പയ്യന്നൂര്: വയല് മണ്ണിട്ടു നികത്തുന്നത് തടഞ്ഞ് റവന്യൂ അധികൃതര്. മണ്ണ് നീക്കം ചെയ്യാനായി സ്ഥാപനത്തിന് നോട്ടീസ് നല്കി. രാമന്തളി വടക്കുമ്പാട് പ്രവര്ത്തിക്കുന്ന ഫാര്മേഴ്സ് വെല്ഫെയര് കോ-ഓപ്പ് സൊസൈറ്റിക്കാണ് നോട്ടീസ് നല്കിയത്. വടക്കുമ്പാട് റോഡില് ലീഗ് ഓഫീസിന് സമീപം മാസങ്ങള്ക്ക് മുമ്പ് വയല് നികത്തി മതില് കെട്ടാനുള്ള ശ്രമം ശ്രദ്ധയില്പ്പെട്ട റവന്യൂ അധികൃതര് തടഞ്ഞിരുന്നതാണ്.
വെള്ളിയാഴ്ച രാവിലെയോടെ വീണ്ടും മണ്ണിടുന്നുവെന്ന വിവരമറിഞ്ഞ് റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തുകയായിരുന്നു. വയല് നികത്തുന്നത് നിര്ത്താനും ഇറക്കിയ മണ്ണ് നീക്കം ചെയ്യാനും സൊസൈറ്റി ഭാരവാഹികള്ക്ക് നോട്ടീസ് നല്കിയതായി രാമന്തളി വില്ലേജ് ഓഫീസര് എം. പ്രദീപനും കൃഷി ഓഫീസര് നമിത രഘുനാഥും പറഞ്ഞു.
Tags : nattu vishesham Authorities filling of the field