Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AMMA ISSUE

എ​ഫ്ഐ​ആ​ർ എ​ടു​ത്തി​ട്ടി​ല്ല സ​ർ, പോ​ലീ​സ് ക​മ്മി​ഷ​ണ​ർ അ​ങ്ങ​യെ പ​റ്റി​ച്ച​താ​ണ് സ​ർ; ചെ​ന്നി​ത്ത​ല​യോ​ട് അ​ൻ​സി​ബ

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​ണെ​ന്ന് ന​ടി അ​ൻ​സി​ബ ഹ​സ​ൻ. ന​ടി ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​നെ​തി​രെ​യാ​ണ് ന​ടി രം​ഗ​ത്തെ​ത്തി​യ​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ടാ​ഗ് ചെ​യ്താ​ണ് അ​ൻ​സി​ബ​യു​ടെ പ്ര​തി​ക​ര​ണം.

‘‘പോ​ലീ​സ് എ​ഫ്ഐ​ആ​ർ എ​ടു​ത്തി​ട്ടി​ല്ല സ​ർ. എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ അ​ങ്ങ​യെ പ​റ്റി​ച്ച​താ​ണ് സ​ർ. എ​ഫ്ഐ​ആ​ർ ഇ​ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ഞാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് സ​ർ. കേ​സെ​ടു​ക്കാ​നാ​വി​ല്ല എ​ന്ന് അ​വ​ർ കോ​ട​തി​യി​ലും പ​റ​ഞ്ഞി​ട്ടു​ണ്ട് സ​ർ.

ഞാ​ൻ ബ​ഹു​മാ​ന​പ്പെ​ട്ട ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ ഫോ​ണി​ൽ വി​ളി​ച്ച​ത് എ​ന്‍റെ പ​രാ​തി​യി​ൽ എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്യ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ന​ല്ല. ‌മ​റി​ച്ച്, ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ എ​ന്‍റെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ത​ട​യാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം എ​ന്ന് അ​ഭ്യ​ർ​ഥി​ക്കാ​നാ​ണ്.

ആ ​വീ​ഡി​യോ​യു​ടെ മു​ഴു​നീ​ള പ​തി​പ്പ് അ​ടു​ത്ത ദി​വ​സം ത​ന്നെ യൂ​ട്യൂ​ബി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കാ​നാ​ണ് ഞാ​ൻ വി​ളി​ച്ച​ത്. അ​ല്ലാ​ത്ത​പ​ക്ഷം, എ​ന്‍റെ മാ​ന​ത്തി​ന് തി​രു​ത്താ​നാ​കാ​ത്ത വി​ധം വ​ലി​യ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യും ഞാ​ൻ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​രു​ന്നു.​ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഫോ​ണി​ൽ വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​ത്.

എ​ന്നാ​ൽ, കേ​സി​ൽ എ​ഫ്ഐ​ആ​ർ. ഇ​ട്ടി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യോ​ട് ക​ള​വാ​യി പ​റ​യു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ ആ​ശ്വാ​സം കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​തി​ക​ൾ ആ ​മു​ഴു​നീ​ള വീ​ഡി​യോ യൂ​ട്യൂ​ബി​ലൂ​ടെ പ​ര​സ്യ​മാ​യി പ്ര​ച​രി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​പ്പോ​ഴാ​ണ് പോ​ലീ​സ് അ​തു​വ​രെ​യും എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യം ഞാ​ൻ മ​ന​സി​ലാ​ക്കു​ന്ന​ത്. 

പ​രാ​തി​യി​ൽ എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്യാ​തെ പ്ര​തി​ക​ൾ പ​രാ​മ​ർ​ശി​ച്ച, ഞാ​ൻ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ൽ കേ​ന്ദ്രീ​ക​രി​ച്ച് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു. അ​വി​ടെ​നി​ന്ന് അ​നു​കൂ​ല​മാ​യി ഒ​ന്നും ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണ്, ഇ​ത് വെ​റു​മൊ​രു മാ​ന​ന​ഷ്ട​ക്കേ​സ് മാ​ത്ര​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ത്ത് പ​രാ​തി എ​ഴു​തി​ത്ത​ള്ളാ​ൻ പോ​ലീ​സ് ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​ത്.

ഇ​തേ പ്ര​തി ന​ൽ​കി​യ ഒ​രു വ്യാ​ജ പ​രാ​തി​യു​ടെ പു​റ​ത്താ​ണ് തൃ​പ്പൂ​ണി​ത്തു​റ വ​നി​താ സെ​ല്ലി​ൽ വെ​ച്ച് എ​ന്നെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​ത​മാ​യി മാ​പ്പെ​ഴു​തി വാ​ങ്ങി​ച്ച​തെ​ന്ന കാ​ര്യം ആ​രും മ​റ​ന്നു​പോ​ക​രു​ത്. 

