x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ർ​ത്താ​ലി​ൽ ബൈ​ക്ക് ത​ക​ർ​ത്ത കേ​സ്: ഡീ​ൻ കു​ര്യാ​ക്കോ​സിനെ വെ​റു​തേ​ വി​ട്ടു


Published: April 28, 2026 11:54 PM IST | Updated: April 28, 2026 11:54 PM IST

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ശ​​​ര​​​ത് ലാ​​​ലും കൃ​​​പേ​​​ഷും കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ ഹ​​​ർ​​​ത്താ​​​ൽ ദി​​​ന​​​ത്തി​​​ൽ പെ​​​രി​​​യ ബ​​​സാ​​​റി​​​ലെ എ​​​കെ​​​ജി ഭ​​​വ​​​നു സ​​​മീ​​​പം നി​​​ർ​​​ത്തി​​​യി​​​ട്ട ബൈ​​​ക്ക് ത​​​ക​​​ർ​​​ത്തു​​​വെ​​​ന്ന കേ​​​സി​​​ൽ അ​​​ന്ന് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി അ​​​ട​​​ക്കം പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട ഒ​​​മ്പ​​​തു​ പേ​​​രെ​​​യും വെ​​​റു​​​തേ​​​വി​​​ട്ടു.

യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ കി​​​ര​​​ൺ, ര​​​ഞ്ജി​​​ത്, അ​​​നീ​​​ഷ്, സു​​​കു​​​മാ​​​ര​​​ൻ, വി​​​നോ​​​ദ് കു​​​മാ​​​ർ, അ​​​ശോ​​​ക​​​ൻ, യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്ന എം.​​​സി. ക​​​മ​​​റു​​​ദ്ദീ​​​ൻ, ക​​​ൺ​​​വീ​​​ന​​​ർ എ. ​​​ഗോ​​​വി​​​ന്ദ​​​ൻ നാ​​​യ​​​ർ എന്നിവരെയും വെറുതേ വിട്ടു.

Tags : Bike damage case hartal Dean Kuriakose acquitted

Recent News

Corehub Up