Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ANUPAMA PARAMESWARAN

ഡ്രാ​ഗ​ൺ സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് പോ​കാ​ൻ പോ​ലും ക​ഴി​യാ​തി​രു​ന്ന​ത് അ​യാ​ളു​ടെ നി​യ​ന്ത്ര​ണം കാ​ര​ണ​മാ​യി​രു​ന്നു: അ​നു​പ​മ  

വി​വാ​ഹ​നി​ശ്ച​യം ന​ട​ത്ത​ണ​മെ​ന്ന വ​ര​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് മു​ന്നി​ൽ നി​ന്നും പി​ൻ​മാ​റി​യ​ത് താ​നാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ.

പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ ത​ന്നെ ച​ർ​ച്ച​ക​ൾ വി​വാ​ഹ​നി​ശ്ച​യ​ത്തെ​ക്കു​റി​ച്ച് ആ​യി​രു​ന്നു. പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് അ​തു താ​ൻ ത​ന്നെ നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​നു​പ​മ വെ​ളി​പ്പെ​ടു​ത്തി.

അ​ഭി​ന​യം അ​വ​സാ​നി​പ്പി​ച്ച് പൂ​ർ​ണ​മാ​യും ത​ന്നെ അ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നു​ള്ള ധൃ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു വി​വാ​ഹ​നി​ശ്ച​യ​മെ​ന്നും അ​നു​പ​മ വെ​ളി​പ്പെ​ടു​ത്തി.

ധ​ന്യ വ​ർ​മ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​നു​പ​മ​യു​ടെ തു​റ​ന്നു പ​റ​ച്ചി​ൽ. 

‘വീ​ട്ടു​കാ​ർ, പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ൾ, എ​ന്‍റെ കൂ​ടെ​യു​ള്ള സ്റ്റാ​ഫു​ക​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം തു​ട​ക്കം മു​ത​ലേ ഈ ​ബ​ന്ധം ശ​രി​യ​ല്ലെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. കാ​ര​ണം എ​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ അ​വ​ർ കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. ഞാ​ൻ ചു​രു​ങ്ങി​പ്പോ​കു​ന്ന​ത് അ​വ​ർ ക​ണ്ടു.

പ്ര​ണ​യം തു​ട​ങ്ങി മൂ​ന്ന് മാ​സം കൊ​ണ്ട് വി​വാ​ഹ​നി​ശ്ച​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു തു​ട​ങ്ങി. ഇ​തി​ന് പി​ന്നി​ൽ സ്നേ​ഹ​മാ​യി​രു​ന്നി​ല്ല. അ​ഭി​ന​യം നി​ർ​ത്തി​ച്ച് പൂ​ർ​ണ​മാ​യി ക​സ്റ്റ​ഡി​യി​ലാ​ക്കാ​നു​ള്ള ധൃ​തി​യാ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. അ​തു​കൊ​ണ്ട് ത​ന്നെ വി​വാ​ഹ​നി​ശ്ച​യം ന​ട​ക്കാ​തി​രി​ക്കാ​ൻ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഞാ​ൻ അ​തു നീ​ട്ടി വ​ച്ചു.

ഇ​ത് വ​ള​രെ വേ​ഗ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്, എ​ന്തോ കു​ഴ​പ്പ​മു​ണ്ടെ​ന്ന് മ​ന​സ് പ​റ​യും. ആ ​സ​മ​യ​ത്ത് വ​ള​രെ ഭ​യ​ന്നാ​ണ് ജീ​വി​ക്കു​ന്ന​ത്. പ​ങ്കാ​ളി​യു​ടെ അ​ടു​ത്ത് സ​മാ​ധാ​നം തോ​ന്നു​ന്ന​തി​ന് പ​ക​രം, "ഞാ​ൻ ഇ​ത് പ​റ​ഞ്ഞാ​ൽ അ​വ​ന്‍റെ പ്ര​തി​ക​ര​ണം എ​ന്താ​യി​രി​ക്കും?" എ​ന്ന് ഓ​ർ​ത്ത് ഭ​യ​പ്പെ​ട്ടു.’

ഞാ​ൻ ആ ​വി​വാ​ഹ​നി​ശ്ച​യ പ്രൊ​പ്പോ​സ​ൽ നി​ര​സി​ച്ചി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ ആ ​വ്യ​ക്തി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും ഒ​ടു​വി​ൽ അ​ത് വി​വാ​ഹ​മോ​ച​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഞാ​ൻ ത​ന്നെ​യാ​ണ് ആ ​വി​വാ​ഹ​നി​ശ്ച​യം നി​ര​ന്ത​രം ത​ട​ഞ്ഞ​ത്.

