Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thomas Isaac

Kottayam

പൊ​തു സാം​സ്കാ​രി​ക​യി​ട​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്ക​ണം തോ​മ​സ് ഐ​സ​ക്

വൈ​ക്കം: വ​ർ​ഗീ​യ​ത​യ്ക്കും ഫാ​സി​സ​ത്തി​നും സാം​സ്കാ​രി​ക പ്ര​തി​രോ​ധം ഒ​രു​ക്ക​ണ​മെ​ന്നും അ​തി​നാ​യി പൊ​തു സാം​സ്കാ​രി​ക ഇ​ട​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നും മു​ൻ മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് വൈ​ക്ക​ത്ത് സം​ഘ​ടി​പ്പി​ച്ച വി​കെ​എ​സ് ശാ​സ്ത്ര സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​വും സാം​സ്കാ​രി​ക സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളു​ടെ സാം​സ്കാ​രി​ക സ്വ​ഭാ​വം വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്നും മ​തേ​ത​ര ഉ​ത്സ​വ​ങ്ങ​ൾ നാ​ട്ടി​ലെ​മ്പാ​ടും രൂ​പ​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ബ​ല വാ​ദ​ന ക​ലാ​കാ​രി ര​ത്ന​ശ്രീ അ​യ്യ​ർ, ന​ട​ൻ വൈ​ക്കം ഭാ​സി, ഗാ​ന​ര​ച​യി​താ​വ് അ​ജീ​ഷ് ദാ​സ​ൻ, ഡി. ​മ​നോ​ജ്, നാ​ട​ക​ന​ട​ൻ പ്ര​ദീ​പ് മാ​ള​വി​ക, ക​ഥാ​കൃ​ത്ത് കെ.​ആ​ർ. ബീ​ന, എ​ൻ. വേ​ണു​ഗോ​പാ​ല​ൻ, ചെ​ണ്ട വി​ദ​ഗ്ധ​ൻ തേ​രൊ​ഴി രാ​മ​ക്കു​റു​പ്പ്, ഇ. ​എം. ച​ന്ദ്ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​പ്ല​വ ഗാ​യി​ക പി.​കെ. മേ​ദി​നി​യെ തോ​മ​സ് ഐ​സ​ക്ക് പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന സ​യ​ൻ​സ് സ്ലാം ​പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ ജി​സ് ജോ​സ​ഫി​ന് ന​ൽ​കി തോ​മ​സ് ഐ​സ​ക്ക് പ്ര​കാ​ശ​നം ചെ​യ്തു. വി​കെ​എ​സ് ശാ​സ്ത്ര സാം​സ്കാ​രി​ക ഉ​ത്സ​വ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം 150 കേ​ന്ദ്ര​ങ്ങ​ളി​ൽ ശാ​സ്ത്ര സാം​സ്കാ​രി​ക ഉ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജി. ​രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​എ​സ്. ശ്രീ​കു​മാ​ർ, സി. ​ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

കോ​മാ​ളി പ്ര​യോ​ഗം; തോ​മ​സ് ഐ​സ​ക് മാ​പ്പ് പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ല : ര​മേ​ഷ് പി​ഷാ​ര​ടി

പാ​ല​ക്കാ​ട്: കോ​മാ​ളി പ്ര​യോ​ഗ​ത്തി​ൽ തോ​മ​സ് ഐ​സ​ക് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി. തോ​മ​സ് ഐ​സ​ക് ത​ന്നോ​ട് ക്ഷാ​മാ​പ​ണം ന​ട​ത്തേ​ണ്ടി​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം ത​നി​ക്ക് മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല.

പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ താ​ൻ സം​സാ​രി​ച്ച​തി​ന്‍റെ ചെ​റി​യ റീ​ലു​ക​ളാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ചി​ല​ർ താ​ൻ അ​ര സം​ഘി​യാ​ണെ​ന്നു പ​റ​ഞ്ഞു. ഒ​രു സം​ഘി​യെ​ന്ന് പ​റ​ഞ്ഞി​ല്ല​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മു​കേ​ഷി​നു​വേ​ണ്ട‌ി​യും ഇ​ന്ന​സെ​ന്‍റി​നു​വേ​ണ്ടി​യും പ്ര​ചാ​ര​ണ​ത്തി​ന് പോ​യി​ട്ടു​ണ്ട്.

