Sports
നഗോയ: ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ ഇന്ത്യയുടെ നീരജ് ചൗഹാന് വെങ്കലം. പുരുഷൻമാരുടെ റീക്കർവ് വ്യക്തിഗത ഇനത്തിലാണ് നീരജ് ചൗഹാൻ വെങ്കലം നേടിയത്.
വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യയുടെ തന്നെ ധീരജ് ബൊമ്മബേദവരയെയാണ് നീരജ് തോൽപ്പിച്ചത്. 6-4നാണ് നീരജ് വിജയിച്ചത്.
ഈ ഗെയിംസിലെ ഇന്ത്യയുടെ 36-ാം വെങ്കലമാണ് നീരജിലൂടെ ലഭിച്ചത്. ഇതുവരെ ഇന്ത്യ ആകെ 80 മെഡലുകൾ നേടിയിട്ടുണ്ട്.
Kerala
കല്പ്പറ്റ: ഒഡീഷയില് നടന്ന ദേശീയ മൗണ്ടന് സൈക്ലിംഗ് ചാമ്പ്യന്ഷിപ്പില് ഉജ്വല പ്രകടനവുമായി വയനാടിന്റെ മൈസ ബക്കര്. ക്രോസ് കണ്ട്രി ടൈം ട്രയല്, ക്രോസ് കണ്ട്രി ഒളിമ്പിക് മാസ് സ്റ്റാര്ട്ട് ഇനങ്ങളില് കേരളത്തിനുവേണ്ടി ഈ പെണ്കൊടി സ്വര്ണം നേടി.
ആദ്യമായാണ് വയനാട്ടില്നിന്നുള്ള താരത്തിന് ദേശീയ മൗണ്ടന് സൈക്ലിംഗ് ചാമ്പ്യന്ഷിപ്പില് ഇരട്ട സ്വര്ണനേട്ടം. കല്പ്പറ്റ ഡി പോള് സ്കൂളില് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനിയാണ് മൈസ ബക്കര്. പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസിലെ കായികാധ്യാപകന് എന്.സി. സാജിദിന്റെയും ആശ്ന ചൂര്യന്റെയും മകളാണ്.
സൈക്ലിംഗ് അസോസിയേഷനും ഗ്രാമിക കുട്ടമംഗലവും സ്പോര്ട്സ് കൗണ്സിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മര് കോച്ചിംഗ് ക്യാമ്പിലൂടെയാണ് മൈസ സൈക്ലിംഗ് രംഗത്ത് എത്തിയത്. ഫിറോസ് അഹമ്മദിന്റെ ശിക്ഷണം മൗണ്ടന് സൈക്ലിംഗില് മൈസയിലെ പ്രതിഭയെ ഉരച്ചുമിനുക്കി.
കഴിഞ്ഞ വര്ഷം ഹരിയാനയില് നടന്ന ദേശീയ മൗണ്ടന് സൈക്ലിംഗ് ചാമ്പ്യന്ഷിപ്പില് ഇതേ ഇനങ്ങളില് മൈസ വെള്ളി മെഡല് നേടിയിരുന്നു. തൊടുപുഴയില് നടന്ന സംസ്ഥാന മൗണ്ടന് സൈക്ലിംഗിലും കാസര്ഗോഡ് നടന്ന റോഡ് സൈക്ലിംഗിലും മൈസയ്ക്കായിരുന്നു ഒന്നാം സ്ഥാനം.
ബത്തേരിയില് നടന്ന സംസ്ഥാന സൈക്കിള് പോളോ മത്സരത്തിലും ഒന്നാം സ്ഥാനം നേടി. മറ്റുള്ളവര് സൈക്കിള് ചവിട്ടിപ്പോകുന്നത് കൗതുകത്തോടെ നോക്കിനിന്നിരുന്ന ബാലികയാണ് ഇപ്പോള് മൗണ്ടന് സൈക്ലിംഗില് രാജ്യത്തിനുതന്നെ വാഗ്ദാനമായി മാറിയത്.
Sports
നഗോയ: എഷ്യൻ ഗെയിംസ് ആർച്ചറിയിൽ കോമ്പൗണ്ട് ഇനത്തിൽ മൂന്ന് സ്വർണം നേടി ഇന്ത്യ. പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയതോടെയാണ് ഹാട്രിക് തികച്ചത്. ഫൈനലിൽ ചൈനയെ തോൽപ്പിച്ചു.
238-237 എന്ന സ്കോറിനാണ് പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യ ചൈനയെ പരാജയപ്പെടുത്തിയത്. കുശാൽ, സാഹിൽ ജാധവ്, ഗണേഷ് മണി എന്നിവരടങ്ങിയ സംഘമാണ് പൊന്നണിഞ്ഞത്. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പത്താം സ്വർണമാണിത്.
നേരത്തേ ഇന്ത്യൻ മിക്സ്ഡ് കോമ്പൗണ്ട് ടീമും വനിതാ കോമ്പൗണ്ട് ടീമും സ്വർണം നേടിയിരുന്നു. ചികിത തനിപർത്തി-സഹിൽ യാദവ് എന്നിവരടങ്ങിയ ഇന്ത്യൻ മിക്സ്ഡ് കമ്പൗണ്ട് ടീം ദക്ഷിണ കൊറിയയുടെ പാർക്ക് ജംഗ് യൂൺ-ചോയ് യോംഗ് സഖ്യത്തെയാണ് നാടകീയ പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. മത്സരം 157-157 എന്ന നിലയിൽ സമനിലയിലായതോടെയാണ് വിജയികളെ തീരുമാനിക്കാൻ ഷൂട്ട് ഓഫ് വേണ്ടിവന്നത്.
വനിതാ കോമ്പൗണ്ട് ഫൈനലിൽ ചികിത തനിപർത്തി, ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ് എന്നിവരടങ്ങിയ ഇന്ത്യൻ സംഘം ചൈനയെ 238-234 എന്ന സ്കോറിന് കീഴടക്കിയാണ് സ്വർണം നിലനിർത്തിയത്.
Kerala
നഗോയ: ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് അഞ്ചാം സ്വര്ണം. വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഷൂട്ടിംഗില് നീരു ധണ്ഡ സ്വര്ണം വെടിവച്ചുനേടി. ഏഷ്യന് റിക്കാര്ഡ് കുറിച്ചാണ് നീരുവിന്റെ സുവര്ണ നേട്ടം എന്നതും ശ്രദ്ധേയം. ഇരുപത്താറുകാരിയായ ഈ ഹരിയാന സ്വദേശി ഏഷ്യന് ഗെയിംസില് ആദ്യമായാണ് സ്വര്ണം നേടുന്നത്. 2025 ഏഷ്യന് ചാമ്പ്യന്ഷിപ്പ്, 2026 ലോകകപ്പ് എന്നീ പോരാട്ടങ്ങളിലും സ്വര്ണം സ്വന്തമാക്കിയിട്ടുണ്ട്.
ഫൈനലില് 28 പോയിന്റ് നേടിയാണ് നീരു ഏഷ്യന് റിക്കാര്ഡ് കുറിച്ചത്. ചൈനീസ് തായ്പേയിയുടെ ലിയു വാന് യൂസിന്റെ (24) പേരിലെ റിക്കാര്ഡാണ് നീരു മായ്ച്ചു കളഞ്ഞത്. ചൈനയുടെ യുനോംഗ് സണ്ണിനാണ് (26) വെള്ളി. കുവൈറ്റിന്റെ ഹജാര് അബ്ദുള്മാലിക്ക് (21) വെങ്കലം സ്വന്തമാക്കി.
ചരിത്രസ്വര്ണം
ഏഷ്യന് റിക്കാര്ഡോടെയാണ് നീരുവിന്റെ സ്വര്ണം എന്നതിലുപരി, ഗെയിംസ് ചരിത്രത്തില് വനിതാ വ്യക്തിഗത ട്രാപ്പ് ഷൂട്ടിംഗില് ഇന്ത്യക്കായി സ്വര്ണം നേടുന്ന ആദ്യ താരമെന്ന ചരിത്രവും നീരു ധണ്ഡ സ്വന്തമാക്കി. ഏഷ്യന് ഗെയിംസ് ചരിത്രത്തില് ഇതുവരെയായി അഞ്ച് ഇന്ത്യന് പുരുഷ താരങ്ങള് വ്യക്തിഗത മെഡല് നേടിയിട്ടുണ്ട്. 1978ല് രണ്ധീര് സിംഗ് സ്വര്ണം നേടിയതാണ് ഇതില് പ്രധാനം. രണ്ധീര് സിംഗ് 1982ല് വെങ്കലവും സ്വന്തമാക്കിയിരുന്നു. കര്ണി സിംഗ് (1974, വെള്ളി), മാനവ്ജിത് സിംഗ് സന്ധു (2006, വെള്ളി), ലക്ഷയ് ഷിയോറന് (2018, വെള്ളി), കൈനന് ചെനായി (2022, വെങ്കലം) എന്നിവരാണ് ഈയിനത്തില് വ്യക്തിഗത മെഡല് നേടിയ മറ്റു താരങ്ങള്.
സ്വര്ണവും വെള്ളിയും
സ്വര്ണത്തിനു മുമ്പ്, ഇന്നലെ രാവിലെ വെള്ളിയിലും നീരു മുത്തമിട്ടു. നീരു ധണ്ഡ, ആഷിമ അഹ് ലാവത്, മനീഷ കീര് എന്നിവരുടെ വനിതാ ട്രാപ്പ് ടീമാണ് വെള്ളിയിലേക്കു തെറ്റാതെ ഉന്നംവച്ചത്. ഫൈനലില് 328 പോയിന്റ് നേടിയായിരുന്നു ഇന്ത്യന് വനിതാ ടീമിന്റെ മെഡൽ നേട്ടം. 346 പോയിന്റുമായി ചൈന സ്വര്ണവും 325 പോയിന്റുമായി കുവൈറ്റ് വെങ്കലവും സ്വന്തമാക്കി.
2018 ഏഷ്യൻ ഗെയിംസിലെ സ്വപ്നം
2018 ഏഷ്യന് ഗെയിംസില് ലക്ഷയ് ഷിയോറന് വെള്ളി നേടിയതാണ് നീരുവിനെ ട്രാപ്പ് ഷൂട്ടിംഗിലേക്ക് ആകര്ഷിച്ചത്. നീരുവിന്റെ മാതൃസഹോദര പുത്രനാണ് ലക്ഷയ്. 2018 ജക്കാര്ത്ത ഗെയിംസിലായിരുന്നു ലക്ഷയ്യുടെ വെള്ളി നേട്ടം. അതോടെ വീട്ടിലെ ഡബിള് ബാരല് തോക്കുമായി, വീപ്പകളിലേക്ക് ഉന്നംവച്ച് നീരു ഷൂട്ടിംഗ് ആരംഭിച്ചു. ലക്ഷയ്യുടെ തോക്കുമായി പിന്നീട് പരിശീലനം. മധ്യപ്രദേശ് അക്കാദമിയിലേക്കു സെലക്ഷന് ലഭിച്ചതോടെ പിന്നീടെല്ലാം സുഗമമായി.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് 2026ൽ കുറാഷിൽ ഇന്ത്യയുടെ പിങ്കി ബൽഹാരയ്ക്ക് വെങ്കലം. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിലാണ് പിങ്കി ബൽഹാര മെഡൽ നേടിയത്.
സെമിഫൈനലിൽ ദക്ഷിണ കൊറിയയുടെ മോ സുമിനോട് 0-5 എന്ന സ്കോറിന് പിങ്കി പരാജയപ്പെട്ടെങ്കിലും വെങ്കലം ലഭിക്കുകയായിരുന്നു. ഈ ഇനത്തിൽ വെങ്കല പോരാട്ടം ഇല്ലാത്തതിനാലാണ് സെമിഫൈനലിസ്റ്റായ പിങ്കിക്ക് വെങ്കലം ലഭിച്ചത്.
ആ ഗെയിംസിലെ ഇന്ത്യയുടെ 18-ാം വെങ്കലം പിങ്കി നേടിയത്. ഇന്ത്യ ഇതുവരെ 39 മെഡലുകളാണ് സ്വന്തമാക്കിയത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോംഗ്ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി വെള്ളി നേടിയത്. അവസാന ശ്രമം വരെ മുന്നിലായിരുന്ന ആൻസിക്ക് ചെറിയ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്.
6.55 മീറ്റർ ദൂരം ചാടിയ ചൈനീസ് താരം യിംഗ്യിംഗ് ഹുവാംഗാണ് സ്വർണം നേടിയത്. ചൈനയുടെ തന്നെ മെംഗ്യി ടാൻ ആണ് വെങ്കല മെഡൽ കരസ്ഥമാക്കിയത്.
തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലാണ് ആൻസി വെള്ളി നേടുന്നത്.
District News
തോട്ടുമുക്കം: സീറോ മലബാർ മാതൃവേദി തോട്ടുമുക്കം മേഖലയുടെ ആഭിമുഖ്യത്തിൽ "ബിബ്ലിയ 2കെ 26' എന്ന പേരിൽ മെഗാ ബൈബിൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. തോട്ടുമുക്കം മേഖലയുടെ വിവിധ ഇടവകകളിൽനിന്നുള്ള ഏഴ് ടീമുകൾ പങ്കെടുത്തു. തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം മരഞ്ചാട്ടി, പുഷ്പഗിരി ഇടവകകൾ കരസ്ഥമാക്കി.
വിജയികൾക്ക് എവറോളിംഗ് ട്രോഫിയും മെമെന്റൊയും നൽകി. മരഞ്ചാട്ടി ഇടവക വികാരി ഫാ. ജോർജ് വരിക്കശേരി സമ്മാനദാനം നിർവഹിച്ചു. സീറോ മലബാർ മാതൃവേദി തൊട്ടുമുക്കം മേഖലാ ഡയറക്ടർ ഫാ. പ്രിൻസ് പന്നിക്കോട്ട്, മേഖലാ അനിമേറ്റർ സിസ്റ്റര് ജ്യോതി മരിയ സിഎംസി, മേഖലാ പ്രസിഡന്റ് ബിന്ദു ആന്റോ ഉണ്ണിക്കുന്നേൽ, മേഖലാ സെക്രട്ടറി റോസിലി ജയിംസ് കോയിക്കാട്ടിൽ, മരഞ്ചാട്ടി മാതൃവേദി യൂണിറ്റ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Sports
നഗോയ: 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. വനിതകളുടെ ട്വന്റി20 ക്രിക്കറ്റിൽ ശ്രീലങ്കയെ 147 റണ്സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഈ വർഷത്തെ സ്വർണ മെഡൽ കാത്തിരിപ്പ് അവസാനിപ്പിച്ചത്.
പുരുഷ ബാഡ്മിന്റണിലും വുഷുവിലും മെഡൽ ഉറപ്പിക്കാനും ഇന്നലെ ഇന്ത്യൻ താരങ്ങൾക്കായി. അതേസമയം ആദ്യ ദിനങ്ങളിൽ മെഡൽ നേട്ടവുമായി മുന്നേറിയ ഷൂട്ടിംഗിൽ ഇന്നലെ നിരാശയുടെ ദിനമായി. ഇന്ത്യയുടെ ഇളവേനിൽ വാളറിവോനും പാർഥ് മാനെയും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പി.വി. സിന്ധു അടങ്ങുന്ന സംഘം പരാജയപ്പെട്ട് പുറത്തായി.
