x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാര്‍ഥലാഭത്തിനുവേണ്ടിയുള്ള സമുദായപ്രവര്‍ത്തനം അംഗീകരിക്കാനാവില്ല: മാര്‍ ജോര്‍ജ് ആലഞ്ചേരി

വെബ് ഡെസ്ക്
Published: October 6, 2026 05:22 AM IST | Updated: October 6, 2026 05:22 AM IST

ച​ങ്ങ​നാ​ശേ​രി: സ​മു​ദാ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മൂ​ഹ​ത്തോ​ടും സ​ഭ​യോ​ടും കു​ടും​ബ​ത്തോ​ടും പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും സ്വാ​ര്‍​ഥ​ലാ​ഭ​ത്തി​നു വേ​ണ്ടി​യു​ള്ള സ​മു​ദാ​യ പ്ര​വ​ര്‍​ത്ത​ന​വും പൊ​തു​പ്ര​വ​ര്‍​ത്ത​ന​വും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് തു​രു​ത്തി ഫൊ​റോ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ര്‍​ദി​നാ​ൾ. ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. തു​രു​ത്തി ഫൊ​റോ​നാ വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍ ആ​മു​ഖ സ​ന്ദേ​ശ​വും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക്ക് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച ഫൊ​റോ​ന അം​ഗ​ങ്ങ​ളാ​യ​വ​രെ ആ​ദ​രി​ച്ചു. ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ജോ​ൺ, അ​തി​രൂ​പ​ത മു​ന്‍ പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് ആ​ന്‍റ​ണി, അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സി​ലി​ന്‍ കു​രു​വി​ള, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സു​കു​ട്ടി പി.​ടി., ജോ​ബി അ​റ​യ്ക്ക​ൽ, ബെ​ന്നി മാ​ത്യു, അ​നീ​ഷ് നെ​ടും​പ​റ​മ്പി​ൽ, ജോ​സ് വ​ര്‍​ഗീ​സ്, ത​ങ്ക​ച്ച​ന്‍ ജോ​സ​ഫ്, സി​നി റോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up