x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​മ​സ് ഐ​സ​കി​ന്‍റെ ഡി​ഗ്രി ക​യ​റു​പി​രി​യി​ലെ ത​രി​കി​ട​ക​ൾ എ​ന്ന​താ​ണ്: വി​മ​ർ​ശി​ച്ച് സ​ലിം കു​മാ​ർ  


Published: March 25, 2026 10:38 AM IST | Updated: March 25, 2026 10:38 AM IST

ര​മേ​ശ് പി​ഷാ​ര​ടി​യെ കോ​മാ​ളി എ​ന്ന് വി​ശേ​ഷി​പ്പി​ച്ച മു​ൻ മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ വി​മ​ർ​ശി​ച്ച് ന​ട​ൻ സ​ലിം കു​മാ​ർ.

ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​വും രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​വു​മു​ള്ള ഒ​രു നേ​താ​വി​ൽ നി​ന്ന് ഇ​ത്ത​രം പ​രാ​മ​ർ​ശം പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും ക​ലാ​കാ​ര​ന്മാ​രെ ബ​ഹു​മാ​നി​ക്കു​ന്നു എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ മു​ഖ​മാ​ണ് ഇ​തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ ഉ​റ​പ്പാ​യും ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് സ​ലിം കു​മാ​ർ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

‌‘‘നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന വി.​ഡി. സ​തീ​ശ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ, നി​ല​പാ​ടു​ക​ളു​ടെ ച​ക്ര​വ​ർ​ത്തി എ​ന്ന​റി​യ​പ്പെ​ടു​ന്ന വി.​എം. സു​ധീ​ര​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ടു​ള്ള​താ​ണ്. അ​തി​നൊ​രു സാ​ക്ഷി​യാ​യി ഇ​വി​ടെ നി​ൽ​ക്കാ​ൻ എ​നി​ക്ക് സാ​ധി​ച്ച​തി​ന് വ​ള​രെ കൃ​താ​ർ​ഥ​നാ​ണ്.

വി​എം പ​റ​ഞ്ഞ​പോ​ലെ അ​ദ്ദേ​ഹ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ തു​ട​ർ​ച്ച​യാ​യി​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു എ​ന്ന് പ​റ​ഞ്ഞ​പോ​ലെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സ് വ​ർ​ഷ​ങ്ങ​ളാ​യി​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് ഞാ​നാ​ണ്. അ​പ്പോ​ൾ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ഒ​രു അം​ശം എ​നി​ക്കു​ണ്ട്. ഞാ​ൻ ഒ​ന്നും പ​റ​യു​ന്നി​ല്ല, ര​ണ്ട് ക​ഥ​ക​ൾ പ​റ​ഞ്ഞി​ട്ട് ഞാ​ൻ പോ​യി​ക്കോ​ളാം. 

അ​ഞ്ചാ​റു മാ​സം മു​മ്പ് ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ സ​മ്മേ​ള​നം ക​ണ്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വാ​ണോ സു​ഹൃ​ത്താ​ണോ എ​ന്ന് ഞാ​ൻ മ​റ​ന്നു​പോ​യി, സു​ഹൃ​ത്തി​ന്‍റെ മ​ക​ൻ അ​മേ​രി​ക്ക​യി​ൽ നി​ന്ന് വ​ന്നു.

അ​മേ​രി​ക്ക​യി​ൽ നി​ന്ന് വ​ന്നി​ട്ട് പ​റ​ഞ്ഞു കേ​ര​ളം ക​ണ്ട​പ്പോ​ൾ ആ ​പ​യ്യ​ൻ പ​റ​ഞ്ഞു, ‘കേ​ര​ളം ഇ​ത് എ​ന്തൊ​രു​മാ​റ്റ​മാ​ണ്, അ​മേ​രി​ക്ക പോ​ലും തോ​റ്റു പോ​കും’. അ​പ്പോ എ​നി​ക്ക് സം​ശ​യം വ​ന്നു, ഈ ​പ​യ്യ​ൻ ആ​രാ​യി​രി​ക്കും, എ​വി​ടെ ഉ​ണ്ടാ​വും ഇ​പ്പോ പ​യ്യ​ൻ. അ​ങ്ങ​നെ ഞാ​ൻ ഈ ​പ​യ്യ​നെ അ​ന്വേ​ഷി​ച്ചു ചെ​ന്നു.