പുരുഷ ഹോക്കിയിൽ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി. 16-1 സ്കോറിനാണ് ഇന്ത്യയുടെ ജയം.
ഒരു സ്വർണം, നാല് വെള്ളി, രണ്ട് വെങ്കലമടക്കം ഏഴ് മെഡലുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ. 32 സ്വർണം, 13 വെള്ളി, എട്ട് വെങ്കലം ആകെ 53 മെഡലുമായി ചൈന ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. ആതിഥേയരായ ജപ്പാനാണ് രണ്ടാം സ്ഥാനത്ത്.
►ബാഡ്മിന്റണ് മെഡൽ ഉറച്ചു
പുരുഷ ബാഡ്മിന്റണ് ടീം ഇനത്തിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ ജപ്പാനെ 3-0ന് പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലിൽ കടന്നു. ചൈന- ദക്ഷിണ കൊറിയ മത്സരത്തിലെ വിജയികളെ ഇന്ത്യ ഇന്ന് നടക്കുന്ന സെമിഫൈനലിൽ നേരിടും.
►വുഷു ഉറപ്പ്
വുഷുവിൽ സെമിഫൈനലിൽ കടന്ന് മെഡൽ ഉറപ്പിച്ച് റോഷിബിന ദേവി. മാൻ സിൻ ചുവിനെ (ചൈന) പരാജയപ്പെടുത്തിയാണ് റോഷിബിന സെമിഫൈനലിൽ പ്രവേശിച്ചത്. റോഷിബിന 2018ൽ വെങ്കലവും 2023ൽ വെള്ളിയും നേടിയിരുന്നു.
►പ്രണതി ഫൈനലിൽ
2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഏക ജിംനാസ്റ്റായ പ്രണതി നായക് വോൾട്ട് ഫൈനലിലേക്ക് യോഗ്യത നേടി. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് മത്സരത്തിൽ ഏഴാം സ്ഥാനം നേടിയാണ് ’വോൾട്ട്’ ഫൈനലിലേക്ക് പ്രണതി യോഗ്യത നേടിയത്. 19 ജിംനാസ്റ്റുകളിൽ ഏഴാമതായാണ് പ്രണതി ഫിനിഷ് ചെയ്തത്. വോൾട്ട് 1ൽ ഡിഫിക്കൽറ്റിക്ക് 4.4ഉം എക്സിക്യൂഷന് 8.600ഉം സ്കോർ ചെയ്ത് ആകെ 13.000 പോയിന്റും, വോൾട്ട് 2ൽ ഡിഫിക്കൽറ്റിക്ക് 4.0ഉം എക്സിക്യൂഷന് 8.433ഉം സ്കോർ ചെയ്ത് ആകെ 12.433 പോയിന്റും പ്രണതി നേടി.
ഏഷ്യൻ ജിംനാസ്റ്റിക്സ് ചാന്പ്യൻഷിപ്പിൽ മൂന്ന് തവണ വെങ്കല മെഡൽ നേടിയ താരമാണ് പ്രണതി നായക്.
►ഹോക്കിയിൽ ജയം
പുരുഷ ഹോക്കിയിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ഒന്നിനെതിരേ 16 ഗോളുകൾക്കാണ് ഇന്ത്യ ജയം നേടിയത്. ഇന്ത്യക്കായി ജുഗ്രാജ് സിംഗ് നാല് ഗോളുകൾ നേടിയപ്പോൾ അഭിഷേക് ഹാട്രിക്കുമായി തിളങ്ങി.
►ബാഡ് മിന്റണ്! വനിതാ ബാഡ്മിന്റണിൽ ജപ്പാനോട് തോറ്റ് ഇന്ത്യ പുറത്ത്
ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിന്റണ് ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. കരുത്തരായ ജപ്പാനോട് 1-3 സ്കോറിന് പരാജയപ്പെട്ടാണ് ഇന്ത്യൻ സംഘം പുറത്തായത്. ആദ്യ സിംഗിൾസ് പോരാട്ടത്തിൽ രണ്ട് തവണ ഒളിന്പിക് മെഡൽ ജേതാവായ പി.വി. സിന്ധു ജപ്പാന്റെ അക്കാനെ യാമഗുച്ചിയോട് പരാജയപ്പെട്ടു. ആദ്യ സെറ്റ് 23-21ന് നേടി സിന്ധു മികച്ച തുടക്കം കുറിച്ചെങ്കിലും അടുത്ത രണ്ട് സെറ്റുകൾ 18-21, 11-21 സ്കോറിന് യാമഗുച്ചി സ്വന്തമാക്കി. ഇതോടെ ജപ്പാൻ 1-0ന് മുന്നിലെത്തി.
രണ്ടാം മത്സരത്തിനിറങ്ങിയ ഉന്നതി ഹൂഡ ജപ്പാന്റെ തൊമോക്ക മിയാസാക്കിയോട് നേരിട്ടുള്ള സെറ്റുകൾക്ക് (16-21, 18-21) പരാജയപ്പെട്ടു. ജപ്പാൻ ലീഡ് 2-0 ആയി ഉയർത്തി.
മൂന്നാം മത്സരത്തിൽ മലയാളിയായ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും അടങ്ങുന്ന ഡബിൾസ് സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നൽകി. ലോക മൂന്നാം നന്പർ സഖ്യമായ യൂക്കി ഫുകുഷിമ - മയൂ മത്സുമോട്ടോ ജോഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് (21-17, 21-16) അട്ടിമറിച്ച് ട്രീസയും ഗായത്രിയും ചേർന്ന് ഇന്ത്യയുടെ പോരാട്ടം മുന്നോട്ട് നയിച്ചു.
നാലാം മത്സരത്തിൽ 17കാരിയായ തൻവി ശർമ മുൻ ലോക ചാന്പ്യൻ നൊസോമി ഒകുഹാരയോട് നേരിട്ടുള്ള സെറ്റുകൾക്ക് (12-21, 10-21) പരാജയപ്പെട്ടതോടെ ഇന്ത്യയുടെ വനിതാ ടീം വിഭാഗത്തിലെ പ്രതീക്ഷകൾ പൂർണമായി അസ്തമിച്ചു. ഇനി സിംഗിൾസ് മത്സരത്തിൽ ഇന്ത്യൻ വനിതകൾ മത്സരിക്കും.
►ഷൂട്ടിംഗിൽ മെഡൽ നഷ്ടം ഇളവേനിൽ-പാർഥ് സഖ്യം നാലാം സ്ഥാനത്ത്
10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഫൈനലിൽ ഇന്ത്യയുടെ ഇളവേനിൽ വാളറിവോനും പാർഥ് മാനെയും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഫൈനലിൽ 376.3 പോയിന്റുകളുമായി ഇവർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ മെഡൽ നഷ്ടമായി. 315.7 പോയിന്േറാടെ ചൈന ഒന്നാമതും ജപ്പാൻ (314.9), ദക്ഷിണ കൊറിയ (314.3) രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തി.
നേരത്തേ നടന്ന യോഗ്യതാ റൗണ്ടിൽ 634.9 പോയിന്േറാടെ രണ്ടാം സ്ഥാനത്തെത്തിയാണ് ഇന്ത്യൻ ജോഡി ഫൈനലിലേക്ക് മുന്നേറിയത്. 638.9 എന്ന റിക്കാർഡ് സ്കോറോടെയാണ് ചൈന യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയത്.
Sports
അനന്തപുര് (ആന്ധ്രപ്രദേശ്): ദേശീയ ജൂണിയര് ഫുട്ബോളില് കേരള പെണ്കുട്ടികള്ക്കു ഗ്രൂപ്പ് ഘട്ടത്തില് തുടര്ച്ചയായ രണ്ടാം ജയം.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തില് 5-0നു ഛത്തീസ്ഗഡിനെ പരാജയപ്പെടുത്തി. അമേയ രമേഷ് (മൂന്നാം മിനിറ്റ്), എന്.കെ. ഷെഫ്ന ഷെറിന് (അഞ്ചാം മിനിറ്റ്), അനുവ സംഗീത് (17-ാം മിനിറ്റ്), അര്പ്പിത സാറ ബിജു (41-ാം മിനിറ്റ്), ഇവാന എ. ബിജു (71-ാം മിനിറ്റ്) എന്നിവരാണ് കേരളത്തിനായി ഗോള് നേടിയത്.
നാളെ മണിപ്പുരിനെതിരേയാണ് കേരളത്തിന്റെ അവസാന മത്സരം.
Sports
മാഞ്ചസ്റ്റര്/മ്യൂണിക്: യൂറോപ്യന് ടോപ് ഡിവിഷന് ഫുട്ബോളായ യുവേഫ ചാമ്പ്യന്സ് ലീഗിലേക്കുള്ള മടങ്ങിവരവ് ഗോളടിമേളത്തോടെ ആഘോഷിച്ച് ഇംഗ്ലീഷ് സൂപ്പര് ക്ലബ് മാഞ്ചസ്റ്റര് യുണൈറ്റഡ് എഫ്സി. സ്വന്തം ഗ്രൗണ്ടായ ഓള്ഡ് ട്രാഫോഡില് അരങ്ങേറിയ മത്സരത്തില് ചാമ്പ്യന്സ് ലീഗ് അരങ്ങേറ്റക്കാരായ സബാഹ് എഫ്കെയെ മറുപടിയില്ലാത്ത നാലു ഗോളിനാണ് ചുവന്ന ചെകുത്താന്മാരെന്ന ഓമനപ്പേരില് അറിയപ്പെടുന്ന മാഞ്ചസ്റ്റര് യുണൈറ്റഡ് തകര്ത്തത്.
മൂന്നു സീസണിനുശേഷമാണ് മാഞ്ചസ്റ്റര് യുണൈറ്റഡ് എഫ്സി ചാമ്പ്യന്സ് ലീഗില് എത്തിയതെന്നതാണു ശ്രദ്ധേയം. 2023-24 സീസണിലായിരുന്നു ഇംഗ്ലീഷ് വമ്പന്മാര് അവസാനമായി ചാമ്പ്യന്സ് ലീഗില് ഇറങ്ങിയത്. മത്തേവൂസ് കുന്യ (27-ാം മിനിറ്റ്), ബ്രൂണൊ ഫെര്ണാണ്ടസ് (42), ബെഞ്ചമിന് സെസ്കൊ (45-ാം മിനിറ്റ്), ലിസാന്ഡ്രൊ മാര്ട്ടിനെസ് (68-ാം മിനിറ്റ്) എന്നിവര് മാഞ്ചസ്റ്റര് യുണൈറ്റഡ് എഫ്സിക്കായി വല കുലുക്കി.
ബയേണിന്റെ രണ്ടാം പകുതി
നോര്വീജിയന് ക്ലബ്ബായ ബൊഡൊ ഗ്ലിംറ്റിനെയാണ് ജര്മന് വമ്പന്മാരായ എഫ്സി ബയേണ് മ്യൂണിക്ക് മറുപടിയില്ലാത്ത അഞ്ചു ഗോളുകള്ക്കു തകര്ത്തെറിഞ്ഞത്. ബയേണ് മ്യൂണിക്കിന്റെ അഞ്ചു ഗോളും രണ്ടാംപകുതിയിലായിരുന്നു എന്നതും ശ്രദ്ധേയം. 87-ാം മിനിറ്റില് ഒഡിന് ബ്ജോതഫ്റ്റ് ചുവപ്പുകാര്ഡ് കണ്ടതോടെ ബൊഡൊ ഗ്ലിംറ്റ് പത്തു പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.
ഗോള്രഹിതമായ ആദ്യപകുതിക്കുശേഷം 47-ാം മിനിറ്റില് യമാല് മുസിയാലയിലൂടെ ബയേണ് മ്യൂണിക്ക് ലീഡ് സ്വന്തമാക്കി. തുടര്ന്നു ഹാരി കെയ്ന് (61-ാം മിനിറ്റ്), അല്ഫോന്സൊ ഡേവിസ് (77-ാം മിനിറ്റ്) എന്നിവരും ലക്ഷ്യംകണ്ടു. മൈക്കല് ഒലിസിന്റെ (83, 90+2 മിനിറ്റ്) ഇരട്ടഗോള് കൂടി ആയതോടെ ബയേണിന് ആധികാരിക ജയം.
ഫാബ്രിഗസിന്റെ കൊമൊ
2010 ഫിഫ ലോകകപ്പ്, 2008, 2012 യൂറോ കപ്പ് എന്നിവ നേടിയ സ്പാനിഷ് ടീമില് അംഗമായിരുന്നു സെസ് ഫാബ്രിഗസിന്റെ ശിക്ഷണത്തില് ഇറങ്ങിയ ഇറ്റാലിയന് ക്ലബ് കൊമൊ ചാമ്പ്യന്സ് ലീഗ് അരങ്ങേറ്റം ജയത്തോടെ ആഘോഷിച്ചു. 4-1നു ജര്മന് ക്ലബ്ബായ ആര്ബി ലൈപ്സിഗിനെയാണ് കൊമൊ ഹോം ഗ്രൗണ്ടില് തോല്പ്പിച്ചത്. 2024 മുതല് ഫാബ്രിഗസാണ് കൊമൊയുടെ മാനേജര്.
ഫ്രഞ്ച് ക്ലബ് ലെന്സ് 3-2നു ചെക് സംഘമായ സ്ലാവിയ പ്രാഗിനെ തോല്പ്പിച്ചു. എഎസ് റോമ x ഫെനെര്ബാഷ്, ഐന്തോവന് x ഷാക്തര് ഡോനെസ്ക് മത്സരങ്ങള് 1-1 സമനിലയില് പിരിഞ്ഞു.
Sports
കൊച്ചി: ആറാമത് ജിഎസ്ബിഎ അന്താരാഷ്ട്ര ഫിലിപ്പീനോ സ്റ്റിക്ക് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ സച്ചിൻ മാത്യു കൊട്ടാരം വെള്ളി മെഡൽ നേടി.
ജർമനിയെ പ്രതിനിധീകരിച്ചാണ് സച്ചിൻ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്. ഫിലിപ്പീൻസ്, യുകെ, ഫ്രാൻസ്, യുഎസ്എ, കാനഡ, ഇറ്റലി, പോർച്ചുഗൽ, ഇന്ത്യ, ഗ്രീസ്, ഓസ്ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ താരങ്ങൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിലാണ് സച്ചിന്റെ നേട്ടം.
കൊട്ടാരം ഗ്രൂപ്പ് ഓഫ് കമ്പനി ആൻഡ് നോൾട്ട ഡയറക്ടർ കോഴിക്കോട് ചേവായൂരിൽ മാത്യു കൊട്ടാരത്തിന്റെയും ലീനാ മാത്യുവിന്റെയും മകനാണ് സച്ചിൻ മാത്യു. റിച്ച സഹോദരിയാണ്.
Sports
ചെന്ഷോ അരീന: ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണ് ഡബിൾസ് ടൂർണമെന്റിൽ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് മികച്ച തുടക്കം.
