സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം എക്സോഡിയം 2026 സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സോമി ജോർജ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു.
തിങ്ക് എക്സ് സിഇഒ ജോസഫ് ജോർജ് കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. പ്രിൻസിപ്പൽ അനിൽ ജേക്കബ്, ഹൈസ്കൂൾ വിഭാഗം മുഖ്യാധ്യാപിക സിനെറ്റ് കെ. ടോം, സിസ്റ്റർ മിനി തോമസ്, ആൻ മരിയ തോമസ്, അൽഫോൻസ് മാത്യു, മരിയ മാത്യു എന്നിവർ പ്രസംഗിച്ചു.