കാ​ക്കി​ക്കു​ള്ളി​ൽ നി​ങ്ങ​ൾ ആ​രാ​യാ​ലും, നി​യ​മ​പ​ര​മാ​യ നി​ങ്ങ​ളു​ടെ സ​ഹാ​യ​വും സം​ര​ക്ഷ​ണ​വും എ​നി​ക്കും കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന പൂ​ർ​ണ ബോ​ധ്യ​ത്തി​ലാ​ണ് ഞാ​ൻ വീ​ണ്ടും വീ​ണ്ടും നി​ങ്ങ​ളു​ടെ വാ​തി​ലി​ൽ മു​ട്ടു​ന്ന​ത്. നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ ആ ​വാ​തി​ലി​ൽ ഞാ​ൻ മു​ട്ടി​ക്കൊ​ണ്ടേ​യി​രി​ക്കും.’’​അ​ൻ​സി​ബ​യു​ടെ കു​റി​പ്പ്.

കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് കാ​ണി​ച്ച് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ന​ൽ​കി​യ മ​റു​പ​ടി​യും അ​ൻ​സി​ബ പു​റ​ത്തു​വി​ട്ടു. പ​രാ​തി​യി​ന്മേ​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും പ​രാ​തി​ക്കാ​ധാ​ര​മാ​യ വീ​ഡി​യോ പ​രി​ശോ​ധി​ച്ച​തി​ൽ അ​പ​കീ​ർ​ത്തി​പ്ര​ചാ​ര​ണ​ത്തി​നു​ള്ള വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റ​മേ നി​ല​നി​ൽ​ക്കൂ. മ​റ്റ് വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും അ​തി​നാ​ൽ പ​രാ​തി​ക്കാ​രി​ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ് എ​ന്നു​മാ​ണ് അ​ൻ​സി​ബ പു​റ​ത്തു​വി​ട്ട മ​റു​പ​ടി​യി​ൽ ഉ​ള്ള​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ന​ടി ത​ന്നെ വി​ളി​ച്ച് അ​റി​യി​ച്ചു. ഉ​ട​ൻ പോ​ലീ​സ് ക​മ്മി​ഷ​ണ​റെ വി​ളി​ച്ച് അ​ന്വേ​ഷി​ച്ചു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നാ​ണ് ക​മ്മി​ഷ​ണ​ർ ത​ന്നെ അ​റി​യി​ച്ച​ത്. കേ​സെ​ടു​ത്താ​ൽ പി​ന്നെ അ​ന്വേ​ഷ​ണ​ത്തി​ൽ താ​ൻ ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു​മാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ.

‘‘ന​ടി എ​ന്നെ ഫോ​ണി​ൽ വി​ളി​ച്ചു. പ​രാ​തി​കൊ​ടു​ത്തി​ട്ടും എ​ഫ്ഐ​ആ​ർ. ഇ​ടു​ന്നി​ല്ല എ​ന്ന് പ​റ​ഞ്ഞു. ക​മ്മി​ഷ​ണ​റെ വി​ളി​ച്ച​പ്പോ​ൾ എ​ഫ്ഐ​ആ​ർ. ഇ​ട്ടി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞു. പോ​ലീ​സ് എ​ഫ്.​ഐ.​ആ​ർ. ഇ​ട്ടാ​ൽ ഞാ​ൻ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ല. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഒ​രു അ​ന്വേ​ഷ​ണ​ത്തി​ലും ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ല. അ​താ​ണ് രീ​തി, ഞാ​ൻ ഇ​ട​പെ​ടു​ന്ന​താ​ണ് തെ​റ്റ്. എ​ഫ്ഐ​ആ​ർ ഇ​ട്ടാ​ൽ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്’’, ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ശ്ലീ​ല​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ൻ​സി​ബ ഹ​സ​ൻ ന​ടി​മാ​രാ​യ ല​ക്ഷ്മി​പ്രി​യ്ക്കും ചാ​ന​ൽ ഉ​ട​മ​യ്ക്കും ശ്വേ​താ മേ​നോ​നു​മെ​തി​രെ പാ​ലാ​രി​വ​ട്ടം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ല​ക്ഷ്മി​പ്രി​യ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നെ​തി​രെ​യാ​ണ് പ​രാ​തി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വും അ​ശ്ലീ​ല​വും നി​റ​ഞ്ഞ​തു​മാ​യ വി​ഡി​യോ നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Movies

എ​ല്ലാം ദൈ​വ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ന്നു; അ​ൻ​സി​ബ​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ൽ ടി​നി ടോം ‌‌‌

ത​നി​ക്കെ​തി​രെ അ​ൻ​സി​ബ ഹ​സ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ടി​നി ടോം. ​എ​ല്ലാം ദൈ​വ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണെ​ന്നാ​ണ് താ​രം പ്ര​തി​ക​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ടി​നി ടോ​മി​നോ​ട് ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​ക​ര​ണം ചോ​ദി​ച്ച​ത്. ഇ​തി​ന് മ​റു​പ​ടി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്ക​വേ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ൾ ടി​നി ടോ​മു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ ത​ങ്ങ​ൾ​ക്ക് ഏ​റെ മ​ന​പ്ര​യാ​സ​മു​ണ്ടെ​ന്ന് പ​റ​യു​ക​യു​ണ്ടാ​യി.

ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം എ​ല്ലാം ദൈ​വ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​ത്. വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പ്ര​തി​ക​ര​ണം ന​ട​ത്തു​വാ​നും ടി​നി ത​യാ​റാ​യി​ല്ല.

ടി​നി ടോം ​സാ​മൂ​ഹി​ക വി​പ​ത്താ​ണെ​ന്നും ന​ട​ന്‍റെ പ്ര​വൃ​ത്തി​യെ ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ൻ​സി​ബ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ടി​നി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നൊ​രു​ങ്ങു​ക​യാ​ണ് താ​രം.

വ്യ​ക്തി​വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ ത​നി​ക്കെ​തി​രെ മ​ത​പ​ര​മാ​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ജി​ഹാ​ദി എ​ന്ന് മു​ദ്ര​കു​ത്താ​ൻ ശ്ര​മി​ച്ച​താ​യും അ​ൻ​സി​ബ വെ​ളി​പ്പെ​ടു​ത്തി. 

Movies

നി​വൃ​ത്തി​കേ​ടു​കൊ​ണ്ടാ​യി​രി​ക്കാം അ​ൻ​സി​ബ പു​റ​ത്തു​പ​റ​ഞ്ഞ​ത്: ആ​സി​ഫ് അ​ലി  

അ​മ്മ സം​ഘ​ട​ന​യി​ലെ ത​ർ​ക്കം നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ വി​ക്ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ആ​സി​ഫ് അ​ലി. നി​വൃ​ത്തി​കേ​ടു​കൊ​ണ്ടാ​യി​രി​ക്കാം അ​ൻ​സി​ബ സം​ഘ​ട​ന​യി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്ന​ശേ​ഷം പ്ര​തി​ക​രി​ച്ച​തെ​ന്നും സം​ഘ​ട​ന​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​തി​ന​ക​ത്തു​ത​ന്നെ തീ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"സം​ഘ​ട​ന​യി​ലെ പ്ര​ശ്ന​ങ്ങ​ൾ സം​ഘ​ട​ന​യി​ൽ​ത്ത​ന്നെ തീ​ര​ണം. അ​തി​നു​ള്ള ഇ​ടം അ​വി​ടെ​യു​ണ്ട്. അ​വി​ടെ തീ​രാ​ത്ത​പ്പോ​ൾ അ​ൻ​സി​ബ​യെ​പ്പോ​ലു​ള്ള​വ​ർ നി​വൃ​ത്തി​കേ​ടു​കൊ​ണ്ടാ​യി​രി​ക്കും പ്ര​ശ്ന​ങ്ങ​ൾ പു​റ​ത്തു​പ​റ​യു​ന്ന​ത്.

ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ എ​നി​ക്ക് കി​ട്ടി​യി​ട്ടി​ല്ല. ഞാ​നും മാ​ധ്യ​മ​ങ്ങ​ളി​ൽ​ക്കൂ​ടി​യാ​ണ് ഇ​തെ​ല്ലാം അ​റി​യു​ന്ന​ത്. അ​തു​കൊ​ണ്ട് ഒ​ര​ഭി​പ്രാ​യം പ​റ​യാ​ൻ എ​നി​ക്ക​റി​യി​ല്ല. ര​ണ്ടു​പേ​രു​ടെ ഭാ​ഗ​വും കേ​ട്ട​ശേ​ഷം മാ​ത്രം എ​ന്‍റെ അ​ഭി​പ്രാ​യം പ​റ​യാം.

പ്ര​ശ്ന​ങ്ങ​ൾ എ​ല്ലാ സം​ഘ​ട​ന​ക​ളി​ലും ഉ​ണ്ടെ​ന്നും അ​ത് കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് വ്യ​ത്യാ​സം ഉ​ണ്ടാ​കു​ന്ന​ത്. ജി​ഹാ​ദി​യെ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്ന അ​ൻ​സി​ബ​യു​ടെ പ​രാ​തി ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ൾ മ​ത​പ​ര​വും ജാ​തീ​യ​വു​മാ​യ കാ​ര്യ​ങ്ങ​ളെ ഗൗ​ര​വ​മാ​യി എ​ടു​ത്താ​ൽ പ്ര​ശ്നം വ​ലു​താ​കു​മെ​ന്നാ​യി​രു​ന്നു ആ​സി​ഫ​ലി​യു​ടെ മ​റു​പ​ടി. വി​വേ​ക​ത്തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തെ​ന്നും ആ​സി​ഫ് പ​റ​ഞ്ഞു.

അ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​യ്ക്ക് സ്ത്രീ​ക​ളെ കൊ​ണ്ടു​വ​ന്ന​ത്, മ​റ്റൊ​രു സം​ഘ​ട​ന​യും കാ​ട്ടാ​ത്ത ധൈ​ര്യ​മാ​ണ്. ​പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ന​ൽ​ക​ണ​മെ​ന്നും ആ​സി​ഫ​ലി പ​റ​ഞ്ഞു.

