Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Back

ബാ​ർ​കൗ​ൺ​സി​ലുക​ൾ​ക്കു തി​രി​ച്ച​ടി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രാ​​​​യി എ​​​​ൻ​​​​റോ​​​​ൾ ചെ​​​​യ്യു​​​​ന്ന​​​​തു​​​​വ​​​​രെ നി​​​​യ​​​​മ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​ച്ച​​​​ട​​​​ക്ക​​​​ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ബാ​​​​ർ കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യ്ക്കോ (ബി​​​​സി​​​​ഐ) സം​​​​സ്ഥാ​​​​ന ബാ​​​​ർ കൗ​​​​ൺ​​​​സി​​​​ലു​​​​ക​​​​ൾ​​​​ക്കോ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ​​​​മേ​​​​ൽ അ​​​​ച്ച​​​​ട​​​​ക്ക​​​​ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ അ​​​​വ​​​​ർ പ​​​​ഠി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ച​​​​ട്ട​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കോ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ നാ​​​​ൽ​​​​സാ​​​​ർ (എ​​​​ൻ​​​​എ​​​​എ​​​​ൽ​​​​എ​​​​സ്എ​​​​ആ​​​​ർ) യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ലോ​​​​യി​​​​ലെ ബി​​​​രു​​​​ദ​​​​ദാ​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ൻ​​​​റോ​​​​ൾ​​​​മെ​​​​ന്‍റ് ത​​​​ട​​​​ഞ്ഞു​​​​കൊ​​​​ണ്ടും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു​​​​കൊ​​​​ണ്ടും ബി​​​​സി​​​​ഐ ചെ​​​​യ​​​​ർ​​​​മാ​​​​ൻ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നു ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വെ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി.​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​യും പൊ​​​​തു​​​​ജ​​​​ന​​​​രോ​​​​ഷ​​​​ത്തെ​​​​യും തു​​​​ട​​​​ർ​​​​ന്ന് ബി​​​​സി​​​​ഐ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ട​​​​ന​​​​ടി പി​​​​ൻ​​​​വ​​​​ലി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പൂ​​​​ർ​​​​വ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യാ​​​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. 1961ലെ ​​​​അ​​​​ഡ്വ​​​​ക്ക​​​​റ്റ്സ് ആ​​​​ക്‌​​​​ട് പ്ര​​​​കാ​​​​രം ബി​​​​സി​​​​ഐ​​​​ക്ക് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ​​​​മേ​​​​ൽ യാ​​​​തൊ​​​​രു​​​​വി​​​​ധ അ​​​​ച്ച​​​​ട​​​​ക്കാ​​​​ധി​​​​കാ​​​​ര​​​​വു​​​​മി​​​​ല്ലെ​​​​ന്നും എ​​​​ൻ​​​​റോ​​​​ൾ​​​​മെ​​​​ന്‍റി​​​​നു​​​​ശേ​​​​ഷം മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തു ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്നും കോ​​​​ട​​​​തി അ​​​​ടി​​​​വ​​​​ര​​​​യി​​​​ട്ടു. തു​​​​ട​​​​ർ​​​​ന്ന് ഹ​​​​ർ​​​​ജി തീ​​​​ർ​​​​പ്പാ​​​​ക്കി​​​​യ​​​​താ​​​​യും സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രാ​​​​യി എ​​​​ൻ​​​​റോ​​​​ൾ ചെ​​​​യ്യ​​​​രു​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സം​​​​സ്ഥാ​​​​ന ബാ​​​​ർ കൗ​​​​ൺ​​​​സി​​​​ലു​​​​ക​​​​ൾ​​​​ക്ക് ബി​​​​സി​​​​ഐ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ന​​​​ൽ​​​​കി​​​​യ നി​​​​ർ​​​​ദേ​​​​ശം. എ​​​​ന്നാ​​​​ൽ ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​യെ ശ​​​​ക്ത​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ച ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും താ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​ൻ ബാ​​​​ർ കൗ​​​​ൺ​​​​സി​​​​ലി​​​​ന് എ​​​​ന്ത് അ​​​​ധി​​​​കാ​​​​ര​​​​മാ​​​​ണു​​​​ള്ള​​​​തെ​​​​ന്ന് രൂ​​​​ക്ഷ ഭാ​​​​ഷ​​​​യി​​​​ൽ വി​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up