x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ടി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അധികൃതർ


Published: March 18, 2026 07:54 AM IST | Updated: March 18, 2026 07:54 AM IST

കൂ​രാ​ച്ചു​ണ്ട്: അ​ങ്ങാ​ടി​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​ർ, ബേ​ക്ക​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. പു​ക​വ​ലി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി.

കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ.​സി. അ​ര​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​എം. മ​നു, ചി​ത്ര​ലേ​ഖ, ബി. ​ബി​നി​ൽ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് പി.​കെ. ഷീ​ബ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​ടി​വെ​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്, ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ നി​ല​വി​ലി​ല്ലാ​ത്ത​വ​ർ​ക്കെ​തി​രേ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ അ​റി​യി​ച്ചു.

Tags : nattu vishesham Authorities inspections

Recent News

Corehub Up