Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Airspace

ലിത്വാനിയൻ വ്യോമാതിർത്തി കടന്ന ഡ്രോണുകൾ നാറ്റോ വെടിവച്ചിട്ടു

വി​​​ൽ​​​നി​​​യൂ​​​സ്: ലി​​​ത്വാ​​​നി​​​യ​​​യു​​​ടെ വ്യോ​​​മാ​​​തി​​​ർ​​​ത്തി അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​ട​​​ന്ന ഡ്രോ​​​ണു​​​ക​​​ൾ നാ​​​റ്റോ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ട്ടു. നാറ്റോ​​​യു​​​ടെ ബ​​​ൾ​​​ട്ടി​​​ക് എ​​​യ​​​ർ പൊ​​​ലി​​​സിം​​​ഗ് മിഷന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ന്യ​​​സി​​​ച്ചി​​​രു​​​ന്ന ഇ​​​റ്റാ​​​ലി​​​യ​​​ൻ യു​​​ദ്ധ​​​വി​​​മാ​​​ന​​​മാ​​​ണു ഡ്രോ​​​ൺ വെ​​​ടി​​​വ​​​ച്ചി​​​ട്ട​​​ത്.

15ന് ​​​ലി​​​ത്വാ​​​നി​​​യ​​​ൻ സ​​​മ​​​യം രാ​​​ത്രി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ ബെ​​​ലാ​​റൂ​​​സി​​​ൽ​​​നി​​​ന്ന് അ​​​തി​​​ർ​​​ത്തി​​​ ക​​​ട​​​ന്നെ​​​ത്തി​​​യ ഡ്രോ​​​ൺ വെ​​​ടി​​​വ​​​ച്ചി​​​ടു​​​ന്ന​​​തി​​​നു മു​​​ന്പ് ഏ​​​ക​​​ദേ​​​ശം 30 മി​​​നി​​​റ്റോ​​​ളം ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ അ​​​തി​​​രി​​​ലൂ​​​ടെ സ​​​ഞ്ചി​​​രി​​​ച്ചു.

നാ​​​റ്റോ വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ഹ​​​ര​​​മേ​​​റ്റ ഡ്രോ​​​ൺ രാ​​​ജ്യത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വി​​​ൽ​​​നി​​​യൂ​​​സി​​​ന് 100 കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​ടി​​​ഞ്ഞാ​​​റു​​​ള്ള കൈ​​​സി​​​യ​​​ഡോ​​​റി​​​യി​​​ലെ പ്രാ​​​റ്റ്കു​​​നാ​​​യ് ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​തെ​​​ന്ന് ലി​​​ത്വാ​​​നി​​​യ നാ​​​ഷ​​​ണ​​​ൽ ക്രൈ​​​സി​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ് സെ​​​ന്‍റ​​​ർ അ​​​റി​​​യി​​​ച്ചു.

ത​​​ങ്ങ​​​ളു​​​ടെ വ്യാ​​​മോ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​വ​​​ച്ച് ഒ​​​രു ഡ്രോ​​​ൺ വെ​​​ടി​​​വ​​​ച്ചി​​​ടു​​​ന്ന​​​ത് രാ​​​ജ്യ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​ണെ​​​ന്നു ലി​​​ത്വാ​​​നി​​​യ​​​ൻ സേ​​​ന അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ, ഡ്രോ​​​ണി​​​ന്‍റെ ഉ​​​റ​​​വി​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ചോ ല​​​ക്ഷ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചോ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. സം​​​ഭ​​​വ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന​​​താ​​​ണ് നി​​​ല​​​പാ​​​ട്. നാ​​​റ്റോ ന​​​ട​​​പ​​​ടി​​​യെ ലി​​​ത്വാ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഗി​​​റ്റാ​​​നാ​​​സ് നോ​​​സേ​​​ദ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

NRI

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഘ​ട്ടം​ഘ​ട്ട​മാ​യി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും; ആ​ദ്യ വിമാനം ഞാ​യ​റാ​ഴ്ച

കു​വൈ​റ്റ് സി​റ്റി: പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 28ന് ​താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന കു​വൈ​റ്റ് അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ​സ്പേ​സ് വ്യാ​ഴാ​ഴ്ച മു​ത​ൽ വീ​ണ്ടും തു​റ​ക്കു​ന്ന​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ധാ​വി ഷെ​യ്ഖ് എ​ൻജിനി​യ​ർ ഹ​മൂ​ദ് മു​ബാ​റ​ക് അ​ൽ-​ഹ​മൂ​ദ് അ​ൽ-​സ​ബാ​ഹ് അ​റി​യി​ച്ചു.

