Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stab

കു​ടും​ബ ക​ല​ഹം; ഭാ​ര്യ​യെ യു​വാ​വ് കു​ത്തി​ക്കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: കു​ടും​ബ ക​ല​ഹ​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ​യെ യു​വാ​വ് ന​ടു​റോ​ഡി​ൽ കു​ത്തി​ക്കൊ​ന്നു. തെ​ലു​ങ്കാ​ന​യി​ലെ സൂ​ര്യ​പേ​ട്ടി​ലാ​ണ് സം​ഭ​വം. സ​രീ​ക്ഷ (24) എ​ന്ന വീ​ട്ട​മ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യാ​യ ഭ​ർ​ത്താ​വ് മ​ണി​ദീ​പി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ആ​റ് വ​ർ​ഷം മു​ന്പാ​യി​രു​ന്നു ട്ര​ക്ക് ഡ്രൈ​വ​റാ​യ മ​ണി​ദീ​പും സ​രീ​ക്ഷ​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ർ​ക്ക് നാ​ല് വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്. ഒ​രു വ​ർ​ഷ​മാ​യി ദ​ന്പ​തി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. മ​ദ്യ​പാ​നി​യാ​യ മ​ണി​ദീ​പ് സ​രീ​ക്ഷ​യെ സം​ശ​യി​ക്കു​ക​യും നി​ര​ന്ത​രം ശ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ ര​ണ്ടാ​ഴ്ച മൂ​ന്പ് സ​രീ​ക്ഷ മ​ക​നു​മാ​യി ജ​ഗ്ഗ​യ്യ​പേ​ട്ടി​ലു​ള്ള ബ​ന്ധു​വാ​യ വെ​ങ്ക​മ്മ​യു​ടെ വീ​ട്ടി​ലേ​യ്ക്ക് താ​മ​സം മാ​റി​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്പോ​ൾ സ​രീ​ക്ഷ മ​ണി​ദീ​പി​ന്‍റെ പ​ണ​വു​മാ​യാ​ണ് പോ​യ​ത്. ഇ​തേ തു​ട​ർ​ന്ന് മ​ണി​ദീ​പ് കോ​ടാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച കൗ​ൺ​സി​ലിം​ഗി​നാ​യി പോ​ലീ​സ് ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ലേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി. മ​ണി​ദീ​പി​നൊ​പ്പം പോ​കാ​ൻ സ​രീ​ക്ഷ ത​യാ​റാ​യി​ല്ല. വ്യാ​ഴാ​ഴ്ച ഇ​ക്കാ​ര്യം എ​ഴു​തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് സ​രീ​ക്ഷ സ്റ്റേ​ഷ​നി​ൽ നി​ന്നി​റ​ങ്ങി.

ജ​ഗ്ഗ​യ്യ​പേ​ട്ടി​ലേ​യ്ക്ക് പോ​കാ​ൻ സ​രീ​ക്ഷ ഓ​ട്ടോ കാ​ത്ത് നി​ൽ​ക്കു​ന്പോ​ൾ മ​ണി​ദീ​പ് ത​ട​ഞ്ഞു. ഓ​ട്ടോ​യി​ൽ ക‍​യ​റാ​ൻ ശ്ര​മി​ച്ച സ​രീ​ക്ഷ​യെ മ​ണി​ദീ​പ് വ​ലി​ച്ചി​റ​ക്കി. അ​യാ​ൾ കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി പു​റ​ത്തെ​ടു​ത്ത​തോ​ടെ സ​രീ​ക്ഷ അ​ടു​ത്തു​ള്ള ചാ​യ​ക്ക​ട​യി​ലേ​യ്ക്ക് ഓ​ടി ക​യ​റി.

സ​രീ​ക്ഷ​യെ പി​ന്തു​ട​ർ​ന്ന് മ​ണി​ദീ​പ് ചാ​യ​ക്ക​ട​യി​ലേ​യ്ക്ക് ക​യ​റി, യു​വ​തി​യു​ടെ നെ​ഞ്ചി​ലും തോ​ളി​ലും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. നാ​ട്ടു​കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​മി​ത​മാ​യി ര​ക്തം വാ​ർ​ന്ന സ​രീ​ക്ഷ സം​ഭ​വ​സ്ഥ​ല​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

വെ​ങ്ക​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ണി​ദീ​പി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ്യ​ഴാ​ഴ്ച​യോ​ടെ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Corehub Up