Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Angadipuram

Malappuram

അ​ങ്ങാ​ടി​പ്പു​റം ഗാ​ന്ധി​ന​ഗ​റി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം

അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഐ​എ​ച്ച്ആ​ർ​ഡി സ്കൂ​ൾ, മൗ​ലാ​ന ന​ഴ്സിം​ഗ് കോ​ള​ജ് എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി. 40 ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഈ ​ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളെ ഭ​യ​ന്ന് ആ​ളു​ക​ൾ​ക്ക് റോ​ഡി​ലി​റ​ങ്ങി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.


ഐ​എ​ച്ച്ആ​ർ​ഡി സ്കൂ​ളി​ലേ​ക്കും മൗ​ലാ​ന ന​ഴ്സിം​ഗ് കോ​ള​ജി​ലേ​ക്കും പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ട്ട​ടു​ത്തു​ള്ള ജു​മാ മ​സ്ജി​ദി​ലേ​ക്ക് പോ​കു​ന്ന​വ​ർ, കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ തു​ട​ങ്ങി എ​ല്ലാ​വ​രും തെ​രു​വ​നാ​യ ശ​ല്യ​ത്താ​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സ്ഥ​ല​ത്തെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഒ​ട്ടേ​റെ പ​രാ​തി​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. കോ​ട​തി​യു​ടെ നി​ർ​ദേ​ശം ഉ​ണ്ടാ​യി​ട്ടും തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ൻ സം​വി​ധാ​നം ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

Latest News

Corehub Up