ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിൽ രണ്ട് നിർണായക മാറ്റങ്ങളുമായാണ് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചത്.
വാഷിംഗ്ടൺ സുന്ദറിന് പകരം സൂര്യാൻഷ് ഷെഡ്ഗെയും പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം പ്രിൻസ് യാദവും ടീമിലിടം നേടി. അതേസമയം കൗമാര താരം വൈഭവ് സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചില്ല. താരം ഇനിയും കാത്തിരിക്കേണ്ടി വരും.
അതേസമയം മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും തന്നെയാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്. ആദ്യ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാനുറച്ചാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
അയർലൻഡ് ടീം : ടിം ടെക്ടർ, റോസ് അഡയർ, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), ബെഞ്ചമിൻ കാലിറ്റ്സ്, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, ലിയാം മക്കാർത്തി, മാത്യു ഹംഫ്രീസ്, ജയ് മുന്ദ്ര, മാത്യു ഹോളണ്ട്.
ടീം ഇന്ത്യ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.