x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​ന്‍​ടി വി​ദ​ഗ്ധ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 19, 2026 05:05 AM IST | Updated: September 19, 2026 05:05 AM IST

ക​ണ്ണൂ​ർ നാ​യ​നാ​ര്‍ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന ഇ​എ​ന്‍​ടി വി​ദ​ഗ്ധ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഓ​ട്ടോ​ലാ​റിംഗോള​ജി​സ്റ്റ്‌​സ് ഓ​ഫ് ഇ​ന്ത്യ നി​യു​ക്ത ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്

ക​ണ്ണൂ​ര്‍: ഇ​എ​ന്‍​ടി വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഓ​ട്ടോ​ലാ​റിംഗോള​ജി​സ്റ്റ്‌​സ് ഓ​ഫ് ഇ​ന്ത്യ(​എ​ഒ​ഐ)​യു​ടെ ത്രി​ദി​ന സം​സ്ഥാ​ന സ​മ്മേ​ള​നം ക​ണ്ണൂ​ർ നാ​യ​നാ​ർ അ​ക്കാ​ദ​മി​യി​ൽ ആ​രം​ഭി​ച്ചു. എ​ഒ​ഐ നി​യു​ക്ത ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഒ​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം സു​രേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ഒ​ഐ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ന്നു. എ​ഒ​ഐ യു​ടെ പു​തി​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ഡോ. ​പി.​കെ. പ്രി​യ​ദ​ര്‍​ശ​ന്‍ ചു​മ​ത​ല​യേ​റ്റു. ച​ട​ങ്ങി​ൽ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ദി​വ​സം ശ​സ്ത്ര​ക്രി​യ​ക​ളു​ടെ ത​ത്സ​മ​യ പ്ര​ദ​ര്‍​ശ​നം ന​ട​ന്നു.

ഇ​എ​ന്‍​ടി വി​ദ​ഗ്ധ​രാ​യ ഡോ. ​പി.കെ. ​ഷ​റ​ഫു​ദ്ദീ​ന്‍, ഡോ. ​ജ​യ​കു​മാ​ര്‍ ആ​ര്‍. മേ​നോ​ന്‍, ഡോ. ​വി​വേ​ക് ശ​ശീ​ന്ദ്ര​ന്‍, ഡോ.​ രാ​മ​കൃ​ഷ്ണ​ന്‍ വെ​ങ്കി​ലോ​ട്ട്, ഡോ. ​സ​ന്ദേ​ശ് പ്രി​യ​ദ​ര്‍​ശ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​തി​സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് പ്ര​തി​നി​ധി​ക​ള്‍ ത​ത്സ​മ​യം ക​ണ്ടു മ​ന​സി​ലാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള എ​ട്ടു പേ​ർ​ക്കാ​ണ് ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യ​ത്. സ​മ്മേ​ള​നം നാ​ളെ സ​മാ​പി​ക്കും.

ക​ണ്ണൂ​ര്‍ റേ​ഡി​യ​ന്‍റ് ഇ​എ​ന്‍​ടി ഹോ​സ്പി​റ്റ​ലി​ല്‍ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​ക​ൾ ത​ത്സ​മ​യം സ​മ്മേ​ള​ന​ഹാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ഒ​ഐ ക​ണ്ണൂ​ര്‍ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​ദേ​ശ​ത്തു നി​ന്ന​ട​ക്ക​മു​ള്ള 600 ഡോ​ക്ട​ര്‍​മാ​രും രാ​ജ്യ​ത്തെ വി​വി​ധ മെ​ഡി​ക്ക​ല്‍ കോ​ജു​ക​ളി​ല്‍ നി​ന്നു​മാ​യി മു​ന്നോ​റോ​ളം പി​ജി വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up