പാലാ സെന്റ് തോമസ് കോളജ് ഓട്ടോണമസ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പാലാ ജേര്‍ണല്‍ ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര്‍ഷിക, ഡബിള്‍-ബ്ലൈ
പാലാ: സെന്റ് തോമസ് കോളജ് ഓട്ടോണമസ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബിസിനസ് മേഖലയിലും വ്യത്യസ്ത പഠനശാഖകളിലും ഗുണമേന്മയുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പാലാ ജേര്‍ണല്‍ ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര്‍ഷിക, ഡബിള്‍-ബ്ലൈന്‍ഡ് പിയര്‍-റിവ്യൂഡ് ജേര്‍ണലിന്റെ പ്രകാശനം നടന്നു. സെന്റ് ജോസഫ്സ് ഹാളില്‍ നടന്ന സമ്മേളത്തില്‍ മേലുകാവ് ഹെൻറി ബേക്കര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി.എസ്. ഗിരീഷ് കുമാര്‍ ജേര്‍ണലിന്റെ ആദ്യപ്രതി പ്രകാശനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ചു.
ജേര്‍ണലിന്റെ ചീഫ് എഡിറ്റര്‍ ഡോ. ബിനോയ് ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കെ. തോമസ്, മലയാള വിഭാഗം അസി. പ്രഫ. പ്രിന്‍സ്മോന്‍ ജോസ്, ലൈബ്രേറിയന്‍ ഫാ. ജുബിന്‍ ജേക്കബ്, റിസര്‍ച്ച് ആന്‍ഡ് പിജി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ് അസി. പ്രഫ. അലന് ജോര്‍ജ്
എന്നിവര്‍ പ്രസംഗിച്ചു.
Tags : Published nattuvishesham local news