Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Today

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കു ചേ​രു​ന്ന കോ​ണ്‍ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കും. അ​തി​നു തൊ​ട്ടു​മു​ന്പാ​യി പ്ര​ഖ്യാ​പ​നം പ്ര​തീ​ക്ഷി​ക്കു​ന്നു.

കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ മു​ക്കാ​ൽ മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട സു​പ്ര​ധാ​ന ച​ർ​ച്ച​യ്ക്കു​ ശേ​ഷ​മാ​ണ് ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന പ്ര​ഖ്യാ​പ​നം നീ​ട്ടി​യ​ത്. ഡ​ൽ​ഹി​യി​ലാ​ണോ, കോ​ണ്‍ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​ത്തി​ലാ​ണോ നേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യെ നേ​രി​ട്ടു ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ചു രാ​ഹു​ൽ ഇ​ന്ന​ലെ അ​വ​സാ​ന​വ​ട്ടം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തി​ന് ആ​ന്‍റ​ണി പൂ​ർ​ണ​പി​ന്തു​ണ അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഉ​ണ്ടാ​യാ​ൽ പ്ര​തി​ഷേ​ധി​ക്കാ​നി​ട​യു​ള്ള കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ നു​ഴ​ഞ്ഞു​ക​യ​റി തീ​വ്ര​വാ​ദി​ക​ൾ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടേ​ക്കു​മെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണു നാ​ള​ത്തേ​ക്കു പ്ര​ഖ്യാ​പ​നം നീ​ട്ടി​യ​തെ​ന്നാ​ണു സൂ​ച​ന. അ​ക്ര​മ​ങ്ങ​ളും പ​രി​ധി​വി​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ത് വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്കു​ള്ള പോ​ക്കാ​കും എ​ന്നാ​ണു നേ​തൃ​ത്വം വി​ല​യി​രു​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഖാ​ർ​ഗെ​യും രാ​ഹു​ലും ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി 6.20ന് ​മ​ട​ങ്ങി. തു​ട​ർ​ന്ന് രാ​ത്രി 7.10ന് ​ജ​യ്റാം ഖാ​ർ​ഗെ​യു​ടെ വ​സ​തി​ക്കു പു​റ​ത്തെ​ത്തി​യാ​ണ് പ്ര​ഖ്യാ​പ​നം ഇ​ന്ന​ത്തേ​ക്കു നീ​ട്ടി​യ​താ​യി അ​റി​യി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​ലു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​നാ​യ ജ​യ്റാം പ​റ​ഞ്ഞു. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ജാ​ജി മാ​ർ​ഗി​ലെ ഖാ​ർ​ഗെ​യു​ടെ പ​ത്തം ന​ന്പ​ർ വ​സ​തി​ക്കു മു​ന്പി​ൽ ദേ​ശീ​യ, മ​ല​യാ​ളം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

കോ​ണ്‍ഗ്ര​സ് എം​എ​ൽ​എ​മാ​രി​ലും പാ​ർ​ട്ടി​യു​ടെ വി​വി​ധ​ ത​ല​ങ്ങ​ളി​ലും കെ.​സി. വേ​ണു​ഗോ​പാ​ലി​നു ല​ഭി​ച്ച മേ​ൽ​ക്കൈ ത​ള്ളാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു രാ​ഹു​ലും ഖാ​ർ​ഗെ​യു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നു മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് ഡ​ൽ​ഹി​യി​ൽ സൂ​ച​ന ന​ൽ​കി. എ​ഐ​സി​സി​യു​ടെ പ്ര​ഖ്യാ​പ​നം വ​രു​ന്ന​തു​വ​രെ എ​ല്ലാ​വ​രും ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

► ആ​കാംക്ഷ​യ്ക്ക് അ​റു​തി

പ​ത്തു ദി​വ​സ​ത്തി​ലേ​റെ നീ​ണ്ട ആ​കാം​ക്ഷ​യ്ക്കും അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും സ​ന്ദേ​ഹ​ങ്ങ​ൾ​ക്കും ചേ​രി​തി​രി​ഞ്ഞു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ഇ​ന്ന​വ​സാ​നം. കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളും മൂ​ന്നു നേ​താ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞു ന​ട​ത്തി​യ, തെ​രു​വി​ലേ​ക്കു നീ​ണ്ട, പോ​രു​കളുമാണു പു​തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം നീ​ട്ടി​യ​ത്. കോ​ണ്‍ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യ​വും സം​ഘ​ട​നാ​ത​ല​ത്തി​ലു​ള്ള പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​വും വ്യ​ക്ത​മാ​യ ഉ​ട​നെ ന​ട​ത്താ​മാ​യി​രു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണു സ​ങ്കീ​ർ​ണ​മാ​യ സ്ഥി​തി​വി​ശേ​ഷം ക​ണ​ക്കി​ലെ​ടു​ത്തു മാ​റ്റി​യ​ത്.

