x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​സ​ല​ഹ​രി: ആ​ശ​ങ്ക​യി​ൽ ര​ക്ഷി​താ​ക്ക​ള്‍

വെബ് ഡെസ്ക്
Published: September 19, 2026 04:59 AM IST | Updated: September 19, 2026 04:59 AM IST

പ്രതീകാത്മക ചിത്രം

കാ​വ​ലാ​ളാ​കേ​ണ്ട​വ​ര്‍ കെ​ണിയാളുകളോ..?

മ​ല​പ്പു​റം: സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും ല​ഹ​രി​മു​ക്ത​മാ​ക്കാ​ന്‍ എ​ക്‌​സൈ​സും പൊ​ലി​സും പ്ര​ചാ​ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​ന്‍ ത​ന്നെ രാ​സ​ല​ഹ​രി​യു​മാ​യി പി​ടി​യി​ലാ​യ​തോ​ടെ ആ​ശ​ങ്ക​യി​ലാ​യി ര​ക്ഷി​താ​ക്ക​ള്‍. പൊ​തു​സ​മൂ​ഹ​ത്തി​ല്‍ വ​ന്‍ ഞെ​ട്ട​ലും പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​ക്കി​യ സം​ഭ​വം, കു​ട്ടി​ക​ളെ വി​ശ്വ​സി​ച്ച് പ​ഠി​ക്കാ​ന്‍ അ​യ​യ്ക്കു​ന്ന ര​ക്ഷി​താ​ക്കളുടെ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്.

വി​ദ്യാ​ര്‍​ഥി​ക​ളെ ഉ​ന്ന​ത മൂ​ല്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കേ​ണ്ട അ​ധ്യാ​പ​ക​രി​ല്‍നി​ന്ന് ത​ന്നെ ഇ​ത്ത​ര​മൊ​രു വീ​ഴ്ച​യു​ണ്ടാ​കു​ന്ന​ത് കാ​മ്പ​സു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തെ​യും ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളു​ടെ വി​ശ്വാ​സ്യ​ത​യെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണെ​ന്ന് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ത​ന്നെ പ​റ​യു​ന്നു.

കൊ​ണ്ടോ​ട്ടി​യി​ലെ പ്ര​മു​ഖ കോ​ള​ജി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി ഈ ​കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​നാ​ണ്. കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ത​ന്നെ ഈ ​അ​ധ്യാ​പ​ക​ന്‍ രാ​സ​ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ക്കി​യി​ട്ടു​ണ്ടോ എ​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പൊ​ലി​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. എ​ന്നാ​ല്‍ കേ​സി​ന്‍റെ കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പൊ​ലി​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു​ന​ല്‍​കു​ന്ന വ​ലി​യൊ​രു ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രു​ടെ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കു​ന്ന​ത് ഗൗ​ര​വ​മേ​റി​യ പ്ര​ശ്‌​ന​മാ​ണ്.​

യു​വാ​ക്ക​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും വേ​ഗ​ത്തി​ല്‍ കീ​ഴ്‌​പ്പെ​ടു​ത്തു​ന്ന എം​ഡി​എം​എ പോ​ലെ​യു​ള്ള വീ​ര്യ​മേ​റി​യ രാ​സ​ല​ഹ​രി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത് കാ​മ്പ​സു​ക​ളി​ലേ​ക്ക് ല​ഹ​രി എ​ത്താ​ന്‍ എ​ളു​പ്പ​ത്തി​ല്‍ വ​ഴി​യൊ​രു​ക്കും.

ക്ലാ​സ് മു​റി​ക​ളി​ല്‍ ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മ്പോ​ള്‍ ത​ന്നെ മ​റു​വ​ശ​ത്ത് ല​ഹ​രി വി​പ​ണ​ന​ത്തി​​ന്‍റെ ഇ​ര​ക​ളോ കാ​രി​യ​ര്‍​മാ​രോ ആ​യി വി​ദ്യാ​ര്‍​ഥി​ക​ളെ മാ​റ്റാ​ന്‍ ഇ​ത്ത​രം അ​ധ്യാ​പ​ക​ര്‍ ഇ​ട​യാ​ക്കു​ന്നു എ​ന്ന​ത് അ​തീ​വ ഗൗ​ര​വ​ത​ര​മാ​ണ്. കാ​മ്പ​സു​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​വും വി​ല്‍​പ​ന​യും ത​ട​യാ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പൊ​ലി​സി​​ന്‍റെ​യും എ​ക്‌​സൈ​സി​​ന്‍റെ​യും നി​രീ​ക്ഷ​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

അ​തോ​ടൊ​പ്പം, ല​ഹ​രിക്കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​ര്‍​വീ​സ്-​നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.

Tags : District News Nattuvishesham Synthetic Drugs Parents Concerned

Recent News

Corehub Up