വെള്ളറട: പെരുങ്കടവിള പഞ്ചായത്തിനു കീഴിലെ എല്‍പി സ്കൂളുകളില്‍ പ്രഭാത ഭക്ഷണം നല്കുന്ന പരിപാടിയുടെ ഉദ്ഘാടനം പെരുങ്കടവിള എല്‍പിഎസില്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. നിര്‍മല ഉദ്ഘാടനം ചെയ്തു. പുളിമാങ്കോട് വാര്‍ഡ് മെമ്പര്‍ ചന്ദ്രദീപ അധ്യക്ഷത വഹിച്ചു.
മാരായമുട്ടം എല്‍പിഎസില്‍ നടന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീലാ കുമാരി ഉദ്ഘാടനം ചെയ്തു. അയിരൂര്‍ എല്‍പിജിഎസില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അമ്പലത്തറയില്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. തത്തിയൂര് അരുവിക്കര എല്‍പിഎസില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അശ്വതി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ മണലുവിള ഉദ്ഘാടനം ചെയ്തു.