Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akshay Kumar

അ​ക്ഷ​യ് കു​മാ​റി​ന്‍റെ മ​ക​ളോ​ട് ന​ഗ്ന​ചി​ത്രം ആ​വ​ശ്യ​പ്പെ​ട്ടു; പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സ്

ന​ട​ൻ അ​ക്ഷ​യ് കു​മാ​റി​ന്‍റെ 13 വ​യ​സു​ള്ള മ​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗി​നി​ടെ മോ​ശ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ക​യും ന​ഗ്ന ചി​ത്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത വ്യ​ക്തി​യെ മ​ഹാ​രാ​ഷ്ട്ര സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

2026 ഏ​പ്രി​ൽ 24-ന് ​മും​ബൈ​യി​ലെ ആ​ർ​ഡി. നാ​ഷ്ന​ൽ കോ​ള​ജി​ൽ ന​ട​ന്ന സൈ​ബ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യി​ൽ വെ​ച്ച് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ് യ​ശ​സ്വി യാ​ദ​വാ​ണ് അ​റ​സ്റ്റ് വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

ഓ​ൺ​ലൈ​ൻ വി​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​രി​ചി​ത​നാ​യ പ്ര​തി പെ​ൺ​കു​ട്ടി​യെ ബ​ന്ധ​പ്പെ​ട്ട​ത്. തു​ട​ക്ക​ത്തി​ൽ ഗെ​യി​മി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്ത പ്ര​തി, പി​ന്നീ​ട് സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ചു. പെ​ൺ​കു​ട്ടി മും​ബൈ സ്വ​ദേ​ശി​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​യാ​ൾ, അ​വ​ൾ ആ​ൺ​കു​ട്ടി​യാ​ണോ പെ​ൺ​കു​ട്ടി​യാ​ണോ എ​ന്ന് ചോ​ദി​ച്ച​റി​ഞ്ഞു. താ​ൻ പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പ്ര​തി കൂ​ടു​ത​ൽ അ​നു​ചി​ത​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കാ​നും പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​നും തു​ട​ങ്ങി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ഭ്രാ​ന്ത​യാ​കാ​തെ പെ​ൺ​കു​ട്ടി ഉ​ട​ൻ ത​ന്നെ ഗെ​യിം ഓ​ഫ് ചെ​യ്യു​ക​യും മാ​താ​വ് ട്വി​ങ്കി​ൾ ഖ​ന്ന​യെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. മ​ക​ളു​ടെ ഈ ​ധൈ​ര്യ​ത്തെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​യും അ​ക്ഷ​യ് കു​മാ​ർ പ്ര​ശം​സി​ച്ചു.

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു ഈ ​സം​ഭ​വം ന​ട​ന്ന​ത്. അ​ക്ഷ​യ് കു​മാ​റി​ന്‍റെ​യും മ​ക​ളു​ടെ​യും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലാ​ണ് പ്ര​തി​യെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

2025 ഒ​ക്ടോ​ബ​റി​ൽ മും​ബൈ​യി​ൽ ന​ട​ന്ന ഒ​രു സൈ​ബ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യി​ൽ താ​രം ഈ ​അ​നു​ഭ​വം പ​ങ്കു​വെ​ച്ചി​രു​ന്നു. പ​ല ഓ​ൺ​ലൈ​ൻ കു​റ്റ​കൃ​ത്യ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ ല​ളി​ത​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​രം​ഭി​ക്കു​ന്ന​തെ​ന്നും, ഇ​ന്‍റ​ർ​നെ​റ്റ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ൻ സ്കൂ​ളു​ക​ൾ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​ണ് പ്ര​തി​യെ വേ​ഗ​ത്തി​ൽ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് യ​ശ​സ്വി യാ​ദ​വ് പ​റ​ഞ്ഞു. അ​പ​രി​ചി​ത​ർ ഓ​ൺ​ലൈ​നി​ൽ എ​ത്ര വേ​ഗ​ത്തി​ൽ അ​പ​ക​ട​കാ​രി​ക​ളാ​കു​മെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ ഇ​ട​പ​ഴ​ക​ലു​ക​ൾ നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും, അ​സ്വാ​ഭാ​വി​ക​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ 1930 എ​ന്ന പോ​ലീ​സ് ഹെ​ൽ​പ്പ് ലൈ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും സൈ​ബ​ർ വി​ദ​ഗ്ധ​ർ നി​ർ​ദ്ദേ​ശി​ക്കു​ന്നു.

