എടത്വ ജോര്‍ജിയന്‍ പബ്ലിക് സ്കൂളില്‍ നിര്‍മിച്ച ബാസ്കറ്റ്ബോള്‍ കോര്‍ട്ടിന്റെ വെഞ്ചരിപ്പ് ഫാ. ജോസഫ് കളരിക്കല്‍ നിര്‍വഹിക്കുന്നു.
എടത്വ: വിദ്യാര്‍ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പഠനത്തോടൊപ്പം കായിക പരിശീലനത്തിനും പ്രാധാന്യം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ എടത്വ ജോര്‍ജിയന്‍ പബ്ലിക് സ്കൂളില്‍ പുതുതായി നിര്‍മിച്ച ബാസ്കറ്റ്ബോള്‍ കോര്‍ട്ടിന്റെ വെഞ്ചരിപ്പ് കര്‍മം മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ നിര്‍വഹിച്ചു.
പ്രിന്‍സിപ്പൽ ഡോ. ആന്റണി മാത്യു വട്ടക്കളം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പൽ ഫാ. ബിബിന്‍ കക്കാപറമ്പില്, ബര്‍സാര്‍ ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, എടത്വ പള്ളി അസി. വികാരിമാരായ ഫാ. ജിതിന് നമ്പിയാത്ത്, ഫാ. അശ്വിന് കളത്തില്‍പറമ്പില്‍, ഫാ. അജോ പീടികയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Basketball court inauguration