Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Acquitted

മു​ന്ന വ​ധം: മൂ​ന്നു പ്ര​തി​ക​ളെ​യും വെ​റു​തെ വി​ട്ടു

കൊ​​​​ച്ചി: പാ​​​​ല​​​​ക്കാ​​​​ട് ശ്രീ​​​​കൃ​​​​ഷ്ണ​​​​പു​​​​രം മു​​​​ന്ന വ​​​​ധ​​​​ക്കേ​​​​സി​​​​ലെ മൂ​​​​ന്നു പ്ര​​​​തി​​​​ക​​​​ളെ​​​​യും സി​​​​ബി​​​​ഐ കോ​​​​ട​​​​തി വെ​​​​റു​​​​തെ വി​​​​ട്ടു. ഒ​​​​ന്നു​​​മു​​​​ത​​​​ല്‍ മൂ​​​​ന്നു വ​​​​രെ പ്ര​​​​തി​​​​ക​​​​ളാ​​​​യ മ​​​​ദ്യ വ്യ​​​​വ​​​​സാ​​​​യി പി. ​​​​വി​​​​ജ​​​​യ​​​​ന്‍, സ​​​​ഹോ​​​​ദ​​​​ര​​​പു​​​​ത്ര​​​​ന്‍ പി.​​​​കെ. സു​​​​ധീ​​​​ര്‍, മാ​​​​നേ​​​​ജ​​​​ര്‍ ജോ​​​​ര്‍​ജ് മം​​​​ഗ​​​​ളം എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണു പ്ര​​​​ത്യേ​​​​ക ജ​​​​ഡ്ജി പി.​​​​കെ. മോ​​​​ഹ​​​​ന്‍​ദാ​​​​സ് വെ​​​​റു​​​​തെവി​​​​ട്ട​​​​ത്.കേ​​​​സി​​​​ലെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന സം​​​​ശ​​​​യാ​​​​തീ​​​​ത​​​​മാ​​​​യി തെ​​​​ളി​​​​യി​​​​ക്കാ​​​​ന്‍ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നു ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

1992 ഏ​​​​പ്രി​​​​ല്‍ 11ന് ​​​​അ​​​​ബ്കാ​​​​രി ക​​​​രാ​​​​റു​​​​കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്ന കെ.​​​​ജി. മു​​​​ന്ന​​​​യു​​​​ടെ മു​​​​ത​​​​ദേ​​​​ഹം ക​​​​ത്തി​​​​ക്ക​​​​രി​​​​ഞ്ഞ​​​നി​​​​ല​​​​യി​​​​ല്‍ അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ കാ​​​​റി​​​​ല്‍ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ലോ​​​​ക്ക​​​​ല്‍ പോ​​​​ലീ​​​​സും ക്രൈം​​​​ബ്രാ​​​​ഞ്ചും അ​​​​ന്വേ​​​​ഷി​​​​ച്ച കേ​​​​സ് ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യെ​​​​ന്ന് എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളാ​​​​ന്‍ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് 1994ല്‍ ​​​​കേ​​​​സ് സി​​​​ബി​​​​ഐ ഏ​​​​റ്റെ​​​​ടു​​​​ത്തു.

മ​​​​ണ്ണാ​​​​ര്‍​ക്കാ​​​​ട് അ​​​​ബ്കാ​​​​രി റേ​​​​ഞ്ച് മു​​​​ന്ന ലേ​​​​ല​​​​ത്തി​​​​ല്‍ പി​​​​ടി​​​​ച്ച​​​​തി​​​​ന്‍റെ പ​​​​ക​​​​യി​​​​ല്‍ വി​​​​ജ​​​​യ​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ന്ന​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സി​​​​ബി​​​​ഐ ക​​​​ണ്ടെ​​​​ത്ത​​​​ല്‍. വി​​​​ജ​​​​യ​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​നും സു​​​​ധീ​​​​റി​​​​ന്‍റെ പി​​​​താ​​​​വു​​​​മാ​​​​യ മു​​​​ന്‍ എം​​​​എ​​​​ല്‍​എ പി. ​​​​കു​​​​മാ​​​​ര​​​​നെയ​​​​ട​​​​ക്കം കേ​​​​സി​​​​ല്‍ പ്ര​​​​തി​​​ചേ​​​​ര്‍​ത്തി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ട് ഒ​​​​ഴി​​​​വാ​​​​ക്കി.