അ​ക്ഷ​യ് കു​മാ​റി​ന്‍റെ കു​ടും​ബം കാ​ണി​ച്ച ജാ​ഗ്ര​ത സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു മാ​തൃ​ക​യാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

National

നടൻ അ​ക്ഷ​യ് കു​മാ​റും ഭാ​ര്യ​യും സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

മും​ബൈ: ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ മും​ബൈ​യി​ലെ ജു​ഹു​വി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ നി​ന്ന് താ​ര​വും ഭാ​ര്യ ട്വി​ങ്കി​ൾ ഖ​ന്ന​യും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ഒ​രു മെ​ഴ്‌​സി​ഡ​സ് കാ​ർ ആ​ദ്യം ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യും, നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ അ​ക്ഷ​യ് കു​മാ​റി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഇ​ന്നോ​വ കാ​റി​ൽ വ​ന്നി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ ​സ​മ​യ​ത്ത് അ​ക്ഷ​യ് കു​മാ​റും ഭാ​ര്യ​യും തൊ​ട്ടു​മു​ന്നി​ലു​ള്ള മ​റ്റൊ​രു കാ​റി​ലാ​യി​രു​ന്നു സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. താ​ര​ത്തി​ന്‍റെ കാ​റി​ലും ചെ​റി​യ രീ​തി​യി​ൽ ഉ​ര​സ​ലു​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​ര​നെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Movies

സം​സാ​രി​ക്കാ​ൻ വാ​ക്കു​ക​ൾ കി​ട്ടു​ന്നി​ല്ല, ഒ​രാ​ഴ്ച മു​ൻ​പും ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നു; അ​സ്രാ​നി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​ക്ഷ​യ് കു​മാ​ർ

അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് താ​രം ഗോ​വ​ർ​ധ​ൻ അ​സ്രാ​നി​യെ അ​നു​സ്മ​രി​ച്ച് ന​ട​ൻ അ​ക്ഷ​യ് കു​മാ​ർ. അ​സ്രാ​നി മ​രി​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പ് പോ​ലും ത​ന്‍റെ വ​രാ​നി​രി​ക്കു​ന്ന ചി​ത്ര​മാ​യ ‘ഹൈ​വാ​ന്‍റെ’ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും ദുഃ​ഖം കാ​ര​ണം ത​നി​ക്ക് സം​സാ​രി​ക്കാ​ൻ വാ​ക്കു​ക​ൾ കി​ട്ടു​ന്നി​ല്ലെ​ന്നും അ​ക്ഷ​യ് കു​മാ​ർ പ​റ​ഞ്ഞു.

""അ​സ്രാ​നി ജി​യു​ടെ വി​യോ​ഗ​ത്തി​ൽ എ​നി​ക്ക് വാ​ക്കു​ക​ളി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കാ​നാ​കാ​ത്ത​ത്ര ദുഃ​ഖ​മു​ണ്ട്. ഒ​രാ​ഴ്ച മു​മ്പ് 'ഹൈ​വാ​ന്‍റെ' സെ​റ്റി​ൽ വെ​ച്ച് ഞ​ങ്ങ​ൾ ഊ​ഷ്മ​ള​മാ​യ സ്നേ​ഹ​ത്തോ​ടെ കെ​ട്ടി​പ്പി​ടി​ച്ച​തേ​യു​ള്ളൂ, വ​ള​രെ ന​ല്ല മ​നു​ഷ്യ​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​റ്റ​വും മി​ക​ച്ച കോ​മ​ഡി ടൈ​മിം​ഗ് ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. എ​ന്‍റെ സി​നി​മ​ക​ളാ​യ ഹേ​രാ ഫേ​രി മു​ത​ൽ ഭാ​ഗം ഭാ​ഗ്, ദേ ​ദ​നാ ദാ​ൻ, വെ​ൽ​ക്കം പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ഭൂ​ത് ബം​ഗ്ലാ, ഹൈ​വാ​ൻ വ​രെ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് പ​ല​തും പ​ഠി​ക്കാ​നും എ​നി​ക്ക് സാ​ധി​ച്ചു. ന​മ്മു​ടെ ഇ​ൻ​ഡ​സ്ട്രി​ക്ക് ഇ​തൊ​രു വ​ലി​യ ന​ഷ്ട​മാ​ണ്.

ഞ​ങ്ങ​ൾ​ക്ക് ചി​രി​ക്കാ​ൻ ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​തി​ന് അ​സ്രാ​ണി സാ​ർ, ദൈ​വം നി​ങ്ങ​ളെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ. ഓം ​ശാ​ന്തി''. അ​സ്രാ​നി​യോ​ടൊ​പ്പം ഒ​രു സ്കൂ​ട്ട​റി​ൽ ഇ​രി​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് അ​ക്ഷ​യ് കു​മാ​ർ കു​റി​ച്ചു.

ഹേ​രാ ഫേ​രി, ഭൂ​ൽ ഭു​ല​യ്യ, ഖ​ട്ടാ മീ​ഠാ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സി​നി​മ​ക​ളി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ്രി​യ​ദ​ര്‍​ശ​നാ​ണ് ഹൈ​വാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ദീ​ർ​ഘ​നാ​ള​ത്തെ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച ഗോ​വ​ർ​ധ​ൻ അ​സ്രാ​ണി അ​ന്ത​രി​ച്ച​ത്. മും​ബൈ​യി​ലെ സാ​ന്താ​ക്രൂ​സ് ശ്മ​ശാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ന്ന​ത്.