കാ​ര​ണം ഇ​തു സ്നേ​ഹ​മ​ല്ലെ​ന്ന് എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. ഞാ​ൻ അ​ഭി​ന​യം നി​ർ​ത്താ​ൻ വേ​ണ്ടി​യു​ള്ള അ​വ​രു​ടെ തി​ടു​ക്കം മാ​ത്ര​മാ​യി​രു​ന്നു അ​ത്. അ​വ​ർ ചോ​ദി​ക്കു​മ്പോ​ഴെ​ല്ലാം ഞാ​ൻ പ​റ​യു​മാ​യി​രു​ന്നു, "ആ ​വ്യ​ക്തി വ​ള​രെ ചെ​റു​പ്പ​മാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു, ന​മു​ക്ക് കു​റ​ച്ചു​കൂ​ടി സ​മ​യം വേ​ണം, ഇ​ത് ശ​രി​യാ​യ സ​മ​യ​മ​ല്ല,’’ എ​ന്ന്. കു​ട്ടി​ക​ളു​ടെ കാ​ര്യ​മാ​ണെ​ങ്കി​ൽ എ​ഗ്ഗ് ഫ്രീ​സിം​ഗ് ഒ​ക്കെ ചെ​യ്യാം. ഈ ​ബ​ന്ധ​ത്തി​ൽ ഞാ​ൻ ഇ​ത് പ​ല​ത​വ​ണ നീ​ട്ടി​വെ​ച്ചു.

ഇ​രു​വീ​ട്ടു​കാ​ർ​ക്കും ഈ ​പ്ര​ണ​യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു. അ​നു​പ​മ അ​യാ​ളു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചി​ട്ടു​ണ്ട്. ആ ​വ്യ​ക്തി അ​നു​പ​മ​യു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പ​വും താ​മ​സി​ച്ചി​ട്ടു​ണ്ട്.

പ​ക്ഷേ, അ​പ്പോ​ഴാ​ണ് ശ​രി​യാ​യ സ്വ​ഭാ​വം തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന്  അ​നു​പ​മ പ​റ​ഞ്ഞു. ‘ഇ​താ​ണ് എ​ന്‍റെ ആ​ൾ, ഇ​യാ​ളോ​ടൊ​പ്പ​മാ​ണ് ഞാ​ൻ ജീ​വി​തം ചെ​ല​വ​ഴി​ക്കാ​ൻ പോ​കു​ന്ന​ത് എ​ന്ന് മ​ന​സ് ഉ​റ​പ്പി​ച്ചു ക​ഴി​യും. അ​പ്പോ​ഴാ​ണ് യ​ഥാ​ർ​ത്ഥ സ്വ​ഭാ​വം പു​റ​ത്തു​വ​രു​ന്ന​ത്. കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യി. നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ നേ​രി​ട്ടാ​യി. 

ഉ​ദാ​ഹ​ര​ണ​ത്തി​ന്, എ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ സി​നി​മ​ക​ളി​ലൊ​ന്നാ​യ 'ഡ്രാ​ഗ​ൺ' ഞാ​ൻ എ​ന്തു​കൊ​ണ്ട് പ്ര​മോ​ട്ട് ചെ​യ്തി​ല്ല? ചെ​യ്യാ​നി​രു​ന്ന ഒ​രു​പാ​ട് പ്രോ​ജ​ക്റ്റു​ക​ൾ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​ന്നു. എ​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന കാ​ര്യ​ങ്ങ​ളി​ൽ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി. വ​ള​രെ സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ൽ, "സു​ഖ​മാ​ണോ?" എ​ന്ന് ആ​രെ​ങ്കി​ലും ചോ​ദി​ച്ചാ​ൽ ഞാ​ൻ ക​ര​ഞ്ഞു​പോ​കു​മോ എ​ന്ന് എ​നി​ക്ക് ഭ​യ​മാ​യി​രു​ന്നു,’ അ​നു​പ​മ വെ​ളി​പ്പെ​ടു​ത്തി.

Movies

ഇ​നി അ​വ​ളു​ടെ ശ​ബ്ദ​മാ​ണ് ഇ​വി​ടെ മു​ഴ​ങ്ങേ​ണ്ട​ത്; ജാ​ന​കി വി ​വേ​ഴ്സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള ട്രെ​യി​ല​ര്‍

ഏ​റെ നാ​ള​ത്തെ വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സു​രേ​ഷ് ഗോ​പി ചി​ത്രം ജാ​ന​കി വി ​വേ​ഴ്സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള​യു​ടെ ട്രെ​യി​ല​ര്‍ പു​റ​ത്ത്. അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ, സു​രേ​ഷ് ഗോ​പി എ​ന്നി​വ​രു​ടെ ത​ക​ർ​പ്പ​ൻ പെ​ർ​ഫോ​മ​ൻ​സും പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളും കൊ​ണ്ട് ത്രി​ൽ അ​ടി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ട്രെ​യി​ല​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ 17 വ്യാ​ഴാ​ഴ്ച സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി പ​തി​പ്പു​ക​ളാ​ണ് ഒ​ന്നി​ച്ച് തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​ത്. സെ​ൻ​സ​ർ ബോ​ർ​ഡി​ൽ നി​ന്ന് സി​നി​മ​യ്ക്ക് U/A 16+ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴു ഭാ​ഗ​ങ്ങ​ളി​ൽ ജാ​ന​കി എ​ന്ന പേ​ര് സി​നി​മ​യി​ൽ നി​ന്ന് മ്യൂ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പു​തി​യ പ​ക​ര്‍​പ്പി​ല്‍ എ​ട്ട് മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up