Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bramayugam

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി മ​മ്മൂ​ട്ടി; സാ​ക്ഷി​യാ​യി സു​ൽ​ഫ​ത്തും  

2024ലെ ​ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ൾ​ക്കു രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സ​മ്മാ​നി​ച്ചു. മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മ​മ്മൂ​ട്ടി​യും ബോ​ളി​വു​ഡ് താ​രം കാ​ർ​ത്തി​ക് ആ​ര്യ​നും ഏ​റ്റു​വാ​ങ്ങി.

മ​മ്മൂ​ട്ടി പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​മ്പോ​ൾ സ​ദ​സ്സ് ഒ​ന്ന​ട​ങ്കം എ​ഴു​ന്നേ​റ്റു നി​ന്നു ആ​ദ​രി​ച്ചു. ഇ​തു നാ​ലാം ത​വ​ണ​യാ​ണ് ദേ​ശീ​യ പു​ര​സ്കാ​രം മ​മ്മൂ​ട്ടി​യെ തേ​ടി​യെ​ത്തു​ന്ന​ത്.

ഭാ​ര്യ സു​ൽ​ഫ​ത്തി​നൊ​പ്പ​മാ​ണ് മ​മ്മൂ​ട്ടി പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​ൻ ഗു​ജ​റാ​ത്തി​ലെ കേ​വാ​ഡി​യ​യി​ലെ​ത്തി​യ​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫു​മു​ണ്ട്.

ദാ​ദാ​സാ​ഹെ​ബ് പു​ര​സ്കാ​രം ക​ന്ന​ഡ​യു​ടെ ഇ​തി​ഹാ​സ​താ​രം അ​ന​ന്ത് നാ​ഗി​നു രാ​ഷ്‌​ട്ര​പ​തി സ​മ്മാ​നി​ച്ചു. മി​ക​ച്ച പി​ന്ന​ണി​ഗാ​യി​ക​യ്ക്കു​ള്ള പു​ര​സ്കാ​രം വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യും ഏ​റ്റു​വാ​ങ്ങി.

സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളും നി​ർ​ദേ​ശി​ച്ച വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രി​ക്കും ഇ​നി മു​ത​ൽ പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ന​ട​ത്തു​ക​യെ​ന്നു വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു.

രാ​ഷ്‌​ട്രീ​യ ചി​ന്താ​ഗ​തി​ക​ൾ മാ​റ്റി​വ​ച്ച് രാ​ജ്യ​താ​ത്പ​ര്യ​ത്തി​നു മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു വി​മ​ർ​ശ​ക​രോ​ട് മ​ന്ത്രി അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

 

Special News

ഭ​യ​ത്തി​ന്‍റെ രോ​മാ​ഞ്ചം അ​ഥ​വാ ഭാ​ർ​ഗ​വി​ക്കു​ട്ടി മു​ത​ൽ ക​നി വ​രെ

അ​ടു​ത്ത സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ൽ മി​ക​ച്ച ഗോ​സ്റ്റ് റോ​ൾ ചെ​യ്ത ന​ട​നും ന​ടി​ക്കും അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ൽ ക​ടു​ത്ത മ​ത്സ​രം ആ​യി​രി​ക്കും ആ ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കു​ക. കാ​ര​ണം മ​ല​യാ​ള​സി​നി​മ​യി​ൽ ഇ​ത് യ​ക്ഷി-​പ്രേ​ത-​ഭൂ​ത- മ​റു​ത-​ചാ​ത്ത​ന്മാ​രു​ടെ ക​ളി വി​ളി​യാ​ട്ട​ത്തി​ന്‍റെ കാ​ല​മാ​ണ്.

ഭാ​ർ​ഗ​വീ​നി​ല​യ​ത്തി​ൽ തു​ട​ങ്ങു​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ ല​ക്ഷ​ണ​മൊ​ത്ത ഹൊ​റ​ർ പാ​ര​മ്പ​ര്യം ഇ​പ്പോ​ഴും തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ തി​യ​റ്റ​ർ റി​ലീ​സ് ആ​യ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡീ​യെ​സ് ഈ​റേ വ​രെ എ​ത്തി​നി​ൽ​ക്കു​ന്നു മ​ല​യാ​ള​ത്തി​ന്‍റെ ഹൊ​റ​ർ സി​നി​മ ച​രി​ത്രം. എ​ല്ലാ​കാ​ല​ത്തും പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​മു​ള്ള​വ​യാ​ണ് ഹൊ​റ​ർ മൂ​ഡി​ലു​ള്ള സി​നി​മ​ക​ൾ.