അ​തെ​ല്ലാം ത​പ്പി എ​ടു​ക്ക​ട്ടെ. ചെ​ളി​വാ​രി എ​റി​യു​ന്ന രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും താ​ൻ മാ​റി നി​ൽ​ക്കു​ക​യാ​ണ്. തോ​മ​സ് ഐ​സ​കി​നെ താ​ൻ ഏ​റെ ബ​ഹു​മാ​നി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ അ​ദ്ദേ​ഹം മാ​പ്പ് പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും പി​ഷാ​ര​ടി പ​റ​ഞ്ഞു.  

Kerala

ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​യെ നി​ർ​ത്ത​ണം; ര​മേ​ഷ് പി​ഷാ​ര​ടി​യെ വി​മ​ർ​ശി​ച്ച് തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​യെ പ​രി​ഹ​സി​ച്ച് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്. കോ​മാ​ളി വേ​ഷം കെ​ട്ടു​ന്ന ഇ​ത്ത​രം ന​ട​ന്മാ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​ട്ട് വോ​ട്ട് കി​ട്ടു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മു​ണ്ടോ എ​ന്നാ​യി​രു​ന്നു തോ​മ​സ് ഐ​സ​ക്കി​ന്‍റെ വി​മ​ർ​ശ​നം.

പാ​ല​ക്കാ​ട് യു​ഡി​എ​ഫി​നെ എ​ല്‍​ഡി​എ​ഫ് പി​ന്താ​ങ്ങ​ണം എ​ന്നാ​ണോ പ​റ​യു​ന്ന​തെ​ന്ന് ചോ​ദി​ച്ച തോ​മ​സ് ഐ​സ​ക്, യു​ഡി​എ​ഫ് ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്ത​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പാ​ർ​ട്ടി വി​ട്ട് അ​മ്പ​ല​പ്പു​ഴ​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യ മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രെ​യും തോ​മ​സ് ഐ​സ​ക് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.  60 വ​ര്‍​ഷ​ക്കാ​ല​ത്തെ സ്വ​ന്തം ച​രി​ത്രം ജി. ​സു​ധാ​ക​ര​ന്‍ റ​ദ്ദ് ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

തൊ​പ്പി​യൊ​ക്കെ വ​ച്ച് നി​ല്‍​ക്കു​ന്ന​ത് ക​ണ്ടി​ട്ട് സ​ഹ​താ​പം തോ​ന്നി. സി​പി​എം ന​യ​ത്തോ​ട് അ​ല്ലെ​ന്നും സ്ഥാ​നം ത​ന്നി​ല്ല എ​ന്ന​തി​നോ​ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് എ​തി​ര്‍​പ്പെ​ന്നും തോ​മ​സ് ഐ​സ​ക് ആ​രോ​പി​ച്ചു. അ​മ്പ​ല​പ്പു​ഴ​യി​ലും ത​ളി​പ്പ​റ​മ്പി​ലും പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ആ​രും കൂ​ടെ പോ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

രാഷ്ട്രീയ കലണ്ടര്‍ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്ന് പി. രാജീവ്

കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കിയെന്നും രാജീവ് പറഞ്ഞു. ‌

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് ഇപ്പോള്‍ കരുതിക്കാണും. ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ലെന്നാണ് ഇഡി പറയുന്നത്.

ദേശീയപാത അതോറിറ്റിയും മസാല ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആ പണം ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്തു. അതെല്ലാം ചട്ടപ്രകാരമാണെന്നാണ് പറയുന്നത്. അതുപോലെ സമാഹരിച്ച 25 ശതമാനം പണം സംസ്ഥാന സർക്കാർ മുടക്കുമ്പോൾ ചട്ട ലംഘനമാകുന്നതും ഇഡി നോട്ടീസ് അയക്കുന്നതും എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അറിയാത്ത മട്ടിലാണ് പ്രതിപക്ഷത്തിന്‍റെ പ്രതികരണങ്ങളെന്നും രാജീവ് കൂട്ടിച്ചേർത്തു.

Kerala

മസാലബോണ്ട്: നോട്ടീസിൽ വിശദീകരണവുമായി ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ഭൂമി വാങ്ങാൻ 466.19 കോടി രൂപ മാസാല ബോണ്ടിൽ നിന്ന് വിനിയോ​ഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.

കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർ​ഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തലെന്നും ഇഡി വ്യക്തമാക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ വർഷം ജൂണിലാണ് പരാതി ഫയൽ ചെയ്തതെന്നും പറയുന്നു.

തുടർനടപടികളുടെ ഭാ​ഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും കെ.എം. എബ്രഹാമിന് കിഫ്ബി സിഇഒ എന്ന നിലയിലും മുൻ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലുമാണ് നോട്ടീസ് നൽകിയതെന്നുമാണ് വിശദീകരണം.

Kerala

മു​ൻ മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ വോ​ട്ട് ആ​ല​പ്പു​ഴ​യി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കി

ആ​ല​പ്പു​ഴ: മു​ൻ​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ തോ​മ​സ് ഐ​സ​ക്കി​ന്‍റെ വോ​ട്ട് ആ​ല​പ്പു​ഴ​യി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കി. മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ആ​ല​പ്പു​ഴ കി​ട​ങ്ങാം​പ​റ​മ്പ് വാ​ർ​ഡി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലെ 770 -ാം പേ​രു കാ​ര​നാ​യി​രു​ന്നു ഐ​സ​ക്ക്. ഇ​ന്ന് ന​ട​ന്ന ഹി​യ​റിം​ഗി​ൽ ആ​ണ് വോ​ട്ട് ഒ​ഴി​വാ​ക്കി​യ​ത്. എം​എ​ൽ​എ ഓ​ഫീ​സി​ന്‍റെ വി​ലാ​സ​ത്തി​ലാ​യി​രു​ന്നു​വോ​ട്ട് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​നെ​തി​രെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ട് നീ​ക്കു​ക​യാ​യി​രു​ന്നു.

National

തോ​മ​സ് ഐ​സ​ക്കി​നെ​തി​രാ​യ സാ​ന്‍റി​യാ​ഗോ മാ​ര്‍​ട്ടി​ന്‍റെ മാ​ന​ന​ഷ്ട​ക്കേ​സ്; ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്ത് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ​തി​രെ ലോ​ട്ട​റി വ്യ​വ​സാ​യി സാ​ന്‍റി​യാ​ഗോ മാ​ര്‍​ട്ടി​ന്‍ ഫ​യ​ല്‍ ചെ​യ്ത മാ​ന​ന​ഷ്ട കേ​സി​ലെ ന​ട​പ​ടി​ക​ള്‍ സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു. സി​ക്കി​മി​ലെ ഗാം​ഗ്ടോ​ക് വി​ചാ​ര​ണാ കോ​ട​തി​യി​ലു​ള്ള കേ​സി​ലെ ന​ട​പ​ടി​ക​ളാ​ണ് സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്.

മാ​ന​ന​ഷ്ട കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഐ​സ​ക്കി​ന്‍റെ ആ​വ​ശ്യ​ത്തി​ല്‍ സു​പ്രീം കോ​ട​തി സാ​ന്‍റി​യാ​ഗോ മാ​ര്‍​ട്ടി​ന് നോ​ട്ടീ​സ് അ​യ​ച്ചു. തോ​മ​സ് ഐ​സ​ക്ക് ധ​ന​കാ​ര്യ​മ​ന്ത്രി ആ​യി​രു​ന്ന കാ​ല​ത്ത് ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​വെ ത​നി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​ണ് സാ​ന്‍റി​യാ​ഗോ മാ​ര്‍​ട്ടി​ന്‍റെ വാ​ദം.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മാ​ര്‍​ട്ടി​ന്‍, ഗാം​ഗ്ടോ​ക് കോ​ട​തി​യി​ല്‍ ഐ​സ​ക്കി​നെ​തി​രെ മാ​ന​ന​ഷ്ട കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്. ഈ ​കേ​സ് കേ​ര​ള​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഐ​സ​ക്കി​ന്‍റെ ആ​വ​ശ്യം കോ​ട​തി നേ​ര​ത്തെ നി​രാ​ക​രി​ച്ചി​രു​ന്നു.

ത​ട​സ ഹ​ര്‍​ജി​യു​മാ​യി മാ​ര്‍​ട്ടി​ന്‍റെ അ​ഭി​ഭാ​ഷ​ക​നും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന തോ​മ​സ് ഐ​സ​ക്കി​ന്‍റെ ആ​വ​ശ്യ​ത്തി​ല്‍ ര​ണ്ട് ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ മാ​ര്‍​ട്ടി​നോ​ട് സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up