എ​നി​ക്ക് പ​യ്യ​നെ കാ​ണാ​ൻ പ​റ്റി, ന​മ്മു​ടെ ഊ​ളം​പാ​റ മാ​ന​സി​ക ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു. ഞാ​ൻ അ​ച്ഛ​നോ​ട് ചോ​ദി​ച്ചു, എ​ന്താ ഇ​വി​ടെ കൊ​ണ്ടെ കി​ട​ത്തി​യ​ത്. അ​ല്ല സ​ലീ​മി​ന് അ​റി​യാ​മ​ല്ലോ, ര​ണ്ടു​മൂ​ന്ന് പ്രാ​വ​ശ്യം സ​ലീം അ​മേ​രി​ക്ക​യി​ൽ വ​ന്ന​ത​ല്ലേ. അ​പ്പോ ഈ ​കേ​ര​ളം ക​ണ്ട് അ​മേ​രി​ക്ക എ​ന്ന് പ​റ​യു​മ്പോ​ൾ ത​ന്നെ അ​വ​ന് കു​ഴ​പ്പ​മു​ണ്ട് എ​ന്ന് മ​ന​സി​ലാ​യി​ല്ലേ.

ക​റ​ണ്ട് ഒ​ക്കെ അ​ടി​പ്പി​ച്ച് ഇ​പ്പോ​ൾ ആ​ള് തി​രി​ച്ചു​പോ​യി. ഒ​രു മാ​സം ആ​യി​ട്ടു​ള്ളൂ, വേ​റെ ഒ​രു വാ​ർ​ത്ത. മു​ഖ്യ​മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞ​ത്. പി. ​രാ​ജീ​വ് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു, ഒ​രു വ്യ​വ​സാ​യി വ​രു​ന്നു​ണ്ട് കേ​ര​ള​ത്തി​ൽ പ​ണം മു​ട​ക്കാ​ൻ.

മു​ഖ്യ​മ​ന്ത്രി വി​ചാ​രി​ച്ചു വ​ള​രെ നി​സാ​ര​മാ​യി​ട്ടു​ള്ള പൈ​സ മു​ട​ക്കാ​ൻ വേ​ണ്ടി വ​ന്ന​താ​ണെ​ന്ന്. ഈ ​വ്യ​വ​സാ​യി​ക്ക് പേ​രി​ല്ല കേ​ട്ടോ, പേ​ര് പ​റ​യൂ​ല പു​ള്ളി​ക്ക് പേ​രും അ​ഡ്ര​സും ഒ​ന്നു​മി​ല്ല. അ​പ്പോ ആ ​വ്യ​വ​സാ​യി വ​ന്നു, അ​പ്പോ എ​ത്ര രൂ​പ​യാ​ണ് മു​ട​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മൂ​ന്ന് ല​ക്ഷം കോ​ടി​യാ​ണെ​ന്ന് പ​റ​ഞ്ഞു. 

മു​ഖ്യ​മ​ന്ത്രി ഞെ​ട്ടി, എ​ന്തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ മൂ​ന്ന് ല​ക്ഷം കോ​ടി മു​ട​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ചു. അ​പ്പോ അ​ദ്ദേ​ഹം പ​റ​ഞ്ഞു വ്യ​വ​സാ​യ സൗ​ഹൃ​ദം ലോ​ക​ത്ത് ഇ​ത്ര​യു​മു​ള്ള ഒ​രു സ്ഥ​ലം ലോ​ക​ത്ത് എ​ങ്ങു​മി​ല്ല, ആ​ന്തൂ​ർ സാ​ജ​നെ പോ​ലു​ള്ള​വ​രെ​യൊ​ക്കെ എ​ങ്ങ​നെ​യാ​ണ് നി​ങ്ങ​ൾ സ​ഹാ​യി​ച്ച​ത്.