പുരുഷ ഡബിൾസ് വിഭാഗം ’റൗണ്ട് ഓഫ് 32’ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അനായാസ വിജയം നേടി. മലേഷ്യൻ ജോഡിയായ ജുനൈദി ആരിഫ്- കാങ് ഖായ് സിംഗ് സഖ്യത്തെ 21-11, 21-16 സ്കോറിനാണ് ഇന്ത്യൻ ജോഡി പരാജയപ്പെടുത്തി.
ലക്ഷ്യ സെൻ പുറത്ത്
കാനഡയുടെ വിക്ടർ ലായിയോട് നേരിട്ടുള്ള ഗെയിമുകൾക്ക് (14-21, 7-21) പരാജയപ്പെട്ടതോടെ ഇന്ത്യൻ താരം ലക്ഷ്യ സെന്നിന്റെ മുന്നേറ്റം റൗണ്ട് ഓഫ് 32ൽ അവസാനിച്ചു.
Sports
നിലമ്പൂര്: ഇന്ത്യന് ബ്ലൈന്ഡ് ഫുട്ബോള് ഫെഡറേഷന്റെ രണ്ടാമത് ദേശീയ പാര്ഷ്യലി സൈറ്റഡ് ഫുട്ബോള് ചാമ്പ്യന്ഷിപ്പില് കേരളം ജേതാക്കള്.
ഫൈനലില് ഒഡീഷയെ എതിരില്ലാത്ത മൂന്നു ഗോളുകള്ക്ക് പരാജയപ്പെടുത്തി. തുടര്ച്ചയായ രണ്ടാം തവണയാണ് കേരളം കിരീടം നേടുന്നത്.
നിലമ്പൂര് രാമന്കുത്ത് സ്വദേശി ആഷിഫാണ് ക്യാപ്റ്റന്. കേരളത്തിന്റെ സ്നേഹിത് എസ്. കുമാര് ടൂര്ണമെന്റിലെ ടോപ് സ്കോററായും മുഹമ്മദ് ശുഹൈബ് മികച്ച ഗോള് കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.
സ്നേഹിത് എസ്. കുമാര്, പി. അഹദ്, ടി. മുഹമ്മദ് ശുഹൈബ് (ഗോള്കീപ്പര്) എന്നിവരെ ഇന്ത്യന് ക്യാന്പിലേക്കു തെരഞ്ഞെടുത്തു.
Sports
കാര്യവട്ടം: രാജകീയ തിരിച്ചുവരവ് നടത്തി ട്രിവാന്ഡ്രം റോയല്സ്. കേരള ക്രിക്കറ്റ് ലീഗില് ആലപ്പി റിപ്പിള്സിനെ തറപറ്റിച്ച് ട്രിവാന്ഡ്രം റോയല്സ് തുടര്ച്ചയായ നാലാം ജയം സ്വന്തമാക്കി. 14 റണ്സിനാണ് ട്രിവാന്ഡ്രം വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രിവാന്ഡ്രം 20 ഓവറില് നാലു വിക്കറ്റ് നഷ്ടത്തിൽ 194 റണ്സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിക്ക് 20 ഓവറില് ആറു വിക്കറ്റ് നഷ്ടത്തിൽ 180 റണ്സ് നേടാനേ സാധിച്ചുള്ളൂ. 50 പന്തില് നിന്നും 82 റണ്സ് നേടിയ ഗോവിന്ദ് ദേവ് പൈയാണ് പ്ലെയര് ഓഫ് ദ മാച്ച്.
ടോസ് നേടിയ ആലപ്പി റിപ്പിള്സ് ട്രിവാന്ഡ്രം റോയല്സിനെ ബാറ്റിംഗിന് അയച്ചു. ഓപ്പണര് കൃഷ്ണപ്രസാദ് രണ്ടു റണ്സെടുത്ത് പുറത്തായയത് ട്രിവാന്ഡ്രത്തെ തുടക്കത്തില് പ്രതിരോധത്തിലാക്കി. അഞ്ച് ഓവര് പൂര്ത്തിയായപ്പോള് ഒരു വിക്കറ്റ് നഷ്ടത്തില് 24 റണ്സ് എന്ന നിലയിലായിരുന്നു ട്രിവാന്ഡ്രം.
കൃഷ്ണപ്രസാദിനു പിന്നാലെ ബാറ്റിംഗിനിറങ്ങിയ ഗോവിന്ദ് ദേവ് പൈയുടെ മികച്ച ഇന്നിംഗ്സ് ട്രിവാന്ഡ്രത്തിനു അടിത്തറ നല്കി.അഭിഷേക് പി. നായരുമായി ചേര്ന്ന് ഗോവിന്ദ് മികച്ച കൂട്ടുകെട്ട് പടുത്തിയര്ത്തി. ഈ സീസണിലെ ആദ്യ അര്ധ സെഞ്ചുറി നേടിയ അഭിഷേകിനെ (57) സിബിന് ഗിരീഷ് ടി.കെ. അക്ഷയുടെ കൈകളിലെത്തിച്ചു.
ഗോവിന്ദ് പൈയ്ക്കൊപ്പം സിജോമോന് ജോസഫ് ഒത്തുചേര്ന്നതോടെ സ്കോര് അതിവേഗം ഉയര്ന്നു. 25 പന്തില് 63 റണ്സ് ഈ കൂട്ടുകെട്ട് അടിച്ചെടുത്തു. 50 പന്തില് നിന്ന് ഗോവിന്ദ ദേവ് പൈ 82ഉം 13 പന്തില് നിന്നും സിജോമോന് 31 റണ്സും അടിച്ചുകൂട്ടിയതോടെ ട്രിവാന്ഡ്രം 194 റണ്സ് എന്ന അതിശക്തമായ നിലയിലെത്തി.
195 റണ്സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിക്ക് ആദ്യ ഓവറില് തന്നെ ഓപ്പണര് ആകാശ് പിള്ളയുടെ വിക്കറ്റ് നഷ്ടമായി. ആറാം ഓവറില് ആലപ്പിയുടെ വിശ്വസ്ത ബാറ്റ്സ്മാന് അസ്ഹറുദീന്റെ (15 റണ്സ്) വിക്കറ്റ് പോയതോടെ ടീം പ്രതിരോധത്തിലായി. ക്യാപ്റ്റന് സച്ചിന് ബേബി (91) പുറത്തായതോടെ ആലപ്പിയുടെ വിജയപ്രതീക്ഷ മങ്ങി.
Sports
റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ താവൂനെ തകർത്ത് അൽ നസ്ർ. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കായിരുന്നു അൽ നസറിന്റെ ജയം. മുഹമ്മദ് അൽ ഹുറൈജിലൂടെ 11-ാം മിനിറ്റിൽ അൽ താവൂൻ ആണ് ആദ്യം മുന്നിലെത്തിയത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സാമു കോസ്റ്റ അൽ നസ്റിനെ ഒപ്പമെത്തിച്ചു. 50-ാം മിനിറ്റിൽ റൊണാൾഡോ വിജയ ഗോൾ നേടി. താരത്തിന്റെ കരിയറിലെ 978-ാം ഗോൾ കൂടിയായിരുന്നു ഇത്. 1000 ഗോളിലേക്ക് ഇനി 22 ഗോളുകൾ മാത്രമാണ് ബാക്കിയുള്ളത്.
Kerala
കാര്യവട്ടം: വിജയി ആരെന്നറിയാൻ അവസാന പന്ത് വരെ കാത്തിരുന്ന മത്സരം. കേരളാ ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാന്പ്യൻമാരായ കൊച്ചി ബ്ലൂടൈഗേഴ്സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള പോരാട്ടത്തിൽ കൊച്ചിക്ക് ഒരു റണ്സ് ജയം.
ഉണ്ണികൃഷ്ണൻ മനുകൃഷ്ണന്റെ അർധസെഞ്ചുറിയുടേയും (35 പന്തിൽ 50 റണ്സ്) സച്ചിൻ സുരേഷിന്റെ (46) ബാറ്റിംഗ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി 171 റണ്സ് നേടി. 172 റണ്സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് 170 റണ്സ് നേടാനേ സാധിച്ചുള്ളു. സ്കോർ: കൊച്ചി ബ്ല്യൂ ടൈഗേഴ്സ്- 19.1 ഓവറിൽ 171. തൃശൂർ ടൈറ്റൻസ്- 20 ഓവറിൽ 170.
ആദ്യം ബാറ്റിംഗിനിറങ്ങിയ കൊച്ചിയ്ക്ക് സ്കോർബോർഡിൽ 18 റണ്സുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. ആറു പന്തിൽ 10 റണ്സ് എടുത്ത വിപുൽ ശക്തിയെ പി. നാസൽ നിഖിൽ തോട്ടത്തിലിന്റെ കൈകളിലെത്തിച്ചു.
സ്കോർ ബോർഡിൽ 48 റണ്സുള്ളപ്പോൾ വിനൂപ് മനോഹരനെയും (26) കൊച്ചിക്ക് നഷ്ടമായി. മുഹമ്മദ് ഷാനു (12) വേഗത്തിൽ പവലിയനിലേക്ക് മടങ്ങി. ഒരു വശത്ത് വിക്കറ്റ് കടപുഴകിയപ്പോഴും മറുവശത്ത് ശ്രദ്ധയോടെ ബാറ്റുവീശിയ മനു കൃഷ്ണൻ കൊച്ചിയുടെ സ്കോർ മുന്നോട്ടു നീക്കി. 35 പന്തിൽ അർധശതകം തികച്ച മനുവിനെ ശരത്ചന്ദ്രപ്രസാദ് ഷോണ് റോജറിന്റെ കൈകളിലെത്തിച്ചു.
ക്യാപ്റ്റൻ സാലി സാംസണ് (10) വേഗത്തിൽ പുറത്തായി. എസ്. സച്ചിൻ 23 പന്തിൽ നേടിയ 46 റണ്സാണ് ടീം സ്കോർ 150 കടത്താൻ നിർണായകയമായത്. അബ്ദുൾ റമീസിന്റെ പന്തിൽ മുഹമ്മദ് ഇനാൻ ക്യാച്ചെടുത്ത് സച്ചിനെ പുറത്താക്കി. വാലറ്റത്തെ ബാറ്റർമാർക്ക് രണ്ടക്കം കണ്ടെത്താൻ കഴിയാതെ വന്നതോടെ 19.1 ഓവറിൽ കൊച്ചി 171ന് പുറത്തായി.
172 റണ്സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് രണ്ടാം ഓവറിലെ അവസാന പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി 11 പന്തിൽ 10 റണ്സെടുത്ത സഞ്ജീവ് സതീശനെ സാലി സാംസണ് മനു കൃഷ്ണന്റെ കൈകളിലെത്തിച്ചു. തൃശൂരിന്റെ വിശ്വസ്ത ബാറ്റ്സ്മാൻ അഹമ്മദ് ഇമ്രാന്റെ (അഞ്ച്) വിക്കറ്റ് ബേസിൽ തന്പി പിഴുതു. ഷോണ് റോജർ (34 പന്തിൽ 41 റണ്സ്), നിഖിൽ തോട്ടത്തിൽ (17 പന്തിൽ 31 റണ്സ്്) എ.കെ. അർജുൻ (25 പന്തിൽ 32 റണ്സ്) എന്നിവർ തൃശൂരിനു വേണ്ടി പോരാട്ടം നടത്തിയെങ്കിലും വിജയ റണ്സ് കണ്ടെത്താൻ കഴിഞ്ഞില്ല.
മുഹമ്മദ് ഇനാൻ (പൂജ്യം), എം.എസ്. അഖിൽ(15), ഷാരോണ് (24) അബ്ദുൾ റമീസ് (മൂന്നു പന്തിൽ ആറു റണ്സ്) ബിജു നാരായണൻ (പൂജ്യം) ശരത്ചന്ദ്രപ്രസാദ് (ഒന്ന്) എന്നിവർ വേഗത്തിൽ പുറത്തായതോടെ തൃശൂരിന്റെ സ്കോർ 20 ഓവറിൽ 170ൽ അവസാനിച്ചു. അതോടെ, കൊച്ചിക്ക് ഒരു റണ്സ് ജയം.
Sports
സെന്റ് ലൂയിസ്: ഇന്ത്യന് ചെസ് വിസ്മയം ആര്. പ്രഗ്നാനന്ദ ചരിത്ര നേട്ടത്തില്. 2026 ഗ്രാന്ഡ് ചെസ് ടൂര് ഫൈനല്സ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടമാണ് ഇരുപത്തൊന്നുകാരനായ പ്രഗ്നാനന്ദ കുറിച്ചത്.
അമേരിക്കയിലെ സെന്റ് ലൂയിസില് അരങ്ങേറിയ ഗ്രാന്ഡ് ഫൈനല്സില് 15-13ന് അമേരിക്കയുടെ ഫാബിയാനൊ കരുവാനയെ കീഴടക്കിയാണ് പ്രഗ്നാനന്ദയുടെ ചരിത്രനേട്ടം. രണ്ടു ലക്ഷം ഡോളറാണ് (1.90 കോടി രൂപ) സമ്മാനത്തുക. ചെന്നൈ സ്വദേശിയായ താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്ന്ന സമ്മാനത്തുകയാണിത്.
ആദ്യം സെമി ഫൈനല്
പ്രഗ്നാനന്ദയ്ക്കും ഫാബിയാനൊ കരുവാനയ്ക്കും പുറമേ വിന്സെന്റ് കീമര് (ജര്മനി), വെസ്ലി സൊ (അമേരിക്ക) എന്നിവരായിരുന്നു ഗ്രാന്ഡ് ചെസ് ടൂര് ഫൈനല്സിലേക്കു യോഗ്യത നേടിയത്. ഈ നാലു പേരും സെമിയില് ഏറ്റുമുട്ടി. പ്രഗ്നാനന്ദയും കീമറും തമ്മിലായിരുന്നു ആദ്യ സെമി. വെസ്ലി സൊയും കരുവാനയും രണ്ടാം സെമിയില് ഏറ്റുമുട്ടി. ക്ലാസിക്ക്, റാപ്പിഡ്, ബ്ലിറ്റ്സ് എന്നിങ്ങനെ മൂന്നു ഫോര്മാറ്റിലും ഓരോ റൗണ്ട് വീതമായാണ് ഗ്രാന്ഡ് ഫൈനല്സ് അരങ്ങേറുന്നത്. കീമറിനെ ക്ലാസിക്കില് 9-3നും റാപ്പിഡില് 8-0നും ബ്ലിറ്റ്സില് 6-2നും പ്രഗ്നാനന്ദ തോല്പ്പിച്ചു. അതോടെ സെമിയില് ഇന്ത്യന് താരത്തിന്റെ ജയം 19-9ന്.
വെസ്ലി സൊയെ ക്ലാസിക്കില് 8-6നു തോല്പ്പിച്ച കരുവാന റാപ്പിഡില് 4-4നു സമനില വഴങ്ങി. തുടര്ന്നു ബ്ലിറ്റ്സില് 6-2നു ജയിച്ച്, ആകെ 18-12ന്റെ ലീഡുമായി ഫൈനലിലേക്കു യോഗ്യത നേടി.
