മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിര്‍വഹിച്ചു. സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ തനതിടത്തിന്റെയും സ്കൗട് ആന്‍ഡ് ഗൈഡ്സിന്റെ ഹരിത തോട്ടത്തിന്റേയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്ററായി നിയമിതനായ കെ.എ. വര്‍ഗീസിനെയും കോര്‍ട്ടിന്റെ നിര്‍മാണത്തിന് നേതൃത്വം നല്കിയ ജിജി വര്‍ഗീസിനെയും മന്ത്രി ആദരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന മന്ത്രിയെ പൊന്നാട അണിയിച്ചു. മന്ത്രിയുടെ ഭാര്യപിതാവ് അംഗമായ സ്കൂളിലെ 1981 ബാച്ച് മന്ത്രിക്ക് ആദരം നല്കി. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ് സ്വാഗതം പറഞ്ഞു.
കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന്, മാനേജര്‍ ഫാ. സിനന്റോ മാടവന, പിടിഎ പ്രസിഡന്റ് ഷീജ സന്തോഷ്, മാനേജ്മെന്റ് പ്രതിനിധി വിന്‍സെന്റ് കോരോത്തുപറമ്പില്, പ്രധാനധ്യാപിക പ്രീത ഫിലിപ്പ്, ഒഎസ്എ പ്രസിഡന്റുമാരായ പോള്‍ തേറുപറമ്പില്‍, ഗ്ലൈജോ ജോസ്, ഫസ്റ്റ് അസിസ്റ്റന്റ് ടി.ജെ. ജാന്‍സി, സ്റ്റാഫ് സെകട്ടറി ആശ ജി. കിഴക്കേടത്ത്, സ്കൂള്‍ ചെയര്മാന് കാര്‍ത്തിക് വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.