അ​പ്പോ ഇ​ത് കേ​ട്ട​പ്പോ​ൾ ഞാ​ൻ വീ​ണ്ടും ഇ​യാ​ളെ അ​ന്വേ​ഷി​ച്ചു ചെ​ന്നു. ന​മ്മു​ടെ അ​മേ​രി​ക്ക​ൻ പ​യ്യ​ന്‍ കി​ട​ന്ന തൊ​ട്ട​പ്പു​റ​ത്തെ വാ​ർ​ഡി​ൽ അ​യാ​ളും കി​ട​പ്പു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ ഓ​രോ ദി​വ​സ​വും ഓ​രോ ത​ള്ള്, കാ​യി​ക മ​ന്ത്രി​യു​ടെ പേ​രി​ൽ വേ​റൊ​രു ത​ള്ള്. നി​ങ്ങ​ൾ ഒ​ക്കെ കാ​ത്തി​രി​ക്കു​ക​യാ​ണ് മെ​സി വ​രും കേ​ട്ടോ. മെ​സി ഇ​വി​ടെ വ​രും, ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വ​രും ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വ​ന്നി​ട്ട് ടി​വി​യി​ൽ കോ​മ​ഡി ഷോ ​അ​വ​ത​രി​പ്പി​ക്കും. അ​ങ്ങ​നെ പ​ല വാ​ഗ്ദാ​ന​ങ്ങ​ൾ.

മെ​സി ഇ​വി​ടെ ഇ​ന്ത്യ​യി​ൽ വ​രെ ചെ​യ്തു, ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ വ​ന്നു ബോം​ബെ​യി​ൽ വ​ന്നു, ഡ​ൽ​ഹി​യി​ൽ വ​ന്നു. അ​പ്പോ ഞാ​ൻ മെ​സി​യോ​ട് ചോ​ദി​ച്ചു, ‘മെ​സ്സി എ​ന്താ​ണ് കാ​ര​ണം. താ​ൻ ബോം​ബെ​യി​ൽ വ​ന്നു, ഹൈ​ദ​രാ​ബാ​ദി​ൽ വ​ന്നു, ഡ​ൽ​ഹി​യി​ൽ വ​ന്നു, ഞ​ങ്ങ​ളു​ടെ കേ​ര​ള​ത്തി​ൽ വ​രാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്.  അ​പ്പോ അ​ദ്ദേ​ഹം എ​ന്നോ​ടു പ​റ​ഞ്ഞു, ‘ ചേ​ട്ടാ എ​ന്നോ​ടു വേ​റൊ​ന്നും വി​ചാ​രി​ക്ക​രു​ത്, കേ​ര​ള​ത്തി​ലു​ള്ള​വ​രോ​ട് ഒ​രു ദേ​ഷ്യ​വു​മി​ല്ല, എ​നി​ക്ക് എ​ട്ട് ബ​ലോ​ൻ ദ് ​ഓ​ർ പു​ര​സ്കാ​രം ഉ​ണ്ട്. ബ​ലോ​ൻ ദ് ​ഓ​ർ പു​ര​സ്കാ​രം അ​റി​യാ​മ​ല്ലോ, ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ള​ർ​ക്ക് കൊ​ടു​ക്കു​ന്ന പു​ര​സ്കാ​ര​മാ​ണ​ത്. അ​ത് എ​ട്ടും സ്വ​ർ​ണ പ​ന്തു​ക​ളാ​ണ്, അ​യ്യ​പ്പ​സ്വാ​മി​യു​ടെ സ്വ​ർ​ണ്ണം ക​ട്ട ഇ​വി​ടെ എ​ന്‍റെ ബ​ലോ​ൻ ദ് ​ഓ​ർ വെ​റു​തെ വ​യ്ക്കു​മെ​ന്ന് തോ​ന്നു​ന്നു​ണ്ടോ. അ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​ൻ ചേ​ട്ടാ മ​റ്റാ​രു​ണ്ട് എ​ൽ​ഡി​എ​ഫ് അ​ല്ലാ​തെ.

