Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Authorities

Kottayam

കൺമുന്നിൽ അപകടം കണ്ടില്ലെന്ന് നടിച്ച് അധികൃതർ

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് : ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് മു​​ൻ​​വ​​ശ​​ത്ത് രൂ​​പ​​പ്പെ​​ട്ട വ​​ൻ​​ഗ​​ർ​​ത്ത​​ങ്ങ​​ൾ അ​​പ​​ക​​ട ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്നു. കോ​​ട്ട​​യം-​​ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് റോ​​ഡി​​നോ​​ട് ചേ​​ർ​​ന്നു​​ള്ള സ്റ്റാ​​ൻ​​ഡി​​ലേ​​ക്ക് സ്റ്റാ​​ൻ​​ഡി​​ൽ ബ​​സു​​ക​​ൾ പ്ര​​വേ​​ശി​​ക്കു​​ന്ന ഭാ​​ഗ​​ത്താ​​ണ് ഇ​​ന്‍റെ​ർ​ലോ​​ക്ക് ക​​ട്ട​​ക​​ൾ ത​​ക​​ർ​​ന്ന് വ​​ൻ കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഈ ​​കു​​ഴി​​ക​​ൾ സ്റ്റാ​​ൻ​​ഡി​​ലേ​​ക്ക് ക​​യ​​റു​​ന്ന ബ​​സു​​ക​​ൾ​​ക്ക് പു​​റ​​മേ പ്ര​​ധാ​​ന നി​​ര​​ത്തി​​ലൂ​​ടെ ക​​ട​​ന്നു പോ​​കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും വ​​ലി​​യ അ​​പ​​ക​​ട ഭീ​​ഷ​​ണി​​യാ​​ണ്. ബ​​സു​​ക​​ൾ വ​​രു​​ന്ന​​തും പോ​​കു​​ന്ന​​തും ഒ​​രു​​ഭാ​​ഗ​​ത്തു കൂ​​ടി​​യാ​​യ​​തി​​നാ​​ൽ ബ​​സു​​ക​​ൾ ക​​ട​​ന്നു വ​​രു​​മ്പോ​​ൾ സ്റ്റാ​​ൻ​​ഡി​​ലെ​​ത്തു​​ന്ന​​വ​​ർ ഓ​​ടി​​മാ​​റേ​​ണ്ട സ്ഥി​​തി​​യാ​​ണ്.

മ​​ഴ​​പെ​​യ്യു​​മ്പോ​​ൾ ഈ ​കു​​ഴി​​ക​​ളി​​ൽ ചെ​​ളി​​വെ​​ള്ളം നി​​റ​​യും. കു​​ഴി​​ക​​ളി​​ലൂ​​ടെ ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​​ക്ക് ക​​ട​​ക്കു​​മ്പോ​​ൾ ചെ​​ളി​​വെ​​ള്ളം തെ​​റി​​ച്ച് വ​​ഴി​​യാ​​ത്ര​​ക്കാ​​രു​​ടെ ദേ​​ഹ​​ത്ത് പ​​തി​​ക്കു​​ന്നു.​ കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക​​ട​​ക്കം സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന നി​​ര​​വ​​ധി ബ​​സു​​ക​​ളും ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വാ​​ഹ​​ന​​ങ്ങ​​ളും ക​​ട​​ന്നു​​പോ​​കു​​ന്ന തി​​ര​​ക്കേ​​റി​​യ സ്റ്റാ​​ൻ​​ഡി​​നു മു​​ൻ​​വ​​ശ​​മാ​​ണ് ഏ​​റെ നാ​​ളാ​​യി ത​​ക​​ർ​​ന്നു കി​​ട​​ക്കു​​ന്ന​​ത്.
ത​​ല​​യോ​​ല​​പ​​റ​​മ്പ് പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ന് ഏ​​താ​​നും മീ​​റ്റ​​റു​​ക​​ൾ​​ക്ക് മു​​ന്നി​​ലെ വ​​ൻ​​കു​​ഴി​​ക​​ൾ മൂ​​ടു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഏ​​റെ കാ​​ല​​മാ​​യി ഉ​​യ​​ർ​​ന്നി​​ട്ടും ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കൃ​​ത​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​രോ​​പ​​ണം.

ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് മു​​ൻ​​വ​​ശ​​ത്തെ കു​​ഴി​​ക​​ൾ മൂ​​ടി ഗ​​താ​​ഗ​​തം സു​​ര​​ക്ഷി​​ത​​മാ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

District News

കൂ​രാ​ച്ചു​ണ്ടി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അധികൃതർ

കൂ​രാ​ച്ചു​ണ്ട്: അ​ങ്ങാ​ടി​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​ർ, ബേ​ക്ക​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. പു​ക​വ​ലി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി.

കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ.​സി. അ​ര​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​എം. മ​നു, ചി​ത്ര​ലേ​ഖ, ബി. ​ബി​നി​ൽ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് പി.​കെ. ഷീ​ബ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​ടി​വെ​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്, ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ നി​ല​വി​ലി​ല്ലാ​ത്ത​വ​ർ​ക്കെ​തി​രേ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ അ​റി​യി​ച്ചു.

