x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ ബാ​ല​നും അ​ക്ഷ​യ് കു​മാ​റും മ​റ​യൂ​രി​ൽ


Published: April 24, 2026 09:41 AM IST | Updated: April 24, 2026 09:41 AM IST

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​ക്ഷ​യ് കു​മാ​റും വി​ദ്യാ ബാ​ല​നും മ​റ​യൂ​രി​ൽ. പു​തി​യ ചി​ത്ര​മാ​യി രാം ​ഔ​ർ ശ്യാം ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യാ​ണ് ഇ​വ​ർ മ​റ​യൂ​രെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്ക് മ​റ​യൂ​ർ സ​ഹാ​യ​ഗി​രി ജ​യ് മാ​താ പ​ബ്ലി​ക് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങി​യ ഇ​വ​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ സ്വീ​ക​രി​ച്ച​ത്.

ശ്രീ ​വെ​ങ്ക​ടേ​ശ്വ​ര ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​നീ​സ് ബ​സ്മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ മ​റ​യൂ​ർ ലൊ​ക്കേ​ഷ​നി​ലാ​ണ് നാ​ലു​ദി​വ​സ​ത്തെ ആ​ദ്യ ഷെ​ഡ്യൂ​ൾ.

കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​യ​സ് ന​ഗ​ർ-​ആ​ന​ക്കോ​ട്ട​പാ​റ, പ​യ​സ് ന​ഗ​ർ ച​ർ​ച്ച്, മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മേ​ലാ​ടി പെ​ട്രോ​ൾ പ​മ്പ്, മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ടു​കു​മു​ടി ടീ ​ഷോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബാ​ക്കി ചി​ത്രീ​ക​ര​ണം.

കേ​ര​ള​ത്തി​ൽ മൊ​ത്തം ഷെ​ഡ്യൂ​ൾ 15 ദി​വ​സ​മാ​ണ്. മ​റ​യൂ​രി​ന് പു​റ​മെ മൂ​ന്നാ​ർ-​ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ലും വാ​ഗ​മ​ണ്ണി​ലും ഷൂ​ട്ടിംഗ് ന​ട​ക്കു​മെ​ന്നാ​ണ് വി​വ​രം.

 

 

 

 

Tags : Vidya Balan Akshay Kumar Marayur

Recent News

Corehub Up