അ​പ്പോ മെ​സി​യോ​ട് നി​ങ്ങ​ൾ​ക്കൊ​ന്നും തോ​ന്ന​രു​ത് അ​ദ്ദേ​ഹം പാ​വ​മാ​ണ്. പി​ന്നെ എ​ന്‍റെ ശി​ഷ്യ​നാ​യ ര​മേ​ഷ് പി​ഷാ​ര​ടി പാ​ല​ക്കാ​ട് ഇ​ല​ക്‌​ഷ​നി​ൽ നി​ൽ​ക്കു​ന്നു​ണ്ട്. അ​വ​ൻ ജ​യി​ക്കു​മോ എ​ന്നൊ​രു സം​ശ​യം എ​നി​ക്കു​ണ്ടാ​യി​രു​ന്നു, കാ​ര​ണം ഞാ​ൻ ത​ന്നെ നി​ൽ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ​ത്. ഇ​പ്പോ​ൾ എ​നി​ക്ക് ഉ​റ​പ്പാ​യി അ​വ​ൻ വ​മ്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കും. കാ​ര​ണം തോ​മ​സ് ഐ​സ​ക് ഡോ​ക്ട​ർ ആ​ണ്. അ​ദ്ദേ​ഹം പ​റ​ഞ്ഞ​തെ​ന്താ, 

ഈ ​ക​മ്യു​ണി​സ്റ്റ് പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ ഏ​ൽ​ക്കു​മ്പോ​ൾ അ​മേ​രി​ക്ക​ൻ സി​ഐ​എ ര​ഹ​സ്യ ചാ​ര​ന്മാ​രെ കൊ​ണ്ടു വ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ർ ഒ​രു നാ​ട​ക​മാ​ണ്. ഈ ​നാ​ട​ക​മാ​ണ് ക​മ്യു​ണി​സ്റ്റ് പാ​ർ​ട്ടി​യെ അ​ധി​കാ​ര​ത്തി​ൽ ക​യ​റ്റി​യ​ത് എ​ന്നാ​ണ് ഈ ​ചാ​ര സം​ഘ​ട​ന അ​വ​രോ​ട് ചെ​ന്ന് റി​പ്പോ​ർ​ട്ട് കൊ​ടു​ത്ത​ത്. ആ ​ക​ലാ​കാ​ര​ന്മാ​രെ​യാ​ണ് കോ​മാ​ളി എ​ന്ന് വി​ളി​ച്ച​ത്. ഈ ​ക​ലാ​കാ​ര​ന്മാ​ർ ഇ​പ്പോ​ൾ അ​വ​ർ​ക്ക് കോ​മാ​ളി​ക​ളാ​യി മാ​റി.

ഇ​ങ്ങേ​ർ ഒ​രു ഡോ​ക്ട​ർ അ​ല്ലേ, സ​ഖാ​ക്ക​ൾ ത​ള്ളു​ന്ന​തു​പോ​ലെ ധ​ന​ത​ത്ത്വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​ർ ആ​ണ്. അ​ങ്ങ​നെ​യൊ​രാ​ൾ ഇ​ങ്ങ​നെ പ​റ​യു​മോ? അ​പ്പോ​ള്‍ ഞാ​ൻ വീ​ണ്ടും അ​ന്വേ​ഷി​ച്ചു ചെ​ന്നു. എ​ന്തി​നാ​ണ് ഡി​ഗ്രി, ക​യ​റു​പി​രി​യി​ലെ ത​രി​കി​ട​ക​ൾ എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡി​ഗ്രി. പി​ന്നെ അ​ത​ല്ലേ പ​റ​യൂ, എ​ന്താ​ണ് ചെ​യ്യു​ക.

അ​പ്പോ​ൾ ഇ​ത്ര​യും കാ​ലം സ​തീ​ഷ് ചേ​ട്ട​നെ ന​മ്മ​ൾ വി​ട്ട​ത് ഒ​രു എം​എ​ൽ​എ ആ​യി​ട്ടാ​യി​രു​ന്നു. ഇ​നി കേ​ര​ളം ന​യി​ക്കാ​ൻ ആ​യി​ട്ടു​ള്ള ഒ​രാ​ളാ​യി​ട്ടാ​ണ് പ​റ​യു​ന്ന​ത്. അ​പ്പോ​ൾ ശ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം കൊ​ടു​ത്ത് അ​ദ്ദേ​ഹ​ത്തെ ജ​യി​പ്പി​ക്ക​ണം. മാ​ത്ര​മ​ല്ല യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും എ​ന്ന് എ​നി​ക്ക് 101 ശ​ത​മാ​നം ഉ​റ​പ്പു​ണ്ട്.’’ സ​ലിം​കു​മാ​റി​ന്‍റെ വാ​ക്കു​ക​ൾ.

Tags : Thomas Isaac Salim Kumar election

Recent News

Corehub Up