x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​സ്‌​ക​റ്റ്‌​ബോ​ള്‍കോ​ര്‍​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 1, 2026 02:12 AM IST | Updated: August 1, 2026 02:12 AM IST

ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കോ​ര്‍​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍​വ​ഹി​ക്കു​ന്നു.

മൂ​ര്‍​ക്ക​നാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കോ​ര്‍​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​യി​ക, യു​വ​ജ​ന​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ളി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ ത​ന​തി​ട​ത്തി​ന്‍റെ​യും സ്‌​കൗ​ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സി​ന്‍റെ ഹ​രി​ത തോ​ട്ട​ത്തി​ന്‍റേയും ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി നി​യ​മി​ത​നാ​യ കെ.​എ. വ​ര്‍​ഗീ​സി​നെ​യും കോ​ര്‍​ട്ടി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ ജി​ജി വ​ര്‍​ഗീ​സി​നെ​യും മ​ന്ത്രി ആ​ദ​രി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സി​ന്‍റോ മാ​ട​വ​ന മ​ന്ത്രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു. മ​ന്ത്രി​യു​ടെ ഭാ​ര്യ​പി​താ​വ് അം​ഗ​മാ​യ സ്‌​കൂ​ളി​ലെ 1981 ബാ​ച്ച് മ​ന്ത്രി​ക്ക് ആ​ദ​രം ന​ല്കി. പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ. വ​ര്‍​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​സീ​ജോ ഇ​രി​മ്പ​ന്‍, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍, മാ​നേ​ജ​ര്‍ ഫാ. ​സി​നന്‍റോ മാ​ട​വ​ന, പി​ടി​എ പ്ര​സി​ഡന്‍റ് ഷീ​ജ സ​ന്തോ​ഷ്, മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി വി​ന്‍​സെ​ന്‍റ് കോ​രോ​ത്തു​പ​റ​മ്പി​ല്‍, പ്ര​ധാ​ന​ധ്യാ​പി​ക പ്രീ​ത ഫി​ലി​പ്പ്, ഒ​എ​സ്എ പ്ര​സി​ഡ​ന്‍റുമാ​രാ​യ പോ​ള്‍ തേ​റു​പ​റ​മ്പി​ല്‍, ഗ്ലൈ​ജോ ജോ​സ്, ഫ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് ടി.​ജെ. ജാ​ന്‍​സി, സ്റ്റാ​ഫ് സെ​ക​ട്ട​റി ആ​ശ ജി. ​കി​ഴ​ക്കേ​ട​ത്ത്, സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ കാ​ര്‍​ത്തി​ക് വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Basketball court NattuVishasham DistrictNews

Recent News

Corehub Up