► മ​ത, സാ​മു​ദാ​യി​ക സ​മ്മ​ർ​ദങ്ങ​ൾ പ്ര​ശ്ന​മാ​യി

മ​ത, സാ​മു​ദാ​യി​ക ശ​ക്തി​ക​ളു​ടെ സ​മ്മ​ർ​ദങ്ങ​ൾ​ക്കു വ​ഴ​ങ്ങി​യാ​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് പെ​ട്ടെ​ന്നു വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു തു​ല്യ​മാ​കു​മെ​ന്ന ആ​ശ​ങ്ക തീ​രു​മാ​ന​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം നീ​ട്ടാ​ൻ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തെ നി​ർ​ബ​ന്ധി​ത​മാ​ക്കി. മ​ത, സാ​മു​ദാ​യി​ക, വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കു വ​ഴ​ങ്ങ​രു​തെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് എ​ഐ​സി​സി നേ​തൃ​ത്വം. വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യു​ണ്ടാ​യ ജ​ന​വി​കാ​ര​ത്തി​നു​ പി​ന്നി​ൽ ചി​ല ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ളു​ണ്ടാ​യെ​ന്ന സൂ​ച​ന​ക​ളും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി.

മു​ഖ്യ​മ​ന്ത്രിസ്ഥാ​നാ​ർ​ഥി​യാ​യോ പാ​ർ​ട്ടി​യു​ടെ മു​ഖ​മാ​യോ കേ​ര​ള നേ​താ​ക്ക​ളാ​രെ​യും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നി​ല്ലെ​ന്നും ടീം ​യു​ഡി​എ​ഫ് ആ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പേ കോ​ണ്‍ഗ്ര​സ് ദേ​ശീ​യ, സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചി​രു​ന്നു. പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​കാ​ര​മാ​ണ് യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗം സൃ​ഷ്‌​ടി​ച്ച​തെ​ന്നു കോ​ണ്‍ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. യോ​ഗ്യ​രാ​യ മൂ​ന്നു നേ​താ​ക്ക​ൾ ഒ​രേ പ​ദ​വി​ക്കാ​യി പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണു നേ​താ​വി​നെ സൂ​ചി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നു ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ച​ത്.

എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യാ​യി ആ​രെ​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ക​യെ​ന്നു രാ​ഹു​ലോ, ഖാ​ർ​ഗെ​യോ അ​ട​ക്കം എ​ഐ​സി​സി നേ​താ​ക്ക​ളി​ലാ​രും സൂ​ചി​പ്പി​ക്കു​ക​പോ​ലും ചെ​യ്യു​ന്ന​തി​നു മു​മ്പു​ത​ന്നെ കേ​ര​ള​ത്തി​ൽ ചേ​രി​തി​രി​ഞ്ഞ് ഫ്ള​ക്സ് ബോ​ർ​ഡു​ക​ളി​ലൂ​ടെ​യും പോ​സ്റ്റ​റു​ക​ളി​ലൂ​ടെ​യും വാ​ട്ട്സ്ആ​പ്, ഫേ​സ്ബു​ക്ക് പോ​ലു​ള്ള സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. വോ​ട്ടെ​ടു​പ്പു ക​ഴി​ഞ്ഞ് എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യം​പോ​ലും തേ​ടു​ന്ന​തി​നു മു​ന്പേ തു​ട​ങ്ങി​യ പ്ര​ച​ര​ണ​ത്തി​നു പി​ന്നി​ൽ ചി​ല സം​ഘ​ടി​ത ഗ്രൂ​പ്പു​ക​ളു​ണ്ടാ​കാം.

പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും സ്വ​മേ​ധ​യാ പി​ന്തു​ണ​യ്ക്കു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു​വെ​ന്ന വാ​ദം, എ​ല്ലാം നി​ർ​ത്തി​വ​യ്ക്കാ​ൻ മൂ​ന്നു നേ​താ​ക്ക​ളും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ആ​ഹ്വ​നം ചെ​യ്ത​തി​നു പി​ന്നാ​ലെ സ്വി​ച്ചി​ട്ട​തു​പോ​ലെ എ​ല്ലാ പ്ര​ക​ട​ന​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളും നി​ർ​ത്തി​യ​തോ​ടെ പൊ​ളി​ഞ്ഞെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് ക​രു​തു​ന്നു. ആ​സൂ​ത്രി​ത​മ​ല്ലെ​ങ്കി​ൽ ഒ​രാ​ഹ്വാ​നം കൊ​ണ്ട് ഒ​റ്റ​യ​ടി​ക്ക് സം​സ്ഥാ​ന​ത്താ​കെ സ​മാ​ധാ​നം വ​രി​ല്ലാ​യി​രു​ന്നു. ചേ​രി​തി​രി​ഞ്ഞു​ള്ള പ്ര​ചാ​ര​ണം വീ​ണ്ടും തു​ട​ങ്ങി​യ​തി​നു പി​ന്നി​ലും ത​ത്പ​ര​സം​ഘ​ങ്ങ​ളു​ണ്ടെ​ന്നും നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്നു.

District News

ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സി​ന് ഇ​ന്ന് പൗ​ര​സ്വീ​ക​ര​ണം

കോ​​ട്ട​​യം: കോ​​ട്ട​​യം സി​​റ്റി​​സ​​ണ്‍​സ് ഫോ​​റ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ പ​​ത്മ​​വി​​ഭൂ​​ഷ​​ണ്‍ ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സി​​ന് ഇ​​ന്ന് പൗ​​ര​​സ്വീ​​ക​​ര​​ണം ന​​ല്‍​കും. ഹോ​​ട്ട​​ല്‍ സീ​​സ​​ര്‍ പാ​​ല​​സി​​ല്‍ രാ​​വി​​ലെ 10.30ന് ​​ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

പ​​ശ്ചി​​മ​​ബം​​ഗാ​​ള്‍ ഗ​​വ​​ര്‍​ണ​​ര്‍ ഡോ. ​​സി.​​വി. ആ​​ന​​ന്ദ ബോ​​സ് മു​​ഖ്യാ​​തി​​ഥി​​യാ​​യി പ​​ങ്കെ​​ടു​​ക്കും. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, മാ​​ന്നാ​​നം കെ.​​ഇ. സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ.​​ഡോ. ജ​​യിം​​സ് മു​​ല്ല​​ശേ​​രി, ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​എ​​മി​​ല്‍ പു​​ള്ളി​​ക്കാ​​ട്ടി​​ല്‍ സി​​എം​​ഐ, പ്രോ​​ഗ്രാം കോ ​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ മാ​​ത്യു കൊ​​ല്ല​​മ​​ല​​ക്ക​​രോ​​ട്ട് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

District News

നു​ച്യാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി കൂ​ദാ​ശ ഇ​ന്ന്

ഇ​രി​ട്ടി: നു​ച്യാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി കൂ​ദാ​ശ​യും ഇ​ട​വ​ക തി​രു​നാ​ളും ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. കൂ​ദാ​ശ​ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 9.30ന് ​ബി​ഷ​പ്പു​മാ​ർ​ക്ക് സ്വീ​ക​ര​ണം. കോ​ട്ട​യം അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് കൂ​ദാ​ശ​ക​ർ​മ​ങ്ങ​ൾ​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ, ശ്രീ​പു​രം പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. ഉ​ച്ച​യ്ക്ക് 12.30ന് ​പൊ​തു​സ​മ്മേ​ള​ന​വും തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കും.

തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​ദ്യ​മേ​ള​ങ്ങ​ൾ. നാ​ലി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 4.30ന് ​ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 6.15ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 7.30ന് ​മ​ട​മ്പം ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ജി മെ​ത്താ​ന​ത്ത് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം നി​ർ​വ​ഹി​ക്കു​ന്ന​തോ​ടെ ആ​ഘോ​ഷം സ​മാ​പി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ബി​ൽ കു​ഴി​വേ​ലി​ൽ, പാ​രി​ഷ് ട്ര​സ്റ്റി​മാ​രാ​യ ടോ​മി ഇ​ളം​കു​ള​ത്ത്, ജ​യിം​സ് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ, ക​ൺ​വീ​ന​ർ​മാ​രാ​യ സാ​ജു പു​ലി​യ​ന്നൂ​ർ, ജോ​യ​ൽ ഇ​ളം​കു​ള​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു. 