ദേ​ശീ​യ, അ​ന്ത​ർദേ​ശീ​യ സം​വി​ധാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്, ഉ​യ​ർ​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വി​മാ​ന സ​ർ​വീ​സു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ തോ​തി​ലാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ചി​ല സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യ കേ​ടു​പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ​താ​യും സാ​ങ്കേ​തി​ക സം​ഘ​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​രി​മി​ത​മാ​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​കും ആ​രം​ഭി​ക്കു​ക. ഓ​രോ ഘ​ട്ട​വും വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ വി​പു​ലീ​ക​ര​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യു​ള്ളൂ. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ച സി​വി​ൽ ഏ​വി​യേ​ഷ​ൻ ജീ​വ​ന​ക്കാ​രെ​യും മ​റ്റു സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ചി​ല സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. കു​വൈറ്റ് എ​യ​ർ​വേ​യ്‌​സും (ടെ​ർ​മി​ന​ൽ 4) ജ​സീ​റ എ​യ​ർ​വേ​യ്‌​സും(​ടെ​ർ​മി​ന​ൽ 5) മാ​ത്ര​മാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ, ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ, വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ൾ, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും.

യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും സി​വി​ൽ ഏ​വി​യേ​ഷ​നും ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.

International

ഇന്ധനപ്രതിസന്ധി; ആകാശവഴിയും അടയുന്നു

ല​​​ണ്ട​​​ൻ: ഇ​​​ന്ധ​​​നപ്ര​​​തി​​​സ​​​ന്ധി​​​യെ തു​​​ട​​​ർ​​​ന്ന് വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക്. ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ലോ​​​ക​​​ത്താ​​​ക​​​മാ​​​ന​​മു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​ട്ര​​​ വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി മു​​​ട​​​ങ്ങി​​ത്തു​​​ട​​​ങ്ങി.

യൂ​​​റോ​​​പ്പി​​​ൽ ഇ​​​നി അ​​​ഞ്ച് ആ​​​ഴ്ച​​​ത്തേ​​​ക്ക് മാ​​​ത്ര​​​മു​​​ള്ള ജെ​​​റ്റ് ഇ​​​ന്ധ​​​ന​​​മാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. അ​​​ന്താ​​​രാ​​​ഷ്‌​​ട്ര എ​​​ന​​​ർ​​​ജി ഏ​​​ജ​​​ൻ​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ​​​റ്റി ബി​​​റ​​​ലാ​​​ണ് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യ​​​ത്.

മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം യൂ​​​റോ​​​പ്പി​​​ലും ഇ​​​ന്ധ​​​ന പ്ര​​​തി​​​സ​​​ന്ധി ഏ​​​റെ രൂ​​​ക്ഷ​​​മാ​​​ണ്. ഇ​​​തു​​​മൂ​​​ലം ഡൊ​​​മ​​​സ്റ്റി​​​ക് സ​​​ർ​​​വീ​​​സു​​​ക​​​ളും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി. യൂ​​​റോ​​​പ്യൻ യൂ​​​ണി​​​യ​​​ൻ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. യൂ​​​റോ​​​പ്പി​​​ലേ​​​ക്ക് 75 ശ​​ത​​മാ​​നം ജെ​​​റ്റ് ഇ​​​ന്ധ​​​ന​​​വും മി​​​ഡി​​​ൽ ഈ​​​സ്റ്റി​​​ൽ​​നി​​​ന്നാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ധ​​​ന പ്ര​​​തി​​​സ​​​ന്ധി​​​യെ തു​​​ട​​​ർ​​​ന്ന് മി​​​ക്ക എ​​​യ​​​ർ​​​ലൈ​​​നു​​​ക​​​ളും നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി തു​​​ട​​​ങ്ങി​​യി​​ട്ടു​​ണ്ട്.

