കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഇന്ന് കൂദാശ കർമം നിർവഹിക്കുന്ന നുച്യാട് സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളി.
ഇരിട്ടി: നുച്യാട് സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളി കൂദാശയും ഇടവക തിരുനാളും ഇന്നും നാളെയുമായി നടക്കും. കൂദാശദിനമായ ഇന്നു രാവിലെ 9.30ന് ബിഷപ്പുമാർക്ക് സ്വീകരണം. കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് കൂദാശകർമങ്ങൾക്കും വിശുദ്ധ കുർബാനക്കും മുഖ്യകാർമികത്വം വഹിക്കും. സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ, ശ്രീപുരം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കൽ എന്നിവർ സഹകാർമികരാകും. ഉച്ചയ്ക്ക് 12.30ന് പൊതുസമ്മേളനവും തുടർന്ന് സ്നേഹവിരുന്നും ഉണ്ടാകും.
തിരുനാൾ ദിനമായ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വാദ്യമേളങ്ങൾ. നാലിന് ദിവ്യകാരുണ്യ ആരാധന. 4.30ന് ലദീഞ്ഞ്, പരിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ കാർമികത്വം വഹിക്കും. വൈകുന്നേരം 6.15ന് തിരുനാൾ പ്രദക്ഷിണം. 7.30ന് മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത് വിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിക്കുന്നതോടെ ആഘോഷം സമാപിക്കുമെന്ന് ഇടവക വികാരി ഫാ. ജിബിൽ കുഴിവേലിൽ, പാരിഷ് ട്രസ്റ്റിമാരായ ടോമി ഇളംകുളത്ത്, ജയിംസ് കാഞ്ഞിരത്തുംമൂട്ടിൽ, കൺവീനർമാരായ സാജു പുലിയന്നൂർ, ജോയൽ ഇളംകുളത്ത് എന്നിവർ അറിയിച്ചു.
Tags : Knanaya today nattuvisesham local news