രാജഗിരി വിശ്വജ്യോതി കോളജ്
പെരുമ്പാവൂർ: വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസസിൽ 2026-30 ബാച്ച് ബിരുദ വിദ്യാർഥികൾക്കായുള്ള പ്രവേശനോത്സവവും ഇൻഡക്ഷൻ പ്രോഗ്രാമുമായ ദീക്ഷാരംഭം 2026 സംഘടിപ്പിച്ചു.
കോളജ് മാനേജർ ഫാ. ഐസക് തറയിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. ജിംസൺ ഡി. പറന്പിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ സ്വാതി ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. കോളജ് ഡയറക്ടർ ഫാ. ഡിപിൻ കരിങ്ങേൻ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡി. രഞ്ജിനി, പി.എസ്. ബിനിത എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും പ്രാർഥനാ ശുശ്രൂഷകളും നടന്നു.
കീഴില്ലം സെന്റ് തോമസ് സ്കൂൾ
പെരുമ്പാവൂര്: കീഴില്ലം സെന്റ് തോമസ് ഹയര്സെക്കന്ഡറി സ്കൂളില് പ്ലസ് വണ് ക്ലാസുകള് ആരംഭിച്ചു. റവ. അലക്സാണ്ടര് ജോര്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അനീഷ് ചെല്ലപ്പന് അധ്യക്ഷത വഹിച്ചു. പ്രിന്സിപ്പല് സിജി മാത്യു, പ്രധാനാധ്യാപിക മിനി ഇടിക്കുള, വാര്ഡ് മെമ്പര് ഹണി എല്ദോസ് എന്നിവര് പ്രസംഗിച്ചു. നാല് ബാച്ചുകളിലായി 200 ല്പരം വിദ്യാര്ഥികളാണ് പ്രവേശനം നേടിയത്.
ആലുവ ഗവ. ഗേള്സ് സ്കൂൾ
ആലുവ: ഗവ. ഗേള്സ് ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ് വണ് പ്രവേശനോത്സവം അന്വര് സാദത്ത് എംഎല്എ നിര്വഹിച്ചു. ആലുവ മുനിസിപ്പല് ചെയര്പേഴ്സണ് സൈജി ജോളി അധ്യക്ഷത വഹിച്ചു. പ്ലസ്ടുവില് ഉന്നത വിജയം നേടിയ വിദ്യാര്ഥികളെ അനുമോദിച്ചു. വിജയികള്ക്കുള്ള സമ്മാനവിതരണം നടത്തി.
കളമശേരി ഗവ. സ്കൂൾ
കളമശേരി: കളമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നഗരസഭാ വിദ്യാഭ്യാസ-കലാകായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മനോഹരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ സഹന സാമ്പിജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നെടുമ്പാശേരി മാര് അത്തനേഷ്യസ് സ്കൂൾ
നെടുമ്പാശേരി: നെടുമ്പാശേരി മാര് അത്തനേഷ്യസ് ഹയര് സെക്കൻഡറി സ്കൂളില് പ്ലസ് വണ് പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്് ജെസി ജോര്ജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്് അനില് കുമാര് അധ്യക്ഷത വഹിച്ചു. പ്രിന്സിപ്പല് ഇന് ചാര്ജ് നുസി എലിസബത്ത് വര്ഗീസ്, സ്കൂള് ഹെഡ്മിസ്ട്രസ് സി.എ. ഗീത തുടങ്ങിയവർ പ്രസംഗിച്ചു.