Kerala

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് വി​ദ്യാ​ഭ്യാ​സ ബ​ന്ദ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഒ​പ്പി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് യു​ഡി​എ​സ്എ​ഫി​ന്‍റെ സം​സ്ഥാ​ന വ്യാ​പ​ക വി​ദ്യാ​ഭ്യാ​സ ബ​ന്ദ്. കെ​എ​സ്‌‌‌‌​യു, എം​എ​സ്എ​ഫ് എ​ന്നീ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​ണ് സം​യു​ക്ത​മാ​യ വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

യൂ​ണി​വേ​ഴ്സി​റ്റി, പൊ​തു​പ​രീ​ക്ഷ​ക​ളെ വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. പി​എം ശ്രീ​ക്കെ​തി​രെ യോ​ജി​ച്ച പോ​രാ​ട്ട​ങ്ങ​ൾ എ​ന്ന നി​ല​യി​ലാ​ണ് യു​ഡി​എ​സ്എ​ഫി​ന്‍റെ പേ​രി​ൽ സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. ഈ ​മാ​സം 31 ന് ​ദേ​ദേ​ശീ​യ​പാ​ത ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

International

ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ ടി20 ​പ​ര​മ്പ​ര​യ്ക്ക് ഇ​ന്ന് തു​ട​ക്കം

കാ​ന്‍​ബ​റ: ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ ടി20 ​പ​ര​മ്പ​ര​യ്ക്ക് ഇ​ന്ന് തു​ട​ക്ക​മാ​വും. ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ന്‍​ബ​റ​യി​ലാ​ണ് അ​ഞ്ച് മ​ത്സ​ര പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം അ​ര​ങ്ങേ​റു​ക.

ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ നി​ന്നേ​റ്റ തോ​ല്‍​വി​ക്ക് പ​ക​രം ചോ​ദി​ക്കാ​ന്‍ കൂ​ടി​യാ​ണ് ടി20 ​ലോ​ക ചാ​മ്പ്യ​ൻ​മാ​രാ​യ ഇ​ന്ത്യ​ൻ ടീം ​പ​ര​മ്പ​ര​ക്കി​റ​ങ്ങു​ന്ന​ത്. അ​ടു​ത്ത​വ​ര്‍​ഷം ഫെ​ബ്രു​വ​രി-​മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ ഒ​രു​ക്കാ​നു​ള്ള നി​ര്‍​ണാ​യ​ക പ​ര​മ്പ​ര കൂ​ടി​യാ​ണി​ത്.

അ​തി​നാ​ൽ സ​ഞ്ജു സാം​സ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ള്‍​ക്ക് പ​ര​മ്പ​ര നി​ര്‍​ണാ​യ​ക​മാ​ണ്. പ​ര​മ്പ​ര കൈ​വി​ട്ടാ​ല്‍ മോ​ശം ഫോ​മി​ലു​ള്ള ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ നാ​യ​ക​സ്ഥാ​ന​വും തു​ലാ​സി​ലാ​വും. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​യ്ക്ക് 1.45ന് ​കാ​ന്‍​ബ​റ​യി​ലെ മാ​നു​ക ഓ​വ​ലി​ലാ​ണ് മ​ത്സ​രം.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ബി​ജെ​പി​യു​ടെ രാ​പ്പ​ക​ൽ സ​മ​രം ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കെ​തി​രെ ബി​ജെ​പി സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ സ​മ​രം ഇ​ന്ന് അ​വ​സാ​നി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു​ള്ള മൂ​ന്ന് ഗേ​റ്റു​ക​ളും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തു​ട​ങ്ങി​യ സ​മ​ര​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, പി.​കെ.​കൃ​ഷ്ണ​ദാ​സ്, ശോ​ഭ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യ​ത്ത് ശ​ര​ണം​വി​ളി​ച്ചും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​ട​ക്ക​മ​ള്ള നേ​താ​ക്ക​ൾ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, ദേ​വ​സ്വം ബോ​ര്‍​ഡ് പി​രി​ച്ചു​വി​ടു​ക, 30 വ​ര്‍​ഷ​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​യെ കൊ​ണ്ട്അ​ന്വേ​ഷി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് രാ​പ്പ​ക​ൽ സ​മ​രം.