മ​ല​യാ​ള​ത്തി​ൽ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ മു​ഖ്യ വേ​ഷ​ത്തി​ലെ​ത്തി​യ ലോ​ക ചാ​പ്റ്റ​ർ വ​ൺ അ​ടു​ത്ത​കാ​ല​ത്ത് ക​ണ്ട ഏ​റ്റ​വും വ​ലി​യ ഹി​റ്റ് ചി​ത്ര​മാ​യി. പി​ന്നീ​ട് സു​മ​തി വ​ള​വ്, നൈ​റ്റ് റൈ​ഡേ​ഴ്സ്, ഡീ​യെ​സ് ഈ​റേ എ​ന്നി​വ​യെ​ല്ലാം ഇ​തേ പാ​റ്റേ​ണി​ൽ വ​ന്നു.

ഹൊ​റ​ർ സി​നി​മ​യാ​ണെ​ങ്കി​ലും അ​വ​യി​ൽ പ​ര​മാ​വ​ധി വ്യ​ത്യ​സ്ത​ത​ക​ൾ കൊ​ണ്ടു​വ​രാ​ൻ പു​തി​യ സം​വി​ധാ​യ​ക​ർ ക്ഷ​മി​ക്കു​ന്ന​തു​കൊ​ണ്ടു​ത​ന്നെ പേ​ടി​പ്പെ​ടു​ത്തു​ന്ന സി​നി​മ​ക​ൾ​ക്കെ​ല്ലാം ഒ​രു ഫ്ര​ഷ്ന​സ് ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

1964 ലാ​ണ് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ നീ​ല വെ​ളി​ച്ചം എ​ന്ന ക​ഥ​യി​ൽ നി​ന്ന് ഭാ​ർ​ഗ​വീ​നി​ല​യം എ​ന്ന ഹൊ​റ​ർ സി​നി​മ പി​റ​വി​യെ​ടു​ക്കു​ന്ന​ത്. എ. ​വി​ൻ​സെ​ന്‍റാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത്. മ​നോ​ഹ​ര​മാ​യ ഒ​രു റൊ​മാ​ന്‍റി​ക് ഹൊ​റ​ർ ചി​ത്ര​മാ​യി​രു​ന്നു അ​ത്.

ഒ​രു​പ​ക്ഷേ മ​ല​യാ​ള​ത്തി​ൽ ആ​ദ്യം വ​രു​ന്ന ഹൊ​റ​ർ സി​നി​മ. അ​ത് ക​ണ്ട് അ​ന്ന് പേ​ടി​ച്ചു വി​റ​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഴ​യ ത​ല​മു​റ​യി​ലു​ള്ള​വ​ർ ഓ​ർ​ക്കു​ന്നു. നി​ല​വെ​ളി​ച്ചം എ​ന്ന ക​ഥ​യൊ​ന്നും വാ​യി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല, പ​ക്ഷേ സി​നി​മ ക​ണ്ടു വീ​ട്ടി​ലെ​ത്തി​യി​ട്ടും പേ​ടി മാ​റി​യി​രു​ന്നി​ല്ല.

ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പോ​ലും നോ​ക്കാ​ൻ പി​ന്നീ​ട് പേ​ടി തോ​ന്നി. പി​ന്നീ​ട് എ​ത്ര​യോ രാ​ത്രി​ക​ളി​ൽ ഭാ​ർ​ഗ​വി​നി​ല​യം ഒ​രു പേ​ടി സ്വ​പ്ന​മാ​യി മ​ന​സി​ൽ കി​ട​ന്നി​രു​ന്നു. ആ ​പേ​ടി മാ​റാ​ൻ ഒ​രു​പാ​ട് കാ​ല​മെ​ടു​ത്തു - ഭാ​ർ​ഗ​വീ​നി​ല​യം തി​യ​റ്റ​റി​ൽ ക​ണ്ട പ​ഴ​യ ത​ല​മു​റ​യി​ൽ പെ​ട്ട​വ​ർ അ​ന്ന​ത്തെ തി​യ​റ്റ​ർ എ​ക്സ്പീ​രി​യ​ൻ​സ് ഓ​ർ​ത്തെ​ടു​ത്തു.