മ​ല​യാ​ള ച​ല​ച്ചി​ത്ര താ​ര​സം​ഘ​ട​ന ‘അ​മ്മ’​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു രാ​ജി​വെ​ക്കാ​ൻ കാ​ര​ണം ന​ട​ൻ ടി​നി ടോ​മും സം​ഘ​ട​ന​യി​ലെ മ​റ്റു​ചി​ല​രു​മാ​ണെ​ന്ന് ന​ടി അ​ൻ​സി​ബ ഹ​സ്സ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്.

ത​നി​ക്കെ​തി​രേ ടി​നി ടോം ​ക്രൂ​ര​മാ​യ അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും വ​ർ​ഗീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്നും അ​ൻ​സി​ബ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Movies

അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ തു​ട​ര്‍ ന​ട​പ​ടി; 'അ​മ്മ'​യി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല, ന​ട​പ​ടി​ക്കൊ​രു​ങ്ങി ആ​ഭ്യ​ന്ത​ര വ​കു​പ്പ്

താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ'​യി​ല്‍ വി​വാ​ദ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് തു​ട​ര്‍​ന​ട​പ​ടി എ​ടു​ത്തേ​ക്കും. ന​ടി ല​ക്ഷ്മി​പ്രി​യ ന​ല്‍​കി​യ വ്യാ​ജ പ​രാ​തി​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ വ​നി​താ പോ​ലീ​സി​ല്‍ നി​ന്നും മാ​ന​സി​ക പീ​ഡ​നം നേ​രി​ട്ടു​വെ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി.

പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​പ​മാ​നി​ക്ക​പ്പെ​ട്ടു​വെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ന്‍​സി​ബ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ വ​നി​താ സെ​ല്ലി​ലെ എ​സ്‌​ഐ രേ​ഷ്മ മൂ​ന്നു മ​ണി​ക്കൂ​ര്‍ ഹ​രാ​സ് ചെ​യ്തു. എ​എ​സ്‌​ഐ വ​ന​ജ അ​ട​ക്ക​മു​ള്ള​വ​ര്‍ ഭ​യ​ങ്ക​ര മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​ത്. നീ​തി കി​ട്ടാ​ത്ത​തു കൊ​ണ്ടാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ല്‍​കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത് എ​ന്നാ​ണ് അ​ന്‍​സി​ബ പ​റ​യു​ന്ന​ത്.

ജ​നു​വ​രി 29ന് ​ആ​ണ് പ​രാ​തി​ക്ക് കാ​ര​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ല​ക്ഷ്മി​പ്രി​യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ന്നെ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തു​ക​യും അ​വി​ടെ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി.

അ​തേ​സ​മ​യം, അ​മ്മ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യ ടി​നി ടോ​മി​നും ല​ക്ഷ്മി​പ്രി​യ​ക്കു​മെ​തി​രെ ഉ​ന്ന​യി​ച്ച പ​രാ​തി നി​ഷ്പ​ക്ഷ​മാ​യി കേ​ള്‍​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന അ​ന്‍​സി​ബ​യു​ടെ ആ​വ​ശ്യ​ത്തി​ല്‍ അ​മ്മ​യു​ടെ ഭാ​ഗ​ത്ത് നി​ന്നും തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല. ത​ന്‍റെ പ​രാ​തി കേ​ള്‍​ക്കാ​ന്‍ ര​മേ​ഷ് പി​ഷാ​ര​ടി, ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍, മാ​ലാ പാ​ര്‍​വ​തി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​മി​തി വേ​ണ​മെ​ന്നാ​യി​രു​ന്നു അ​ന്‍​സി​ബ​യു​ടെ ആ​വ​ശ്യം.

Movies

ജ​ന​ങ്ങ​ൾ​ക്ക് പ​റ​ഞ്ഞു ചി​രി​ക്കാ​നു​ള്ള അ​വ​സ്ഥ​യാ​ക്ക​രു​ത് അ​മ്മ​യി​ലെ ത​ർ​ക്ക​ങ്ങ​ൾ: ര​മേ​ഷ് പി​ഷാ​ര​ടി

അ​മ്മ​യി​ലെ പോ​ർ​വി​ളി​ക​ൾ പൊ​തു മ​ധ്യ​ത്തി​ലേ​യ്ക്ക് വ്യാ​പി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​നും പാ​ലാ​ക്കാ​ട് എം​എ​ൽ​എ​യു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി.

ജ​ന​ങ്ങ​ൾ​ക്ക് പ​റ​ഞ്ഞു ചി​രി​ക്കാ​നു​ള്ള ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ആ​ക്കി സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ ത​ർ​ക്ക​ങ്ങ​ൾ മാ​റ്റ​രു​തെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ആ​ഭ്യ​ന്ത​ര യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത് പ്ര​ശ്ന പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ര​മേ​ശ് പി​ഷാ​ര​ടി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​യി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​സി​ബ ഹ​സ​ൻ, ടി​നി ടോം, ​ശ്വേ​ത മേ​നോ​ൻ എ​ന്നി​വ​രു​മാ​യി താ​ൻ സം​സാ​രി​ച്ച​താ​യും പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി.