District News

ഭ​ര​ണാ​ധി​കാ​രി​ക​ൾ ഗ്രാ​മ​ങ്ങ​ളെ മ​റ​ക്ക​രു​ത്: ഡോ. ​സി​റി​യ​ക് തോ​മ​സ്

ഈ​രാ​റ്റു​പേ​ട്ട: ഇ​ന്ത്യ ക​ർ​ഷ​ക​രു​ടെ​യും ഗ്രാ​മീ​ണ​രു​ടേ​തു​മാ​ണെ​ന്ന ഗാ​ന്ധി​വ​ച​നം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​റ​ക്ക​രു​തെ​ന്ന് എം​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​റും പ്ര​മു​ഖ ഗാ​ന്ധി​യ​നു​മാ​യ ഡോ. ​സി​റി​യ​ക് തോ​മ​സ്. വ​ന്യ​ജീ​വി​ക​ൾ​ക്കു മാ​ത്ര​മ​ല്ല മ​നു​ഷ്യ​ർ​ക്കും ജീ​വി​ക്ക​ണം എ​ന്ന മു​ദ്ര​വാ​ക്യമു​യ​ർ​ത്തി വെ​ള്ള​രി​ക്കു​ണ്ടി​ലും ഈ​രാ​റ്റു​പേ​ട്ട​യി​ലും ആ​രം​ഭി​ച്ച ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ അ​ന്തി​മ സ​മ​ര​മാ​യി ക​ർ​ഷ​ക സ്വ​രാ​ജ് ചെയ​ർ​മാ​ൻ സ​ണ്ണി പൈ​ക​ട ആ​രം​ഭിച്ച അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.

തോ​മ​സു​കു​ട്ടി മു​തു​പു​ന്ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. വി.​പി. നാ​സ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും അ​ഡ്വ. ജോ​ൺ ജോ​സ​ഫ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ണ്ണി​ക്കു​ഞ്ഞ് വെ​ള്ളൂ​ക്കു​ന്നേ​ൽ, എ​ൻ​എ​സ്എ​സ് മീ​ന​ച്ചി​ൽ താ​ലു​ക്ക് ബോ​ർ​ഡം​ഗം ഉ​ണ്ണി കു​ള​പ്പു​റം, ടോ​മി​ച്ച​ൻ ഐ​ക്ക​ര, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഈ​രാ​റ്റു​പേ​ട്ട യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ടി.​ടി. മാ​ത്യു, ടീം ​എ​മ​ർ​ജ​ൻ​സി പ്ര​സി​ഡ​ന്‍റ് ഷു​ഖൈ​ൽ ഖാ​ൻ, ഫെ​യ്സ് സാം​സ്കാ​രി​ക​സ​മി​തി ക​ൺ​വീ​ന​ർ പി.​പി.​എം. നൗ​ഷാ​ദ്, ബേ​ബി പേ​ണ്ടാ​നം, ജോ​ഷി താ​ന്നി​ക്ക​ൽ, വി.​എം. അ​ബ്ദു​ള്ളാ​ഖാ​ൻ, അ​ഡ്വ. ജോ​ർ​ജു​കു​ട്ടി ക​ട​പ്ലാ​ക്ക​ൽ, എ​ൻ.​കെ. രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

District News

വ​യ​ല്‍ മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​ത് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു

പ​യ്യ​ന്നൂ​ര്‍: വ​യ​ല്‍ മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​ത് ത​ട​ഞ്ഞ് റ​വ​ന്യൂ അ​ധി​കൃ​ത​ര്‍. മ​ണ്ണ് നീ​ക്കം ചെ​യ്യാ​നാ​യി സ്ഥാ​പ​ന​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ര്‍​മേ​ഴ്സ് വെ​ല്‍​ഫെ​യ​ര്‍ കോ-​ഓ​പ്പ് സൊ​സൈ​റ്റി​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. വ​ട​ക്കു​മ്പാ​ട് റോ​ഡി​ല്‍ ലീ​ഗ് ഓ​ഫീ​സി​ന് സ​മീ​പം മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വ​യ​ല്‍ നി​ക​ത്തി മ​തി​ല്‍ കെ​ട്ടാ​നു​ള്ള ശ്ര​മം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞി​രു​ന്ന​താ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യോ​ടെ വീ​ണ്ടും മ​ണ്ണി​ടു​ന്നു​വെ​ന്ന വി​വ​ര​മ​റി​ഞ്ഞ് റ​വ​ന്യൂ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. വ​യ​ല്‍ നി​ക​ത്തു​ന്ന​ത് നി​ര്‍​ത്താ​നും ഇ​റ​ക്കി​യ മ​ണ്ണ് നീ​ക്കം ചെ​യ്യാ​നും സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യി രാ​മ​ന്ത​ളി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എം. ​പ്ര​ദീ​പ​നും കൃ​ഷി ഓ​ഫീ​സ​ര്‍ ന​മി​ത ര​ഘു​നാ​ഥും പ​റ​ഞ്ഞു.

Latest News

Corehub Up