Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Published

Kerala

ജെ.​ബി.​ കോ​ശി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്ന് സബ്മിഷൻ; മ​റു​പ​ടി​യി​ല്ലാതെ മന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഇ​​​ട​​​തുമു​​​ന്ന​​​ണി അം​​​ഗം ജോ​​​ബ് മൈ​​​ക്കി​​​ൾ.

സ​​​ബ്മി​​​ഷ​​​നാ​​​യാ​​​ണ് ച​​​ങ്ങ​​​നാ​​​ശേ​​​രി എം​​​എ​​​ൽ​​​എ ഇ​​​ക്കാ​​​ര്യം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് ഒ​​​രു കാ​​​ര്യ​​​വും സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി ന​​​ല്കി​​​യ ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ദു റ​​​ഹ്‌മാ​​​ൻ സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചി​​​ല്ല.

ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ന​​​ല്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ 284 പ്ര​​​ധാ​​​ന ശി​​​പാ​​​ർ​​​ശ​​​ക​​​ളും 45 ഉ​​​പ​​​ശി​​​പാ​​​ർ​​​ശ​​​ക​​​ളു​​​മാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നും ഈ ​​​ശി​​​പാ​​​ർ​​​ശ​​​ക​​​ൾ 36 വ​​​കു​​​പ്പു​​​ക​​​ൾ മു​​​ഖേ​​​നെ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. 17 വ​​​കു​​​പ്പു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​യ ശി​​​പാ​​​ർ​​​ശ പൂ​​​ർ​​​ണ​​​മാ​​​യും 17 വ​​​കു​​​പ്പു​​​ക​​​ൾ ഭാ​​​ഗിക​​​മാ​​​യും ന​​​ട​​​പ്പി​​​ലാ​​​ക്കി.

നി​​​ല​​​വി​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്ര സം​​​സ്ഥാ​​​ന നി​​​യ​​​മ​​​ങ്ങ​​​ൾ, ച​​​ട്ട​​​ങ്ങ​​​ൾ, കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യാ​​​ലോ, മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്നും സ​​​മ്മ​​​ത​​​പ​​​ത്രം ല​​​ഭ്യ​​​മാ​​​ക്കി​​​യാ​​​ലോ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​വ​​​യും, സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ഉ​​​ണ്ടാ​​​വു​​​ന്ന പ​​​ക്ഷം അ​​​ത് പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഫ​​​ണ്ട് വ​​​ക​​​യി​​​രു​​​ത്തു​​​ക​​​യോ ചെ​​​യ്യേ​​​ണ്ട ശി​​​പാ​​​ർ​​​ശ​​​ക​​​ളും മാ​​​ത്ര​​​മാ​​​ണ് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ബാ​​​ക്കി​​​യു​​​ള്ള​​​തെ​​​ന്നാ​​​ണ് മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ ന​​​ല്കി​​​യ 40 ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ൽ 33 എ​​​ണ്ണ​​​വും ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​യി മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. റ​​​വ​​​ന്യു വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട 47 ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ൽ 14 എ​​​ണ്ണം ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​യി ആ​​​ണ് മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ച​​​ത്.

35 വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി 220 ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യെ​​​ന്നു​​​മാ​​​ണ് മ​​​ന്ത്രി സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ന​​​ല്കി​​​യ രേ​​​ഖ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. അ​​​പ്പോ​​​ഴും ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​ കോ​​​ശി റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ മാ​​​ത്രം മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഒ​​​രു പ​​​രാ​​​മ​​​ർ​​​ശ​​​വും ന​​​ട​​​ത്തി​​​യി​​​ല്ല.

Education

കെ​എ​എ​സ് റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് സ​​​ര്‍​വീ​​​സ് (കെ​​​എ​​​എ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. കെ​​​എ​​​എ​​​സ് (ജൂ​​​നി​​​യ​​​ര്‍ ടൈം ​​​സ്‌​​​കെ​​​യി​​​ല്‍) (ട്രെ​​​യി​​​നി) തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യു​​​ള്ള അ​​​ന്തി​​​മ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.

സ്ട്രീം ​​​ഒ​​​ന്നി​​​ല്‍ (കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍ 001/2025) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കി​​​ളി​​​മാ​​​നൂ​​​ര്‍ സ്വ​​​ദേ​​​ശി എ.​​​എ​​​സ്. ദേ​​​വ​​​നാ​​​രാ​​​യ​​​ണ​​​ന്‍ ഒ​​​ന്നാം റാ​​​ങ്കും തി​​​രു​​​ന​​​ന​​​ന്ത​​​പു​​​രം പ​​​ട്ടം സ്വ​​​ദേ​​​ശി എം.​​​സി​​​ദ്ധാ​​​ര്‍​ഥ് ജോ​​​യ് ര​​​ണ്ടാം റാ​​​ങ്കും കോ​​​ട്ട​​​യം ചേ​​​ര്‍​പ്പു​​​ങ്ക​​​ല്‍ സ്വ​​​ദേ​​​ശി ആ​​​ല്‍​ബ​​​ര്‍​ട്ട് ഏ​​​ബ്ര​​​ഹാം മൂ​​​ന്നാം റാ​​​ങ്കും നേ​​​ടി.

