മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനമായ ദിശ എക്സ്പോയ്ക്ക് ഇന്ന് തുടക്കമാകും. മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച വരെയാണ് പ്രദര്‍ശനം.
ഇന്ന് രാവിലെ 10.30-ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി എന്‍. ഷംസുദ്ദീന് അധ്യക്ഷത വഹിക്കും. എക്സ്പോയിലെ സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി എ.പി അനില്‍ കുമാര്‍ നിര്‍വഹിക്കും. മന്ത്രി കെ.എം ഷാജി മുഖ്യാതിഥിയാകും. എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാവും. എംഎല്‍എമാരായ മഞ്ഞളാംകുഴി അലി, കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, ടി.വി ഇബ്രാഹിം, ആര്യാടന് ഷൗക്കത്ത്, നജീബ് കാന്തപുരം, വി.എസ് ജോയ്, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്, ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണ്‍, എംഎസ്പി കമാന്‍ഡന്റ് കെ. സലീം, മലപ്പുറം നഗരസഭാ അധ്യക്ഷ വി.റിന്‍ഷ, തുടങ്ങിയവര്‍ പങ്കെടുക്കും.
ഹയര്‍ സെക്കന്‍ഡറി പഠനത്തിന് ശേഷമുള്ള ഉപരിപഠന-തൊഴില്‍ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കുകയാണ് എക്സ്പോയുടെ ലക്ഷ്യം. 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കിയ നഗരിയില്‍ കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളും പ്രമുഖ ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ 80-ലധികം സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രീമിയര്‍ സ്ഥാപനങ്ങളില്‍ ലഭ്യമായ കോഴ്സുകള്‍, പ്രവേശന പരീക്ഷകള്‍, പ്ലേസ്മെന്റ് രീതികള്‍, ഫീസ് ഘടന എന്നിവയെക്കുറിച്ച് അറിയാനും അവിടുത്തെ അധ്യാപകരുമായി നേരിട്ട് സംവദിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകും.
പ്രദര്‍ശനത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി ഡിസൈന്‍, ഫിലിം ആന്‍ഡ് മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, നിയമം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സിവില്‍ സര്‍വീസ് എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍ നടക്കും.