ദൂതരെ
ഭീതിയോടെവരും നോക്കിനിൽക്കെ

മാലാഖ വാനവർക്കായന്നു ചൊല്ലിയ
ശാന്തി ഗീതം വാനിലാർത്തിരമ്പി

“അത്യുന്നതനെന്നും സ്തോത്രമുണ്ടാവട്ടെ
ഭൂമിയിൽ മർത്യർക്കു ശാന്തി നിത്യം.”

ദൈവ കുമാരകൻ മർത്യനായ് ഭൂവിതിൽ
ബേത്‌ലഹേം പുൽക്കൂട് പൂകിയത്രെ!”

ഉണ്ണി പിറന്നെന്ന വാർത്തകേട്ടന്നേര-
മാനന്ദമൊട്ടാകെ ആർത്തിരമ്പി.

ആടുകൾ മാടുകൾ മേടുകൾ കേറിയ-
ന്നിടയ രാജാവിനെ കണ്ടു പോരാൻ.

തൻ്റെ കുഞ്ഞാടിനേം കാഴ്ചനൽകീടുവാ-
നിടയച്ചെറുക്കനും യാത്രയായി.

തൂമഞ്ഞു പെയ്തൊരാ രാവിന്‍റെ വീഥിയിൽ
ആ കുഞ്ഞു താരകം പുഞ്ചിരിച്ചു.

ഹേമന്ത മേകിയ തൂമന്ദഹാസത്തിൽ
ആട്ടിടയന്മാരും സഞ്ചരിച്ചു.

കാലികൾ മേയുന്ന കാലിത്തൊഴുത്തതിൽ
ഇടയരവരന്നു ചെന്നു ചേർന്നു.

ഉണ്ണിയെ കണ്ടവർ അമ്മ മാതാവിനും
പുണ്യനാം താതൻ യൗസേപ്പിനൊപ്പം.

ഇടയരവരങ്ങു നോക്കി നിന്നീടവെ
ഇടയച്ചെറുക്കനൊന്നെത്തി നോക്കി.

ഉണ്ണിയെ കണ്ടുടൻ കണ്ണുനിറഞ്ഞുപോയ്
കണ്ണീരുകാഴ്ചയായ് വീണു മുന്നിൽ.

ആരോരുമില്ലാത്തൊരിടയനാം പൈതലി-
ന്നുടയവനുള്ളതായ് തോന്നിയപ്പോൾ.

ഇടയനാം പൈതലിൻ തൂമന്ദഹാസത്തിൽ
കുഞ്ഞിളം പൈതലും പുഞ്ചിരിച്ചു.

മാലാഖമാരുടെ ഗാനത്തിനൊപ്പമന്നി-
ടയരും പാടിയാ ശാന്തി ഗീതം.

“അത്യുന്നതനെന്നും സ്തോത്രമുണ്ടാവട്ടെ
ഭൂമിയിൽ മർത്യർക്കു ശാന്തി നിത്യം”.

"ഭൂമിയിൽ മർത്യർക്കു നന്മയുണ്ടാകട്ടെ
സന്മനസുള്ളോർക്കു ശാന്തി നിത്യം ….."

NRI

പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്: ക​ലാ​ല​യം പു​ര​സ്കാ​ര​ത്തി​ന് സൃ​ഷ്‌​ടി​ക​ൾ ക്ഷ​ണി​ച്ചു

റി​യാ​ദ്: 15-ാമ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ഗ്ലോ​ബ​ൽ ക​ലാ​ല​യം പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് സൃ​ഷ്‌​ടി​ക​ൾ ക്ഷ​ണി​ച്ചു.

ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ മ​ല​യാ​ള ക​ഥ, ക​വി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​ത്. 25ന് ​മു​മ്പ് ല​ഭി​ക്കു​ന്ന സൃ​ഷ്ടി​ക​ളി​ൽ നി​ന്ന് വി​ദ​ഗ്ധ ജൂ​റി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ര​ച​ന​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ക.

നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത മൗ​ലി​ക ര​ച​ന​ക​ളാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ക​വി​ത 40 വ​രി​യി​ലും ക​ഥ 500 വാ​ക്കി​ലും ക​വി​യ​രു​ത്‌.

സൃ​ഷ്ടി​ക​ൾ [email protected] എ​ന്ന ഇ-​മെ​യി​ലി​ലേ​ക്ക് പി​ഡി​എ​ഫ് ഫോ​ർ​മാ​റ്റി​ൽ അ​യ​ക്കു​ക.

മെ​യി​ൽ ബോ​ഡി​യി​ൽ പേ​ര്, മൊ​ബൈ​ൽ ന​മ്പ​ർ, ജോ​ലി ചെ​യ്യു​ന്ന രാ​ജ്യം എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ചേ​ർ​ക്കു​ക.

ര​ച​യി​താ​വി​ന്‍റെ പേ​രും വി​വ​ര​ങ്ങ​ളും സൃ​ഷ്ടി​യോ​ടൊ​പ്പം പി​ഡി​എ​ഫി​ൽ ചേ​ർ​ക്ക​രു​ത്.

Latest News

Corehub Up