''അ​മ്മ സം​ഘ​ട​ന​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, നി​ങ്ങ​ൾ എ​ത്ര​പേ​ർ ഓ​ർ​ക്കു​ന്നു​ണ്ടെ​ന്ന് എ​നി​ക്ക​റി​യി​ല്ല, ഞാ​ൻ വി​ജ​യി​ച്ച ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​വ​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത മു​ൻ​നി​ർ​ത്തി​യാ​ണ് മാ​റി​നി​ന്ന​ത്. അ​ന്ന് ഒ​രു സ്ത്രീ ​ഭാ​ര​വാ​ഹി​യാ​യി വ​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ഞാ​ൻ മാ​റി​യ സീ​റ്റി​ലേ​ക്കാ​ണ് അ​ൻ​സി​ബ പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തെ​ന്ന് തോ​ന്നു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​ൻ അ​ൻ​സി​ബ​യെ​യും ടി​നി ടോ​മി​നെ​യും വി​ളി​ച്ചു സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​നെ എ​റ​ണാ​കു​ള​ത്തു​വെ​ച്ച് നേ​രി​ൽ​ക്ക​ണ്ട് സം​സാ​രി​ക്കു​ക​യും ചെ​യ്തു.

മു​തി​ർ​ന്ന ആ​ളു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യോ അ​ല്ലാ​തെ​യോ, എ​ത്ര​യും പെ​ട്ടെ​ന്ന് അ​ടി​യ​ന്ത​ര​മാ​യി അ​വി​ടെ​യൊ​രു ഇ​ന്‍റേ​ണ​ൽ യോ​ഗം വി​ളി​ച്ചു​കൂ​ട്ട​ണ​മെ​ന്നും, ആ ​യോ​ഗ​ത്തി​ൽ ഏ​റ്റ​വും ഉ​ചി​ത​മാ​യ​തും കൃ​ത്യ​മാ​യ​തു​മാ​യ നീ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഞാ​ൻ ഈ ​മൂ​ന്നു​പേ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

അ​ല്പം മു​ൻ​പു​പോ​ലും ഇ​തി​ൽ ചി​ല​രെ ഞാ​ൻ വി​ളി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നീ​തി എ​ന്ന് പ​റ​യു​ന്ന​ത് കേ​വ​ലം വാ​ക്കു​ക​ളി​ൽ ഒ​തു​ങ്ങേ​ണ്ട​ത​ല്ല; കൃ​ത്യ​മാ​യൊ​രു അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യോ പ​ഠ​ന​ത്തി​ലൂ​ടെ​യോ മാ​ത്ര​മേ യ​ഥാ​ർ​ഥ പ്ര​ശ്നം എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​നും പ​രി​ഹ​രി​ക്കാ​നും സാ​ധി​ക്കൂ.

ഇ​പ്പോ​ൾ ആ​രോ​പ​ണ​ങ്ങ​ളും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും വ്യ​ക്ത​മാ​യി കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. അം​ഗ​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യി മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ളു​ക​ളോ​ട് അ​ടി​യ​ന്ത​ര​മാ​യി യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് ഇ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വ്യ​ക്തി​പ​ര​മാ​യി അ​മ്മ എ​ന്ന സം​ഘ​ട​ന​യെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ൽ, എ​റ​ണാ​കു​ള​ത്തു​ള്ള ഏ​തെ​ങ്കി​ലും ഒ​രു ഫ്ലാ​റ്റി​ലെ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നി​ലു​ള്ള അ​ത്ര​പോ​ലും അം​ഗ​ങ്ങ​ളി​ല്ലാ​ത്ത ഒ​രു കൂ​ട്ടാ​യ്മ​യാ​ണി​ത്. പ​ര​മാ​വ​ധി 500 പേ​രാ​ണ് ഇ​തി​ലു​ള്ള​ത്.

എ​ന്നാ​ൽ ഇ​തൊ​രു സി​നി​മാ സം​ഘ​ട​ന​യാ​യ​തു​കൊ​ണ്ട് ത​ന്നെ, ഇ​തി​ന്‍റെ വ​ലി​പ്പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ മാ​ധ്യ​മ​ശ്ര​ദ്ധ ഇ​തി​ന് എ​പ്പോ​ഴും ല​ഭി​ക്കാ​റു​ണ്ട്. ഇ​വി​ടെ​യു​ള്ള മ​റ്റ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ, അ​ത് ബ​സ് തൊ​ഴി​ലാ​ളി​ക​ളോ, ബാ​ങ്ക് ജീ​വ​ന​ക്കാ​രോ, അ​ധ്യാ​പ​ക​രോ ആ​രു​മാ​ക​ട്ടെ, അ​വ​യ്ക്കു​ള്ളി​ലും അം​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്.

