തുരുന്പെടുത്ത് നശിക്കുന്ന ആംബുലന്‍സ്.
കൊട്ടിയം: മയ്യനാട് സി. കേശവന് മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവറില്ലാത്തതിനാല്‍ ഓടാതെ തുരുമ്പെടുത്തു നശിക്കുന്നു. മുന്‍ എംഎല്‍എ എം.നൗഷാദിന്റെ 2020-21 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് ആംബുലന്‍സ് വാങ്ങിനല്‍കിയെങ്കിലും ഡ്രൈവറെ നിയമിക്കുന്നതിന് നടപടികളുണ്ടായില്ല.
ആശുപത്രിയുടെ ഭരണച്ചുമതലയുള്ള മുഖത്തല ബ്ലോക്ക് പഞ്ചായത്തിനോ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കോ ഡ്രൈവറെ നിയമിക്കാന്‍ കഴിഞ്ഞില്ല. ആംബുലന്‍സാണ് ആശുപത്രിക്കു മുമ്പില്‍ കാഴ്ചവസ്തുവായി കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട ഹെല്‍ത്ത് ഗ്രാൻഡ് സമയത്തിനു ലഭിക്കാത്തതു കാരണം ഡ്രൈവര്‍ക്ക് ശമ്പളം നല്കാനാവുന്നില്ല. കൂടാതെ ഗ്രാൻഡ് ലഭിക്കാത്തതു മൂലം ആശുപത്രിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.
തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ സ്മാരകം കൂടിയായ ആശുപത്രിയില്‍, മുമ്പ് കിടത്തിച്ചികിത്സയും പ്രസവ ചികിത്സാ സൗകര്യവും ഉള്‍പ്പെടെ ഉണ്ടായിരുന്നെങ്കിലും അധികൃതരുടെ കനത്ത അനാസ്ഥ കാരണം കുടുംബാരോഗ്യകേന്ദ്രമായി തരംതാഴുകയായിരുന്നു.
50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണിയില്ലാതെ തകര്‍ന്നുവീഴാറായ നിലയിലാണ്. വിഷ്ണു മോഹന്‍ എംഎല്‍എയുടെ ഇടപെടലില്‍ ആശുപത്രി വികസനം ബജറ്റില്‍ ഇടംപിടിച്ചെങ്കിലും നടപടികളൊന്നു മായിട്ടില്ല.
Tags : Ambulances Nattuvishesham DistrictNews