x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യം 'മേ​ത്ത​ച്ചി'​യാ​ക്കി, പി​ന്നെ 'ജി​ഹാ​ദി​'യാ​ക്കി; ആ ​ജ​ന​പ്ര​തി​നി​ധി​യും അ​വ​ർ​ക്കൊ​പ്പം കൂ​ടി: ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി അ​ൻ​സി​ബ  

എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഡെ​സ്ക്
Published: June 27, 2026 09:05 AM IST | Updated: June 27, 2026 10:43 AM IST

അൻസിബ ഹസൻ

വ്യാ​ജ​വും അ​ശ്ലീ​ല​വും നി​റ​ഞ്ഞ​തു​മാ​യ വീ​ഡി​യോ​ക​ൾ നി​ർ​മി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​നും സ്വ​ഭാ​വ​ഹ​ത്യ ന​ട​ത്തു​ന്ന​തി​നു​മെ​തി​രെ ന​ടി​മാ​രാ​യ ല​ക്ഷ്മി​പ്രി​യ, ശ്വേ​താ മേ​നോ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ കു​റി​പ്പു​മാ​യി ന​ടി അ​ൻ​സി​ബ ഹ​സ​ൻ.

ആ​ദ്യം ത​ന്നെ മേ​ത്ത​ച്ചി​യാ​ക്കി​യും പി​ന്നീ​ട് ജി​ഹാ​ദി​യാ​ക്കി​യും മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ ഒ​റ്റ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്നു​വെ​ന്നും ഒ​രു ജ​ന​പ്ര​തി​നി​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തി​ന് കൂ​ട്ടു​നി​ന്ന​താ​യും അ​ൻ​സി​ബ ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ൽ ആ ​ജ​ന​പ്ര​തി​നി​ധി​യു​ടെ മ​ക​ൻ ത​നി​ക്ക് ത​ള​ര​രു​ത് എ​ന്നൊ​രു സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു​വെ​ന്നും അ​ൻ​സി​ബ കു​റി​പ്പി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്.  

‘വേ​ട്ട​യാ​ട​ലു​ക​ൾ​ക്ക് അ​വ​സാ​ന​മി​ല്ലെ​ന്ന് അ​റി​യാം, എ​ങ്കി​ലും പൊ​രു​താ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​നം. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്,’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. 

അ​ൻ​സി​ബ​യു​ടെ വാ​ക്കു​ക​ൾ

എ​ന്‍റെ ഓ​രോ ത​രി​യി​ലും ക​ത്തി​യെ​രി​യു​ന്ന ഈ ​വേ​ദ​ന​യ്ക്ക് വാ​ക്കു​ക​ളി​ല്ല. ആ​ദ്യം 'മേ​ത്ത​ച്ചി'​യാ​ക്കി, പി​ന്നെ 'ജി​ഹാ​ദി'​യാ​ക്കി, മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ എ​ന്നെ ഒ​റ്റ​പ്പെ​ടു​ത്തി... ജ​ന​പ്ര​തി​നി​ധി മു​ത​ൽ പ​ല​രും ഇ​തി​ന് കൂ​ട്ടു​നി​ന്നു. പ​ക്ഷേ, അ​തെ​ല്ലാം ക​ഴി​ഞ്ഞ് ആ ​ജ​ന​പ്ര​തി​നി​ധി​യു​ടെ മ​ക​ൻ എ​നി​ക്ക് അ​യ​ച്ച സ​ന്ദേ​ശം മാ​ത്രം ബാ​ക്കി: 'ത​ള​ര​രു​ത്'.

ചാ​രു​ക്കേ​ര​യി​ൽ ഇ​രു​ന്ന് അ​വ​ർ എ​ന്‍റെ സ്വ​ഭാ​വ​ഹ​ത്യ ന​ട​ത്തി. മ​ഹാ​ന​ട​ൻ മു​ത​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വ​രെ, അ​വ​സാ​ന​മെ​ന്‍റെ ര​ണ്ടാ​ന​ച്ഛ​ന്‍റെ പേ​രി​ൽ പോ​ലും എ​ന്നെ തേ​ജോ​വ​ധം ചെ​യ്തു.

ഇ​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ളി​ലേ​ക്കും ആ ​ക്രൂ​ര​മാ​യ വി​ര​ലു​ക​ൾ നീ​ളു​ന്നു. കൂ​ടെ​പ്പി​റ​ന്ന നാ​ല് സ​ഹോ​ദ​ര​ങ്ങ​ൾ കൂ​ടി എ​നി​ക്കു​ണ്ട് എ​ന്ന ചി​ന്ത പോ​ലും അ​വ​ർ​ക്ക് എ​ന്നെ ത​ക​ർ​ക്കാ​ൻ ത​ട​സ്സ​മാ​യി​ല്ല.

ല​ക്ഷ​ങ്ങ​ൾ ഒ​ഴു​ക്കി പി.​ആ​ർ ഏ​ജ​ൻ​സി​ക​ളെ​ക്കൊ​ണ്ട് അ​വ​ർ എ​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന മെ​ന​യു​ന്നു. ഇ​നി​യും അ​വ​ർ ആ​ക്ര​മി​ക്കും, ഇ​നി​യും അ​വ​ർ എ​ന്നെ വേ​ട്ട​യാ​ടും. എ​നി​ക്ക​റി​യാം. പ​ക്ഷേ, എ​ന്‍റെ സം​ഘ​ട​ന​യി​ൽ ഞാ​ൻ ചോ​ദി​ച്ച, ഉ​ത്ത​ര​മി​ല്ലാ​ത്ത ആ ​ചോ​ദ്യ​ങ്ങ​ൾ വാ​യു​വി​ൽ അ​ല​യു​ന്നു​ണ്ട്... അ​വ എ​ന്നെ​ന്നേ​ക്കു​മാ​യി മൗ​ന​മാ​ക്ക​പ്പെ​ട്ടി​ല്ല.

ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഞാ​ൻ പൊ​രു​താ​ൻ തീ​രു​മാ​നി​ച്ച​ത്, എ​ന്‍റെ ഒ​ടു​വി​ല​ത്തെ ആ​ശ്ര​യം ഈ ​രാ​ജ്യ​ത്തി​ന്‍റെ നി​യ​മം മാ​ത്ര​മാ​യ​തു​കൊ​ണ്ടാ​ണ്.

നീ​തി പു​ല​രു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തോ​ടെ, ഈ ​ക്രൂ​ര​ത​ക​ൾ​ക്കെ​തി​രെ ഞാ​ൻ ഇ​ന്ന് പ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സ​ത്യം വെ​ളി​ച്ച​ത്തു വ​രി​ക ത​ന്നെ ചെ​യ്യും. ഈ ​ഇ​രു​ട്ടി​ലും എ​ന്നെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത് ആ ​നീ​തി​യി​ലു​ള്ള വി​ശ്വാ​സം മാ​ത്ര​മാ​ണ്. സ്നേ​ഹ​ത്തോ​ടെ, അ​ൻ​സി​ബ ഹ​സ്സ​ൻ!

Tags : ansiba hassan amma issue swetha menon

Recent News

Corehub Up