പ​ക്ഷേ, മ​റ്റൊ​രു സം​ഘ​ട​ന​യു​ടെ കാ​ര്യ​ത്തി​ലും ഇ​ത്ര​യ​ധി​കം മാ​ധ്യ​മ​ശ്ര​ദ്ധ​യോ പൊ​തു​ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളോ ഉ​ണ്ടാ​കാ​റി​ല്ല. പൊ​തു​ജ​ന​ങ്ങ​ൾ ഇ​ത്ര​യ​ധി​കം വി​മ​ർ​ശി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് സം​ഘ​ട​ന​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളെ എ​ത്തി​ക്കേ​ണ്ട​തി​ല്ലെ​ന്നും, അ​ത് എ​ത്ര​യും പെ​ട്ടെ​ന്ന് സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ​ത്ത​ന്നെ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മാ​ണ് എ​ന്‍റെ ആ​വ​ശ്യം.

സം​ഘ​ട​ന​യ്ക്കു​ള്ളി​ലു​ള്ള ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന​ത് മാ​ത്ര​മ​ല്ല അ​മ്മ ചെ​യ്യു​ന്ന​ത്. ഞാ​ൻ പ​റ​ഞ്ഞ 500 പേ​രെ ഒ​രു​മി​ച്ച് നി​ർ​ത്തി ഒ​രു ഗ്രൂ​പ്പ് ഫോ​ട്ടോ എ​ടു​ത്താ​ൽ, അ​തി​ൽ നി​ന്നും പു​തി​യ ത​ല​മു​റ​യോ​ടോ തൊ​ട്ടു​പി​ന്നി​ലു​ള്ള​വ​രോ​ടോ ചോ​ദി​ച്ചാ​ൽ 250 പേ​രു​ടെ പേ​രു​പോ​ലും അ​വ​ർ​ക്ക് അ​റി​യ​ണ​മെ​ന്നി​ല്ല.

അ​റി​യു​ന്ന​വ​രും ഉ​ണ്ടാ​കാം. ഈ ​സം​ഘ​ട​ന​യി​ൽ വ​രു​മാ​ന​മു​ള്ള, അ​ല്ലെ​ങ്കി​ൽ ത​ങ്ങ​ളു​ടെ പ്ര​ശ​സ്തി​യെ​യും ക​ഴി​വി​നെ​യും പ​ണ​മാ​ക്കി മാ​റ്റാ​ൻ ശേ​ഷി​യു​ള്ള കു​റ​ച്ചാ​ളു​ക​ൾ മു​ന്നി​ൽ നി​ന്നു​കൊ​ണ്ട് മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

കാ​ര​ണം, സി​നി​മ​യി​ലു​ള്ള ഒ​രാ​ൾ പോ​പ്പു​ല​ർ ആ​യി​ക്ക​ഴി​ഞ്ഞാ​ൽ അ​യാ​ൾ​ക്ക് പെ​ട്ടെ​ന്ന് മ​റ്റൊ​രു ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യി​ല്ല. അ​ങ്ങ​നെ പോ​യാ​ൽ​ത്ത​ന്നെ അ​തൊ​രു വി​ഡി​യോ​യാ​ക്കി 'ഇ​യാ​ളു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ക​ണ്ടോ' എ​ന്ന് ചോ​ദി​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. അ​തു​കൊ​ണ്ട് ഇ​വ​ർ​ക്ക് മ​റ്റ് ജോ​ലി​ക​ൾ​ക്ക് പോ​കാ​ൻ ക​ഴി​യാ​റി​ല്ല. പ​ല​രും വാ​ർ​ദ്ധ​ക്യ​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന​വ​രു​മാ​ണ്.

ഇ​വ​രു​ടെ നി​ത്യ​വൃ​ത്തി​ക്ക് ആ​വ​ശ്യ​മാ​യ പ​ണം സ​മാ​ഹ​രി​ച്ചു ന​ൽ​കു​ന്ന​തി​നൊ​പ്പം, കേ​ര​ള​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ ഒ​രു സ്റ്റേ​ജ് ഷോ ​സം​ഘ​ടി​പ്പി​ച്ച് അ​ഞ്ചു​കോ​ടി​യോ​ളം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഈ ​സം​ഘ​ട​ന ന​ൽ​കി​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യി ആ​ദ്യം 10 ല​ക്ഷ​വും പി​ന്നീ​ട് 40 ല​ക്ഷ​വു​മൊ​ക്കെ ന​ൽ​കി. ഇ​വ​രു​ടെ അം​ഗ​ങ്ങ​ൾ ത​ന്നെ 25 ല​ക്ഷ​വും 50 ല​ക്ഷ​വും 30 ല​ക്ഷ​വു​മൊ​ക്കെ​യാ​യി ഏ​ഴെ​ട്ട് കോ​ടി രൂ​പ​യോ​ളം പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തും സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലും ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന രീ​തി​യി​ലെ​ല്ലാം, വ​ലി​യ തോ​തി​ൽ ബ​ഹ​ള​ങ്ങ​ളു​ണ്ടാ​ക്കാ​തെ സ​മൂ​ഹ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ആ​ഭ്യ​ന്ത​ര​മാ​യി അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു ചാ​രി​റ്റ​ബി​ൾ വെ​ൽ​ഫെ​യ​ർ സം​ഘ​ട​ന​യാ​ണി​ത്.

