x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ങാ​ടി​പ്പു​റ​ത്ത് യു​ഡി​എ​ഫ് വി​ക​സ​ന സ​ന്ദേ​ശ യാ​ത്ര തു​ട​ങ്ങി


Published: November 6, 2025 05:49 AM IST | Updated: November 6, 2025 05:49 AM IST

യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന​യാ​ത്ര തി​രൂ​ർ​ക്കാ​ട്ട് മു​സ്ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ങ്ങാ​ടി​പ്പു​റം : അ​ങ്ങാ​ടി​പ്പു​റ​ത്ത് മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന യു​ഡി​എ​ഫ് വി​ക​സ​ന സ​ന്ദേ​ശയാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി. 48 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് യാ​ത്ര പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. പി​ന്നി​ട്ട അ​ഞ്ചു​വ​ർ​ഷം
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും എം​പി, എം​എ​ൽ​എ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ളും ന​ട​പ്പാ​ക്കി​യ വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ളും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ ദ്രോ​ഹ​ന​ട​പ​ടി​ക​ളും സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ളു​ടെ മു​ന്പാ​കെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ക​ട​ന പ​ത്രി​ക​യി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കും.

തി​രൂ​ർ​ക്കാ​ട്ട് മു​സ്ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ അ​റ​ക്ക​ൽ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​റ​മ്മ​ൽ അ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലും തു​ട​ർ​ന്നു​ള്ള സ്വീ​ക​ര​ണ​ങ്ങ​ളി​ലും എം. ​മൊ​യ്തു,

പി. ​രാ​ധാ​കൃ​ഷ്ണ​ൻ, കു​ന്ന​ത്തു മു​ഹ​മ്മ​ദ്, അ​ഡ്വ. അ​ജി​ത്, കെ.​എ​സ്. അ​നീ​ഷ്, അ​മീ​ർ പാ​താ​രി, ഷ​ഹ​ർ​ബാ​ൻ, അ​ബു​താ​ഹി​ർ ത​ങ്ങ​ൾ, സൈ​ത​ല​വി അ​രി​പ്ര, സ​മ​ദ് ത​വ​ളേ​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ള​ത്തി​ൽ ഹാ​രി​സ് (ക്യാ​പ്റ്റ​ൻ), കെ.​ടി. ജ​ബ്ബാ​ർ(​വൈ​സ് ക്യാ​പ്റ്റ​ൻ), ഷ​ബീ​ർ ക​റു​മു​ക്കി​ൽ (കോ ​ഓ​ർ​ഡി​നേ​റ്റ​ർ)​എ​ന്നി​വ​രാ​ണ് ജാ​ഥ ന​യി​ക്കു​ന്ന​ത്.

 ക​രു​വാ​ര​കു​ണ്ടി​ൽ യു​ഡി​എ​ഫി​ൽ സീ​റ്റ് ധാ​ര​ണ

ക​രു​വാ​ര​കു​ണ്ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് ധാ​ര​ണ​യാ​യി. ആ​കെ​യു​ള്ള 24 വാ​ർ​ഡു​ക​ളി​ൽ 12 സീ​റ്റി​ൽ മു​സ്ലിം ലീ​ഗും 11 സീ​റ്റി​ൽ കോ​ണ്‍​ഗ്ര​സും ക​ക്ക​റ വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നു​മാ​ണ് മ​ൽ​സ​രി​ക്കു​ക. ഭ​ര​ണം ല​ഭി​ച്ചാ​ൽ ആ​ദ്യ​ത്തെ 39 മാ​സം ലീ​ഗി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും അ​വ​സാ​ന 21 മാ​സം കോ​ണ്‍​ഗ്ര​സി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കാ​നും ധാ​ര​ണ​യാ​യ​താ​യി യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

യു​ഡി​എ​ഫി​ന് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തു​ണ്ടാ​യ അ​ഭി​പ്രാ​യ ഭി​ന്ന​ത​യാ​ണ് ലീ​ഗും കോ​ണ്‍​ഗ്ര​സും പ​ര​സ്പ​രം മ​ൽ​സ​രി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​ണ്. അ​ഞ്ച് വ​ർ​ഷ​ത്തെ ഇ​ട​തി​ന്‍റെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ൽ ജ​നം പൊ​റു​തി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ്.

