x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 19, 2026 05:56 AM IST | Updated: September 19, 2026 05:56 AM IST

ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​ല​വി​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​

പെ​രു​മ്പ​ട​വ്: അ​ധി​കൃ​ത​രെ വെ​ല്ലു​വി​ളി​ച്ച് ത​ല​വി​ൽ പ്ര​ദേ​ശ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

പ്ര​ദേ​ശ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചു ക്വാ​റി​ക​ളി​ൽ ഒ​ന്നി​നു പോ​ലും യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ലൈ​സ​ൻ​സും ല​ഭി​ച്ചി​ട്ടി​ല്ലെന്നും നി​ര​ന്ത​ര​മാ​യ ഖ​ന​നം മൂ​ലം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​ന്നി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി അ‌​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.

ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ജി ആ​നി​ത്തോ​ട്ടം, ബി​ന്യ സ​നീ​ഷ്, എം.​പി. ഗോ​പി, കെ.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, പി.​വി. രാ​മ​ച​ന്ദ്ര​ൻ, ടോ​മി മൈ​ക്കി​ൾ, ല​ക്ഷ്മ​ണ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up