Kerala

മ​ഴ​യു​ടെ ഭാ​വം മാ​റുന്നു ; ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: തു​ലാ​വ​ർ​ഷ​ത്തി​ന് ശ​ക്തി കു​റ​യു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​രു​ന്ന അ​ഞ്ചു ദി​വ​സം കൂ​ടി സം​സ്ഥാ​ന​ത്ത് മ​ഴ പെ​യ്യും.

ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​യ​തി​നാ​ൽ 27 വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Kerala

രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇ​ന്ന് കൊ​ച്ചി​യി​ൽ

 

കൊ​ച്ചി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇ​ന്ന് കൊ​ച്ചി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇ​ന്നു മു​ഖ്യാ​തി​ഥി​യാ​കും. കോ​ട്ട​യ​ത്തു​നി​ന്നു ഹെ​ലി​കോ​പ്റ്റ​റി​ൽ 11.30ന് ​എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​ക്കു കൊ​ച്ചി നാ​വി​ക​സേ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

തു​ട​ർ​ന്ന് റോ​ഡ് മാ​ർ​ഗം 11.55നു ​കോ​ള​ജി​ലെ​ത്തി ച​ട​ങ്ങി​നു ശേ​ഷം 1.20നു ​നാ​വി​ക​സേ​നാ ഹെ​ലി​പ്പാ​ഡി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി ഹെ​ലി​കോ​പ്റ്റ​റി​ൽ 1.45നു ​കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. ഇ​വി​ടെ​നി​ന്ന് 1.55നു ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്കു തി​രി​ക്കും.

ഇ​ന്ന​ലെ ശി​വ​ഗി​രി​യി​ലെ​യും പാ​ലാ​യി​ലെ​യും പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം കു​മ​ര​ക​ത്തെ താ​ജ് റി​സോ​ർ​ട്ടി​ലാ​ണു രാ​ഷ്ട്ര​പ​തി താ​മ​സി​ച്ച​ത്. രാ​ജ്ഭ​വ​നി​ൽ ര​ണ്ട് ദി​വ​സം താ​മ​സി​ച്ച രാ​ഷ്ട്ര​പ​തി​ക്ക് അ​യ്യ​പ്പ​വി​ഗ്ര​ഹം സ​മ്മാ​നി​ച്ചാ​ണു ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ യാ​ത്ര​യാ​ക്കി​യ​ത്. രാ​ജ്ഭ​വ​ന്‍റെ ചി​ത്ര​മു​ള്ള ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു.

Kerala

അ​തി​തീ​വ്ര​മ​ഴ: നാ​ല് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ലു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.


പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​ണ്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ,കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 


അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ഇ​ര​ട്ട ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ  വ​രും ദി​വ​സ​ങ്ങ​ളി​ലും അ​തി​തീ​വ്ര​മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

International

ഗാ​സ വെ​ടി​നി​ർ​ത്ത​ൽ; ഇ​സ്ര​യേ​ൽ - ഹ​മാ​സ് ച​ർ​ച്ച ഇ​ന്ന്

ക​യ്റോ: ഗാ​സ​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി യു​എ​സി​ന്‍റെ​യും അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ​യും മ​ധ്യ​സ്ഥ​ത​യി​ൽ ഇ​ന്ന് ഹ​മാ​സ് - ഇ​സ്രാ​യേ​ൽ ച​ർ​ച്ച ന​ട​ക്കും. ച​ർ​ച്ച​ക​ൾ​ക്കാ​യി ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജ​റേ​ദ് കു​ഷ്‌​ന​റും മു​തി​ർ​ന്ന ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും ഈ​ജി​പ്തി​ലെ​ത്തി.

