Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ambulances

Thiruvananthapuram

നിരത്തിലിറങ്ങാനാകാതെ ആം​ബു​ല​ൻ​സുകൾ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ ചു​വ​പ്പ് നാ​ട​യി​ൽ കു​ടു​ങ്ങി ജീ​വ​ൻ ര​ക്ഷാ ആം​ബു​ല​ൻ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​കാ​തെ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യാ​ണ് ആം​ബു​ല​ൻ​സി​നെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​തെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ൽ കൂ​ട്ടി​യി​രി​ക്കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ തൂ​രു​ന്പെ​ടു​ത്തു ന​ശി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ സ​ർ​വീ​സ് ന​ട​ത്തു​ന്ന കാ​ല​പ്പ​ഴ​ക്കം ചെ​ന്ന 108 ആം​ബു​ലൻ​സു​ക​ൾ​ക്ക് പ​ക​ര​മാ​യി സ​ർ​ക്കാ​ർ പു​തു​താ​യി വാ​ങ്ങി​യ 300 ൽ​പ​രം ആം​ബു​ല​ൻ​സു​ക​ളാ​ണ് ചു​വ​പ്പ് നാ​ട​യി​ൽ കു​രു​ങ്ങിയത്. പു​ല​യ​നാ​ർ​കോ​ട്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​വി​ധ ഓ​ഫീ​സു​ക​ളി​ലു​മാ​ണ് പു​തു​താ​യി വാ​ങ്ങി​യ ആം​ബു​ല​ൻ​സു​ക​ൾ വെ​യി​ലും മ​ഴ​യു​മേ​റ്റ് തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ത്ത​താ​ണ് ആം​ബു​ലൻ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന് കാ​ര​ണം.

2025 ലാ​ണ് പു​തി​യ ആം​ബു​ലൻ​സു​ക​ൾ വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ ടെ​ൻഡർ വി​ളി​ച്ച​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ക്ക​ഴി​ഞ്ഞ ജൂ​ലാ​യി​ൽ സ​ർ​ക്കാ​ർ ആം​ബു​ല​ൻ​സു​ക​ൾ വാ​ങ്ങി​യെ​ങ്കി​ലും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാക്കിയില്ല. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി​യു​ള്ള​താ​ണ് ഇ​പ്പോ​ൾ വാ​ങ്ങി​യി​ട്ടു​ള്ള ജീ​വ​ൻ​ര​ക്ഷാ ആം​ബു​ലൻ​സു​ക​ൾ. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പി​ടി​പ്പു​കേ​ട് കാ​ര​ണ​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പ​ല ആം​ബു​ല​ൻ​സു​ക​ളും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ക​രാ​റു​ക​ൾ സം​ഭ​വി​ക്കാ​റു​ണ്ടെ​ന്നും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

Latest News

Corehub Up