2011ലാ​​​​ണ് വി​​​​ചാ​​​​ര​​​​ണ​ തു​​​​ട​​​​ങ്ങി​​​​യ​​​​ത്. എ​​​​ന്നാ​​​​ല്‍, ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ന്ന​​​​താ​​​​യി പ​​​​റ​​​​യു​​​​ന്ന ഹോ​​​​ട്ട​​​​ലി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ വി​​​​സ്ത​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ടൂ​​​​റി​​​​സ്റ്റ് ഹോ​​​​മി​​​​ലെ സാ​​​​ക്ഷി​​​​ക​​​​ളു​​​​ടെ മൊ​​​​ഴി​​​​ക​​​​ള്‍ ദു​​​​ര്‍​ബ​​​​ല​​​​മാ​​​​ണ്. പ്ര​​​​തി​​​​ക​​​​ള്‍ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്നു പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ക്ഷി ഇ​​​​തു നി​​​​ഷേ​​​​ധി​​​​ച്ചു. തെ​​​​ളി​​​​വു ന​​​​ശി​​​​പ്പി​​​​ക്കാ​​​​നാ​​​​യി കാ​​​​ര്‍ ക​​​​ത്തി​​​​ച്ചെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വും തെ​​​​ളി​​​​യി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ല്ല.

അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ പോ​​​​ലീ​​​​സി​​​​നു ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി. ഇ​​​​ത്ത​​​​രം പി​​​​ഴ​​​​വു​​​​ക​​​​ള്‍ നി​​​​ഷ്‌​​​​ക​​​​ള​​​​ങ്ക​​​​മാ​​​​ണെ​​​​ന്നു ക​​​​രു​​​​താ​​​​നാ​​​​കി​​​​ല്ല. സാ​​​​ഹ​​​​ച​​​​ര്യ​​​ത്തെ​​​​ളി​​​​വു​​​​ക​​​​ള്‍ മാ​​​​ത്രം ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ളി​​​​ല്‍ കു​​​​റ്റ​​​​കൃ​​​​ത്യം സം​​​​ശ​​​​യ​​​​ര​​​​ഹി​​​​ത​​​​മാ​​​​യി തെ​​​​ളി​​​​യി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, പ്ര​​​​തി​​​​ക​​​​ളെ കു​​​​റ്റ​​​​വു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ള്‍ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നു ഹാ​​​​ജ​​​​രാ​​​​ക്കാ​​​​നാ​​​​യി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

District News

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രാ​തി ത​ള്ളി; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​റു​തേവി​ട്ടു

മു​ക്കം: കൊ​ടി​യ​ത്തൂ​രി​ൽ 2017 ജൂ​ലൈ 15ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി പ്ര​സി​ഡ​ന്‍റി​ന്‍റെ കൈ​യും കാ​ലും വെ​ട്ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി.​ടി.​സി. അ​ബ്ദു​ള്ള ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ കോ​ട​തി വെ​റു​തേവി​ട്ടു.

മു​ക്കം പോ​ലീ​സ് റജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി ന​ട​പ​ടി. യു​ഡി​എ​ഫ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കെ.​ടി. മ​ൻ​സൂ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സൂ​ഫി​യാ​ൻ, ബ​ഷീ​ർ പു​തി​യോ​ട്ടി​ൽ, ക​രീം പ​ഴ​ങ്ക​ൽ, റ​ഹ്മ​ത്തു​ള്ള പ​ര​വ​രി​യി​ൽ, അ​ബു വ​ള​പ്പി​ൽ തോ​ട്ടു​മു​ക്കം എ​ന്നി​വ​രെ​യാ​ണ് കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് താ​മ​ര​ശേ​രി മ​ജി​സ്ട്രേ​റ്റ് ടി.​ടി. ഷ​ഹ​ബാ​നു മു​ത്തു വെ​റു​തേവി​ട്ട​ത്.

സി.​ടി.​സി. അ​ബ്ദു​ള്ള​യെ​യും മെംബ​റാ​യി​രു​ന്ന കെ.​പി. ച​ന്ദ്ര​നെ​യും അ​സി. എ​ൻ​ജി​നി​യ​ർ അ​ട​ക്ക​മു​ള്ള സാ​ക്ഷി​ക​ളെ​യും കോ​ട​തി വി​സ്ത​രി​ച്ചു. അ​ഞ്ച് വ​ർ​ഷം നീ​ണ്ട വി​ചാ​ര​ാന​ട​പ​ടി​ക​ൾ​ക്കു ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ വെ​റു​തേവി​ട്ട​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രേ കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്ന് ക​ണ്ടാ​ണ് കോ​ട​തി ന‌ടപടി. പ്ര​തി​ക​ൾ​ക്കു വേ​ണ്ടി അ​ഡ്വ. സി.​ടി. അ​ഹ​മ്മ​ദ്ക്കു​ട്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Kerala

ചെങ്ങന്നൂർ വിശാൽ വധക്കേസ്: എല്ലാ പ്രതികളെയും വെറുതെവിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളേയും വെറുതേ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

കേസിലെ 19 പ്രതികളും കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ, വെൺമണി സ്വദേശിയായ ഷമീർ റാവുത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉൾപ്പെട്ടിരുന്നു.

കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷം പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കേസിലെ 19 പ്രതികളും നിലവിൽ ജാമ്യത്തിലാണ്.

കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പെടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയിരുന്നു.

അതേസമയം, വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ നല്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

Latest News

Corehub Up