പ്രഗ്നാനന്ദ x കരുവാന
ഗ്രാന്ഡ് ഫൈനല്സിന്റെ കിരീട പോരാട്ടം തോല്വിയോടെയാണ് പ്രഗ്നാനന്ദ ആരംഭിച്ചത്. ക്ലാസിക്കല് ഗെയിമില് കരുവാന 9-3ന്റെ ജയം നേടി. ആറു പോയിന്റിനു പിന്നിലായാണ് ടൂര്ണമെന്റിന്റെ അവസാനദിനം പ്രഗ്നാനന്ദ ആരംഭിച്ചത്. അവസാനദിനത്തിലെ ആദ്യ മത്സരമായ റാപ്പിഡ് പോരാട്ടത്തില് പ്രഗ്നാനന്ദ തകര്പ്പന് പ്രകടനം കാഴ്ചവച്ചു. 8-0ന്റെ ആധികാരിക ജയം. അതോടെ ആറു പോയിന്റിന്റെ കടംവീട്ടി, രണ്ടു പോയിന്റ് ലീഡും സ്വന്തം. തുടര്ന്നു നിര്ണായകമായ ബ്ലിറ്റ്സ്. ബ്ലിറ്റ്സ് പോരാട്ടത്തില് 4-4ന്റെ സമനില. അങ്ങനെ 15-13ന്റെ ജയവുമായി ടൂര്ണമെന്റിന്റെ ചാമ്പ്യന്പട്ടാഭിഷേകം...
Sports
ന്യൂയോർക്ക്: യുഎസ് ഓപ്പണ് മിക്സഡ് ഡബിൾസിൽ ഗെയ്ൽ മോൻഫിൽസ്- എലീന സ്റ്റിവോലിന സഖ്യത്തിന് ജയം.
റൗണ്ട് ഓഫ് 16ൽ ഫെലിക്സ് ഓഗർ അലിസിമി- അലക്സാന്ദ്ര ഏല സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. 4-1, 4-1 സ്കോറിന് ഏകപക്ഷിയാമായായിരുന്നുഗെയ്ൽ- എലീന സഖ്യത്തിന്റെ ജയം.
Kerala
ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാക്കളായി അരോമ. മില്ലിസെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിലാണ് അരോമ കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ അരോമ 4:23.328 എന്ന സമയത്തിൽ ഫിനിഷ് ചെയ്തു.
4:23.448 സമയത്തിൽ ഫിനിഷ് ചെയ്ത നടുഭാഗം രണ്ടാം സ്ഥാനവും 4:23.770 സമയത്തിൽ വീയപുരം മൂന്നാം സ്ഥാനവും നേടി. 4:24.015 സമയത്തിൽ മേൽപാടം നാലാം സ്ഥാനത്തെത്തി.
ആദ്യമായാണ് അരോമ മത്സരത്തിനെത്തുന്നത്. ഇതോടെ പുതുചരിത്രം കൂടിയാണ് അരോമ കുറിച്ചത്.
22 ചുണ്ടൻവളങ്ങൾ ഉൾപ്പെടെ 71 കളിവള്ലങ്ങളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്കു രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ വളംകളി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, എം. ലിജു, പി.സി. വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Sports
കാഡിഫ്: എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് ഫുട്ബോൾ കിരീടം ആഴ്സണൽ എഫ്സിക്ക്.
2025-26 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളും (ആഴ്സണൽ എഫ്സി) എഫ്എ കപ്പ് ജേതാക്കളും (മാഞ്ചസ്റ്റർ സിറ്റി എഫ്സി) തമ്മിലായിരുന്നു 2026 കമ്മ്യൂണിറ്റി ഷീൽഡ് കിരീട പോരാട്ടം.
കാഡിഫിൽ അരങ്ങേറിയ മത്സരത്തിൽ 3-0നായിരുന്നു ആഴ്സണലിന്റെ ജയം. പെപ് ഗ്വാർഡിയോള മാനേജർ സ്ഥാനത്തുനിന്നു പടിയിറങ്ങിയശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ വന്പൻ മത്സരമായിരുന്നു.
റിക്കാർഡോ കാലഫിയോറി (ഒന്നാം മിനിറ്റ്), കായ് ഹവേർട്ട്സ് (28-ാം മിനിറ്റ്), മാർട്ടിൻ ഒഡെഗാർഡ് (48-ാം മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ആഴ്സണലിന്റെ ഗോളുകൾ.
Sports
ടൊറേന്റൊ: കനേഡിയന് ഓപ്പണ് ടെന്നീസ് വനിതാ സിംഗിള്സ് കിരീടം പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിന്.
ഏഴാം സീഡായ ഇഗ, രണ്ടാം സീഡായ കസഖ്താരം എലെന റെബാകിനയെ ഫൈനലില് നേരിട്ടുള്ള സെറ്റുകള്ക്കു കീഴടക്കി. സ്കോര്: 6-2, 6-3.
പുരുഷ സിംഗിള്സ് കിരീടം അമേരിക്കയുടെ ബെന് ഷെല്ട്ടണ് സ്വന്തമാക്കി. അമേരിക്കയുടെ ബ്രാന്ഡന് നകാഷിമയെ കീഴടക്കിയാണ് ഷെല്ട്ടന്റെ കിരീടധാരണം. സ്കോര്: 6-3, 7-6 (7-4).
Business
കൊച്ചി: റീട്ടെയ്ൽ ജൂവലര് ഇന്ത്യ അവാര്ഡ്സ് 2026-ല് ഗ്ലോ ബൈ കീര്ത്തിലാല്സിന് കളേര്ഡ് ജെംസ്റ്റോണ് റിംഗ് പുരസ്കാരം ലഭിച്ചു.
വര്ണക്കല്ലുകള്, നാച്ചുറല് ഡയമണ്ട്സ്, ആധുനിക ഡിസൈനുകള് എന്നിവ സമന്വയിപ്പിച്ച് ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യവും വൈവിധ്യമാര്ന്നതുമായ ആഭരണങ്ങള് നിര്മിക്കുന്നതു കണക്കിലെടുത്താണ് അംഗീകാരം.
മുംബൈയില് നടന്ന ചടങ്ങില് ജിഐഎ പ്രസിഡന്റ് ആന്ഡ് സിഇഒ പ്രിതേഷ് പട്ടേലില്നിന്നു കീര്ത്തിലാല്സ് ഹെഡ് മര്ച്ചന്ഡൈസിംഗ് സുബ്രഹ്മണി അവാര്ഡ് ഏറ്റുവാങ്ങി.
Sports
സാൽസ്ബർഗ്: യുവേഫ സൂപ്പർ കപ്പ് കിരീടം നിലനിർത്തി ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജര്മേന് (പിഎസ്ജി). ചാന്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയും യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റണ് വില്ലയുമാണ് കിരീടത്തിനായി ഏറ്റുമുട്ടിയത്.
ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ് വില്ലയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പിഎസ്ജി തുടർച്ചയായ രണ്ടാം തവണയും കിരീടമണിഞ്ഞത്.
കഴിഞ്ഞ സൂപ്പർ കപ്പിലും ഇരു ടീമുകളും തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഇതോടെ റയൽ മാഡ്രിഡിന് ശേഷം (2016, 2017) കിരീടം നിലനിർത്തുന്ന രണ്ടാമത്തെ ടീമെന്ന നേട്ടവും പിഎസ്ജി സ്വന്തമാക്കി.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ ഖ്വിച്ച വാരത്സ്ഹേലിയയിലൂടെ പിഎസ്ജിയാണ് ആദ്യം സ്കോർ ചെയ്തത്.
45-ാം മിനിറ്റിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ 17കാരൻ ബ്രയാൻ മഹ്ജോയിലൂടെ ആസ്റ്റണ് വില്ല സമനില പിടിച്ചു. എന്നാൽ 66-ാം മിനിറ്റിൽ ഡെസീറേ ഡുവെ നേടിയ ഗോളാണ് പിഎസ്ജിക്ക് ജയം സമ്മാനിച്ചത്.
കോച്ച് ലൂയിസ് എന് റിക്കെയുടെ കീഴിൽ പിഎസ്ജി നേടുന്ന 13-ാമത്തെ ട്രോഫിയാണിത്. പരിക്കേറ്റ പ്രധാന താരങ്ങളുടെ അഭാവത്തിലും വില്ല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
വില്ലയെ രണ്ടാമതും വീഴ്ത്തി
കഴിഞ്ഞ സൂപ്പർ കപ്പിലും ഇതേ ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ആസ്റ്റൻ വില്ലയെ തകർത്ത് പിഎസ്ജി കിരീടം ഉയർത്തി. അവസാനം കളിച്ച 28 മത്സരങ്ങളിലും ഗോൾ സ്കോർ ചെയ്ത ഉജ്വല ഫോമിൽ റിക്കാർഡ് നേട്ടവുമായാണ് പിഎസ്ജി സാൽസ്ബർഗിൽ ഇറങ്ങുന്നത്.
യുവേഫ സൂപ്പർ കപ്പ്
യൂറോപ്യൻ ഫുട്ബോൾ സീസണ്ന്റെ തുടക്കത്തിൽ കഴിഞ്ഞ സീസണിലെ ചാന്പ്യൻസ് ലീഗ് വിജയികളും (പിഎസ്ജി) യൂറോപ്പ ലീഗ് വിജയികളും (വില്ല) തമ്മിൽ നടത്തുന്ന വാർഷിക മത്സരമാണ് യുവേഫ സൂപ്പർ കപ്പ്.
കഴിഞ്ഞ വർഷം ആഴ്സണലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് പിഎസ്ജി ചാന്പ്യൻസ് ലീഗ് കിരീടം നിലനിർത്തിയത്. ഫ്രെയ്ബർഗിനെ തോൽപ്പിച്ചായിരുന്നു ആസ്റ്റണ് വില്ല യൂറോപ്പ ലീഗ് കിരീടം നേടിയത്.
Sports
റാഞ്ചി: ഡ്യുറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ജംഷഡ്പുർ എഫ്സി.
ബിർസ മുണ്ട ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സിനെതിരേ 6-0ന്റെ തകർപ്പൻ ജയം നേടി ജംഷഡ്പുർ പ്രതീക്ഷ കാത്തു.
മാമ (ലോംസങ്സുവാല)യുടെ ഹാട്രിക്കാണ് ജംഷഡ്പുറിന് വന്പൻ ജയം സമ്മാനിച്ചത്.
Sports
കൊളംബോ: ത്രിദിന പരിശീലനം ജയത്തോടെ അവസാനിപ്പിച്ചു; ഇനി ടീം ഇന്ത്യക്കു മുന്നിലുള്ളത് സിംഹള പരീക്ഷാദിനങ്ങള്. വിരലിനേറ്റ പരിക്കിനെത്തുടര്ന്ന് ആദ്യ ഇന്നിംഗ്സില് ഇറങ്ങാതിരുന്ന ക്യാപ്റ്റന് ശുഭ്മാന് ഗില് ഇന്നലെ രണ്ടാം ഇന്നിംഗ്സില് ക്രീസിലെത്തി.
ശ്രീലങ്ക ക്രിക്കറ്റ് ഇലവന് എതിരായ പരിശീലന മത്സരം ടീം ഇന്ത്യ ആറു വിക്കറ്റ് ജയത്തോടെ അവസാനിപ്പിച്ചു. സ്കോര്: ശ്രീലങ്ക ക്രിക്കറ്റ് ഇലവന് 363/8 ഡിക്ലയേര്ഡ്, 200/6 ഡിക്ലയേര്ഡ്. ഇന്ത്യ 357/6 ഡിക്ലയേര്ഡ്, 214/4 ഡിക്ലയേര്ഡ്.
രണ്ടാംദിനത്തിലെ സ്കോറില് (357/6) ഇന്ത്യന് ടീം ഇന്നിംഗ്സ് ഡിക്ലയര് ചെയ്തതോടെയാണ് മൂന്നാംദിനം കളിയാരംഭിച്ചത്. തുടര്ന്ന് ശ്രീലങ്കന് ക്രിക്കറ്റ് ഇലവന് രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തി. ആദ്യ ഇന്നിംഗ്സില് അര്ധസെഞ്ചുറി നേടിയ നിഷാന് ഫെര്ണാണ്ടോ (66) രണ്ടാം ഇന്നിംഗ്സിലും (63) അതാവര്ത്തിച്ചു. 73 പന്തിലായിരുന്നു ഫെര്ണാണ്ടോയുടെ 63 റണ്സ്. നിപുന് ധനഞ്ജയയാണ് (46) ആതിഥേയ ടീമിന്റെ രണ്ടാം ഇന്നിംഗ്സില് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ച മറ്റൊരു താരം. ഇന്ത്യയുടെ ഗുര്ണൂര് ബ്രാര്, രവീന്ദ്ര ജഡേജ എന്നിവര് രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര് ഓരോ വിക്കറ്റ് വീഴ്ത്തി.
ഗില് - ജയ്സ്വാള് ഓപ്പണിംഗ്
പരിശീലനത്തിനിടെ കൈവിരലിനു പരിക്കേറ്റ ശുഭ്മാന് ഗില് ആദ്യദിനം കളത്തില്നിന്നു വിട്ടുനിന്നപ്പോള് കെ.എല്. രാഹുല് ആയിരുന്നു ഇന്ത്യയെ നയിച്ചത്. ആദ്യ ഇന്നിംഗ്സില് രാഹുല് 40 റണ്സ് നേടുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില് രാഹുലിനു പകരം ശുഭ്മാന് ഗില്ലാണ് ഓപ്പണിംഗ് റോളില് എത്തിയത്.
207 റണ്സ് എന്ന ലക്ഷ്യം പിന്തുടരാന് ക്രീസിലെത്തിയ ഇന്ത്യക്കായി ശുഭ്മാന് ഗില്ലും യശസ്വി ജയ്സ്വാളും ചേര്ന്ന് ഓപ്പണിംഗ് വിക്കറ്റില് 105 റണ്സ് സ്വന്തമാക്കി. 54 പന്തില് 44 റണ്സ് നേടിയ ഗില് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 46 പന്തില് രണ്ടു സിക്സും ഒമ്പത് ഫോറും അടക്കം 61 റണ്സ് നേടിയശേഷം ജയ്സ്വാള് സ്വമേധയാ ക്രീസ് വിട്ടു.
പിന്നീട് ഋഷഭ് പന്ത് (28), ധ്രുവ് ജുറെല് (17), രവീന്ദ്ര ജഡേജ (22 റിട്ടയേര്ഡ് ഹര്ട്ട്), മുഹമ്മദ് സിറാജ് (32 നോട്ടൗട്ട്) എന്നിവര് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യന് ടീം ജയത്തില്.
ടോപ് ഓര്ഡര് പവർ
നായകന് ശുഭ്മാന് ഗില് ക്രീസിലെത്തിയതായിരുന്നു മൂന്നാംദിനത്തിലെ ഏറ്റവും വലിയ ആകര്ഷണം. ഗില് ഓരോ പന്തും ശ്രദ്ധയോടെ നേരിട്ടു. 54 പന്തില്നിന്ന് ഏഴ് ഫോറിന്റെ സഹായത്തോടെ 44 റണ്സും എടുത്തു.