യൂ​​​റോ​​​പ്പി​​​ലെ പ്ര​​​മു​​​ഖ വി​​​മാ​​​ന ക​​​മ്പ​​​നി​​​യാ​​​യ ലു​​​ഫ്താ​​​ൻ​​​സാ, കെ​​എ​​​ൽ​​എം, ​റ​​​യ​​​നേ​​​ർ, എ​​​യ​​​ർ​​​ലിം​​​ഗ​​​സ്, എ​​​യ​​​ർ ഫ്രാ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ നി​​​ര​​​വ​​​ധി വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​​യ​​​ത്.

വ​​​രും ആ​​​ഴ്ച​​​ക​​​ളി​​​ൽ യു​​​ദ്ധ​​​ത്തി​​​നു പ​​​രി​​​ഹാ​​​ര​​മാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളും നി​​​ർ​​​ത്തി​​​വ​​​യ്ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യി​​​ലാ​​​കും. നൈ​​​ജീ​​​രി​​​യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് ഇ​​​ന്ധ​​​ന ചെ​​​ല​​​വു​​​ക​​​ളി​​​ൽ 270 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​​ർ​​​ധ​​​ന​​​വ് ഉ​​​ണ്ടാ​​​യ​​​തി​​​നാ​​​ൽ ത​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഏ​​​തു​​​സ​​​മ​​​യ​​​വും നി​​​ർ​​​ത്തി​​​വ​​യ്​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

പ്ര​​​മു​​​ഖ വി​​​മാ​​​ന ക​​​മ്പ​​​നി​​​ക​​​ളാ​​​യ സിം​​​ഗ​​​പ്പു​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ്, എ​​​യ​​​ർ ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ക്വാ​​​ണ്ട​​​സ്, വെ​​​ർ​​​ജി​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ, ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​യ്സ്, എ​​​മി​​​റേ​​​റ്റ്സ്, എ​​​ത്തി​​​ഹാ​​​ദ്, ഗ​​​ൾ​​​ഫ് എ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ സ​​​ർ​​​വീ​​​സു​​​ക​​​ളും ഇ​​​തി​​​ന​​​കം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​യി​​ട്ടു​​ണ്ട്.

International

ഫ്രാ​ൻ​സ് ആ​കാ​ശ​വും ഇ​റ്റ​ലി മണ്ണും നി​ഷേ​ധി​ച്ചു; ട്രം​പി​നു തി​രി​ച്ച​ടി

റോം: ​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വ്യോ​​​​മ​​​​താ​​​​വ​​​​ളം നി​​​​ഷേ​​​​ധി​​​​ച്ച് ഇ​​​​റ്റ​​​​ലി. സി​​​​സി​​​​ലി​​​​യി​​​​ലെ സി​​​​ഗോ​​​​നെ​​​​ല്ല വ്യോ​​​​മ​​​​താ​​​​വ​​​​ളം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യാ​​​​ണ് ഇ​​​​റ്റ​​​​ലി നി​​​​ര​​​​സി​​​​ച്ച​​​​ത്.

യു​​​​എ​​​​സ് യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രി ഗു​​​​യ്ഡോ ക്രൊ​​​​സെ​​​​ത്തോ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​താ​​​​യി ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ദി​​​​ന​​​​പ​​​​ത്രം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ​​​​ര​​​​സ്യ​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​റ്റ​ലി​യി​ലെ യു​എ​സ് താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

യു​എ​സ് ഇ​ത്ത​രം ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​നു​മ​തി തേ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി അ​റി​യി​ക്കു​ക​യും ചെ​യ്തു.

സൈ​​​​നി​​​​ക സാ​​​​മ​​​​ഗ്രി​​​​ക​​​​ളു​​​​മാ​​​​യി ഇ​​​​സ്ര​​​​യേ​​​​ലി​​​​ലേ​​​​ക്കു​​​​പോ​​​​കു​​​​ന്ന വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ ആ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ച്ച​​​​തും അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.