പി​ന്നീ​ട​ങ്ങോ​ട്ട് ധാ​രാ​ളം ഹൊ​റ​ർ മ​ല​യാ​ള സി​നി​മ​ക​ൾ പ്രേ​ക്ഷ​ക​രെ പേ​ടി​പ്പി​ച്ചും ചി​ല​പ്പോ​ഴൊ​ക്കെ ചി​രി​പ്പി​ച്ചും വ​ന്നു പോ​യി​ക്കൊ​ണ്ടി​രു​ന്നു. ഹൊ​റ​ർ എ​ന്ന പേ​രി​ൽ ഇ​റ​ക്കി​യ പ​ല സി​നി​മ​ക​ളും പേ​ടി​യെ​ന്ന് വി​കാ​രം മാ​ത്രം സൃ​ഷ്ടി​ക്കാ​തെ ക​ട​ന്നു പോ​യി​ട്ടു​ണ്ട്.

ലി​സ, ക​രി​മ്പൂ​ച്ച, ക​ലി​ക, ശ്രീ​കൃ​ഷ്ണ പ​രു​ന്ത്, യ​ക്ഷി, പ​ച്ച​വെ​ളി​ച്ചം, സീ​ൻ ന​മ്പ​ർ സെ​വ​ൻ, വീ​ണ്ടും ലി​സ, വി​ശ്വ​സി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും.... അ​ങ്ങ​നെ ഹൊ​റ​ർ സി​നി​മ​ക​ൾ പ​ല​ത​ര​ത്തി​ൽ എ​ത്തി. 60ക​ളി​ലും 70ക​ളി​ലും 80ക​ളി​ലും 90ക​ളി​ലും 2000ത്തി​ലും ഹൊ​റ​ർ സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ ഉ​ണ്ടാ​യി. അ​താ​യ​ത് ഭാ​ർ​ഗ​വീ​നി​ല​യം വ​ന്ന 1964 മു​ത​ൽ മു​ട​ക്ക​മി​ല്ലാ​തെ പേ​ടി​പ്പെ​ടു​ത്തു​ന്ന സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ൽ വ​ന്നു എ​ന്ന​ർ​ത്ഥം.

1993ല്‍ ​റി​ലീ​സ് ചെ​യ്ത മ​ണി​ച്ചി​ത്ര​ത്താ​ഴ് ഹൊ​റ​ർ ചി​ത്രം എ​ന്ന ഗ​ണ​ത്തി​ൽ ചി​ല​ർ ഉ​ൾ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​രു സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ സി​നി​മ​യാ​ണെ​ന്ന് പ​റ​യു​ന്ന​വ​രും ഉ​ണ്ട്. വ​രും ത​ല​മു​റ​യ്ക്കു​ള്ള പാ​ഠ​പു​സ്ത​കം എ​ന്നാ​ണ് അ​ന്ന് ഫാ​സി​ൽ ചി​ത്ര​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

അ​ത് ശ​രി​യാ​ണെ​ന്ന് കാ​ലം തെ​ളി​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ഗം​ഗ​യും നാ​ഗ​വ​ല്ലി​യും ന​കു​ല​നും സ​ണ്ണി​യും ശ്രീ​ദേ​വി​യും ഒ​ക്കെ ഓ​രോ ത​ല​മു​റ​യ്ക്കും പ്രി​യ​പ്പെ​ട്ട​താ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റീ ​റി​ലീ​സ് ചെ​യ്ത​പ്പോ​ഴും ചി​ത്രം സൂ​പ്പ​ർ​ഹി​റ്റ് ത​ന്നെ.

പ​ക്ഷേ മ​ണി​ച്ചി​ത്ര​ത്താ​ഴ് മു​ത​ൽ മ​ല​യാ​ള​സി​നി​മ​യി​ലെ ഹൊ​റ​ർ ചി​ത്ര​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത​ത​ക​ളും പു​തു​മ​ക​ളും കൊ​ണ്ടു​വ​രാ​ൻ സം​വി​ധാ​യ​ക​ർ ശ്ര​മി​ച്ചു എ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. അ​തു​വ​രെ പി​ന്തു​ട​ർ​ന്നു​പോ​ന്ന പ​തി​വ് രീ​തി​ക​ൾ വി​ട്ട് എ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യി പേ​ടി​പ്പി​ക്കാം എ​ന്ന് സം​വി​ധാ​യ​ക​രും എ​ഴു​ത്തു​കാ​രും ചി​ന്തി​ച്ചു​തു​ട​ങ്ങി.

ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ൽ യാ​തൊ​രു സാ​ങ്കേ​തി​ക മി​ക​വും ഇ​ല്ലാ​തി​രു​ന്നി​ട്ടും ഭാ​ർ​ഗ​വി​ക്കു​ട്ടി പ്രേ​ക്ഷ​ക​രെ പേ​ടി​പ്പി​ച്ചു. കാ​ലം മു​ന്നോ​ട്ടു കു​തി​ച്ച​പ്പോ​ൾ സാ​ങ്കേ​തി​ക മി​ക​വി​ന്‍റെ എ​ല്ലാ സൂ​ത്ര​ങ്ങ​ളും ത​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് മ​ല​യാ​ള സി​നി​മ പ്രേ​ക്ഷ​ക​രെ ഭ​യ​ത്തി​ന്‍റെ ഉ​ള്ള​റ​ക​ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ഡി​ടി​എ​സും ഡോ​ൾ​ബി​യും ത്രീ​ഡി​യും എ​ല്ലാം എ​ത്തി​യ​പ്പോ​ൾ ഹൊ​റ​ർ സി​നി​മ​ക​ളു​ടെ പാ​റ്റേ​ണും മാ​റി.

വെ​റു​തെ പേ​ടി​പ്പെ​ടു​ത്തു​ന്ന സി​നി​മ​ക​ൾ എ​ന്ന​തി​ന​പ്പു​റം ചി​രി​ച്ചു​കൊ​ണ്ട് കാ​ണാ​വു​ന്ന ഹൊ​റ​ർ-​കോ​മ​ഡി സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ പ​രീ​ക്ഷി​ക്ക​പ്പെ​ട്ടു. പ​ക​ൽ പൂ​ര​വും ഇ​ൻ ഗോ​സ്റ്റ് ഹൗ​സ് ഇ​ന്നു​മൊ​ക്കെ ചി​രി​യും ഭ​യ​വും ഇ​ട​ക​ല​ർ​ത്തി​യ സി​നി​മ​ക​ളാ​യി​രു​ന്നു. അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ രോ​മാ​ഞ്ചം ഈ ​ഗ​ണ​ത്തി​ൽ പെ​ട്ട​താ​യി​രു​ന്നു.

മോ​ഡേ​ൺ പ്രേ​ത ക​ഥ​യാ​ണ് ലോ​ക​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ക​ണ്ടു ശീ​ലി​ച്ച പ്രേ​ത കാ​ഴ്ച​ക​ളെ അ​ടി​മു​ടി ത​ച്ചു​ട​ച്ചു​കൊ​ണ്ട് ലോ​ക ചാ​പ്റ്റ​ർ വ​ൺ പു​തി​യ കാ​ല​ത്തി​ന്‍റെ ഹൊ​റ​ർ സി​നി​മ​യാ​യി. പ്രേ​തം ആ​ണെ​ങ്കി​ലും യ​ക്ഷി​യാ​ണെ​ങ്കി​ലും അ​തി​നു​മു​ണ്ട് ഒ​രു ഹൃ​ദ​യ​വും മ​ന​സു​മെ​ന്ന് പു​തി​യ എ​ഴു​ത്തു​കാ​രും സം​വി​ധാ​യ​ക​രും കാ​ണി​ച്ചു ത​ന്നു.