സ്ട്രീം 2​​​ല്‍ (കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍ 002/2025) തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി സി.​​​എ​​​സ്. സ​​​വി​​​ത ഒ​​​ന്നാം റാ​​​ങ്കും എ​​​റ​​​ണാ​​​കു​​​ളം കി​​​ട​​​ങ്ങൂ​​​ര്‍ സ്വ​​​ദേ​​​ശി ജോ​​​ര്‍​ജ്കു​​​ട്ടി ജേ​​​ക്ക​​​ബ് ര​​​ണ്ടാം റാ​​​ങ്കും തൃ​​​ശൂ​​​ര്‍ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ്വ​​​ദേ​​​ശി അ​​​ഫീ​​​ന ഗു​​​ലാം മൂ​​​ന്നാം റാ​​​ങ്കും നേ​​​ടി.


സ്ട്രീം ​​​മൂ​​​ന്നി​​​ല്‍ (കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍ 003/2025) പ​​​ത്ത​​​നം​​​തി​​​ട്ട കോ​​​ന്നി സ്വ​​​ദേ​​​ശി ര​​​ജീ​​​ഷ് ആ​​​ര്‍. നാ​​​ഥ് ഒ​​​ന്നാം റാ​​​ങ്കും എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി അ​​​ജ്മ​​​ല്‍ സി. ​​​മൊ​​​യ്തീ​​​ന്‍ ര​​​ണ്ടാം റാ​​​ങ്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തി​​​രു​​​മ​​​ല സ്വ​​​ദേ​​​ശി ജോ​​​സ് തോ​​​മ​​​സ് മൂ​​​ന്നാം റാ​​​ങ്കും നേ​​​ടി.

Kerala

എ​സ്ഐ​ആ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു; 24.08 ല​ക്ഷം പേ​ർ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്ഐ​ആ​ർ ക​ര​ടു പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ecinet മൊ​ബൈ​ൽ ആ​പ്പ് voters.eci.gov.in വെ​ബ്സൈ​റ്റ് എ​ന്നി​വ വ​ഴി​യും പ​ട്ടി​ക പ​രി​ശോ​ധി​ക്കാം.

24, 08,503 പേ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യ​താ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ അ​റി​യി​ച്ചു. 2,54,42,352 പേ​രാ​ണ് ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​കി​യ​ത്. 1,23,83,341 പു​രു​ഷ​ൻ​മാ​രും 1,30,58,731 സ്ത്രീ​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്. 280 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രും ക​ര​ട് പ​ട്ടി​ക​യി​ലു​ണ്ട്.

ഒ​ഴി​വാ​ക്കി​യ​വ​രി​ൽ പേ​ര് ചേ​ർ​ക്കേ​ണ്ട​വ​ർ ഫോം 6 ​പൂ​രി​പ്പി​ച്ച് ന​ൽ​ക​ണം. ഇ​തി​നൊ​പ്പം സ​ത്യ​വാം​ഗ്മൂ​ല​വും സ​മ​ർ​പ്പി​ക്ക​ണം. വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്കു പേ​രു ചേ​ർ​ക്കാ​ൻ ഫോം 6 ​എ ന​ൽ​ക​ണം. എ​ല്ലാ ഫോ​മു​ക​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ജ​നു​വ​രി 22 വ​രെ പ​രാ​തി​ക​ൾ ന​ൽ​കാ​മെ​ന്നും ആ​യി​ര​ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ പ​രാ​തി പ​രി​ഗ​ണി​ക്കാ​ൻ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

6.45 ല​ക്ഷം പേ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. മ​രി​ച്ച​വ​ർ 6.49 ല​ക്ഷം പേ​ർ ഉ​ൾ​പ്പെ​ടും. 8.16 ല​ക്ഷം പേ​ർ താ​മ​സം മാ​റി. 1.36 ല​ക്ഷം പേ​രു​ടെ പേ​ര് ഒ​ന്നി​ൽ കൂ​ടു​ത​ലു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്കും വോ​ട്ട​ർ​പ​ട്ടി​ക എ​ത്തി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ച​താ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

 

 

Latest News

Corehub Up