x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രു​ക്കിൽ കുരുങ്ങി അ​ങ്ങാ​ടി​പ്പു​റ​വും പെ​രി​ന്ത​ൽ​മ​ണ്ണ​യും

വെബ് ഡെസ്ക്
Published: August 18, 2026 10:48 PM IST | Updated: August 18, 2026 10:48 PM IST

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ണവി​പ​ണി ഉ​ണ​ർ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റ​ത്തും റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ലും പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ലും ഗ​താ​ഗ​തക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. രാ​വി​ലെ​യും, വൈ​കു​ന്നേ​ര​വു​മാ​ണ് ക​ന​ത്ത ഗ​താ​ഗ​തക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
രാ​വി​ലെ എ​ട്ടി​നു ശേ​ഷം തു​ട​ങ്ങു​ന്ന ഗ​താ​ഗ​തക്കു​രു​ക്ക് വൈ​കു​ന്നേ​ര​ങ്ങ​ളി​ലും കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ന്നു. തി​ര​ക്കേ​റി​യ ഓ​ഫീ​സ് സ്‌​കൂ​ൾ സ​മ​യ​ത്ത് രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​ണ് ഏ​റെ നേ​രം വാ​ഹ​ന​ങ്ങ​ൾ മു​ന്നോ​ട്ട് നീ​ങ്ങാ​നാ​വാ​തെ കു​ടു​ങ്ങി​ക്കി​ട​ക്കു​ക.

ഇ​തി​നും പു​റ​മേ റോ​ഡ​രു​കി​ൽ നി​ർ​ത്തി​യി​ടു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ഗ​താ​ഗ​തക്കു​രു​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും ഈ ​ഭാ​ഗ​ങ്ങ​ളി​ലെ ഷോ​പ്പു​ക​ളി​ലേ​ക്ക് വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​ഹ​ന പാ​ർ​ക്കി​ംഗും വ​ലി​യ പ്ര​ശ്‌​ന​മാ​കു​ന്നു​ണ്ട്.

അ​ങ്ങാ​ടി​പ്പു​റം ജ​ംഗ്ഷ​നി​ലേ​ക്ക് മ​ല​പ്പു​റം, വ​ളാ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് ഒ​രു​പോ​ലെ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള​ട​ക്കം എ​ത്തു​ന്ന​ത് വ​ൻ കു​രി​ക്കി​ന് നി​ത്യ​വും വ​ഴി​വയ്ക്കു​ന്നു. മ​ല​പ്പു​റം ഭാ​ഗ​ത്തുനി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ളാ​ഞ്ചേ​രി റോ​ഡി​ലേ​ക്കും തി​രി​ച്ചും വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞു വ​രു​ന്ന​താ​ണ് അ​ങ്ങാ​ടി​പ്പു​റം ജംഗ്ഷ​നി​ലെ കു​രു​ക്കി​ന് മു​ഖ്യ കാ​ര​ണം.

ഇ​ട​ത് സൈ​ഡ് ചേ​ർ​ന്ന് പോ​കാ​ൻ ജ​ംഗ്ഷ​നി​ൽ റോ​ഡി​ന് മ​തി​യാ​യ വീ​തി​യി​ല്ലാ​ത്ത​താ​ണ് മ​റ്റൊ​ര​പ്ര​ശ്നം. മ​ല​പ്പു​റം, വ​ളാ​ഞ്ചേ​രി റോ​ഡു​ക​ളി​ലേ​ക്ക് വ​ലി​യ വാ​ഹ​നം പ്ര​വേ​ശി​ക്കു​മ്പോ​ൾ, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും മു​ന്നോ​ട്ട് നീ​ങ്ങാ​നാ​വാ​തെ പ​ല​പ്പോ​ഴും ഇ​ട​യി​ൽ​പ്പെ​ട്ട് പോ​കാ​റു​ണ്ട്. പ​രി​യാ​പു​രം റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​തും, അ​വി​ടെനി​ന്ന് ഹൈ​വേ​യി​ലേ​ക്ക് നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തും ക്ഷേ​ത്ര ജ​ംഗ്ഷ​നി​ലെ കു​രു​ക്കി​നി​ട​യാ​ക്കു​ന്നു​ണ്ട്.

