Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Birth Rate

Alappuzha

സം​സ്ഥാ​ന​ത്ത് ജ​ന​ന​നി​ര​ക്ക് കു​റ​വ് ആ​ല​പ്പു​ഴ​യി​ൽ

ച​മ്പ​ക്കു​ളം: 2024ലെ ​ജ​ന​ന​നി​ര​ക്ക് ഏ​റ്റ​വും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ​ന്ന് ക​ണ​ക്കു​ക​ൾ. 5.28 മാ​ത്ര​മാ​ണ് ജി​ല്ല​യി​ലെ ജ​ന​ന​നി​ര​ക്ക്. സം​സ്ഥാ​ന ജ​ന​ന​നി​ര​ക്ക് 9.64 ആ​യി​രി​ക്കു​മ്പോ​ഴാ​ണ് ആ​ല​പ്പു​ഴ​യി​ൽ ഇ​ത്ര​യും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ല​യി​ൽ മ​ര​ണ​നി​ര​ക്ക് 8.79 ആ​ണ്. 15.16 നി​ര​ക്കു​ള്ള മ​ല​പ്പു​റ​മാ​ണ് ജ​ന​ന​നി​ര​ക്കി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്.

2024ൽ ​ആ​ല​പ്പു​ഴ​യി​ൽ 11,419 പേ​ർ ജ​നി​ച്ച​തി​ൽ 5,778 ആ​ൺ​കു​ട്ടി​ക​ളും 5,640 പെ​ൺ​കു​ട്ടി​ക​ളും തി​രി​ച്ച​റി​യാ​നാ​വാ​ത്ത ഒ​രാ​ളും ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്. ജി​ല്ല​യി​ൽ സ്ത്രീ​പു​രു​ഷ അ​നു​പാ​തം 976 ആ​ണ്. ​ജി​ല്ല​യു​ടെ അ​ർ​ധ​വാ​ർ​ഷി​ക ജ​ന​സം​ഖ്യ 21,63,763 ആ​യി​രു​ന്നു. ഇ​തി​ൽ ഗ്രാ​മ​വാ​സി​ക​ൾ 18,16,977, ന​ഗ​ര​വാ​സി​ക​ൾ 3,46,786. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഗ്രാ​മീ​ണ ജ​ന​സം​ഖ്യ ന​ഗ​ര​വാ​സി​ക​ളു​ടെ ആ​റ് ഇ​ര​ട്ടി​യോ​ള​മാ​ണ്.

 2024ൽ ​ജി​ല്ല​യി​ൽ 11,419 പേ​ർ ജ​നി​ച്ച​പ്പോ​ൾ 19,029 പേ​ർ മ​രി​ച്ചു. ആ​ല​പ്പു​ഴ​യി​ലെ ശി​ശു​മ​ര​ണ നി​ര​ക്ക് 3.24 മാ​ത്ര​മാ​ണ്. ഗ്രാ​മ​പ്ര​ദേ​ശ​ത്ത് 6,136 പേ​ർ ജ​നി​ച്ച​പ്പോ​ൾ ന​ഗ​ര​പ്ര​ദേ​ശ​ത്ത് 5,238 പേ​രാ​ണ് ജ​നി​ച്ച​ത്. ന​ഗ​ര​പ്ര​ദേ​ശ​ത്തെ മ​ര​ണം 3,302 മാ​ത്ര​മാ​യി​രു​ന്ന​പ്പോ​ൾ ഗ്രാ​മ​ത്തി​ൽ ഇ​ത് 15,727 ആ​യി​രു​ന്നു. 2024-ൽ ​മാ​ത്രം ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ജ​ന​സം​ഖ്യ​യി​ൽ 7,610 പേ​രു​ടെ കു​റ​വു​ണ്ടാ​യി. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ്ര​വ​ണ​ത തു​ട​ർ​ന്നു വ​രു​ന്ന​താ​യി കാ​ണാം.

പ്ര​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​മ്മ​മാ​രു​ടെ മ​ര​ണം 2024-ൽ ​ആ​ല​പ്പു​ഴ​യി​ൽ ഒ​ന്നു​പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ 2024 വ​ർ​ഷ​ത്തെ ജ​ന​ന മ​ര​ണ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ത​യാ​റാ​ക്കി 2026-ൽ ​പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കു​ക​ളി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ളു​ള്ള​ത്.

Latest News

Corehub Up