അ​തി​നാ​ൽ 24 വാ​ർ​ഡു​ക​ളും പി​ടി​ച്ചെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. ലീ​ഗ് എ​ന്നോ കോ​ണ്‍​ഗ്ര​സ് എ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് കാ​ലാ​വ​ധി​യി​ലും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ആ​കെ​യു​ള്ള 60 മാ​സ​ത്തി​ൽ ആ​ദ്യ​ത്തെ 39 മാ​സം ലീ​ഗി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും അ​വ​സാ​ന 21 മാ​സം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും വ​ഹി​ക്കും.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ എ​ൻ. ഉ​ണ്ണീ​ൻ​കു​ട്ടി, എം.​പി. വി​ജ​യ​കു​മാ​ർ, വി. ​ആ​ബി​ദ​ലി, എ​ൻ.​കെ.​അ​ബ്ദു റ​ഹി​മാ​ൻ, എം.​കെ. മു​ഹ​മ്മ​ദാ​ലി, എ.​കെ. ഹം​സ കു​ട്ടി, പി.​കെ. നാ​സ​ർ, ടി. ​ഇം​തി​യാ​സ് ബാ​ബു, പി.​എം. സ​ബാ​ദ്, ത​യ്യി​ൽ മ​ജീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യു​ഡി​എ​ഫ് സീ​റ്റ് ധാ​ര​ണ​യാ​യി

പെ​രി​ന്ത​ൽ​മ​ണ്ണ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ 37 വാ​ർ​ഡു​ക​ളി​ൽ മു​സ്ലിം ലീ​ഗ്, കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക​ൾ സീ​റ്റ് ധാ​ര​ണ​യി​ലെ​ത്തി.

20 വാ​ർ​ഡു​ക​ളി​ൽ മു​സ്ലീം ലീ​ഗും 17 വാ​ർ​ഡു​ക​ളി​ൽ കോ​ണ്‍​ഗ്ര​സും മ​ത്സ​രി​ക്കും. 30 വ​ർ​ഷ​ക്കാ​ല​ത്തെ ഇ​ട​തു​ഭ​ര​ണ​ത്തി​ൽ വി​ക​സ​നം മു​ര​ടി​ച്ച ന​ഗ​ര​സ​ഭ​യെ മി​ക​ച്ച രീ​തി​യി​ൽ നേ​ട്ട​ത്തി​ലെ​ത്തി​ക്കാ​ൻ ഐ​ക്യ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ യു​ഡി​എ​ഫ് ക​ർ​മ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. സ​മാ​ന മ​ന​സ്ക​രാ​യ സം​ഘ​ട​ന​ക​ളെ​യും വ്യ​ക്തി​ക​ളെ​യും രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി സ​ഹ​ക​രി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

സീ​റ്റ് ച​ർ​ച്ച​ക​ൾ​ക്ക് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ വി. ​ബാ​ബു​രാ​ജ്, ഉ​സ്മാ​ൻ താ​മ​ര​ത്ത്, എ.​കെ. നാ​സ​ർ, അ​ഡ്വ. എ​സ്. അ​ബ്ദു​സ​ലാം, അ​ഡ്വ. എ.​കെ. മു​സ്ത​ഫ, എം.​ബി. ഫ​സ​ൽ മു​ഹ​മ്മ​ദ്, പ​ച്ചീ​രി നാ​സ​ർ, നാ​ല​ക​ത്ത് ബ​ഷീ​ർ, എ. ​ആ​ന​ന്ദ​ൻ, ടി.​കെ. രാ​ജേ​ന്ദ്ര​ൻ, പി. ​ബ​ഷീ​ർ, അ​സീ​സ് കൊ​ള​ക്കാ​ട​ൻ, പ​ച്ചീ​രി ഫ​റൂ​ക്ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Angadipuram Local News Malappuram Nattuvishesham

Recent News

Corehub Up