x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്വേ​ത രാ​ജി​ക്ക​ത്ത് ന​ൽ​കി​യി​ല്ലെ​ന്ന് പി​ഷാ​ര​ടി, ന​ടി​യെ പി​ന്തു​ണ​ച്ച മ​ല്ലി​ക സു​കു​മാ​ര​നും ല​ക്ഷ്മി​പ്രി​യ​യും രാ​ജി​വെ​ച്ചു

എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഡെ​സ്ക്
Published: July 3, 2026 09:27 AM IST | Updated: July 3, 2026 09:31 AM IST

താ​ര​സം​ഘ​ട​ന ‘അ​മ്മ’​യി​ല്‍ വീ​ണ്ടും നേ​തൃ​ത്വ പ്ര​തി​സ​ന്ധി. സം​ഘ​ട​ന​യി​ല്‍​നി​ന്ന് രാ​ജി പ്ര​ഖ്യാ​പി​ച്ച ശ്വേ​ത മേ​നോ​ന്‍ അ​ട​ക്ക​മു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ ഇ​തു​വ​രെ രാ​ജി​ക്ക​ത്ത് ന​ല്‍​കാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

ശ്വേ​താ മേ​നോ​ന്‍ രാ​ജി​ക്ക​ത്ത് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ഇ​ന്ന​ലെ ചേ​ര്‍​ന്ന അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി യോ​ഗ​ത്തി​നു​ശേ​ഷം ക​ണ്‍​വീ​ന​ര്‍ ര​മേ​ഷ് പി​ഷാ​ര​ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ ഈ ​സം​ഘ​ട​ന​യെ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​പോ​കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് താ​ന​ട​ക്ക​മു​ള്ള അം​ഗ​ങ്ങ​ള്‍​ക്കു​ള്ള​തെ​ന്നും പി​ഷാ​ര​ടി പ​റ​ഞ്ഞു.

ല​ക്ഷ്മി​പ്രി​യ​യു​ടെ രാ​ജി​ക്ക​ത്ത് നേ​രി​ല്‍​ക്ക​ണ്ടി​ട്ടി​ല്ല. അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് കു​ക്കു പ​ര​മേ​ശ്വ​ര​നാ​ണ് പ​റ​ഞ്ഞ​ത്. ആ​രും രാ​ജി​ക്ക​ത്ത് ഔ​ദ്യോ​ഗി​ക​മാ​യി അ​യ​ച്ചി​ട്ടി​ല്ലെ​ന്നും പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി. പൊ​തു​സ​മൂ​ഹ​ത്തെ ഉ​ള്‍​പ്പെ​ടെ ശ്വേ​ത മേ​നോ​നും കൂ​ട്ട​രും പ​റ്റി​ച്ചു​വെ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍ ആ​രോ​പി​ച്ചു.

നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​തെ പ​ടി​യി​റ​ങ്ങി​ല്ല: ശ്വേ​ത മേ​നോ​ന്‍

ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​തെ അ​മ്മ​യു​ടെ പ​ടി​യി​റ​ങ്ങി​ല്ലെ​ന്ന് ശ്വേ​ത മേ​നോ​ന്‍. താ​ന്‍ ആ​രെ​യും വ​ഞ്ചി​ച്ചി​ട്ടി​ല്ല. അ​മ്മ​യെ അ​നാ​ഥ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും ശ്വേ​ത മേ​നോ​ന്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

ഇ​ത്ര​യും ദി​വ​സം മൗ​നം പാ​ലി​ച്ച​ത് ‘അ​മ്മ’​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു. ത​ന്‍റെ മൗ​നം മു​ത​ലെ​ടു​ത്ത് അം​ഗ​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സ്വാ​ര്‍​ഥ താ​ത്പ​ര്യ​ക്കാ​ര്‍ അ​മ്മ​യെ ഹൈ​ജാ​ക്ക് ചെ​യ്യാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ശ്വേ​ത കു​റി​ച്ചു.

Tags : Shweta Menon ramesh pisharody amma issue

Recent News

Corehub Up