ഭ്ര​മ​യു​ഗ​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്രം പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ക​യും ഭ​യ​ത്തി​ന്‍റെ ഓ​ര​ങ്ങ​ളി​ലൂ​ടെ കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. ഹൊ​റ​ർ സി​നി​മ​ക​ളി​ൽ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​നി​യും ന​ട​ക്കും. വ​യ​ല​ൻ​സ് കു​ത്തി നി​റ​യ്ക്കാ​തെ​യും കാ​ത​ടി​പ്പി​ക്കു​ന്ന ബാ​ക്ഗ്രൗ​ണ്ട് മ്യൂ​സി​ക് ഇ​ല്ലാ​തെ​യും എ​ങ്ങി​നെ ഹൊ​റ​ർ സി​നി​മ ചെ​യ്യാം എ​ന്ന് പു​തു​ത​ല​മു​റ കാ​ണി​ച്ചു ത​രു​ന്നു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ മ​ല​യാ​ള​ത്തി​ന്‍റെ ബി​ഗ് സ്ക്രീ​നി​ൽ ഇ​നി​യും യ​ക്ഷി​യും പ്രേ​ത​വും ചാ​ത്ത​നും മ​റു​ത​യും ഭൂ​ത​വും പി​ശാ​ചു​ക്ക​ളും നി​റ​യും. പു​തി​യ​കാ​ല​ത്തെ മ​ല​യാ​ള സി​നി​മ​യി​ൽ പ്രേ​ത​ങ്ങ​ൾ വെ​റും ര​ക്ത​ദാ​ഹി​ക​ൾ അ​ല്ല, അ​വ​ർ കാ​ര്യ​കാ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ ആ​രെ​യും കൊ​ല്ലു​ന്നി​ല്ല... അ​വ​ർ​ക്കും പ​ല​തും പ​റ​യാ​നു​ണ്ട്, അ​വ​ർ​ക്ക് വേ​ണ്ടി​യും കാ​തോ​ർ​ക്കേ​ണ്ടി വ​രും ന​മു​ക്ക്..

Kerala

ഞാ​നെ​ന്താ പ​ഴ​യ​താ​ണോ, ഈ ​ത​ല​മു​റ​യി​ലെ ആ​ള​ല്ലേ; പു​ര​സ്കാ​ര​നേ​ട്ട​ത്തി​ന് പി​ന്നാ​ലെ മ​മ്മൂ​ട്ടി

കൊച്ചി: മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നേ​ട്ട​ത്തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് മ​മ്മൂ​ട്ടി.

'എ​ല്ലാ​വ​ർ​ക്കും ന​ന്ദി. എ​ന്‍റെ കൂ​ടെ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ. ആ​സി​ഫി​നും ടൊ​വീ​നോ​യ്ക്കും ആ​ശം​സ​ക​ൾ. ഷം​ല ഹം​സ​യ്ക്ക് സി​ദ്ധാ​ർ​ഥ് ഭ​ര​തന് സൗ​ബി​ന് എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

അ​മ​ൽ നീ​ര​ദ് ടീ​മി​നും മ​ഞ്ഞു​മ്മ​ൽ ടീ​മി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. കി​ട്ടാ​ത്ത​വ​ർ​ക്ക് അ​ടു​ത്ത പ്രാ​വ​ശ്യം കി​ട്ടും. ക​ഥാ​പാ​ത്ര​വും ക​ഥ​യു​മൊ​ക്കെ വ്യ​ത്യ​സ്ത​മാ​ണ്. ഇ​തും ഒ​രു യാ​ത്ര​യ​ല്ലേ, കൂ​ടെ ന​ട​ക്കാ​ൻ ഒ​ത്തി​രി പേ​രു​ണ്ടാ​കി​ല്ലേ. ഇ​തൊ​രു മ​ത്സ​രം എ​ന്നൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല'. മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

പു​തു​ത​ല​മു​റ​യാ​ണ് ഇ​ത്ത​വ​ണ അ​വാ​ർ​ഡ് മു​ഴു​വ​ൻ കൊ​ണ്ടു​പോ​യേ​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് ചി​രി​ച്ചു​കൊ​ണ്ട് താ​രം പ്ര​തി​ക​രി​ച്ചു. ഞാ​നെ​ന്താ പ​ഴ​യ​താ​ണോ, ഞാ​നും ഈ ​ത​ല​മു​റ​യി​ൽ പെ​ട്ട​യാ​ള​ല്ലേ, മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

ഭ്ര​മ​യു​ഗം എ​ന്ന ചി​ത്ര​ത്തി​ലെ കൊ​ടു​മ​ൺ പോ​റ്റി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​ണ് മ​മ്മൂ​ട്ടി​യെ തേ​ടി മി​ക​ച്ച ന​ട​നു​ള്ള 55 -ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മെ​ത്തി​യ​ത്. ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണ് താ​ര​ത്തി​ന് സം​സ്ഥാ​ന പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​ത്.

 

Latest News

Corehub Up