സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം കണ്ണൂർ വാരിയേഴ്സ് എഫ്സി ടീം ക്യാപ്റ്റൻ ഏണസ്റ്റീൻ ലവ്സാംബ കണ്ണൂർ മേയർ പി. ഇന്ദിര
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിൽ കണ്ണൂര്‍ ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചു. കണ്ണൂർ വാരിയേഴ്സ് എഫ്സി ടീം ക്യാപ്റ്റൻ ഏണസ്റ്റീൻ ലവ്സാംബ കണ്ണൂർ മേയർ പി. ഇന്ദിരയ്ക്ക് ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ടിക്കറ്റുകളുടെ വിൽപനയാണ് ആരംഭിച്ചത്.
ഓഫ്ലൈന് ടിക്കറ്റുകളുടെ വില്പന 23 ന് സ്റ്റേഡിയത്തില്‍ ആരംഭിക്കും. 199 രൂപ മുതല്‍ 1999 രൂപ വരെയാണ് ടിക്കറ്റുകളുടെ നിരക്ക്. 199 രൂപയ്ക്ക് ജനറല്‍ സൗത്ത് ഗാലറി, ബഫ് ഗ്യാലറി എന്നിവയിൽ ഇരുന്ന് കളി കാണാം. പ്രീമിയം ബോക്സ് ടിക്കറ്റിന് 499 രൂപയാണ് വില. 499 രൂപയുടെ ഫാമിലി ടിക്കറ്റും ലഭ്യമാണ്. ഡയറക്ടർ ബോക്സ് നിരക്ക് 1999 രൂപയാണ്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ വാരിയേഴ്സിന്റെ അഞ്ച് ഹോം മത്സരങ്ങളുടെയും ടിക്കറ്റുകള്‍ www.kannur warriors fc.com എന്ന വെബ് സൈറ്റിലും www.skillboxes. com വെബ് സൈറ്റിലും ആപ്ലിക്കേഷനിലും ലഭ്യമാണ്.
Tags : NattuVishesham.DistricteNews