x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ആ​ശ്വാ​സം; വ്യോ​മ​പാ​ത പൂ​ർ​ണ​മാ​യി തു​റ​ന്ന് യു​എ​ഇ


Published: May 2, 2026 09:48 PM IST | Updated: May 2, 2026 09:48 PM IST

അ​ബു​ദാ​ബി: യു​എ​ഇ വ്യോ​മ​പാ​ത പൂ​ർ​ണ​മാ​യി തു​റ​ന്നു. താ​ൽ​ക്കാ​ലി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ല്ലാം നീ​ക്കി​യ​താ​യി യു​എ​ഇ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ഉ​ൾ​പ്പ​ടെ പൂ​ർ​ണ​തോ​തി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യും. ഇ​ത് കു​ത്ത​നെ ഉ​യ​ർ​ന്ന വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യു​മെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സം സ​മ്മാ​നി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള സ​മ​യ​ത്താ​ണ് യു​എ​ഇ​യു​ടെ നി​ർ​ണാ​യ​ക തീ​രു​മാ​നം. പെ​രു​ന്നാ​ള​വ​ധി​യും ഗ​ൾ​ഫി​ൽ സ്കൂ​ള​ട​യ്ക്കു​ന്ന മ​ധ്യ​വേ​ന​ല​വ​ധി​യും വ​രാ​നി​രി​ക്കെ​യു​ള്ള തീ​രു​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ർ സ​ന്തു​ഷ്ട​രാ​ണ്.

നി​ല​വി​ൽ സ്പെ​ഷ്യ​ൽ ഫ്ലൈ​റ്റു​ക​ളാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കു​ൾ​പ്പ​ടെ സാ​ധാ​ര​ണ സ​ർ​വ്വീ​സി​ലേ​ക്ക് വ​രാ​നാ​കും. സീ​റ്റു​ക​ൾ കൂ​ടു​ക​യും നി​ര​ക്ക് കു​റ​യു​ക​യും ചെ​യ്യും. യു​എ​ഇ വി​മാ​ന​മ​ക്ക​മ്പ​നി​ക​ൾ സ​ർ​വ്വീ​സ് ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ത്ത​താ​യി​രു​ന്നു ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ പ്ര​തി​സ​ന്ധി.

ഒ​പ്പം മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ ആ​ശ​ങ്ക​ക​ൾ അ​വ​സാ​നി​ക്കു​ന്നു​വെ​ന്ന പ്ര​തീ​ക്ഷ​യും ഈ ​തീ​രു​മാ​നം ജ​നി​പ്പി​ക്കു​ന്നു. താ​ൽ​ക്ക​ലി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ല്ലാം നീ​ക്കി​യെ​ന്നാ​ണ് യു​എ​ഇ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Tags : uae reopens airspace fully flight services

Recent News

Corehub Up