അ​തി​ന​ക​ത്തു​ള്ള പ്ര​ശ്ന​ങ്ങ​ൾ, വെ​റും 500 പേ​ര​ല്ലേ ഉ​ള്ളൂ, അ​ത് വ​ള​രെ എ​ളു​പ്പ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​ർ​ക്കേ​ണ്ട​താ​ണ്. അ​തി​നു​പ​ക​രം, ഇ​തൊ​രു ഡി​ജി​റ്റ​ൽ ക​ണ്ടെ​ന്റ് ആ​ക്കി മാ​റ്റി ആ​ളു​ക​ൾ​ക്ക് പ​റ​ഞ്ഞു ചി​രി​ക്കാ​നു​ള്ള ഒ​രു അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട​തി​ല്ല.

ഇ​ത് പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഞാ​ൻ എ​ല്ലാ​വ​രോ​ടും സം​സാ​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഞാ​ൻ സം​സാ​രി​ച്ച കാ​ര്യ​ങ്ങ​ൾ ഇ​തൊ​ക്കെ​യാ​ണ്. ഈ ​വി​ഷ​യ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ത്തോ മാ​ധ്യ​മ​ങ്ങ​ളി​ലോ കൂ​ടു​ത​ൽ ച​ർ​ച്ച​യാ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം.

മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മ്പോ​ൾ ന​മു​ക്കൊ​രു മെ​ച്യൂ​രി​റ്റി മെ​ഷീ​ൻ ഇ​ല്ല​ല്ലോ. ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രും ചേ​ർ​ന്ന് മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ന​മ്മ​ൾ ആ ​മാ​റ്റം കൊ​ണ്ടു​വ​രി​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​ന്‍റെ സം​ഘാ​ട​നം എ​ന്ന​ത് വ​ലി​യൊ​രു മേ​ഖ​ല​യാ​ണ്, അ​ത് അ​ത്ര എ​ളു​പ്പ​മ​ല്ല.

500 പേ​രേ ഉ​ള്ളൂ എ​ന്ന് പ​റ​ഞ്ഞാ​ലും, വ​ലി​യ തി​ര​ക്കു​ക​ളു​ള്ള, വ​ള​രെ​യ​ധി​കം പോ​പ്പു​ല​റാ​യ, സോ​ഷ്യ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ് ഉ​ള്ള ആ​ളു​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. അ​വ​രെ​യെ​ല്ലാം ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​വു​ക എ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. ഇ​ത്ത​രം ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത് ഇ​ത്ര വ​ലി​യ വാ​ർ​ത്ത​യാ​കു​ന്ന​ത്.  

ഇ​തി​നു​മു​ൻ​പ് താ​ര​ങ്ങ​ളു​ടെ കൈ​ക​ളി​ലാ​യി​രു​ന്നു ഭ​ര​ണ​സ​മി​തി ഇ​രു​ന്നി​രു​ന്ന​ത്. ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​മു​ഖ താ​ര​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​വ​ർ മാ​റേ​ണ്ട​തു​ണ്ടെ​ന്നു​മു​ള്ള പൊ​തു അ​ഭി​പ്രാ​യം വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​വ​രെ​യെ​ല്ലാം മാ​റ്റി​നി​ർ​ത്തി​യ​ത്.

അ​വ​രെ സം​ബ​ന്ധി​ച്ച് വ​ലി​യ ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലാ​ണ് ഇ​തി​നാ​യി സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഈ ​സം​ഘ​ട​ന​യി​ൽ നി​ന്ന് അ​വ​ർ പെ​ൻ​ഷ​നോ മ​റ്റ് ലാ​ഭ​ങ്ങ​ളോ ഒ​ന്നും കൈ​പ്പ​റ്റി​യി​ട്ടി​ല്ല. ന​മ്മ​ൾ ചാ​ന​ലു​ക​ൾ​ക്കാ​യി ഒ​രു ഷോ ​ചെ​യ്യു​മ്പോ​ൾ, സം​ഘ​ട​ന​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണം ക​ണ്ടെ​ത്താ​ൻ ചാ​ന​ലു​ക​ൾ ന​മു​ക്കൊ​രു ലി​സ്റ്റ് ത​രും. അ​താ​ത് കാ​ല​ത്തെ 'ഹോ​ട്ട് കേ​ക്ക്' ആ​യ കു​റ​ച്ച് താ​ര​ങ്ങ​ളെ വ​ച്ചാ​യി​രി​ക്കും അ​വ​ർ ലി​സ്റ്റ് ത​രു​ന്ന​ത്.