ഇ​തി​നി​ട​യി​ലൂ​ടെ​യാ​ണ് സ​മ​യ കൃ​ത്യ​ത പാ​ലി​ക്കാ​നും ട്രി​പ്പു​ക​ൾ മു​ട​ങ്ങാ​തി​രി​ക്കാ​നു​മാ​യി സ്വ​കാ​ര്യ ബ​സു​ക​ൾ എ​തി​ർ​ദി​ശ​യി​ലൂ​ടെ​യും മ​റ്റ് വാ​ഹ​ന​ങ്ങ​ളെ വെ​ട്ടി​ച്ചും ക​ട​ന്നു​വ​രു​ന്ന​തും വ​ൻ ഭീ​ക്ഷ​ണിയാ​കാ​റു​ണ്ട്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ഇ​തു​മൂ​ലം ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ ന​വീ​ക​ര​ണം വൈ​കു​ന്ന​ത് വാ​ഹ​ന കു​രു​ക്കു​ണ്ടാ​ക്കു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം കാ​ര്യ​മാ​യ പ്ര​വൃ​ത്തി​ക​ളൊ​ന്നും ന​ട​ക്കാ​ത്ത​തി​നാ​ൽ പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലാ​ണ് ത​ക​രാ​റു​ക​ൾ.

തു​ട​ർ​ച്ച​യാ​യ മ​ഴ​യും വെ​യി​ലും മേ​റ്റ് പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ പ​ല​യി​ട​ത്താ​യി ടാ​റി​ംഗി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ദി​നം​പ്ര​തി​ ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തുവ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. മി​ക്ക​പ്പോ​ഴും പാ​ല​ത്തി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ പാ​ല​ത്തി​ലെ റോ​ഡ് ത​ക​ർ​ച്ച യാ​ത്രാ​ദു​രി​തം ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ്.

മേ​ൽ​പ്പാ​ല​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി റീ-​ടാ​റി​ംഗ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
പെ​രി​ന്ത​ൽ​മ​ണ്ണ ആ​യി​ഷ കോ​പ്ല​ക്സ് ജ​ംഗ്ഷ​നി​ൽ ഇ​ട​ത് ഭാ​ഗം തി​രി​ഞ്ഞുപോ​കാ​നു​ള്ള സ്ഥ​ല​പ​രി​മി​തി​യാ​ണ് ഇ​വി​ട​ത്തെ വാ​ഹ​ന​ക്കു​രു​ക്കി​ന് മി​ക്ക​പ്പോ​ഴും കാ​ര​ണ മാ​കു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് തു​ട​ങ്ങു​ന്ന വാ​ഹ​നക്കുരു​ക്ക് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​രെ തു​ട​രാ​റു​ണ്ട്. ഇ​പ്പോ​ഴ​ത്തെ വാ​ഹ​നക്കു​ര​ക്ക് ഇ​ല്ലാ​താ​വാ​ൻ നി​ർ​ദ്ദി​ഷ്ട, ഒ​രാsംപാ​ലം-​മാ​ന​ത്ത് മം​ഗ​ലം, ഒ​രാsം പാ​ലം- വൈ​ലോ​ങ്ങ​ര ബൈ​പാ​സു​ക​ൾ യാ​ഥാ​ർ​ഥ്യമാ​യെ​ങ്കി​ൽ മാ​ത്ര​മേ ഇ​പ്പോ​ഴ​ത്തെ ഗ​താ​ഗ​തക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വൂ.

Tags : Local News Nattuvishesham Angadipuram Perinthalmanna

Recent News

Corehub Up