അതോടെ ഇന്ത്യന് ടോപ് ഓര്ഡറിലെ എല്ലാവരും ക്രീസിലെത്തുകയും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്സില് പൂജ്യത്തിനു പുറത്തായ യശസ്വി ജയ്സ്വാള് രണ്ടാം ഇന്നിംഗ്സില് അര്ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നു. കെ.എല്. രാഹുല് (40 റിട്ടയേര്ഡ്), ദേവ്ദത്ത് പടിക്കല് (142 നോട്ടൗട്ട്) എന്നിവര് രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയില്ല.
രവീന്ദ്ര ജഡേജയും (63 റിട്ടയേര്ഡ്, 22 റിട്ടയേര്ഡ്) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. രണ്ട് ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീതം ജഡേജ സ്വന്തമാക്കിയെന്നതും ശ്രദ്ധേയം. വിക്കറ്റ് കീപ്പിംഗ് റോളിലുള്ള ഋഷഭ് പന്ത് (2, 28), ധ്രുവ് ജുറെല് (1, 17) എന്നിവര് ഫോമിലേക്ക് ഉയര്ന്നില്ല. 15ന് ഗാലെയിലാണ് ഇന്ത്യ x ശ്രീലങ്ക ഒന്നാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം.
Sports
ബുഡാപെസ്റ്റ്: സ്പാനിഷ് വമ്പന് ക്ലബ്ബായ റയല് മാഡ്രിന്റെ മുഖ്യപരിശീലകനായുള്ള തിരിച്ചുവരവില് പോര്ച്ചുഗീസ് മാനേജര് ഹൊസെ മൗറീഞ്ഞോയ്ക്ക് ആദ്യജയം.
ക്ലബ് സൗഹൃദ മത്സരത്തില് മൗറീഞ്ഞോയുടെ റയല് മാഡ്രിഡ് ഹംഗേറിയന് ടീമായ ഫെറന്സ്വാറോസിനെ ഒന്നിന് എതിരേ രണ്ടു ഗോളിനു കീഴടക്കി.
മാരിയൊ റിവാസ് (41-ാം മിനിറ്റ്), കാര്ലോസ് എസ്പി (49-ാം മിനിറ്റ്) എന്നിവരായിരുന്നു റയലിനായി ഗോള് സ്വന്തമാക്കിയത്.
പരിശീലകനായുള്ള തിരിച്ചുവരവിലെ ആദ്യമത്സരത്തില് റയല് മാഡ്രിഡ് ഇറ്റലിയില്നിന്നുള്ള ഫിയോറെന്റീനയുമായി 2-2 സമനിലയില് പിരിഞ്ഞിരുന്നു.
Sports
യൂജിന് (യുഎസ്എ): ലോക അത്ലറ്റിക്സ് ഭൂപടത്തില് ഇന്ത്യയുടെ അഭിമാനമായി ആശിഷ് യാദവ്. അണ്ടര് 20 ലോക അത്ലറ്റിക്സ് പുരുഷ ജാവലിന്ത്രോയില് ആശിഷ് യാദവ് ഇന്ത്യക്കായി വെള്ളി സ്വന്തമാക്കി. ലോക അണ്ടര് 20 ജാവലിൻ ത്രോയില് വെള്ളി നേടുന്ന രണ്ടാമതു മാത്രം ഇന്ത്യന് താരമാണ് പത്തൊമ്പതുകാരനായ ആശിഷ്.
2016ല് നീരജ് ചോപ്രയാണ് അണ്ടര് 20 ജാവലിനില് ആദ്യമായി മെഡല് നേടിയത്. അന്ന് അണ്ടര് 20 ലോക റിക്കാര്ഡോടെ സ്വര്ണം നേടിയ നീരജ്, പിന്നീട് ഇന്ത്യക്കായി 2020 ടോക്കിയോ ഒളിമ്പിക്സില് സ്വര്ണവും 2024 പാരീസ് ഒളിമ്പിക്സില് വെള്ളിയും സ്വന്തമാക്കി.
നീരജിന്റെ പിന്ഗാമിയായി പത്തു വര്ഷത്തിനുശേഷം അണ്ടര് 20 ലോക ചാമ്പ്യന്ഷിപ്പില് മെഡല് സ്വന്തമാക്കിയിരിക്കുകയാണ് ഉത്തര്പ്രദേശുകാരനായ ആശിഷ്; ഇന്ത്യയുടെ രണ്ടാം റോക്കറ്റ്.
മൂന്നാം ശ്രമത്തില് മെഡല്
ആശിഷ് യാദവ്, ടി. ധരണീധരന് എന്നിങ്ങനെ രണ്ട് ഇന്ത്യന് താരങ്ങളാണ് ഫൈനലില് ഉണ്ടായിരുന്നത്. 74.09 മീറ്റര് ജാവലിന് പായിച്ച് ആശിഷ് വെള്ളി സ്വന്തമാക്കി. മൂന്നാം ശ്രമത്തിലായിരുന്നു ആശിഷ് ഈ ദൂരം കണ്ടെത്തിയത്. ആദ്യ ശ്രമത്തില് 69.96 മീറ്ററായിരുന്നു. രണ്ടാം ശ്രമം ഫൗള്. 72.31, 70.62, 67.98 എന്നിങ്ങനെയായിരുന്നു ആശിഷിന്റെ അവസാന മൂന്നു ശ്രമങ്ങളിലെ ദൂരം.
ധരണീധരന് ആദ്യ ശ്രമത്തില് 70.53 മീറ്റര് കുറിച്ചു. രണ്ടാം ശ്രമത്തില് ദൂരം മെച്ചപ്പെടുത്തി, 71.22. എന്നാല്, മൂന്നും (63.13) നാലും (68.80) ശ്രമങ്ങളില് താഴേക്കു പതിച്ചു. 72.35, 71.61 എന്നിങ്ങനെയായിരുന്നു അവസാന രണ്ടു ശ്രമങ്ങള്. 72.35 മീറ്ററുമായി ആറാം സ്ഥാനത്ത് ധരണീധരന് ഫിനിഷ് ചെയ്തു.
80.50 മീറ്റര് ജാവലിന് പറത്തിയ ദക്ഷിണാഫ്രിക്കയുടെ യാന് ഹെന്ഡ്രിക് ഹെയ്മാന്സിനാണ് സ്വര്ണം. ഡൊമിനിക്ക് റിപ്പബ്ലിക്കിന്റെ അഡിസണ് ജയിംസിനാണ് (73.89) വെങ്കലം.
മിര്സപുരിന്റെ പുത്രന്
കോവിഡ് ലോക്ഡൗണിനിടെ സൂപ്പര്ഹിറ്റായ വെബ് സീരീസ് ആയിരുന്നു മിര്സപുര്. വെബ് സീരീസുമായി ബന്ധമൊന്നുമില്ലെങ്കിലും ഉത്തര്പ്രദേശിലെ മിര്സപുരിലുള്ള മവായിയ സ്വദേശിയാണ് ആശിഷ് യാദവ്.
ചതുപ്പുനിലങ്ങളുള്ള, പെട്ടെന്നു താഴ്ന്നുപോകുന്ന മണലുകളുള്ള പ്രദേശത്ത് മരക്കമ്പുകൊണ്ടുണ്ടാക്കിയ ജാവലിന് ഉപയോഗിച്ചായിരുന്നു ആദ്യകാലത്തെ പരിശീലനം. നീരജ് ചോപ്രയാണ് ആശിഷിന്റെ സൂപ്പര് സ്റ്റാര്.
അഷ്ഫാഖ് എട്ടാമത്
പുരുഷ വിഭാഗം 400 മീറ്റര് ഓട്ടത്തില് ഇന്ത്യയുടെ മലയാളി താരം മുഹമ്മദ് അഷ്ഫാഖ് എട്ടാം സ്ഥാനത്ത്. ഫൈനലില് 46.20 സെക്കന്ഡില് ഒരു ലാപ്പ് ഓടിത്തീര്ത്താണ് അഷ്ഫാഖ് എട്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. ഹീറ്റ്സില് 45.81 സെക്കന്ഡ് കണ്ടെത്തി ദേശീയ റിക്കാര്ഡ് കുറിച്ചായിരുന്നു ഈ തൃശൂര് സ്വദേശി ഫൈനലിലേക്കു കുതിച്ചത്.
അമേരിക്കയുടെ ജെയ്ഡന് ഡിലോണ് (44.47 സെക്കന്ഡ്) സ്വര്ണവും ക്വിന്സി വില്സണ് (44.62 സെക്കന്ഡ്) വെള്ളിയും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ലീന്ഡര്ട്ട് കൂക്കെമൂറിനാണ് (44.96 സെക്കന്ഡ്) വെങ്കലം.
Sports
മിസോറി: 2026 സെന്റ് ലൂയിസ് റാപ്പിഡ് & ബ്ലിറ്റ്സ് ചെസ് കിരീടം ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദയ്ക്ക്.
ഒമ്പത് റാപ്പിഡ് റൗണ്ടും 18 ബ്ലിറ്റ്സ് റൗണ്ടും ഉള്പ്പെടെ 135 ഗെയിം അഞ്ചു ദിനങ്ങളിലായി അരങ്ങേറി. 23.5 പോയിന്റുമായാണ് പ്രഗ്നാനന്ദ 50,000 ഡോളര് സമ്മാനത്തുകയുള്ള ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കിയത്.
22 പോയിന്റുമായി ഉസ്ബക്കിസ്ഥാന്റെ ജാവോറിര് സിൻഡറോവ് രണ്ടാം സ്ഥാനത്തും 20.5 പോയിന്റുമായി അമേരിക്കയുടെ വെസ്ലി സോ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
അനീഷ് ഗിരി, ഫാബിയാനൊ കരുവാന, ലെവോന് അരോണിയന്, വിന്സെന്റ് കീമര് തുടങ്ങിയ 10 താരങ്ങളാണ് ടൂര്ണമെന്റില് മാറ്റുരച്ചത്.
Sports
മയാമി: ഫിഫ ലോകകപ്പ് ഫുട്ബോളിനുശേഷം അര്ജന്റൈന് സൂപ്പര് താരം ലയണല് മെസി ആദ്യമായി ഗോള് നേടിയ മത്സരത്തില് ഇന്റര് മയാമിക്കു ജയം. ലീഗ്സ് കപ്പ് ഗ്രൂപ്പ് എയില് മെക്സിക്കന് ക്ലബ്ബായ സാന് ലൂയിസിന് എതിരായ മത്സരത്തിലായിരുന്നു മെസിയുടെ ഇരട്ടഗോള്.
ലോകകപ്പ് ഫൈനലിനുശേഷം മെസി കളത്തിലെത്തുന്ന രണ്ടാമത് മത്സരമായിരുന്നു. 11, 44 മിനിറ്റുകളിലായിരുന്നു മെസിയുടെ ഇരട്ടഗോള്. മത്സരത്തില് 4-2ന് ഇന്റര് മയാമി ജയം സ്വന്തമാക്കി. ടെലെസ്കോ സെഗോവിയ (26-ാം മിനിറ്റ്), മൈക്കല് (45+7-ാം മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ഇന്റര് മയാമിയുടെ മറ്റു രണ്ടു ഗോള്.
നാലാം മിനിറ്റില് ഡേവിഡ് റോഡ്രിഗസിലൂടെ സാന് ലൂയിസ് ലീഡ് നേടിയശേഷമായിരുന്നു ഇന്റര് മയാമിയുടെ തിരിച്ചുവരവ് ജയം. റാഫ ലോറെന്റും (51-ാം മിനിറ്റില്) സാന് ലൂയിസിനായി ഗോള് നേടി.
ഗ്രൂപ്പ് ബിയില് ഇന്റര് മയാമിയുടെ ആദ്യ ജയമായിരുന്നു. ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില് ഷാര്ലെറ്റ് എഫ്സി, കൊളംബസ് ക്രൂ, എഫ്സി സിന്സിനാറ്റി, എഫ്സി ഡാളസ്, ഒര്ലാന്റൊ സിറ്റി എസ്സി ടീമുകളും ജയം സ്വന്തമാക്കി. സിഎഫ് മോണ്ടെറെയ്ക്ക് എതിരേയാണ് ഇന്റര് മയാമിയുടെ അടുത്ത മത്സരം.
Sports
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും 57 കിലോഗ്രാം വിഭാഗത്തിൽ ജയ്സ്മിൻ ലംബോറിയയും സ്വർണത്തൂവൽ അണിഞ്ഞു. മികച്ച പ്രകടനത്തിലൂടെയാണ് ഇരുവരും ഇന്ത്യക്കായി സ്വർണം സ്വന്തമാക്കിയത്.
കാനഡയുടെ സ്കാർലെറ്റ് സവന്നയെ പരാജയപ്പെടുത്തിയാണ് പ്രീതി പവാർ സ്വർണനേട്ടത്തിലെത്തിയത്. നോർത്തേൺ അയർലൻഡിന്റെ മിക്കായേല വാൽഷിനെ അട്ടിമറിച്ചാണ് ജയ്സ്മിൻ ലംബോറിയ റിംഗിംൽ കിരീടം ചൂടിയത്.
അതേസമയം, ബോക്സിംഗിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായിരുന്ന ജദ്ദുമണി സിംഗിന് ഫൈനലിൽ തിരിച്ചടിയേറ്റു. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗം ഫൈനലിൽ ഓസ്ട്രേലിയയുടെ ഡിക്സോണിനോട് 5-0 എന്ന സ്കോറിനാണ് ജദ്ദുമണി പരാജയപ്പെട്ടത്. ഇതോടെ താരത്തിന് വെള്ളി മെഡലിൽ തൃപ്തിപ്പെടേണ്ടി വന്നു.
ഇന്ത്യൻ ബോക്സിംഗ് സംഘത്തിന്റെ പോരാട്ടങ്ങൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഏഴ് ഇന്ത്യൻ താരങ്ങൾ കൂടി വിവിധ വിഭാഗങ്ങളിലായി ഇനി മത്സരത്തിനിറങ്ങുന്നുണ്ട്. സാക്ഷി ചൗധരി, പ്രിയ ഗൻഗാസ്, അരുന്ധതി ചൗധരി, ഒളിമ്പിക് മെഡൽ ജേതാവ് ലവ്ലിന, സച്ചിൻ സിവാച്ച്, അങ്കുഷ് പങ്കൽ, നരേന്ദർ ബെർവൽ എന്നിവരാണ് കൂടുതൽ സ്വർണ പ്രതീക്ഷകളുമായി ഇനി ബോക്സിംഗ് റിംഗിലെത്തുക.
District News
ആലപ്പുഴ: മൂന്നാമത് ജോണ്സ് അംബ്രല്ല - കരിക്കന്പള്ളിൽ അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ മൗണ്ട് ടാബോറിനും ജ്യോതി നികേതനും ജയം. പെണ്കുട്ടികളുടെ വിഭാഗത്തിൽ സെന്റ് ഗൊരേത്തീസ് തിരുവനന്തപുരത്തെ 83-54ന് തകർത്ത് കൊല്ലം മൗണ്ട് ടാബോർ വിജയിച്ചു. ആണ്കുട്ടികളുടെ വിഭാഗത്തിൽ ജ്യോതിനികേതൻ സ്കൂൾ 51-38 ന് രാജഗിരിയെ പരാജയപ്പെടുത്തി.