ജു​ഹു​വി​ലെ ആ​രോ​ഗ്യ​നി​ധി ഹോ​സ്പി​റ്റ​ലി​ൽ വ​ച്ച് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് അ​സ്രാ​ണി അ​ന്ത​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ​ർ ബാ​ബൂ​ഭാ​യ് തീ​ബ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ മ​ഞ്ജു അ​സ്രാ​ണി. അ​സ്രാ​ണി​ക്കും ഭാ​ര്യ​യ്ക്കും മ​ക്ക​ളി​ല്ല.

Movies

വീ​ഡി​യോ ഗെ​യി​മി​നി​ടെ ന​ഗ്ന​ചി​ത്രം ആ​വ​ശ്യ​പ്പെ​ട്ടു; മ​ക​ൾ നേ​രി​ട്ട ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച് അ​ക്ഷ​യ്കു​മാ​ർ

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഭീ​ക​ര​ത​യെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ർ. സ്വ​ന്തം മ​ക​ൾ​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ക്ഷ​യ് കു​മാ​ർ സൈ​ബ​ർ സു​ര​ക്ഷ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഓ​ർ​മ​പ്പെ​ടു​ത്തി​യ​ത്.

വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​നി​ടെ ഓ​ൺ​ലൈ​നി​ൽ പാ​ർ​ട്ണ​റാ​യി ക​ളി​ക്കു​ന്ന അ​പ​രി​ചി​ത​നാ​യ വ്യ​ക്തി മ​ക​ളോ​ട് താ​ങ്ക​ൾ ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്ന് ചോ​ദി​ച്ചു​വെ​ന്നും പെ​ണ്ണാ​ണ് എ​ന്ന് മ​റു​പ​ടി ന​ൽ​കി​യ​പ്പോ​ൾ ഉ​ട​ൻ ത​ന്നെ അ​യാ​ൾ ന​ഗ്ന​ചി​ത്രം അ​യ​ച്ചു കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​ക്ഷ​യ്കു​മാ​ർ പ​റ​യു​ന്നു.

അ​ക്ഷ​യ് കു​മാ​റി​ന്‍റെ വാ​ക്കു​ക​ൾ

മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് എ​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ഒ​രു ചെ​റി​യ സം​ഭ​വം ഞാ​ൻ നി​ങ്ങ​ളോ​ട് പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്‍റെ മ​ക​ൾ ഒ​രു വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ക​യാ​യി​രു​ന്നു, ചി​ല വീ​ഡി​യോ ഗെ​യി​മു​ക​ൾ മ​റ്റൊ​രാ​ളു​മാ​യി ചേ​ർ​ന്ന് ക​ളി​ക്കാ​ൻ സാ​ധി​ക്കും.

നി​ങ്ങ​ൾ ഒ​രു അ​പ​രി​ചി​ത​നു​മാ​യി​ട്ടാ​ണ് ക​ളി​ക്കു​ന്ന​ത്. നി​ങ്ങ​ൾ ക​ളി​ക്കു​മ്പോ​ൾ, ചി​ല​പ്പോ​ൾ അ​പ്പു​റ​ത്തു​നി​ന്ന് ഒ​രു സ​ന്ദേ​ശം വ​രും. മ​ക​ൾ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഒ​രു മെ​സേ​ജ് വ​ന്നു, നി​ങ്ങ​ൾ ആ​ണാ​ണോ പെ​ണ്ണാ​ണോ? എ​ന്നാ​യി​രു​ന്നു അ​ത്. അ​വ​ൾ പെ​ണ്ണ് എ​ന്ന് മ​റു​പ​ടി ന​ൽ​കി.

തു​ട​ർ​ന്ന് അ​യാ​ൾ ഇ​ങ്ങ​നെ ഒ​രു സ​ന്ദേ​ശം അ​യ​ച്ചു, നി​ങ്ങ​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു ത​രാ​മോ? എ​ന്ന്. എ​ന്‍റെ മ​ക​ളാ​യി​രു​ന്നു അ​ത്. അ​വ​ൾ ഉ​ട​ൻ ത​ന്നെ എ​ല്ലാം സ്വി​ച്ച് ഓ​ഫ് ചെ​യ്ത് എ​ന്‍റെ ഭാ​ര്യ​യോ​ട് ചെ​ന്ന് കാ​ര്യം പ​റ​ഞ്ഞു.’’

ഇ​ങ്ങ​നെ​യാ​ണ് കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്. ഇ​തും സൈ​ബ​ർ ക്രൈ​മി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ്. മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ത്ത്, ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ആ​ഴ്ച​യി​ൽ ഒ​രു സൈ​ബ​ർ പീ​രി​യ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്ന് ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്.

അ​വി​ടെ കു​ട്ടി​ക​ളോ​ട് ഇ​തി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്ക​ണം. ഈ ​കു​റ്റ​കൃ​ത്യം തെ​രു​വു​ക​ളി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കാ​ൾ വ​ലു​താ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് നി​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഈ ​കു​റ്റ​കൃ​ത്യം ത​ട​യേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്,’’. അ​ക്ഷ​യ് കു​മാ​ർ പ​റ​ഞ്ഞു.


Latest News

Corehub Up