x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ങാ​ടി​പ്പു​റ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യി യു​ഡി​എ​ഫ്


Published: November 3, 2025 05:34 AM IST | Updated: November 3, 2025 05:34 AM IST

അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്നും പ്ര​തി​പ​ക്ഷ​മാ​യ സി​പി​എ​മ്മി​ന്‍റെ ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ളോ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ത​ന്നെ യോ​ജി​പ്പി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ര​ണ്ട് സി​പി​എം മെം​ബ​ർ​മാ​രു​ടെ പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള രാ​ജി സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ൽ ബ​ഡ്സ് സ്കൂ​ൾ സ്ഥാ​പി​ക്കാ​ൻ 2015 മു​ത​ൽ 2020 വ​രെ ഭ​രി​ച്ച സി​പി​എം യാ​തൊ​ന്നും ചെ​യ്തി​ല്ലെ​ന്നും 2020 ൽ ​അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യാ​ണ് ബ​ഡ്സ് സ്കൂ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് രം​ഗ​ത്തു​വ​ന്ന​തെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ അ​തു മു​ട​ക്കാ​നും പ​ദ്ധ​തി ത​ട​സ​പ്പെ​ടു​ത്താ​നും സി​പി​എം ശ്ര​മി​ച്ചു. ബ​ഡ്സ് സ്കൂ​ൾ സ്ഥാ​പി​ത​മാ​കു​ന്ന പ​രി​യാ​പു​രം വാ​ർ​ഡി​ലെ പ​ഴ​യ സി​പി​എം അം​ഗ​മാ​യ അ​നി​ൽ പു​ലി​പ്ര ത​ന്നെ ഇ​ക്കാ​ര്യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​താ​യും ഇ​ത്ത​രം മോ​ശ​മാ​യ നി​ല​പാ​ടു​ക​ളോ​ട് യോ​ജി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​ദ്ദേ​ഹം 26 വ​ർ​ഷ​മാ​യി നി​ല​നി​ന്ന ആ ​പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​യ്ക്കു​ന്ന​തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​യെ​ത​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഉ​മ്മ​ർ അ​റ​ക്ക​ൽ, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, ഷ​ബീ​ർ ക​റു​മു​ക്കി​ൽ, കെ.​ടി. അ​ബ്ദു​ൾ ജ​ബ്ബാ​ർ, ക​ള​ത്തി​ൽ ഹാ​രി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യു​ഡി​എ​ഫ് വി​ക​സ​ന ജാ​ഥ നാ​ളെ തു​ട​ങ്ങും

അ​ങ്ങാ​ടി​പ്പു​റം : വി​വേ​ച​ന​മി​ല്ലാ​ത്ത വി​ക​സ​ന തു​ട​ർ​ച്ച​ക്ക് വീ​ണ്ടും യു​ഡി​എ​ഫ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി ന​ട​ത്തു​ന്ന വി​ക​സ​ന യാ​ത്ര​ക്ക് നാ​ളെ തു​ട​ക്ക​മാ​കും.
ഒ​ന്നാം ദി​വ​സ​മാ​യ നാ​ളെ തി​രൂ​ർ​ക്കാ​ട് ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച് തി​രൂ​ർ​ക്കാ​ട് സ്കൂ​ൾ പ​ടി​യി​ൽ സ​മാ​പി​ക്കും. ബു​ധ​നാ​ഴ്ച പു​ത്ത​ന​ങ്ങാ​ടി മൂ​ച്ചി​ക്ക​ലി​ൽ നി​ന്ന് ആ​രം​ഭി​ച്ച് പ​രി​യാ​പു​രം കു​രി​ശ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ക്കും. വ്യാ​ഴാ​ഴ്ച പൂ​പ്പ​ല​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് വ​ല​ന്പൂ​രി​ൽ സ​മാ​പി​ക്കും.

അ​ഞ്ച് വ​ർ​ഷ​ങ്ങ​ളി​ലെ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ക​സ​നം മു​ട​ക്കു​ന്ന​തി​ന് സി​പി​എം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജാ​ഥ​യി​ൽ വി​ശ​ദീ​ക​രി​ക്കും. ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്ക് വേ​ണ്ടി യു​ഡി​എ​ഫ് ത​യാ​റാ​ക്കു​ന്ന ജ​ന​കീ​യ പ്ര​ക​ട​ന പ​ത്രി​ക​യി​ലേ​ക്കു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ജാ​ഥ​യി​ലെ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​റ്റു​വാ​ങ്ങും. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ കെ.​ടി. ജ​ബ്ബാ​റും ക​ണ്‍​വീ​ന​ർ ക​ള​ത്തി​ൽ ഹാ​രി​സും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ലും ജാ​ഥ ന​യി​ക്കും. 48 കേ​ന്ദ്ര​ങ്ങ​ളി​ൽ ജാ​ഥ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും.

Tags : UDF Angadipuram Local News Nattuvishesham Malappuram

Recent News

Corehub Up