Sports
മസ്കറ്റ്: മസ്കറ്റിൽ നടന്ന എഫ്ഐഎച്ച് യൂത്ത് ഹോക്കി ഫൈവ്സ് ഏഷ്യൻ ചാന്പ്യൻഷിപ്പ് 2026ൽ സ്വർണ മെഡൽ നേട്ടവുമായി ഇന്ത്യ.
ചിരവൈരികളായ പാക്കിസ്ഥാനെ 3-1 സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സബ്-ജൂനിയർ പുരുഷ ഹോക്കി ടീം നേട്ടം കൊയ്തത്.
വിജയത്തോടെ എലൈറ്റ് പൂൾ പട്ടികയിൽ ഇന്ത്യ തോൽവി അറിയാതെ കുതിപ്പ് പൂർത്തിയാക്കി. ഫൈനലിലെത്തിയതിലൂടെ ഇന്ത്യയും പാക്കിസ്ഥാനും പ്രഥമ എഫ്ഐഎച്ച് യൂത്ത് ഹോക്കി ഫൈവ്സ് ലോകകപ്പിന് യോഗ്യത നേടി.
വനിതാ വിഭാഗം മത്സരത്തിൽ ഫൈനലിൽ ചൈനയോട് 2-4 സ്കോറിന് പരാജയപ്പെട്ട ഇന്ത്യൻ ടീം റണ്ണറപ്പായി.
Sports
പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ പോണ്ടിച്ചേരിയെ തോൽപ്പിച്ച് കേരളം. 36 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് മാത്രമാണ് നേടാനായത്. ഓൾറൗണ്ട് മികവുമായി കേരളത്തിന് വിജയമൊരുക്കിയ ടി. ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതൽക്കൂട്ടായി. ടി. ഷാനിയും കിരൺ നവ്ഗിരെയും ചേർന്ന് ആറ് ഓവറിൽ 54 റൺസ് കൂട്ടിച്ചേർത്തു. കിരൺ 30 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവർ കാര്യമായ സംഭാവനകൾ നൽകിയില്ലെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന ഷാനിയുടെ മികവിൽ കേരളം 137 റൺസെടുത്തു. ഷാനി 50 പന്തുകളിൽ പത്ത് ഫോറും ഒരു സിക്സുമടക്കം 69 റൺസെടുത്തു. പോണ്ടിച്ചേരിക്ക് വേണ്ടി ക്യാപ്റ്റൻ അഭിരാമിയും സായാലി ലോങ്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പോണ്ടിച്ചേരിക്ക് വേണ്ടി 28 റൺസെടുത്ത യഷി പാണ്ഡെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. കേരളത്തിന് വേണ്ടി നിയ നസ്നീൻ മൂന്നും, എ.കെ. ഐശ്വര്യ , ടി. ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Sports
കോൽക്കത്ത: 135-ാമത് ഡ്യൂറൻഡ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരേ (0-1) മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് ജയം.
രണ്ടാം പകുതിയിൽ സഹൽ അബ്ദുൾ സമദ് നേടിയ ഗോളാണ് മോഹൻ ബഗാന് ജയമൊരുക്കിയത്.
മോഹൻ ബഗാന്റെ അന്റോ ണി യോ ലോപ്പസ് ഹബാസ്, ഈസ്റ്റ് ബംഗാളിന്റെ പനഗിയോട്ടിസ് ഡിലിംപെരിസ് എന്നീ പുതിയ മുഖ്യ പരിശീലകരുടെ അരങ്ങേറ്റം കൂടിയായിരുന്നു സീസണിലെ ആദ്യ മത്സരം.
ഇരു പരിശീലകരും പൂർണമായും ഇന്ത്യൻ താരങ്ങൾ അടങ്ങുന്ന ആദ്യ ഇലവനെയാണ് കളത്തിലിറക്കിയത്.
Kerala
കോട്ടയം: ദീപികയും കോട്ടയം സിറിൽസ് ജ്വല്ലറിയും ചേര്ന്നൊരുക്കിയ ഫിഫ ലോക കപ്പ്-2026 പ്രവചന മത്സരത്തില് ബംപര് സ്വര്ണനാണയം കണ്ണൂര് ചിറ്റാരിപ്പറമ്പ് ആലച്ചേരി ആനിക്കാത്തോട്ടം ജോബി ജോണിനു ലഭിച്ചു. ഇന്നലെ ദീപിക കോട്ടയം കേന്ദ്ര ഓഫീസില് നടന്ന ചടങ്ങില് നിയമസഭ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് നറുക്കെടുപ്പ് നടത്തിയാണ് വിജയിയെ പ്രഖ്യാപിച്ചത്.
സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി വിംഗ് ഉദ്യോഗസ്ഥനാണ് ബംപര് സമ്മാന ജേതാവ് ജോബി ജോണ്. ഫുട്ബോള് മത്സരത്തോട് ചെറുപ്പം മുതലേ താത്പര്യമുള്ള ജോബിയുടെ ഇഷ് ട ടീമുകളിലൊന്നായിരുന്നു സ്പെയിന്. മത്സരങ്ങളെല്ലാം കാണുകയും വിലയിരുത്തുകയും ചെയ്ത ജോബി എല്ലാ ചോദ്യങ്ങള്ക്കും കൃത്യമായ ഉത്തരം നല്കിയാണ് പ്രവചനം നടത്തിയത്.
ആയിരക്കണക്കിനാളുകള് പങ്കെടുത്ത മത്സരത്തില് ശരിയുത്തരം അയച്ചവരില്നിന്നാണ് ബംപര് സ്വര്ണ നാണയ ജേതാവിനെ തെരഞ്ഞെടുത്തത്. ജോബിയുടെ ഭാര്യ ഷെറിന് (സ്റ്റാഫ് നഴ്സ്, പരിയാരം മെഡിക്കല് കോളജ്). മക്കള്: അലീന, അലന് (വിദ്യാര്ഥികള്, സെന്ട്രല് സ്കൂള്, പയ്യന്നൂര്)
Sports
മയാമി: മെസിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് ലൂയിസ് സുവാരസിന്റെ ഇരട്ട ഗോൾ മികവിൽ മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) ജയം. ഷിക്കാഗോ ഫയറിനെ 2-3നാണ് മയാമി പരാജയപ്പെടുത്തിയത്.
37കാരനായ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ മയാമിക്കായുള്ള എംഎൽഎസ് അരങ്ങേറ്റം ഗംഭീരമായി.
മത്സരത്തിൽ ലൂയിസ് സുവാരസ് (27, 51 മിനിറ്റുകളിൽ) രണ്ട് ഗോളുകൾ നേടിയപ്പോൾ പ്രെസ്റ്റണ് പ്ലാന്പ്കെക്ക് (87) മയാമിക്കായി അവസാന നിമിഷം വിജയഗോൾ സ്വന്തമാക്കി.
Sports
ചാംഗ്ഷൗവ്: ചൈന ഓപ്പണ് 2026ൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് ജയം. ചാങ്ഷൗവിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ തന്നെ സഹതാരം ഉന്നതി ഹൂഡയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-14, 9-21, 21, 10.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടിക്ക് ജയം. എതിരാളി ഫർഹാനെ 21-17, 21-5, 17-21 സ്കോറിന് വീഴ്ത്തി. ലക്ഷ്യ സെന് 22-20, 15-21, 21-14ന് ടനകയെ പരാജയപ്പെടുത്തി.
പുരുഷ ഡബിൾസിൽ അംസകരുണൻ- അർജുൻ സഖ്യം തോൽവി വഴങ്ങി.
Sports
ലണ്ടന്: വിംബിള്ഡണ് ടെന്നീസ് പുരുഷ സിംഗിള്സ് കിരീടം ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര് നിലനിര്ത്തി.
നാല് സെറ്റ് നീണ്ട ഫൈനലില് രണ്ടാം നമ്പറായ ജര്മനിയുടെ അലക്സാണ്ടര് സ്വരേവിനെയാണ് 2024ലും ചാമ്പ്യനായ സിന്നര് കീഴടക്കിയത്. സ്കോര്: 6-7 (7-9), 7-6 (7-2), 6-4, 6-4. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു സിന്നറിന്റെ തിരിച്ചുവരവ് എന്നതും ശ്രദ്ധേയം.
സിന്നറിന്റെ കരിയറിലെ അഞ്ചാം ഗ്രാന്സ്ലാം സിംഗിള്സ് ട്രോഫിയാണ്. രണ്ട് വിംബിള്ഡണിനൊപ്പം (2025, 2026) രണ്ട് ഓസ്ട്രേലിയന് ഓപ്പണും (2024, 2025) ഒരു യുഎസ് ഓപ്പണും (2024) സിന്നര് സ്വന്തമാക്കിയിട്ടുണ്ട്.
Kerala
ചമ്പക്കുളം: കേരളത്തിലെ ജലമേളകൾക്കും ഓണക്കാലത്തിനും തുടക്കം കുറിച്ച് നടക്കുന്ന ചന്പക്കുളം മൂലം ജലോത്സവത്തിൽ കൊല്ലം പൂയപ്പള്ളി അരോമ ബോട്ട് ക്ലബ്ലിന്റെ അരോമ പുത്തൻ ചുണ്ടൻ ജേതാവ്.
വിജയിക്കു നൽകുന്ന രാജപ്രമുഖൻ ട്രോഫി കേവലം രണ്ടാഴ്ച മുൻപ് മാത്രം നീരണിഞ്ഞ ആരോമ പുത്തൻ ചുണ്ടൻ നേടി. പമ്പയാറ്റിൽ നടന്ന ജലോത്സവത്തിൽ മത്സരിച്ച മറ്റ് ആറ് ചുണ്ടൻ വള്ളങ്ങളെ പിന്നിലാക്കിയാണ് അരോമ ചുണ്ടൻ വിജയം നേടിയത്.
രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം കുമരകം എൻസിഡിസിയുടെ നടുവിലേപ്പറമ്പൻ ചുണ്ടനും കരസ്ഥമാക്കി.
ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മൂലം ജലോത്സവത്തിൽ പങ്കെടുത്തത്. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ചുണ്ടനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിത്.
National
മുംബൈ: മഹാരാഷ്ട്ര എംഎൽസി തെരഞ്ഞെടുപ്പിൽ ബിജെപി വിമതനു വിജയം. നാസിക് ജില്ലയിലാണ് ബിജെപിയിലെ ഗോകുൽ ഗിതെ വിജയിച്ചത്.
ശിവസേന (ഷിൻഡെ)യിലെ നരേന്ദ്രേ ദരാദെയാണ് പരാജയപ്പെട്ടത്. നാന്ദെഡ്, ഔറംഗാബാദ്-ജൽന, ഉസ്മാനാബാദ്-ലാത്തൂർ-ബീഡ്, നാഗ്പുർ, അമരാവതി സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു.
17 സീറ്റുകളിലാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നത്.
International
ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ അട്ടിമറികൾക്ക് വഴിയൊരുക്കി, ലേബർപാർട്ടി നേതാവും ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായ ആൻഡി ബേൺഹാമിന് പാർലമെന്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻവിജയം.
വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മേക്കർഫീൽഡ് മണ്ഡലത്തിൽനിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ജനപ്രീതിയിൽ വൻ ഇടിവു സംഭവിച്ച നിലവിലെ പ്രധാനമന്ത്രി കീയർ സ്റ്റാർമറിന് ഈ വിജയം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
അമ്പത്തിയാറുകാരനായ ബേൺഹാം ആകെയുള്ള വോട്ടുകളിൽ 55 ശതമാനവും നേടിയാണു വിജയിച്ചത്. കുടിയേറ്റവിരുദ്ധ നിലപാടുകളുള്ള റിഫോം യുകെ പാർട്ടി സ്ഥാനാർഥി റോബ് കെനിയനെ ഒൻപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ബേൺഹാം പരാജയപ്പെടുത്തിയത്.
വിജയത്തിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത ബേൺഹാം, തന്റെ ലക്ഷ്യം വെറുമൊരു എംപിസ്ഥാനം മാത്രമല്ലെന്നു പ്രഖ്യാപിച്ചു. രാജ്യത്തെ നിലവിലെ രാഷ്ട്രീയസാഹചര്യം പൂർണപരാജയമാണ്. രാജ്യം ഇപ്പോൾ പോകേണ്ട വഴിയിലൂടെയല്ല സഞ്ചരിക്കുന്നത്. ലേബർ പാർട്ടിക്കു ലഭിച്ച അവസാനഅവസരമാണിതെന്നുംബേൺഹാം പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന നേതാവായി ഇതോടെ ബേൺഹാം മാറി.ആൻഡി ബേൺഹാമിനെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.
അതേസമയം, നേതൃമാറ്റത്തിനുള്ള മുറവിളി ഉയർന്നാൽ അതിനെ ശക്തമായി നേരിടാനാണ് സ്റ്റാർമറെ പിന്തുണയ്ക്കുന്നവരുടെ തീരുമാനം.
Sports
ലാഹോർ: കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി പേസർ നഥാൻ എല്ലിസ് കളം നിറഞ്ഞപ്പോൾ പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 41 റണ്സ് ജയം.
33 റണ്സിന് നാല് വിക്കറ്റ് വീഴ്ത്തിയ നഥാൻ എല്ലിസിന്റെ പ്രകടനത്തോടെ ജയവും പരന്പരയിൽ സമനിലയും ഓസീസ് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.
ഓസ്ട്രേലിയ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 231 റണ്സ് നേടിയപ്പോൾ പാക്കിസ്ഥാൻ 190 റണ്സിന് ഓൾ ഒൗട്ടായി. പരന്പരയിലെ അവസാന മത്സരം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.
Sports
കകാമിഗഹാര: ജപ്പാനിലെ കകാമിഗഹാരയിൽ നടന്ന മൂന്നാമത് അണ്ടർ 18 ഏഷ്യാ കപ്പ് ഹോക്കി 2026 പൂൾ എ മത്സരത്തിൽ കൊറിയയ്ക്കെതിരേ ഇന്ത്യ 4-1 സ്കോറിന് വിജയിച്ചു.
ഇന്ത്യക്കായി ക്യാപ്റ്റൻ കേതൻ കുഷ്വാഹ (3’, 36’), വരീന്ദർ സിംഗ് (5’), ഷാരൂഖ് അലി (54’) എന്നിവർ ഗോളുകൾ നേടി. കൊറിയൻ ക്യാപ്റ്റൻ യുൻ ജെഹ്യോക് (21’) തന്റെ ടീമിന്റെ ഏക ഗോൾ നേടി.
തുടക്കത്തിൽതന്നെ ഇന്ത്യ രണ്ട് ഗോളുകളുടെ ലീഡ് നേടി. മൂന്നാം മിനിറ്റിൽ തന്നെ ഇന്ത്യക്ക് ലഭിച്ച ആദ്യ പെനാൽറ്റി കോർണർ വിജയകരമായി ആദ്യ ഗോളാക്കി മാറ്റി.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ബുധനാഴ്ച ചൈനീസ് തായ്പേയിയെ നേരിടും.
International
ലണ്ടന്: ഈ വർഷത്തെ ഇന്റര്നാഷണല് ബുക്കര് പുരസ്കാരം തായ്വാനീസ് നോവലിസ്റ്റ് യാംഗ് ഷുവാംഗ് സിക്ക്. ‘തായ്വാന് ട്രാവലോഗ്’ എന്ന നോവലിനാണ് യാംഗ് ഷുവാംഗ് പുരസ്കാരത്തിന് അർഹയായത്.
