പാലക്കാട്: ധോണി ക്രിസ്റ്റഫർ ഐടിഐയുടെ പ്രവേശനോത്സവം, കോണ്വൊക്കേഷൻ ചടങ്ങുകൾ നടത്തി. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. രൂപത വികാരി ജനറാൾ മോണ്. ജീജോ ചാലയ്ക്കൽ അധ്യക്ഷത വഹിച്ചു.
ക്രിസ്റ്റഫർ ഐടിഐ പ്രിൻസിപ്പൽ ഈപ്പൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് ഫൊറോന എഡ്യുക്കേഷൻ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഫാ. ജോണ് മൈലംവേലിൽ, അകത്തേത്തറ ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ ആർ. ഗ്രീഷ്മ, ട്രസ്റ്റ് സെക്രട്ടറി ജോസ് തൈക്കടൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ വിദ്യാർഥികളുടെ കോണ്വൊക്കേഷൻ, അവാർഡ് വിതരണം എന്നിവ നടന്നു. വേവ്സ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മജ്റൂ ജെയിംസ് പ്രൊഡക്്ഷൻ യൂണിറ്റിനെക്കുറിച്ച് വിശദീകരിച്ചു. ഐടിഐ ഡയറക്ടർ ഫാ. ജോണ് ജോസഫ് ആളൂർ സ്വാഗതവും ക്രിസ്റ്റഫർ ഐടിഐ അഡ്മിനിസ്ട്രേറ്റർ ജോളി ടി. ജോസഫ് നന്ദിയും പറഞ്ഞു.