ഫ്രാ​​​​ൻ​​​​സി​​​​നെ വ​​​​ള​​​​രെ നി​​​​സ​​​​ഹാ​​​​യ​​​​ർ എ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു.

International

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഖത്തർ വ്യോമപാത ഭാഗികമായി തുറക്കുന്നു

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു.

രാജ്യത്തെ സായുധ സേനയുമായും മറ്റ് ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുമായും പൂർണമായി ഏകോപിപ്പിച്ചാണ് ഈ നടപടി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, മുൻകൂട്ടി നിശ്ചയിച്ച അടിയന്തര പാതകൾ വഴിയാണ് വിമാനങ്ങൾ സർവീസ് നടത്തുക.

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള പരിമിതമായ വിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും മാത്രമാണ് നിലവിൽ അനുമതിയുള്ളത്. ദോഹയിലേക്കും തിരിച്ചുമുള്ള സാധാരണ ഷെഡ്യൂൾഡ് വിമാനങ്ങളുടെ സർവീസ് ഇപ്പോഴത്തെ അറിയിപ്പിൽ ഉൾപ്പെടുന്നില്ല.

വ്യോമപാത പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ മാത്രമേ പതിവ് സർവീസുകൾ ആരംഭിക്കൂ.

International

വ്യോമപാതാ നിരോധനം നീട്ടി പാക്കിസ്ഥാൻ

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം അ​​​ടു​​​ത്ത​​​ മാ​​​സം 23 വ​​​രെ നീ​​​ട്ടി​​യ​​താ​​യി പാ​​​ക്കി​​​സ്ഥാ​​​ൻ.

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​പ്രി​​​ലി​​​ലാ​​​ണ് ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ളെ പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ല​​​ക്കി​​​യ​​​ത്. അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന നി​​​രോ​​​ധ​​​നം നീ​​​ട്ടാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​​റിറ്റി​​​യാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

പാ​​​ക് വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു സ​​​മാ​​​ന​​​മാ​​​യ നി​​​രോ​​​ധ​​​നം ഇ​​​ന്ത്യ​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

International

വെ​നി​സ്വേ​ല​ൻ വ്യോ​മാ​തി​ർ​ത്തി ഒ​ഴി​വാ​ക്കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളോ​ട് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​നി​സ്വേ​ല​ൻ വ്യോ​മാ​തി​ർ​ത്തി ഒ​ഴി​വാ​ക്കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ, പൈ​ല​റ്റു​മാ​ർ എ​ന്നി​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ല​ഹ​രി​ക​ട​ത്ത് ആ​രോ​പി​ച്ച് വെ​ന​സ്വേ​ല​യ്ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന ഭീ​ഷ​ണി​ക്കു പി​ന്നാ​ലെ​യാ​ണ് വ്യോ​മാ​തി​ർ​ത്തി ഒ​ഴി​വാ​ക്കാ​ൻ രാ​ജ്യാ​ന്ത​ര വി​മാ​ന​ക്ക​മ്പ​നി​ക​ളോ​ട് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

സാ​ധാ​ര​ണ​നി​ല​യി​ൽ അ​ത​തു രാ​ജ്യം ത​ന്നെ​യാ​ണു വ്യോ​മ​മേ​ഖ​ല അ​ട​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക. ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ത്തെ വെ​ന​സ്വേ​ല​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​പ​ല​പി​ച്ചു. നീ​ക്കം കൊ​ളോ​ണി​യ​ലി​സ്റ്റ് ഭീ​ഷ​ണി​യാ​ണെ​ന്നും വെ​ന​സ്വേ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​രു​ക​ട​ന്ന​തും നി​യ​മ​വി​രു​ദ്ധ​വു​മാ​യ ആ​ക്ര​മ​ണ​ത്തെ നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു.

വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ട്രം​പ് ഭ​ര​ണ​കൂ​ടം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ്യോ​മ​പാ​ത അ​ട​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ പ്ര​ഖ്യാ​പ​നം. വെ​ന​സ്വേ​ല​യ്ക്കു മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നു ക​ഴി​ഞ്ഞ​യാ​ഴ്ച അ​മേ​രി​ക്ക​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കു ട്രം​പ് ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ഇ​തെ​ത്തു​ട​ർ​ന്ന് സ​ർ​വീ​സ് നി​ർ​ത്തി​യ ആ​റ് പ്ര​മു​ഖ അ​മേ​രി​ക്ക​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ അം​ഗീ​കാ​രം വെ​ന​സ്വേ​ല പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

വെ​ന​സ്വേ​ല സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് യു​എ​സി​ലേ​ക്ക് ല​ഹ​രി​ക​ട​ത്ത് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ട്രം​പി​ന്‍റെ ആ​രോ​പ​ണം. ഇ​ത് വെ​ന​സ്വേ​ല നി​ഷേ​ധി​ച്ചി​രു​ന്നു.

National

പാക് വിമാനങ്ങൾക്ക് വ്യോമപാത നിരോധനം നീട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക് വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ത്യ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വ്യോ​​​മ പാ​​​ത നി​​​രോ​​​ധ​​​നം ഒ​​​രു മാ​​​സം​​കൂ​​​ടി നീ​​​ളും. ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് പാ​​​ക് വ്യോ​​​മ​​​പാ​​​ത​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നി​​​രോ​​​ധ​​​നം പാ​​​ക്കി​​​സ്ഥാ​​​ൻ നീ​​​ട്ടി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യും സ​​​മാ​​​ന​​​രീ​​​തി​​​യി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. വ്യോ​​​മ​​​ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ര​​​ണ്ടു രാ​​​ജ്യ​​​ങ്ങ​​​ളും എ​​​ട്ടു മാ​​​സ​​​മാ​​​യി പ​​​ര​​​സ്പ​​​രം വ്യോ​​​മ​​​പാ​​​ത​​​ക​​​ൾ അ​​​ട​​​ച്ചി​​​ടു​​​ക​​​യാ​​​ണ്.

ഈ ​​​മാ​​​സം 24ന് ​​​അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന നി​​​രോ​​​ധ​​​നം ഡി​​​സം​​​ബ​​​ർ 24 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ ഏ​​​വി​​​യേ​​​ഷ​​​ൻ അ​​​ഥോ​​​റി​​​റ്റി അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നോ​​​ട്ടീ​​​സ് ടു ​​​എ​​​യ​​​ർ​​​മെ​​​ൻ (NOTAM) പാ​​​ക്കി​​​സ്ഥാ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യും ഇ​​​തേ​​​ രീ​​​തി​​​യി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ച​​ത്.

ഒ​​​ന്നോ ര​​​ണ്ടോ ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​ന്ത്യ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കും. പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ര​​​ണ്ടു ദി​​​വ​​​സ​​ത്തി​​നു​​ശേ​​​ഷം, ഏ​​​പ്രി​​​ൽ 24നാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​ന്ത്യ​​​ക്കു മു​​​ന്നി​​​ൽ അ​​​വ​​​രു​​​ടെ വ്യോ​​​മ​​​പാ​​​ത അട​​​ച്ച​​​ത്.

അ​​​നി​​​ശ്ചി​​​മാ​​​യി നീ​​​ളു​​​ന്ന ന​​​ട​​​പ​​​ടി മൂ​​​ലം ഇ​​​രു​​​ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെയും വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും ഭീ​​​മ​​​മാ​​​യ ന​​​ഷ്ട​​​മാ​​​ണു​​​ണ്ടാ​​​കു​​​ന്ന​​​ത്. മ​​​റ്റ് പാ​​​ത​​​ക​​​ളി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു സ​​​ഞ്ച​​​രി​​​ക്കു​​​ന്പോ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന അ​​​ധി​​​ക ഇ​​​ന്ധ​​​ന​​​ച്ചെ​​​ല​​​വാ​​​ണ് ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചൈ​​​ന​​​യു​​​ടെ വ്യോ​​​മ​​​പാ​​​ത തു​​​റ​​​ന്നു​​​ന​​​ൽ​​​കാ​​​ൻ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്ത​​​ണ​​​മെ​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Latest News

Corehub Up