ആദ്യമായാണു ചൈനീസ് ഭാഷയില്നിന്നു വിവര്ത്തനം ചെയ്യപ്പെട്ട കൃതിക്ക് ബുക്കർ പുരസ്കാരം ലഭിക്കുന്നത്. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ ലിന് കിംഗിനും പുരസ്കാരമുണ്ട്. ലണ്ടനിലെ ടേറ്റ് മോഡേണില് നടന്ന ചടങ്ങില് ജൂറി അധ്യക്ഷ നടാഷ ബ്രൗണാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
പുരസ്കാരത്തുകയായ ഏകദേശം 52 ലക്ഷത്തിലധികം രൂപ എഴുത്തുകാരി യാംഗ് ഷുവാംഗ് സിയും വിവര്ത്തക ലിന് കിംഗും തുല്യമായി പങ്കിടും. നാഗസാക്കിയില്നിന്നുള്ള ജാപ്പനീസ് നോവലിസ്റ്റ് അയോയമ ചിസുക്കോയും അവളുടെ തായ്വാനീസ് പരിഭാഷകയും പാചകക്കാരിയുമായ ചിസുരുവും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് തായ്വാൻ ട്രാവലോഗിന്റെ കഥ വികസിക്കുന്നത്. 1938 ൽ ജപ്പാന്റെ ഭരണത്തിന്റെ കീഴിലായിരുന്ന തായ്വാനാണ് കഥയുടെ ഭൂമിക.
നാഗസാക്കിയില്നിന്ന് തായ്വാൻ സന്ദർശിക്കാനെത്തുന്ന എഴുത്തുകാരി അയോയമ ചിസുക്കോയും ഗൈഡായും വിവർ ത്തകയായും യാത്രയിൽ അനുഗമിക്കുന്ന ചിസുരു എന്ന തായ്വാനീസ് യുവതിയുമാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ചിസുരു പരിഭാഷകയും ഒപ്പം മികച്ചൊരു പാചകക്കാരിയുമാണ്.
ഒപ്പമുള്ള യാത്രകള്ക്കിടയില് ചിസുരുവിനോട് ചിസുക്കോയ്ക്ക് മൊട്ടിടുന്ന പ്രണയമാണ് കഥാതന്തു. സാമ്രാജ്യത്വ ഭരണാധികാരികളുടെ നാട്ടില്നിന്നുള്ള ചിസുക്കോയും അധിനിവേശ കോളനിയിലെ ചിസുരുവും തമ്മിൽ വര്ഗപരമായും അധികാരത്തിലുമുള്ള വ്യത്യാസങ്ങള് അവരുടെ ബന്ധത്തെ സങ്കീര്ണമാക്കുന്നു.
ഒരേസമയം ഇതൊരു പ്രണയകഥയും ശക്തമായ രാഷ്ട്രീയനോവലുമായി മാറുന്നതായി ജൂറി വിലയിരുത്തി. കൊളോണിയല് അധികാര ഘടനകള്ക്കിടയില് മനുഷ്യബന്ധങ്ങള് നിലനിൽക്കുന്നതെങ്ങനെയെന്നു നോവൽ വെളിവാക്കുന്നതായും വിധികര്ത്താക്കള് വിലയിരുത്തി.
കഴിഞ്ഞവര്ഷം കന്നട എഴുത്തുകാരിയായ ബാനു മുഷ്താഖിന്റെ ‘ഹാര്ട്ട് ലാമ്പ്’ എന്ന പുസ്തകത്തിനായിരുന്നു ബുക്കർ പുരസ്കാരം.
Sports
മിലാന്: ഇറ്റാലിയന് ഫുട്ബോളില് 2025-26 സീസണില് ഇരട്ടക്കിരീടം സ്വന്തമാക്കി ഇന്റര് മിലാന്.
സീരി എ സ്വന്തമാക്കിയ ഇന്റര് മിലാന്, കോപ്പ ഇറ്റാലിയ കിരീടവും കരസ്ഥമാക്കി.
ഫൈനലില് 2-0ന് ലാസിയൊയെ കീഴടക്കി കോപ്പ ഇറ്റാലിയ കിരീടത്തില് ഇന്റര് മിലാന് എത്തി.
2010നുശേഷം ആദ്യമായാണ് ഇന്റര് മിലാൻ ആഭ്യന്തര ഡബിള് നേടുന്നത്.
Sports
സ്പെയ്ൻ: സ്പാനിഷ് ലാ ലിഗയിൽ റയൽ ബെറ്റീസിന് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് എൽച്ചെയെ ആണ് പരാജയപ്പെടുത്തിയത്.
ഒന്പതാം മിനിറ്റിൽ കുച്ചോ ഹെർണാണ്ടസ് റയൽ ബെറ്റീസിനെ മുന്നിലെത്തിച്ചു. 41-ാം മിനിറ്റിൽ ഹെക്ടർ ഫോർട്ട് എൽച്ചെയ്ക്ക് സമനില സമ്മാനിച്ചു.
എന്നാൽ 49-ാം മിനിറ്റിൽ ലിയോ പെട്രോറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് എൽച്ചെയ്ക്ക് തിരിച്ചടിയായി. 68-ാം മിനിറ്റിൽ പാബ്ലോ ഫൊർണാൽസ് റയൽ ബെറ്റീസിനായി വിജയ ഗോൾ നേടി.
മറ്റ് മത്സരങ്ങളിൽ ലെവന്റെ 3-2ന് സെൽറ്റ വിഗോയെയും അത്ലറ്റികോ മാഡ്രിഡ് 2-1ന് ഒസാസുനയെയും പരാജയപ്പെടുത്തി.
Kerala
കോട്ടയം: സംസ്ഥാനത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ആറു ദിവസങ്ങളിലായി നടന്ന കീം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചപ്പോൾ എല്ലാ ദിവസങ്ങളിലും 1-ാം സ്ഥാനത്തെത്തിയത് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാർഥികൾ.
8 വിദ്യാർഥികൾ 100 പെർസന്റൈൽ സ്കോറോടെ മിന്നും വിജയം സ്വന്തമാക്കി. എൻജിനിയറിംഗ് വിഭാഗത്തിൽ ഇ.എൻ.കെ. വൈഷ്ണവ്, ധ്യാൻതേജ് മണപ്പാട്ടി, കെ.ആർ. വിസ്മയ, കൃഷ്ണ ജെ. മേനോൻ, റോഷൻ രാജു, എച്ച്. രോഹിത് കൃഷ്ണ എന്നിവരും ഫാർമസി വിഭാഗത്തിൽ ജെസെ ജസ്റ്റിൻ, വിനായക് നാരായണൻ എന്നിവരും 100 പെർസന്റൈൽ നേടി.
ബ്രില്ല്യന്റിലെ 82 വിദ്യാർഥികളാണ് 99.9 പെർസന്റൈൽ സ്കോർ നേടിയത്. 99 പെർസന്റൈലിനു മുകളിൽ 710 പേരും 98 പെർസന്റൈലിനു മുകളിൽ 1220 പേരും 95 പെർസന്റൈലിനു മുകളിൽ 3050ലധികം വിദ്യാർഥികളും മികച്ച വിജയം കൈവരിച്ചു.
തൃശൂർ ജില്ലയിലെ നാട്ടിക ഇയ്യാനി ഞായക്കാട്ട് വീട്ടിൽ വിദേശമലയാളിയായ കൃതീഷിന്റെയും സന്ധ്യാ കൃതീഷിന്റെയും മകനാണ് ഇ.എൻ.കെ. വൈഷ്ണവ്. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ഈ വർഷം നടന്ന ജെഇഇ മെയിൻ പരീക്ഷയിൽ ഓൾ ഇന്ത്യാ 454-ാം റാങ്ക് നേടി കേരളത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
കണ്ണൂർ ചെറുവൻഞ്ചേരി മണിയാട്ടുപറന്പ് വീട്ടിൽ അധ്യാപകനായ പ്രദീപ് മണപ്പാട്ടിയുടെയും അനീഷയുടെയും മകനാണ് ധ്യാൻ തേജ് മണപ്പാട്ടി. ഒരുവർഷമായി ബ്രില്ല്യന്റിൽ ജെഇഇ അഡ്വാൻസ്ഡ് ബാച്ചിൽ പരിശീലനം നേടിവരികയായിരുന്നു. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 1868 റാങ്ക് കരസ്ഥമാക്കി ഉന്നതവിജയം നേടിയിരുന്നു.
തൃശൂർ മാള കൊച്ചുകടവ് കോഴിപ്പിള്ളി വീട്ടിൽ ബിസിനസുകാരനായ കെ.വി. രാജീവിന്റെയും ഗവണ്മെന്റ് ജീവനക്കാരിയായ സുജ എസ്. നായരുടെയും മകളാണ് കെ.ആർ. വിസ്മയ. ഒരു വർഷമായി ബ്രില്ല്യന്റിൽ ജെഇഇ അഡ്വാൻസ്ഡ് ബാച്ചിൽ പരിശീലനം നേടിവരികയായിരുന്നു. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 5327 റാങ്ക് നേടിയിരുന്നു.
എറണാകുളം കടവന്തറ ശ്രീമംഗലം വീട്ടിൽ ഐടി പ്രഫഷണലായ ജയകൃഷ്ണന്റെയും ലക്ഷ്മിപ്രിയയുടെയും മകനാണ് കൃഷ്ണ ജെ. മേനോൻ. കാക്കനാട് ഭാവൻസ് സ്കൂളിൽ പ്ലസ്ടുപഠനത്തോടൊപ്പം ബ്രില്ല്യന്റിൽ രണ്ടു വർഷമായി എൻട്രൻസ് പരിശീലനം നേടിവരികയാണ്. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 99 പെർസന്റൈൽ സ്കോർ നേടിയിരുന്നു.
റോഷൻ രാജു എറണാകുളം അയ്യൻപുഴ കാഞ്ചാപ്പിള്ളി വീട്ടിൽ കെഎസ്എഫ്ഇയിൽ മാനേജരായ കെ.കെ. രാജുവിന്റെയും അധ്യാപികയായ കെ.വി. ജാസ്മിന്റെയും മകനാണ്. മാന്നാനം കെഇ സ്കൂളിൽ പ്ലസ്ടു പഠനത്തൊടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയാണ്. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 699 റാങ്ക് കരസ്ഥമാക്കിയിരുന്നു.
എച്ച്. രോഹിത് കൃഷ്ണ കൊച്ചി ആർഡിഎസ് റിഥം അപ്പാർട്ട്മെന്റിൽ ബിപിസിഎല്ലിൽ എൻജിനിയറായ ഹരികൃഷ്ണയുടെയും എറണാകുളം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ ഡോക്ടറായ അനുപമയുടെയും മകനാണ്. കാക്കനാട് നൈപുണ്യ സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 5103 റാങ്ക് നേടിയിരുന്നു.
തൃശൂർ ഒല്ലൂർ അക്കരവീട്ടിൽ ഇലക്ട്രിക്കൽ എൻജിനിയറായ ജസ്റ്റിൻ ജോസിന്റെയും റിൻസി സെബാസ്റ്റ്യന്റെയും മകനാണ് ജെസെ ജസ്റ്റിൻ. തൃശൂർ നിർമലമാതാ സെൻട്രൽ സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.
വിനായക് നാരായണൻ തൃശൂർ പോട്ട കോഞ്ചത്ത് വീട്ടിൽ പി.എൻ. സജീവ് കുമാറിന്റെയും ഇന്ദുകല നായരുടെയും മകനാണ്. പ്ലസ്ടു പഠനത്തിനുശേഷം ബ്രില്ല്യന്റിൽ ഒരു വർഷമായി എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു.
അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ സഹകരണമാണ് ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ എല്ലാ നേട്ടത്തിനും കാരണമെന്ന് ഡയറക്ടർമാർ പറഞ്ഞു.
District News
നെയ്യാറ്റിന്കര: തെക്കന് കേരള അതിര്ത്തിയോടു ചേര്ന്നു കിടക്കുന്ന കന്യാകുമാരി ജില്ലയിലെ വിളവംകോട് നിയോജക മണ്ഡലത്തില് കോണ്ഗ്രസ് സ്ഥാനാര്ഥി മലയാളിയായ ഡോ. ടി.ടി പ്രവീണ് വിജയിച്ചു. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയാണ് പ്രവീണ്. കോണ്ഗ്രസ് ടിക്കറ്റില് മൂന്നു തവണ വിളവംകോട് മണ്ഡലത്തില് നിന്നും നിയമസഭയിലെത്തിയ ഡോ. എസ്. വിജയധരണി ഇക്കുറി ബിജെപി സ്ഥാനാര്ഥിയായി മത്സരിച്ചുവെങ്കിലും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
വിജയിന്റെ ടിവികെ സ്ഥാനാര്ഥി അഡ്വ. കെ. മൈക്കിള് കുമാറാണ് രണ്ടാം സ്ഥാനത്ത്. ചരിത്രപരമായി കോണ്ഗ്രസിന് മേല്ക്കൈയുള്ള മണ്ഡലമാണ് വിളവംകോട്. ഭാഷാപരമായും സാമൂഹികമായും കേരളവുമായി അടുപ്പമുള്ള ഈ മണ്ഡലത്തിലെ വോട്ടര്മാരില് ഏകദേശം 80 ശതമാനംപേരും മലയാളം സംസാരിക്കുന്നവരാണ്. കേരളത്തില് പരസ്പരം എതിരാളികളായ കോണ്ഗ്രസും സിപിഎമ്മും തമിഴ്നാട്ടില് ഒരേ മുന്നണിയില് പ്രവര്ത്തിക്കുന്നതും ഈ മണ്ഡലത്തെ പ്രത്യേകതയുള്ളതാക്കുന്നു. പതിനാല് സ്ഥാനാര്ഥികള് മത്സരരംഗത്തുണ്ടായിരുന്ന മണ്ഡലത്തില് ആറുപേര് സ്വതന്ത്രരായാണ് പോര്ക്കളത്തിലിറങ്ങിയത്.
National
കോൽക്കത്ത: 2021ൽ ബംഗാളിൽ വട്ടപ്പൂജ്യമായ കോൺഗ്രസിനും സിപിഎമ്മിനും ഇത്തവണ നിയമസഭയിൽ പ്രാതിനിധ്യം.
കോൺഗ്രസ് രണ്ടും സിപിഎം ഒന്നും സീറ്റുകളാണ് നേടിയത്. മൂർഷിദാബാദ് ജില്ലയിലെ ഫറാക്ക മണ്ഡലത്തിൽ കോൺഗ്രസിലെ മൊത്താബ് ഷേഖ് 8193 വോട്ടിനാണ് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
തൃണമൂൽ സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. തുടക്കത്തിൽ മൊത്താബ് ഷേഖിന്റെ പേര് വോട്ടർപട്ടികയിൽ പോലുമില്ലായിരുന്നു. സുപ്രീംകോടതി നിയോഗിച്ച ട്രൈബ്യൂണലാണ് ഷേഖിന്റെ പേര് ഉൾപ്പെടുത്തിയത്.
