ഏരുവേശി ഗ്രാമപഞ്ചായത്തിലെ ബീക്കൺ ടൗണായി പ്രഖ്യാപിച്ച ചെമ്പേരിയിൽ സംഘടിപ്പിച്ച മെഗാ ക്ലീനിംഗ് പ്രോഗ്രാം ഉദ്ഘാടന ചടങ്ങിൽനിന്ന്.
ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്തിലെ ബീക്കൺ ടൗണായി പ്രഖ്യാപിച്ച ചെമ്പേരിയിൽ മെഗാ ക്ലീനിംഗ് സംഘടിപ്പിച്ചു. നിർമല ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളിലെ വിദ്യാർഥികൾ, പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങൾ, ജനപ്രധിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ക്ലീനിംഗ് പ്രോഗ്രാം പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്താൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ, സ്ഥിരം സമിതി അധ്യക്ഷരായ മേരി ഫ്രാൻസിസ്, എൻ.കെ. ശ്രീനാഥ്, വാർഡ് മെംബർമാരായ കെ.ഒ. ജനാർദനൻ, ത്രേസ്യാ അഗസ്റ്റിൻ, സാലി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
Tags : NattuVishesham.DistricteNews