അ​പ്പോ​ൾ സം​ഘ​ട​ന​യി​ലു​ള്ള മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ങ്കി​ൽ​പ്പോ​ലും, അ​വ​രെ ക​ലാ​കാ​ര​ന്മാ​ർ എ​ന്ന നി​ല​യി​ൽ ആ ​ഷോ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം വ​ന്നി​ട്ടു​ണ്ട്. ആ ​സാ​ഹ​ച​ര്യം മാ​റ്റു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കു​ടും​ബ​സം​ഗ​മം പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​വ​ർ വ​ന്ന​പ്പോ​ൾ ആ​രം​ഭി​ച്ച​ത്. അ​തു​കൊ​ണ്ട് ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന ശു​ഭാ​പ്തി​വി​ശ്വാ​സം എ​നി​ക്കു​ണ്ട്. ഇ​ത് മ​നു​ഷ്യ​ർ ത​മ്മി​ൽ ഉ​ണ്ടാ​കു​ന്ന സാ​ധാ​ര​ണ ത​ർ​ക്ക​ങ്ങ​ളാ​യി​ട്ടേ എ​നി​ക്ക് തോ​ന്നു​ന്നു​ള്ളൂ.

കു​ടും​ബ​സം​ഗ​മ​ത്തി​ന് പ​ണം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​രി​തെ​റ്റു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ, ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നോ​ട്ടീ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കാ​റു​ണ്ട്, അ​തി​നു​ള്ള തു​ക തി​രി​ച്ചു​ന​ൽ​കാ​റു​മു​ണ്ട്. പ​ല​പ്പോ​ഴും മാ​ധ്യ​മ​ങ്ങ​ളാ​ണ് ന​മ്മു​ടെ ഷോ​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യി​രു​ന്ന​ത്. എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വി​വി​ധ ത​ര​ത്തി​ലു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കാ​റു​ണ്ട്. അ​ങ്ങ​നെ​യാ​യി​രി​ക്കാം ക​മ്മി​റ്റി അ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത്. ഞാ​ൻ ആ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല, കു​ടും​ബ​സം​ഗ​മം ന​ട​ക്കു​ന്ന ദി​വ​സം ഞാ​ൻ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​നി​ക്ക് കൃ​ത്യ​മാ​യി അ​റി​യി​ല്ല. സ്പോ​ൺ​സ​ർ​ഷി​പ്പ് നേ​ടു​ന്ന​തി​നാ​യി സം​ഘ​ട​ന പ​ല​രി​ൽ നി​ന്നും ഫ​ണ്ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​ക്കാ​ല​ത്തും അ​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളോ വ്യ​ക്തി​ക​ളോ ഒ​ക്കെ​യാ​കാം. ഒ​രു വ​ലി​യ ഇ​വ​ന്‍റ് ന​ട​ത്തു​മ്പോ​ൾ സ്പോ​ൺ​സ​ർ​ഷി​പ്പ് ആ​വ​ശ്യ​മാ​യി വ​രും. അ​തി​ന്‍റെ ലീ​ഗ​ൽ സൈ​ഡി​നെ​ക്കു​റി​ച്ചോ, റി​ലീ​ജി​യ​സ് ആ​യ ഒ​രു ഫ​ണ്ട് സ്വീ​ക​രി​ക്കു​മ്പോ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചോ എ​നി​ക്ക് അ​റി​യി​ല്ല.

സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ത​ന്നെ​യാ​ണ് ‘അ​മ്മ’ സം​ഘ​ട​ന​യു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളും ന​ട​ക്കു​ന്ന​ത്. അ​തി​ൽ പ​ല​ത​ര​ത്തി​ലു​ള്ള സ്പോ​ൺ​സ​ർ​മാ​ർ വ​രാ​റു​ണ്ട്. ഒ​രു പ്ര​ശ്നം ഉ​ണ്ടാ​കു​മ്പോ​ഴാ​ണ​ല്ലോ ഇ​തി​ന്റെ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്ന​ത്.

ഈ ​സം​ഘ​ട​ന​യി​ൽ ഇ​തു​വ​രെ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ളോ ആ ​രീ​തി​യി​ലു​ള്ള പ്ര​യോ​ഗ​ങ്ങ​ളോ ഞാ​ൻ കേ​ട്ടി​ട്ടി​ല്ല. ക​ലാ​മേ​ഖ​ല എ​ന്ന് പ​റ​യു​ന്ന​ത് എ​ല്ലാ ക​ലാ​കാ​ര​ന്മാ​രും ഒ​ന്നി​ച്ച് നി​ൽ​ക്കു​ക​യും ഒ​ന്നി​ച്ച് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു പ്ര​സ്ഥാ​ന​മാ​ണ്. അ​വി​ടെ ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളൊ​ന്നും നാ​ളി​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല, കേ​ട്ടി​ട്ടു​മി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഞാ​ൻ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തെ വി​ളി​ച്ച് അ​റി​യി​ച്ചി​ട്ടു​ണ്ട്.’’​ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ വാ​ക്കു​ക​ൾ.

 

 

Latest News

Corehub Up