x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നൂക്കർ ക്ലബിലെ തർക്കം അക്രമത്തിൽ കലാശിച്ചു; 16കാരന് കുത്തേറ്റത് 27 തവണ


Published: February 23, 2026 02:39 PM IST | Updated: February 23, 2026 02:39 PM IST

ഭോപ്പാൽ: സ്നൂക്കർ ക്ലബിൽ പത്താം ക്ലാസ് വിദ്യാർഥിയെ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ചേർന്ന് 27 തവണ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പ്രതികൾ തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുന്പ് സ്നൂക്കർ കളിക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബിൽ തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നുണ്ടായ പ്രതികാരമാണ് ആക്രമണത്തിലേക്ക് നയിച്ചത്. അക്രമികൾ കത്തിയുമായി ക്ലബിനുള്ളിൽ കയറുകയും 30 സെക്കൻഡിനുള്ളിൽ 27 തവണ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.

കുട്ടിയുടെ കൈകളിൽ പത്തിലധികം ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന് രണ്ടു കൈവിരലുകൾ അറ്റുപോവുകയും തോളിലും പുറത്തും പരിക്കേൽക്കുകയും ചെയ്തു. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ കേസെടുത്ത ശേഷം പ്രായാപൂർത്തിയാകത്തതിനാൽ വിട്ടയച്ചു.

Tags : Bhopal Boy Stab

Recent News

Corehub Up