ഗാ​സ വെ​ടി​നി​ർ​ത്ത​ലി​നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നി​ർ​ദേ​ശി​ച്ച ഇ​രു​പ​തി​ന പ​ദ്ധ​തി സം​ബ​ന്ധി​ച്ച് അ​വ​ശേ​ഷി​ക്കു​ന്ന അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്ക​ലാ​ണു ച​ർ​ച്ച​യു​ടെ ല​ക്ഷ്യം. ട്രം​പി​ന്‍റെ പ​ദ്ധ​തി പ്ര​കാ​രം ബ​ന്ദി​ക​ളെ കൈ​മാ​റി​യാ​ൽ വെ​ടി​നി​ർ​ത്ത​ലി​ന് ഇ​സ്ര​യേ​ലും സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

ഹ​മാ​സി​നെ നി​രാ​യു​ധീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ നി​ന്ന് ഒ​രു​വി​ധ വി​ട്ടു​വീ​ഴ്ച​യ്ക്കും ഇ​സ്ര​യേ​ൽ ത​യാ​റ​ല്ല. വെ​ടി​നി​ർ​ത്ത​ൽ പ​ദ്ധ​തി​യി​ൽ ഹ​മാ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു താ​മ​സം ഉ​ണ്ടാ​കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ല്ലാ ബ​ന്ദി​ക​ളെ​യും വി​ട്ട​യ​യ്ക്കാ​മെ​ന്ന് ഹ​മാ​സ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ ആ​ക്ര​മ​ണം നി​ര്‍​ത്താ​ന്‍ ട്രം​പ് ഇ​സ്ര​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ട്രം​പി​ന്‍റെ നി​ര്‍​ദേ​ശം വ​ക​വെ​ക്കാ​തെ ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലും ഞാ​യ​റാ​ഴ്ച​യു​മാ​യി ഇ​സ്രേ​ലി യു​ദ്ധ​വി​മാ​ന​ങ്ങ​ളും ടാ​ങ്കു​ക​ളും ഗാ​സ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി.

Kerala

തി​രു​വോ​ണം ബം​പ​ർ; ഭാ​ഗ്യ​ശാ​ലി​യെ ഇ​ന്ന​റി​യാം

തി​രു​വ​ന​ന്ത​പു​രം: തി​രു​വോ​ണം ബം​പ​ർ ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന് ന​ട​ത്തും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഗോ​ർ​ഖി ഭ​വ​നി​ൽ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ന​റു​ക്കെ​ടു​ക്കും. അ​തോ​ടൊ​പ്പം പൂ​ജാ ബം​പ​ര്‍ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ത്തും.

ക​ഴി​ഞ്ഞ 27ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന തി​രു​വോ​ണം ബം​പ​ര്‍ ന​റു​ക്കെ​ടു​പ്പ് അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും ജി​എ​സ്ടി മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഏ​ജ​ന്‍റു​മാ​രു​ടെ​യും വി​ൽ​പ്പ​ന​ക്കാ​രു​ടെ​യും അ​ഭ്യ​ര്‍​ഥ​ന പ​രി​ഗ​ണി​ച്ച് ഈ ​മാ​സം നാ​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 75 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ വി​റ്റ​ഴി​ച്ച​ത്.

പാ​ല​ക്കാ​ടാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ൽ​പ്പ​ന ന​ട​ന്ന​ത്. 14,07,100 ടി​ക്ക​റ്റു​ക​ളാ​ണ് ഇ​വി​ടെ വി​റ്റ​ത്. ര​ണ്ടാം സ്ഥാ​നം തൃ​ശൂ​ര്‍ ജി​ല്ല​യ്ക്കാ​ണ്, 9,37,400 ടി​ക്ക​റ്റു​ക​ള്‍. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്ത് 8,75,900 ടി​ക്ക​റ്റു​ക​ള്‍ ഏ​ജ​ന്‍​സി​ക​ള്‍ വ​ഴി വി​ൽ​പ്പ​ന ന​ട​ന്നു.

25 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം ഒ​രു കോ​ടി രൂ​പ വീ​തം 20 പേ​ര്‍​ക്കും മൂ​ന്നാം സ​മ്മാ​ന​മാ​യി 50 ല​ക്ഷം വീ​തം 20 പേ​ര്‍​ക്കും നാ​ലാം സ​മ്മാ​ന​മാ​യി അ​ഞ്ചു ല​ക്ഷം വീ​തം 10 പ​ര​മ്പ​ര​ക​ള്‍​ക്കും ല​ഭി​ക്കും.

അ​ഞ്ചാം സ​മ്മാ​ന​മാ​യി 10 പ​ര​മ്പ​ര​ക​ള്‍​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും. ഒ​പ്പം 5,000 മു​ത​ല്‍ 500 രൂ​പ വ​രെ​യു​ള്ള സ​മ്മാ​ന​വു​മു​ണ്ട്.

Latest News

Corehub Up