റാണിനഗർ മണ്ഡലത്തിൽ കോൺഗ്രസിലെ ജുൾഫിക്കർ അലി 2701 വോട്ടിന് തൃണമൂൽ സ്ഥാനാർഥിയെ തോൽപ്പിച്ചു. സിപിഎമ്മാണ് ഇവിടെ മൂന്നാം സ്ഥാനത്തെത്തിയത്. ബിജെപി നാലാം സ്ഥാനത്തായി.
മൂർഷിദാബാദ് ജില്ലയിലെ ഡോംകൽ സീറ്റിലാണ് സിപിഎം വിജയിച്ചത്. മുഹമ്മദ് മുസ്താഫിസുർ റഹ്മാൻ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെ 16,296 വോട്ടിനു പരാജയപ്പെടുത്തി.
ഇത്തവണ 252 സീറ്റിലാണ് സിപിഎം മത്സരിച്ചത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2019, 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ബംഗാളിൽ അക്കൗണ്ട് തുറക്കാൻ സിപിഎമ്മിനു സാധിച്ചിരുന്നില്ല.
Sports
മിലാന്: ഇറ്റാലിയന് സീരി എ ഫുട്ബോള് 2025-26 സീസണ് കിരീടം ഇന്റര് മിലാന് തൂക്കി. സീസണില് മൂന്നു മത്സരം ബാക്കിനില്ക്കേയാണ് ഇന്റര് മിലാന് ചാമ്പ്യന്പട്ടത്തില് മുത്തമിട്ടത്.
35-ാം റൗണ്ട് പോരാട്ടത്തില് ഇന്റര് മിലാന് ഹോം ഗ്രൗണ്ടില്വച്ച് 2-0ന് പാര്മയെ തോല്പ്പിച്ചു. ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈമില് മാര്കസ് ടുറാം (45+1) ഇന്ററിനായി ലീഡ് നേടി. ഹെന്റിഖ് മിഖിതാര്യന്റെ (80) വകയായിരുന്നു ചാമ്പ്യന്മാരുടെ രണ്ടാം ഗോള്.
35 മത്സരങ്ങളില്നിന്ന് ഇന്ററിന് 82 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള നാപ്പോളിക്ക് 70 പോയിന്റേയുള്ളൂ. എസി മിലാന് (67), യുവന്റസ് (65) ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്.
ഇന്റര് മിലാന്റെ 21-ാം സീരി എ കിരീടനേട്ടമാണ്. സീരി എ ഏറ്റവും കൂടുതല് നേടിയതില് യുവന്റസിനു (36) പിന്നില് രണ്ടാം സ്ഥാനത്താണ് ഇന്റര് മിലാന്.
Sports
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ് പുരുഷ സിംഗിള്സ് കിരീടം ഇറ്റലിയുടെ ലോക ഒന്നാം നമ്പറായ യാനിക് സിന്നറിന്.
ഫൈനലില് രണ്ടാം സീഡായ ജര്മനിയുടെ അലക്സാണ്ടര് സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്ക്ക് കീഴടക്കിയാണ് സിന്നര് ചാമ്പ്യന്പട്ടം സ്വന്തമാക്കിയ്. സ്കോര്: 6-1, 6-2.
Kerala
കോട്ടയം: എക്കാലത്തെയും യുഡിഎഫ് കോട്ടയായ കോട്ടയം ഇത്തവണ നൂറില് നൂറു മാര്ക്കും നേടിയാണ് യുഡിഎഫിന്റെ ഉറച്ച കോട്ടയായത്. ആകെയുള്ള ഒമ്പത് മണ്ഡലങ്ങളില് ഒമ്പതിടത്തും ഉജ്ജ്വല വിജയമാണ് യുഡിഎഫിനുണ്ടായത്. യുഡിഎഫ് കോട്ടയാകുമ്പോഴും ഇടതിനു കനലായിരുന്ന വൈക്കം മണ്ഡലത്തില് അട്ടിമറി വിജയം നേടി.
മന്ത്രി വി.എന്. വാസവൻ ഏറ്റുമാനൂര് മണ്ഡലത്തിലും ചീഫ് വിപ്പ് ഡോ. എന്. ജയരാജൻ കാഞ്ഞിരപ്പള്ളിയിലും പരാജയപ്പെട്ടത് എൽഡിഎഫിന് വൻ തിരിച്ചടിയായി. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്നും ജില്ലയില്നിന്നാണ്. ഉപതെരഞ്ഞെടുപ്പിലുണ്ടായ ഭൂരിപക്ഷവും മറികടന്ന് അരലക്ഷം വോട്ടു നേടിയാണ് പുതുപ്പള്ളിയില് ചാണ്ടി ഉമ്മന് വിജയിച്ചിരിക്കുന്നത്.
കേരള കോണ്ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി മത്സരിച്ച പാലായില് രണ്ടാം തവണയും മാണി സി. കാപ്പനോട് പരാജയം ഏല്ക്കേണ്ടി വന്നു. വൈക്കത്ത് സിപിഐയുടെ മുന് എംഎല്എ ബിജെപി സ്ഥാനാര്ഥിയായതും പാര്ട്ടിയിലെ പ്രശ്നങ്ങളും സമുദായ സമാവാക്യങ്ങളും എല്ഡിഎഫിന് എതിരായി. യുഡിഎഫിന്റെ ശക്തമായ തരംഗത്തില് ഏറ്റുമാനൂരില് എല്ഡിഎഫിന്റെ പരമ്പാരാഗത വോട്ടുകളും കടപുഴകിയതോടെയാണ് മന്ത്രി വി.എന്. വാസവനും പരാജയമേല്ക്കേണ്ടി വന്നത്.
ആദ്യ ഘട്ടത്തില് ലീഡ് നേടിയ ഡോ. എന്. ജയരാജിനും ശക്തികേന്ദ്രങ്ങളില് പോലും കാലിടറി ഒടുവില് പരാജയം നേരിടേണ്ടി വന്നു. കോട്ടയത്ത് യുഡിഎഫിനു ശക്തമായ വെല്ലുവിളി എല്ഡിഎഫ് ഉയര്ത്തിയെന്ന് അവകാശപ്പെട്ടെങ്കിലും തിരുവഞ്ചൂര് രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തില് ഒരു പോറൽ പോലും ഏല്പ്പിക്കാന് സാധിച്ചില്ല. പൂഞ്ഞാറില് കോണ്ഗ്രസ് സ്ഥാനാര്ഥി സജി സെബാസ്റ്റ്യന് സിറ്റിംഗ് എംഎല്എ സെബാസ്റ്റ്യന് കുളത്തുങ്കലിനെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി.
കേരള കോണ്ഗ്രസുകള് നേര്ക്കു നേർ പോരാടിയ കടുത്തുരുത്തിയില് മോന്സ് ജോസഫിലൂടെയും ചങ്ങനാശേരിയില് വിനു ജോബിലൂടെയും യുഡിഎഫ് വിജയം ഉറപ്പിക്കുകയായിരുന്നു. പൂഞ്ഞാറിലും പാലായിലും കാഞ്ഞിരപ്പള്ളിയിലുമാണ് ബിജെപി ശക്തമായ സാന്നിധ്യമായതെങ്കിലും മൂന്നിടത്തും അവകാശപ്പെട്ടതുപോലെ ചലനമുണ്ടാക്കാന് മൂന്നു സ്ഥാനാര്ഥികള്ക്കുമായില്ല.
Kerala
തിരുവനന്തപുരം: ചാത്തന്നൂരിനും നേമത്തിനും പിന്നാലെ കഴക്കൂട്ടവും പിടിച്ചെടുത്ത് ബിജെപി. മുൻ കേന്ദ്രമന്ത്രിയായ വി. മുരളീധരനാണ് കഴക്കൂട്ടത്ത് വിജയിച്ചത്.
മുൻ മന്ത്രിയായ കടകംപ്പള്ളി സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയും ടി. ശരത്ചന്ദ്രപ്രസാദ് യുഡിഎഫ് സ്ഥാനാർഥിയുമായിരുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിലും ജയിക്കാതിരുന്ന ബിജെപി ഇത്തവണ മൂന്ന് സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: നേമം വീണ്ടും പിടിച്ചെടുത്ത് ബിജെപി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 3800 വോട്ടുകൾക്ക് വിജയിച്ചു.
2016ൽ ബിജെപി വിജയിച്ച നേമം കഴിഞ്ഞ തവണ നഷ്ടപ്പെട്ടിരുന്നു. വി. ശിവൻകുട്ടി എൽഡിഎഫ് സ്ഥാനാർഥിയും കെ.എസ്. ശബരീനാഥൻ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്നു.
Kerala
പാലക്കാട്: യുഡിഎഫ് തരംഗലത്തിനിടയിലും ആലത്തൂർ മണ്ഡലം നിലനിർത്തി സിപിഎം. ടി.എം. ശശി 8553 വോട്ടുകൾക്കാണ് വിജയിച്ചത്.
കെ.എം. ഫെബിൻ ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. കെ.വി. പ്രസന്നകുമാറാണ് എന്ഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്.
Sports
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബോളില് ആഴ്സണല് എഫ്സിക്കു ജയം. ഹോം മത്സരത്തില് ആഴ്സണല് 3-0ന് ഫുള്ഹാമിനെ കീഴടക്കി. വിക്ടര് ഗ്യോകെരെസ് (9, 45+4) ഗണ്ണേഴ്സിനായി ഇരട്ടഗോള് സ്വന്തമാക്കി. ബുകായൊ സാകയുടെ (40) വകയായിരുന്നു ജേതാക്കളുടെ മറ്റൊരു ഗോള്.
ലീഗില് 35 മത്സരങ്ങളില്നിന്ന് 76 പോയിന്റുമായി ആഴ്സണല് ഒന്നാം സ്ഥാനത്ത് തുടരുന്നു. 33 മത്സരങ്ങളില്നിന്ന് 70 പോയിന്റുള്ള മാഞ്ചസ്റ്റര് സിറ്റിയാണ് കിരീടപോരാട്ടത്തില് ആഴ്സണലിന്റെ വെല്ലുവിളി.
Sports
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ടോപ് ഫൈറ്റിൽ മാഞ്ചസ്റ്റർ സിറ്റി എഫ്സിക്കു ജയം. ഹോം ഗ്രൗണ്ടിൽ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റി 2-1ന് ആഴ്സണൽ എഫ്സിയെ കീഴടക്കി. മാഞ്ചസ്റ്റർ സിറ്റിക്കായി 65-ാം മിനിറ്റിൽ എർലിംഗ് ഹാലണ്ട് ആണ് ജയം കുറിച്ച രണ്ടാം ഗോൾ നേടിയത്. റയാൻ ചെർക്കിയിലൂടെ 17-ാം മിനിറ്റിൽ ലീഡ് നേടിയ മാഞ്ചസ്റ്റർ സിറ്റിയെ, 19-ാം മിനിറ്റിൽ കായ് ഹവേർട്ട്സിലൂടെ ആഴ്സണൽ സമനിലയിൽ പിടിച്ചിരുന്നു.
ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ എഫ്സിയുമായുള്ള പോയിന്റ് വ്യത്യാസം മൂന്നാക്കി കുറച്ചു. 33 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമായി ആഴ്സണൽ എഫ്സിയാണ് ലീഗിന്റെ തലപ്പത്ത്. 32 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു.
ലിവർ, മാൻ. യുണൈറ്റഡ്
എവര്ട്ടണിന് എതിരേ എവേ പോരാട്ടത്തിനിറങ്ങിയ ലിവര്പൂള് എഫ്സി സ്റ്റോപ്പേജ് ടൈമില് വിര്ജില് വാന്ഡിക് നേടിയ ഗോളില് ജയം സ്വന്തമാക്കി.
29-ാം മിനിറ്റില് മുഹമ്മദ് സലയിലൂടെ ലീഡ് നേടിയ ലിവര്പൂളിനെ 54-ാം മിനിറ്റില് ബെറ്റൊയിലൂടെ എവര്ട്ടണ് സമനിലയില് പിടിച്ചു. 90+10-ാം മിനിറ്റിലായിരുന്നു ലിവര്പൂളിനായി വിന്ജില് വാന്ഡിക്കിന്റെ വിജയഗോള്.
ആസ്റ്റണ് വില്ല 4-3ന് സണ്ര്ലന്ഡിനെയും നോട്ടിംഗ്ഹാം ഫോറസ്റ്റ് 4-1ന് ബേണ്ലിയെയും തോല്പ്പിച്ചു. ആസ്റ്റണ് വില്ലയ്ക്കായി ഒല്ലി വാറ്റ്കിന്സ് ഇരട്ടഗോള് സ്വന്തമാക്കി.
എവേ പോരാട്ടത്തില് മാഞ്ചസ്റ്റര് യുണൈറ്റഡ് എഫ്സി 1-0ന് ചെല്സി എഫ്സിയെ തോല്പ്പിച്ചു. 43-ാം മിനിറ്റില് മാത്യൂസ് കുന്ഹയുടെ വകയായിരുന്നു മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ ജയംകുറിച്ച ഗോള്.
33 മത്സരങ്ങളില്നിന്ന് 58 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര് യുണൈറ്റഡ്. നിലവിലെ ഫോം തുടര്ന്ന്, അടുത്ത സീസണില് യുവേഫ ചാമ്പ്യന്സ് ലീഗ് ടിക്കറ്റ് കരസ്ഥമാക്കാനുള്ള തയാറെടുപ്പിലാണവര്.
ടോട്ടനത്തിന്റെ പതനം
ടോട്ടന്ഹാം ഹോട്ട്സ്പര് 2026-27 സീസണ് പ്രീമിയര് ലീഗില് ഉണ്ടാകുമോ എന്ന ആശങ്കയില്. ഹോം ഗ്രൗണ്ടില് ബ്രൈറ്റണുമായി 2-2 സമനിലയില് പിരിഞ്ഞ ടോട്ടന്ഹാം, നിലവില് 33 മത്സരങ്ങളില്നിന്ന് 31 പോയിന്റുമായി 18-ാം സ്ഥാനത്താണ്.20 ടീം ഉള്ള ലീഗിലെ അവസാന മൂന്നു സ്ഥാനക്കാര് തരംതാഴ്ത്തപ്പെടും.
Business
കൊച്ചി: ഐബിഇഎക്സ് ഇന്ത്യ ബിഎഫ്എസ്ഐ ടെക് അവാര്ഡ് 2026ല് ടെക്നോളജി അടിസ്ഥാനത്തിലുള്ള പ്രവര്ത്തന മികവിന് എന്ബിഎഫ്സി/പേയ്മെന്റ് ബാങ്ക് വിഭാഗത്തില് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുമ്പ് മുത്തൂറ്റ് മിനി ഫിനാന്സിയേഴ്സ് ലിമിറ്റഡ്) ബ്രോണ്സ് അവാര്ഡ് നേടി.
മുത്തൂറ്റ് എംക്രെഡിന്റെ പ്രവര്ത്തനക്ഷമത വര്ധിപ്പിക്കുന്നതിനും വായ്പാ പ്രക്രിയകള് ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഡിജിറ്റല് വായ്പാ സേവനം, ഓപ്പറേഷന്സ് പ്ലാറ്റ്ഫോമിനുള്ള അംഗീകാരമാണിതെന്ന് അധികൃതർ പറഞ്ഞു.