അക്ഷയ്കുമാറും പ്രിയദർശനും പതിനാല് വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ഭൂത് ബംഗ്ലായുടെ ട്രെയിലർ എത്തി. ഹൊറർ കോമഡി ഗണത്തിൽപെടുന്നതാണ് ഈ ചിത്രം.
ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ ഖാട്ടാ മീട്ടയാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം.
2021ൽ റിലീസ് ചെയ്ത ഹങ്കാമ 2വിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിച്ച ഭൂല്‍ ഭുലയ്യ ചിത്രീകരിച്ച അതേ ലൊക്കേഷനിലാണ് പുതിയ ചിത്രമായ ഭൂത് ബംഗ്ലയും ചിത്രീകരിച്ചിരിക്കുന്നത്. ജയ്പൂരിലെ ചോമു പാലസ് ആണ് പ്രസ്തുത ലൊക്കേഷന്‍.
ജയ്പൂര്‍ കൂടാതെ മുംബൈയും ലണ്ടനും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഇത്.
Tags : Bhooth Bangla Akshay Kumar Tabu Priyadarshan